Home Blog Page 1686

ഗര്‍ഭിണിയായ ഭാര്യയുമായുള്ള ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ആംഗ്യഭാഷയിലുള്ള സംസാരം വൈറലാകുന്നു

0
Spread the love

ക്രിക്കറ്റ് മത്സരം കാണാനെത്തിയ ഗര്‍ഭിണിയായ ഭാര്യയുമായുള്ള ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ആംഗ്യഭാഷയിലുള്ള സംസാരമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചെന്നൈ-ബാംഗ്ലൂര്‍ മത്സരത്തിന് ശേഷമുള്ള വീഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറുന്നത്.  മത്സരം കാണാന്‍ അനുഷ്കയും ദുബൈയില്‍ എത്തിയിരുന്നു. അടുത്തിടെയാണ് ഗര്‍ഭിണിയാണെന്ന കാര്യം കോഹ്ലിയും അനുഷ്കയും അറിയിച്ചത്. ഡീപ്പ് വി നെക്ക്ലൈന്‍ ഉള്ള ചുവന്ന ഉടുപ്പാണ് അനുഷ്കയുടെ വേഷം.

ഗ്യാലറിയിലുള്ള അനുഷ്കയോട് ആംഗ്യ ഭാഷയില്‍ ഭക്ഷണം കഴിച്ചോ എന്നാണ് ഗ്രൗണ്ടില്‍ നിന്ന് വിരാട് കോഹ്ലി ചോദിക്കുന്നത്. കഴിച്ചെന്ന് തള്ളവിരല്‍ കാണിച്ച്‌ അനുഷ്ക മറുപടിയും നല്‍കുന്നു. അതേസമയം,  ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ബാംഗ്ലൂര്‍ പരാജയപ്പെട്ടിരുന്നു.

ഇത്തവണ ദീപാവലി ആഘോഷിക്കാൻ സിനിമകളെത്തുക ഒടിടിവഴി

0
Spread the love

തീയറ്ററുകൾ തുറക്കാത്തതിനാൽ ഇത്തവണ ദീപാവലിക്ക് ചിത്രങ്ങളെത്തുക ഒടിടി വഴി. കൊവിഡ് സാഹചര്യത്തിൽ പ്രേക്ഷകർക്ക് ദീപാവലിക്കാഴ്ചയൊരുക്കാൻ ഒ.ടി.ടികൾ തയ്യാറെടുത്തുകഴിഞ്ഞു.അഭിഷേക് ബച്ചൻ അടക്കമുള്ളവരുടെ ചിത്രങ്ങൾ ഇതിലുണ്ട്.

കീർത്തി സുരേഷ് പ്രധാനവേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം മിസ് ഇന്ത്യ നവംബർ നാലിന് നെറ്റ്ഫ്‌ളിക്‌സിലൂടെയെത്തും. സൂര്യ നായകനാകുന്ന തമിഴ് ചിത്രം സുരരൈ പോട്ര്‌ നവംബർ 12 ന് ആമസോൺ പ്രൈം വഴി പ്രേക്ഷകരിലെത്തും. ഹിന്ദി ബ്ലാക്ക് ഹ്യൂമർ ചിത്രം ഛലാങ് നവംബർ 13 ന് ആമസോൺ പ്രൈമിലൂടെ കാണികളിലേക്കെത്തും. തെലുങ്ക് ചിത്രം മാ വിന്ത ഗധ വിനുമ നവംബർ 13 ന് അഹ വീഡിയോയിലൂടെ റിലീസ് ചെയ്യപ്പെടും. നയൻതാര മുഖ്യ കഥാപാത്രമാകുന്ന തമിഴ് ചിത്രം മൂക്കുത്തി അമ്മൻ നവംബർ 14 ന് ഡിസ്‌നി ഹോട്ട്‌സ്റ്റാറിലൂടെയുമാണ് കാണികളിലേക്കെത്തുന്നത്.

അക്ഷയ് കുമാർ നായകനാകുന്ന ഹിന്ദി ഹൊറർ കോമഡി ചിത്രം ലക്ഷ്മി ബോംബ് ഡിസ്‌നി ഹോട്ട്‌സ്റ്റാറിലൂടെ നവംബർ 9 ന് റിലീസ് ചെയ്യും.ഡാർക് കോമഡി വിഭാഗത്തിലുള്ള ബോളിവുഡ് ആന്തോളജി, ലൂഡോ നവംബർ 12 ന് നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീം ചെയ്യും.

നടി മൃദുല മുരളി വിവാഹിതയായി ,നിതിന്‍ വിജയനാണ് വരന്‍

0
Spread the love

നടി മൃദുല മുരളി വിവാഹിതയായി. നിതിന്‍ വിജയനാണ് മൃദുലയുടെ നായകന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

കഴിഞ്ഞ ഡിസംബറിലാണ് ഇവരുടെയും വിവാഹ നിശ്ചയം നടന്നത്. അവതാരികയായ മൃദുല 2009ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം റെഡ് ചില്ലീസിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് ചുവട് വെക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, 10.30 എഎം ലോക്കല്‍ കോള്‍ തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ അയാള്‍ ഞാനല്ല എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ മൃദുലയുടെ ചിത്രം.

എരിഡയുടെ പുതിയ പോസ്റ്റര്‍, ബോൾഡ് ലുക്കിൽ സംയുക്ത മേനോൻ

0
Spread the love

യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ത്രില്ലര്‍ ചിത്രം എരിഡയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. എരിഡ എന്നത് ഗ്രീക്ക് പദമാണ്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംയുക്ത മേനോനാണ് നായിക.നടി സംയുക്ത മേനോന്റെ ബോൾഡ് ലുക്ക് തന്നെയാണ് പോസ്റ്ററിലെ ശ്രദ്ധാകേന്ദ്രം.  നാസ്സര്‍, കിഷോര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

അരോമ സിനിമാസ്,ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍,അരോമ ബാബു എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ് ലോകനാഥന്‍ നിര്‍വഹിക്കുന്നു.ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ആഴ്ച ബാംഗ്ലൂരിൽ ആരംഭിച്ചിരുന്നു. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് ഷൂട്ടിംഗ് ഇപ്പോൾ തുടങ്ങിയിരിക്കുന്നതെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.

പരസ്പരത്തിലെ ദീപ്തി ഐപിഎസ് സീരിയല്‍ രംഗത്തോട് വിടപറഞ്ഞോ? ഗായത്രി അരുണിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

0
Spread the love

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഗായത്രി അരുൺ. ‘പരസ്പരം’ എന്ന പരമ്പരയിലൂടെയാണ് ഗായത്രി ആരാധകരുടെ ഇഷ്ടം നേടിയത്. ആറ് വർഷത്തോളം സംപ്രേക്ഷണം ചെയ്ത പരമ്പരയിൽ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തെയായിരുന്നു ഗായത്രി അവതരിപ്പിച്ചത്. പരസ്പരം പരമ്പര അവസാനിച്ച ശേഷം പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിൽ അവതാരകയായും ഗായത്രി എത്തിയിരുന്നു.

മിനിസ്‌ക്രീനിൽ നിന്ന് ബിഗ് സ്‌ക്രീനിലേക്കും താരം ചുവടു വെച്ചിരുന്നു. സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ഓർമ്മ, തൃശൂർപൂരം എന്നെ ചിത്രങ്ങളിലും അഭിനയിച്ചു. മമ്മൂട്ടി ചിത്രം വൺ, അർജുൻ അശോകന്റെ മെമ്പർ രമേശൻ തുടങ്ങിയ ചിത്രങ്ങളാണ് ഗായത്രിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ. ബിഗ് സ്‌ക്രീനിൽ അത്ര സജീവമല്ലാതിരുന്നിട്ടും മിനിസ്‌ക്രീനിലേക്ക് തിരികെയെത്താത്തതിന്റെ കാരണം ഇപ്പോൾ തുറന്നു പറയുകയാണ് ഗായത്രി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗായത്രി മനസ് തുറന്നത്.

” പരസ്പരം എന്ന സീരിയൽ ഒരു വൻ വിജയമായിരുന്നു ഒരുപാട് ആളുകൾ എന്നെ അതിലൂടെ തിരിച്ചറിഞ്ഞു ഇപ്പോളും എന്നെ ആളുകൾ കണ്ടാൽ വിളിക്കുന്നത് ദീപ്തി ഐ പി എസ് എന്നാണ് എനിക്ക് സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്റുകളിൽ എല്ലാം തന്നെ ദീപ്തി എന്നാണ് എന്നെ അഭിസംബോധന ചെയ്യാറുള്ളത് അത്രയ്ക്കും പോപ്പുലർ ആയിരുന്നു ആ കഥാപാത്രം. എന്നാൽ പിന്നീട് സീരിയലുകളിൽ ഒന്നും ഞാൻ അഭിനയിച്ചിട്ടില്ല. ധാരാളം ഓഫറുകൾ പിന്നീട് വന്നു പക്ഷെ അതൊന്നും ദീപ്തി പോലെ നല്ല കാമ്പുള്ള കഥാപാത്രമായിരുന്നില്ല വന്ന കഥാപാത്രങ്ങളെല്ലാം തന്നെ സ്ഥിരം നമ്മൾ കണ്ടുമടുത്ത കഥാപാത്രങ്ങളായിരുന്നു അതുകൊണ്ടാണ് താൻ പിന്നീട് സീരയൽ മേഖലയിലേക്ക് സജീവമാകാതെ പോയത്.” ഗായത്രി പറയുന്നു

വർഷങ്ങൾക്കുമുമ്പ് രൺവീർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ആദിത്യ

0
Spread the love

രണ്‍വീര്‍ സിംഗ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ആദിത്യ റോയ് കപൂര്‍. ഒരേ കാലത്ത് കോളജ് പഠനം പൂര്‍ത്തിയാക്കിയവരാണ് ആദിത്യയും രണ്‍വീറും. 2017-ല്‍ നടന്ന നേഹ ഥൂപിയയുടെ ചാറ്റ് ഷോയിലാണ് ആദിത്യ ‘കാമുകി മോഷ്ടാവ്’ ആണെന്ന് രണ്‍വീര്‍ പറഞ്ഞത്.

കോളജില്‍ പഠിക്കുമ്പോള്‍ തന്റെ കാമുകിയെ മോഷ്ടിച്ചു എന്നായിരുന്നു രണ്‍വീര്‍ പറഞ്ഞത്. കോളജിലെ എല്ലാ പെണ്‍കുട്ടികളുടേയും ആരാധനാപാത്രമായിരുന്നു ആദിത്യ. അന്ന് തനിക്കൊരു കാമുകിയുണ്ടായിരുന്നു. ഇന്നവളൊരു കുട്ടിയുടെ അമ്മയാണ്. നാലഞ്ച് വര്‍ഷത്തെ ബന്ധത്തിന് ശേഷം ഞങ്ങള്‍ പിരിഞ്ഞു. ആദിത്യയ്‌ക്കൊപ്പം പോകാന്‍ വേണ്ടിയായിരുന്നു അവള്‍ തന്നെ ഉപേക്ഷിച്ചത് എന്നാണ് രണ്‍വീര്‍ പറഞ്ഞത്.

ഈ ആരോപണത്തിനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം മറുപടിയുമായി ആദിത്യ രംഗത്തെത്തിയിരിക്കുന്നത്. രണ്‍വീര്‍ നാടകീയമാവുകയാണ്. എന്തുകൊണ്ടാണ് അവന് അങ്ങനെ തോന്നിയതെന്ന് അറിയില്ല. അവന്റെ കാമുകിയെ ഞാന്‍ സ്വന്തമാക്കിയിട്ടില്ല. അവരുടെ ബ്രേക്ക് അപ്പ് കഴിഞ്ഞ് എട്ട് മാസത്തിന് ശേഷമാണ് താനും അവളും അടുത്തത് എന്നാണ് ആദിത്യ പറയുന്നത്.

പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ വിനായകൻ, ഒരുത്തീ ഒരുങ്ങുന്നു

0
Spread the love

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടൻ വിനായകൻ ഇനി എത്തുന്നത് പോലീസ് വേഷത്തിലാണ്. നീണ്ട ഇടവേളക്ക് ശേഷം നവ്യാ നായർ നായികയാകുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലാണ് വിനായകൻ പൊലീസ് വേഷത്തിലെത്തുന്നത്. ബെൻസി പ്രൊഡക്ഷന്റെ ബാനറിൽ ബെൻസി നാസർ നിർമ്മിച്ച് വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്.

ഒരു വീട്ടമ്മയുടെ മൂന്ന് ദിവസത്തെ ഓട്ടപ്പാച്ചിലിന്റെ കഥയാണ് ഒരുത്തീ. നവ്യാ നായർ അവതരിപ്പിക്കുന്ന മണി ഇടത്തരക്കാരിയായ കടന്നുപോകുന്ന വീട്ടമ്മയാണ്. ഇവരുടെ ദൗത്യത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന പൊലീസുകാരനെയാണ് വിനായകൻ അവതരിപ്പിക്കുന്നത്. ത്രില്ലർ സ്വഭാവമുള്ള ചിത്രം ഇവരിലൂടെ ശക്തമായ രാഷ്ട്രീയവും മുന്നോട്ട് വയ്ക്കുന്നുണ്ട്.

വിനായകന് പുറമെ സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ്, മാളവിക മേനോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത്. ബെൻസി നാസറാണ് നിർമ്മാണം.

ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഗോപീ സുന്ദറും തകര ബാൻഡും സംഗീതം നിർവഹിക്കും. ഡോക്ടർ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാനരചന നിർവഹിക്കുന്നു. ലിജോ പോളാണ് എഡിറ്റിങ്. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷൻ ഡിസൈനർ.

കനകം കാമിനി കലഹം, നിവിന്‍ പോളിയും ഗ്രേസ് ആന്റണിയും ആദ്യമായി ഒന്നിക്കുന്നു

0
Spread the love

രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ കനകം കാമിനി കലഹം എന്ന പുതിയ സിനിമയിൽ നിവിൻ പോളിയും ​ഗ്രേസ് ആന്റണിയും ഒന്നിക്കുന്നു. ആൻഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ഒരുക്കുന്ന ചിത്രമാണ് കനകം കാമിനി കലഹം. രസകരമായൊരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കിയിരിക്കുന്നത്.

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ പോലെ തന്നെ ഈ സിനിമയും സാധരണക്കാരെ കുറിച്ചായിരിക്കും. കുടുംബ കഥ പറയുന്ന ചിത്രം ഡാർക്ക് ഹ്യൂമറും സറ്റയറുമുള്ളതായിരിക്കും. എറണാകുളത്ത് നടക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്ന് സംവിധായകൻ അറിയിച്ചു.
ലിജു കൃഷ്ണയുടെ പടവെട്ട് ആണ് നിവിൻ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമ. സിമ്പിളി സൗമ്യ ആണ് ​ഗ്രേസ് അഭിനയിക്കുന്ന ചിത്രം.

പേളിയുടെ കുടുംബത്തില്‍ പുതിയ സന്തോഷം, വെളിപ്പെടുത്തി പിതാവ്

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളി മാണി.പേളിയുടെ കുടുംബാംഗങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്.ഇപ്പോള്‍ കുഞ്ഞ് അതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് താരകുടുംബം. പുതിയൊരു വിശേഷം കൂടി പേളിയുടെ കുടുംബത്തില്‍ സംഭവിക്കാന്‍ പോവുകയാണ്.പേളിയെ കുറിച്ചും സഹോദരി റേച്ചലിനെ കുറിച്ചും പറയുന്നതിനിടെ പിതാവ് മാണി പോള്‍ ആണ് വിശേഷം പങ്കുവെച്ചത്.ഒരു അഭിമുഖത്തിലാണ് മാണി പോള്‍ തുറന്ന് സംസാരിച്ചത്.

സഹോദരി റേച്ചലിന്റെ വിവാഹമാണ് പേളിയുടെ കുടുംബത്തിലെ പുതിയ വിശേഷം.പിതാവ് മാണി പോളാണ് റേച്ചലിന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞത്.റേച്ചലിന്റെ വിവാഹം സെറ്റായിട്ടുണ്ട്.അടുത്ത വര്‍ഷം വിവാഹം കാണും.നല്ല പയ്യനാണ്.മകളുടെ വരനെക്കുറിച്ചൊക്കെ കുറേക്കഴിഞ്ഞേ പറയുള്ളൂവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

പേളിയെക്കുറിച്ച് പ്രൗഡായ നിരവധി സന്ദര്‍ഭങ്ങളുണ്ട്.ഡി ഫോര്‍ ഡാന്‍സിനിടയിലെ സംഭവത്തെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്.പേളിക്ക് പണി കൊടുക്കുകയായിരുന്നു ജഡ്ജസ്.ആത്മവിശ്വാസത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു അവിടെയുള്ളവര്‍ പറഞ്ഞത്.അവര്‍ കൊടുത്ത സബ്ജക്ടായിരുന്നു.പേളി സംസാരിച്ച് കഴിഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടിയിരുന്നു.അത്ര മനോഹരമായാണ് അവള്‍ സംസാരിച്ചത്.അടിപൊളിയായാണ് അവള്‍ സംസാരിച്ചത്.എന്നെ തന്നെയാണല്ലോ കാണുന്നതെന്നായിരുന്നു തോന്നിയത്.യൂട്യൂബില് നോക്കിയാല് ആ വീഡിയോ ഇപ്പോഴും കാണാനാവുമെന്നും മാണി പോള്‍ പറഞ്ഞു.

പേളിക്ക് നല്ല തൊലിക്കട്ടിയാണ്.വളിപ്പ് ചോദ്യമൊക്കെ ചോദിച്ച് വരാറുണ്ട്.കൊറോണ വന്നപ്പോള്‍ അവര്‍ ആദ്യത്തെ രണ്ടുമാസം ഞങ്ങളുടെ കൂടെയായിരുന്നു.അത് കഴിഞ്ഞാണ് അവര്‍ അങ്ങോട്ടേക്ക് മാറിയത്.തന്നെയായാല്‍ എങ്ങനെയായിരിക്കുമെന്ന് അറിയണല്ലോയെന്ന് പറഞ്ഞായിരുന്നു പോയി.ഷൂട്ട് ചെയ്തത് അവിടെ വെച്ചാണ്.ഭംഗിയായി അത് തീര്‍ക്കാന്‍ പോവുകയാണ്.എഴുത്തും അവള്‍ക്ക് വഴങ്ങുമെന്നും മാണി പോള്‍ പറഞ്ഞു.

‘ബ്ലു ബ്രിഗേഡ്; ‘നിഴൽ’ കൊവിഡ് പ്രോട്ടോക്കോളിലെന്ന് ചാക്കോച്ചൻ,മാസ്ക്കെന്തിയേയെന്ന് ആരാധകർ

0
Spread the love

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ സിനിമയാണ് നിഴൽ. നയൻതാരയാണ് ചിത്രത്തിലെ നായിക എന്ന പ്രത്യേകതയുമുണ്ട്. സിനിമയുടെ ഫോട്ടോ ഓൺലൈനിൽ തരംഗമായിരുന്നു. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സിനിമ ചിത്രീകരണം നടത്തുന്നത് എന്ന സൂചിപ്പിക്കുന്ന ചിത്രമാണ് ഇപ്പോൾ ആരാധകർ ചർച്ചയാക്കുന്നത്. കുഞ്ചാക്കോ ബോബൻ തന്നെയാണ് ചിത്രം ഷെയർ ചെയ്‍തിരിക്കുന്നത്. സിനിമയുടെ ലൊക്കേഷൻ ചിത്രം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

അപ്പു ഭട്ടതിരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ത്രില്ലർ ചിത്രമായിരിക്കും ഇത്. എസ് സഞ്‍ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദീപക് ഡി മേനോൻ ഛായാഗ്രാഹണം നിർവഹിക്കുന്നു. സംവിധായകനൊപ്പം അരുൺലാൽ എസ് പിയും ചേർന്നാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. കുഞ്ചാക്കോ ബോബന്റെയും നയൻതാരയുടെയും കഥാപാത്രം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല. രാജ്യാന്തര പുരസ്‍കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അം​ഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സ്റ്റെഫി സേവ്യർ ആണ് ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം നിർവഹിക്കുന്നത്. സൂരജ് എസ് കുറുപ്പ് ആണ് സംഗീത സംവിധായകൻ. ഉമേഷ് രാധാകൃഷ്‍ണൻ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. മലയാളത്തിലെ മറ്റ് പ്രമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഹിറ്റ് ചിത്രമായ ലൗ ആക്ഷൻ ഡ്രാമ ആണ് നയൻതാര ഏറ്റവും ഒടുവിൽ അഭിനയിച്ച മലയാള ചിത്രം.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts