Home Blog Page 1687

15 വര്‍ഷമായിട്ട് ഒരു സിനിമ പോലും ചെയ്യാത്തത് എന്ത്, ചോദ്യത്തിന് മറുപടിയുമായി ഭദ്രന്‍

0
Spread the love

മലയാളത്തിന്റെ പ്രിയ സംവിധായകനാണ് ഭദ്രന്‍. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷമായി ഭദ്രന്റെ സിനിമ തിയേറ്ററുകളില്‍ എത്തിയിട്ട്. എന്തുകൊണ്ട് ഇത്രയും കാലം സിനിമ ചെയ്യാത്തതെന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് ഭദ്രന്‍.

ചോദ്യവും തന്റെ ഉത്തരവും ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് ഭദ്രന്‍. ഈ ചോദ്യങ്ങളാണ് ഒരാളെ വടവൃക്ഷമാക്കി മാറ്റുന്നത് എന്ന് കുറിച്ചുകൊണ്ടാണ് ഭദ്രന്‍ ചോദ്യവും ഉത്തരവും ആരാധകര്‍ക്കായി പങ്കുവെച്ചത്.

തിരക്കഥാകൃത്തും സിനിമാ മാധ്യമ പ്രവര്‍ത്തകനുമായ സുരേഷ് കുമാര്‍ രവീന്ദ്രന്‍ ആണ് ഭദ്രനോട് ചോദ്യം ചോദിച്ചത്. 2005-ല്‍ ഉടയോന്‍ ആണ് ഭദ്രന്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.

ഭദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

”ഈ ചോദ്യങ്ങളാണ് ഒരുവനെ വടവൃക്ഷമാകുന്നത്..
നമസ്‌കാരം സാർ. എന്റെ പേര് സുരേഷ് കുമാർ രവീന്ദ്രൻ. സിനിമാ ജേണലിസ്റ്റാണ്, ചെറിയ രീതിയിൽ ഒരു തിരക്കഥാകൃത്താണ്. അടുത്തിടെ, സന്തോഷ് ശിവൻ സാറിന്റെ ‘ജാക്ക് & ജിൽ’ (മഞ്ജു വാരിയർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ ) എന്ന സിനിമയുടെ സംഭാഷണം എഴുതിയിരുന്നു. ഇപ്പോൾ ഒരു തമിഴ് സിനിമയുടെ രചനയിലാണ്. മലയാളവും തമിഴും ഒരേ പോലെ കൈകാര്യം ചെയ്യും സാർ. അൽപ്പം വിക്ക് ഉണ്ട്. പക്ഷെ പാടുമ്പോൾ അത് ഇല്ല. ഇഎംഎസ് പറഞ്ഞതു പോലെ ‘വിക്ക് സംസാരിക്കുമ്പോൾ മാത്രമേയുള്ളൂ’…

സാറിന്റെ വലിയൊരു – ഏറ്റവും വലിയൊരു ആരാധകനാണ് ഞാൻ. സാറിന്റെ എല്ലാ സിനിമകളും എനിക്ക് പ്രിയപ്പെട്ടവയാണ്, ചാനലുകളിലും മറ്റുമുള്ള ഓരോ അഭിമുഖ സംഭാഷണങ്ങളും ഒന്നു വിടാതെ കാണാറുണ്ട്. സാറിലെ സംവിധായകനെയും, പച്ചയായ മനുഷ്യനെയും ജീവനാണ്. എനിക്ക് സാറിനോട് രണ്ടു ചോദ്യങ്ങൾ ചോദിക്കാനുണ്ട്,

മലയാള സിനിമയിലെ ഒരേ ഒരു ഭദ്രൻ, അതെ, ഒരേ ഒരു ഭദ്രൻ മാട്ടേൽ, എന്തു കൊണ്ടാണ് 15 വർഷങ്ങളായിട്ട് ഒരു സിനിമ പോലും ചെയ്യാത്തത്? സാറിന്റെ ‘ജെന്യുൻ’ ആയിട്ടുള്ള ആരാധകർക്ക് അത് എത്രത്തോളം വേദനയുണ്ടാക്കും എന്ന് സാർ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നതാണ് ചോദ്യം.

ആ വാക്കുകളുടെ ഓരോ ശ്വാസവും സിനിമയിൽ കൂടുതൽ കരുത്തോടെ ജീവിക്കാൻ എന്നെ പ്രചോദിപ്പിക്കുകയാണ്. എല്ലാ സിനിമയും സംഭവിക്കലാണ്, സംഭവിക്കാൻ നമുക്ക് പ്രതീക്ഷിക്കാം, എന്നാണ് ഭദ്രൻ അതിന് നൽകിയിരിക്കുന്ന ഉത്തരം.

100 കോടി രൂപവിലമതിക്കുന്ന സ്വപനവീട് സ്വന്തമാക്കി ബോളിവുഡ് താരം ഹൃതിക് റോഷന്‍

0
Spread the love

100 കോടി രൂപവിലമതിക്കുന്ന സ്വപനവീട് സ്വന്തമാക്കി ബോളിവുഡ് താരം ഹൃതിക് റോഷന്‍. ഒരു അപ്പാര്‍ട്ട്മെന്റ് ഡ്യൂപ്ലക്സ് പെന്റ് ഹൗസും മറ്റൊരു ഒറ്റ നിലയുള്ള വീടാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യവ്യക്തമാക്കുന്നത് .പുതുതായി വാങ്ങിയ അപ്പാര്‍ട്മെന്റുകള്‍ക്ക് ഏകദേശം 97.5 കോടി രൂപയുടെ മൂല്യമാണ് കണക്കാക്കുന്നത്. മുംബൈയിലെ ജുഹു – വെര്‍സോവ ലിങ്ക് റോഡിലെ ഒരു കെട്ടിടത്തിലെ 14, 15, 16 നിലകളിലാണ് അപ്പാര്‍ട്ട്മെന്റുകള്‍. കടലിലേക്ക് അഭിമുഖമായുള്ള ഈ അപ്പാര്‍ട്മെന്റ് അറേബ്യന്‍ കടലിന്റെ സുന്ദരമായ കാഴ്ച പ്രധാനം ചെയ്യുന്നതായി മുംബൈ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് 38000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ്. 6500 ചതുരശ്ര അടി ടെറസുണ്ട്, കൂടാതെ കുടുംബത്തിന് 10 പാര്‍ക്കിംഗ് സ്ഥലങ്ങളിലേക്ക് പ്രവേശനവും ലഭിക്കും.Dailyhunt

ഒളിച്ചോട്ടത്തിനുള്ള മെഡലുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് കിട്ടിയേനെ-ഷാജു

0
Spread the love

സിനിമിയിലും സീരിയലുകളിലും ചെറുതും വലുതമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടനായി മാറിയ താരമാണ് ഷാജു ശ്രീധര്‍. പ്രശസ്തയായ നടി ചാന്ദിനിയെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. ഇപ്പോള്‍ ചാന്ദ്‌നിക്കും രണ്ടു മക്കള്‍ക്കുമൊപ്പം ഒലവക്കോട് എന്ന സ്ഥലത്താണ് ഷാജു താസിക്കുന്നത്. മൂത്ത മകള്‍ നന്ദന ഡിഗ്രി വിദ്യാര്‍ഥിനിയാണ്.

ഇളയവള്‍ നീലാഞ്ജന നാലാം ക്ലാസില്‍ പഠിക്കുന്നു. ഷാജുവിന്റെ മക്കള്‍ ടിക്ടോക് വീഡിയോയിലൂടെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയിരുന്നു.
സിനിമകളില്‍ ഒന്നിച്ചഭിനയിച്ച്‌ പ്രണയിച്ച്‌ വിവാഹിതരായവരാണ് ചാന്ദ്‌നിയും ഷാജുവും. ഇന്നാണ് ഇവരുടെ 21ാം വിവാഹവാര്‍ഷികം. ഇതിന്റെ സന്തോഷം പങ്കിട്ട് ഷാജു ചിത്രങ്ങളുമായി രംഗത്തെത്തിയിരിക്കയാണ്. വിവാഹജീവിതത്തിന്റെ 21 വര്‍ഷം പൂര്‍ത്തിയാകുമ്ബോള്‍ ഷാജു പങ്കിട്ട ഒരു പോസ്റ്റും പഴയ ഒരു അഭിമുഖവും ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

അന്നത്തെ സിനിമകളില്‍ നാല് നായകന്മാര്‍ ഉണ്ടെങ്കില്‍ ഒരാള്‍ താനായിരിക്കും. അങ്ങനെ ചാന്ദിനിയോടൊപ്പം മൂന്ന് സിനിമകളില്‍ അഭിനയിച്ചു. ആദ്യം സുഹൃത്തുക്കള്‍ ആയിരുന്നു പിന്നിട് അത് പ്രണയത്തിലേക്ക് വഴി മാറി എന്നാണ് ഷാജു മുന്‍പ് പറഞ്ഞത്. വീട്ടില്‍ പറഞ്ഞപ്പോള്‍ അത് പ്രശ്നമായി എന്ന് പറയുകയാണ് ഷാജു. രണ്ടു ചേട്ടന്‍മാരുടെ അനിയത്തിയായിരുന്നു ചാന്ദ്‌നി.

വിജയ്‌സേതുപതിയുടെ മകള്‍ക്കെതിരെയുണ്ടായ ബലാത്സംഗ ഭീഷണി, മാപ്പ് ചോദിച്ച്‌ ഭീഷണി അയച്ചയാള്‍

0
Spread the love

തമിഴ് നടന്‍ വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി നടത്തിയ ആള്‍ മാപ്പ് ചോദിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു പ്രായപൂര്‍ത്തിയാകാത്ത വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്നുള്ള ഭീഷണി ട്വീറ്റ് വന്നത്. തുടര്‍ന്ന് വിജയ് കൊടുത്ത പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് സന്ദേശം വന്നത് ശ്രീലങ്കയില്‍ നിന്നാണെന്നും, ശ്രീലങ്കന്‍ സ്വദേശിയാണ് ഭീഷണിക്ക് പിന്നില്‍ എന്നും കണ്ടെത്തിരുന്നു.

റിഥിക് എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സേതുപതിയുടെ മകള്‍ക്കെതിരെ ബലാത്സംഗ ഭീഷണി. ശ്രീലങ്കയിലെ തമിഴര്‍ നയിക്കുന്ന ദുഷ്‌കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാന്‍ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ഭീഷണി. ഇതിനെതിരെ സെലിബ്രിറ്റികള്‍ അടക്കം രംഗത്തെത്തിയിരുന്നു. ബലാത്സംഗ ഭീഷണി മുഴക്കിയ ആളെ പൊലീസ് പിടികൂടണമെന്നും അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും നിരവധിപേര്‍ ആവശ്യപ്പെട്ടിരുന്നു.

ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ബയോപ്പിക്കില്‍ വിജയ് സേതുപതി അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ അടുത്തിടെ അരങ്ങേറിയിരുന്നു. ഇതും അതിന്റെ ഭാഗമായിരിക്കാം എന്നാണ് അനുമാനം. ഐ ബി സി തമിഴ് ചാനലിലേക്ക് അയച്ച വോയിസ് മെയിലിലൂടെയാണ് ഭീഷണിപ്പെടുത്തിയാള്‍ മാപ്പ് ചോദിച്ചത്.

ആഷിഖ് അബു ചിത്രമായ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ സിനിമയുടെ നിര്‍മ്മാതാവ് ലുക്‌സാം സദാനന്ദന്‍ പോലീസ് പിടിയില്‍

0
Spread the love

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ആഷിഖ് അബു ചിത്രത്തിൻറെ നിര്‍മ്മാതാവ് ലുക്‌സാം എന്ന നിര്‍മ്മാണ കമ്പനിയുടെ ഉടമയായ സദാനന്ദന്‍ രംഗോരത്ത് തട്ടിപ്പിന് അറസ്റ്റിൽ. സിനിമാ മോഹികളായ ചെറുപ്പക്കാരെയും പണം മുടക്കാന്‍ ആഗ്രഹിക്കുന്നവരെയും കബളിപ്പിച്ചു കോടികള്‍ തട്ടിയെടുത്ത കേസിൽ സദാനന്ദന്‍ രംഗോരത്തിനെ അറസ്റ്റു ചെയ്തത് ബംഗളുരു പൊലീസ് ആണ്.പാലക്കാട്ടെ ഒളിസങ്കേതത്തില്‍ നിന്നുമാണ് പൊലീസ് ഇയാളെ പിടിച്ചത്. 77ലേറെ ആളുകളില്‍ നിന്നും കോടികള്‍ പിരിച്ചെടുത്തു മുങ്ങി നടക്കുകയായിരുന്നു ഇയാളെന്നാണ് പുറത്തുവരുന്ന വിവരം. സാള്‍ട്ട് ആന്‍ഡ് പെപ്പറിന് പുറമേ സിദ്ധാർഥ് ഭരതൻ ഒരുക്കിയ നിദ്രയും നിര്‍മ്മിച്ച സദാനന്ദന്‍ സംസ്ഥാന പുരസ്‌ക്കാരവും നേടിയിട്ടുണ്ട്.

സിനിമയിലെ ഈ അഡ്രസ് ഉപയോഗിച്ചു കൊണ്ടു പണം തട്ടിപ്പു പതിവാക്കുകയായിരുന്നു ലുക്‌സാം സദാനന്ദന്‍. രണ്ട് സിനിമ നിര്‍മ്മിച്ച ശേഷം ഈ സിനിമാ ബന്ധങ്ങള്‍ ഉപയോഗിച്ചു കൊണ്ട് സിനിമ മോഹമുള്ളവരെ വലയില്‍ ആക്കിയാണ് സദാനന്ദന്‍ പണം തട്ടിപ്പു നടത്തിയത് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

കോവിഡിനെ തരണം ചെയ്ത് കൊത്തിന്റെ ആദ്യ ഷെഡ്യൂൾ വിജയകരമായി പൂർത്തിയാക്കി

0
Spread the love

സിബി മലയിൽ ഒരിടവേളയ്‍ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കൊത്ത്’. ആസിഫ് അലിയാണ് ചിത്രത്തിൽ നായകനാകുന്നത്. ചിത്രത്തിന്റെ ആദ്യ ഫോട്ടോ ഓൺലൈനിൽ തരംഗമായിരുന്നു. ചിത്രത്തിന്റെ ഒന്നാം ഘട്ട ചിത്രീകരണം കോഴിക്കോട് പൂർത്തിയായി. രഞ്‍ജിത് ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് നടപടിക്രമങ്ങൾ പാലിച്ചായിരുന്നു ചിത്രീകരണം.

അയപ്പനും കോശിയും നിർമിച്ച കോയിൻ മോഷൻ പിക്ചേഴ്‍സ് ആണ് കൊത്തും ചെയ്യുന്നത്. കൃത്യമായ കോവിഡ് നടപടി ക്രമങ്ങൾ പാലിച്ചായിരുന്നു ഷൂട്ടിങ്ങിന്റെ ആദ്യം മുതൽ അവസാനം വരെ നീങ്ങിയത് . ചിത്രീകരണത്തിൽ പങ്കെടുത്ത മുഴുവൻ താരങ്ങൾക്കും ടെക്നീഷ്യൻമാർക്കും കൊവിഡ് നെഗറ്റീവ് ആണെന്നുള്ള ഫലത്തോടെ ആദ്യഘട്ടം അവസാനിച്ചു. അടുത്ത ഷെഡ്യൂൾ എപ്പോൾ തുടങ്ങും എന്ന് അറിയിച്ചിട്ടില്ല. സിനിമയിലെ അഭിനേതാക്കളുടെയും പ്രവർത്തകരുടെയും ഫോട്ടോ രഞ്‍ജിത് ഷെയർ ചെയ്‍തിട്ടുണ്ട്. നിഖില വിമൽ ആണ് ചിത്രത്തിലെ നായിക.

ചിത്രത്തിന് തിരക്കഥ എഴുതുന്നത് നവാഗതനായ ഹേമന്ത് ആണ്. ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ. റോഷൻ മാത്യു ,രഞ്‍ജിത്ത് , വിജിലേഷ് , സുരേഷ് കൃഷ്‍ണ, അതുൽ , ശ്രീലക്ഷ്‍മി എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളായി ഉണ്ട്. ഇരുപത്തിരണ്ട് വർഷം മുമ്പ് രഞ്‍ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്‍ത സമ്മർ ഇൻ ബത്‌ലഹേം ഇന്നും ആരാധകരുടെ ഇഷ്‍ടചിത്രമാണ്. 2015ൽ റിലീസ് ചെയ്‍ത സൈഗാൾ പാടുകയാണ് ആയിരുന്നു സിബി മലയിൽ സംവിധാനം ചെയ്‍ത അവസാന ചിത്രം

എന്തെന്നില്ലാത്ത സന്തോഷം തോന്നി, അമ്മയായ രമാദേവിയാണ് താരം; അഭിനന്ദനങ്ങളുമായി കൃഷ്ണ കുമാര്‍

0
Spread the love

പഞ്ചരത്‌നങ്ങളില്‍ മൂന്ന് പേരുടെ വിവാഹം നടന്നത് കഴിഞ്ഞ ദിവസമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ഇപ്പോള്‍ ഈ വിവാഹ വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാര്‍.ഇന്ന് ഇവരുടെ സുഖവും ദുഃഖവുമെല്ലാം കേരളത്തില്‍ ഇവരെ ഇഷ്ടപെടുന്നവരുടെയും ആയിരുന്നു. ഇന്നീ ചിത്രം കണ്ടപ്പോഴും എന്തെന്നില്ലാത്ത സന്തോഷം തോന്നി ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകള്‍-കൃഷ്ണ കുമാര്‍ കുറിച്ചു.

കുറിപ്പ് വായിക്കാം

വളരെ അധികം സന്തോഷം തന്ന ഒരു ചിത്രം..ഇവരുടെ ജനനം മുതൽ എന്തോ ഒരു പ്രത്യേക ബന്ധം ഈ കുടുംബവുമായി ഉണ്ട്. നേരിട്ടു കണ്ടിട്ടില്ല. എങ്കിലും എന്തോ ഒരു അടുപ്പം ഉണ്ട്. ഇവരുടെ സുഖവും ദുഃഖവുമെല്ലാം കേരളത്തിൽ ഇവരെ ഇഷ്ടപെടുന്നവരുടെയും ആയിരുന്നു. ഇന്നീ ചിത്രം കണ്ടപ്പോഴും എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഉത്ര, ഉത്തര, ഉത്തമ, ഉത്രജ, ഉത്രജൻ. ഇതിൽ മൂന്ന് പേരുടെ വിവാഹമായിരുന്നു ഇന്ന്. ഹൃദയം നിറഞ്ഞ വിവാഹ മംഗളാശംസകൾ. ?❤ മക്കളെ നല്ല നിലയിൽ എത്തിച്ച ഇവരുടെ അമ്മയായ രാമാദേവിയാണ് ഇന്നത്തെ താരം. രമ ദേവിക്ക് എന്റെയും കുടുംബത്തിൻെറയും അഭിനന്ദനങ്ങൾ

മേഘ്നയെയും കുഞ്ഞിനെയും കാണാനെത്തിയ ഫഹദിനെയും നസ്രിയയെയും ഏറ്റെടുത്ത് ആരാധകർ

0
Spread the love

മേഘ്‌നയുടെ പ്രസവം നടന്ന ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തി ഫഹദും നസ്രിയയും. കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു മേഘ്‌ന ആൺകുഞ്ഞിന് ജന്മം നൽകിയത്.മേഘ്‌നയുടെ വളരെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ ആണ് നസ്രിയ.കുഞ്ഞിനായുള്ള കാത്തിരിപ്പ് ഏകദേശം നാല് മാസം പിന്നിട്ട സമയത്താണ് മേഘ്‌നയുടെ ഭർത്താവ് ചിരഞ്ജീവി സർജ മരിക്കുന്നത്.വീട്ടിൽ തളർന്നു വീണ് ചിരഞ്ജീവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിവൻ രക്ഷിക്കാൻ സാധിച്ചില്ല.

നേരത്തെ മേഘ്‌നയ്ക്കും കുഞ്ഞിനും ആശംസകൾ അറിയിച്ച്‌ നസ്രിയ രംഗത്ത് എത്തിയിരുന്നു.മേഘ്‌നയും ചിരഞ്ജീവി സർജയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആളാണ് നസ്രിയ.ഇവർ ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.ഇരുവരുടെയും വിവാഹത്തിൽ പങ്കെടുക്കാനും കുടുംബത്തിലെ മറ്റ് ആഘോഷങ്ങൾക്കുമെല്ലാം നസ്രിയ സജീവ സാന്നിധ്യമായിരുന്നു.ചിരുവിന്റെ അപ്രതീക്ഷിതമായിട്ടുള്ള വേർപാടുണ്ടാക്കിയ വേദന പങ്കുവെച്ച്‌ നസ്രിയയും രംഗത്ത് വന്നിരുന്നു.’ജൂനിയർ ചിരൂ, വെൽക്കം ബാക്ക് ഭായീ,’എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്.മലയാളത്തിൽ നിന്ന് നടി അനന്യ,അശ്വതി ശ്രീകാന്ത്,സ്‌നേഹ ശ്രീകുമാർ,തുടങ്ങി നിരവധി താരങ്ങളാണ് മേഘ്‌നയ്ക്ക് ആശംസ അറിയിച്ചിരിക്കുന്നത്.

പതിനെട്ടാം വയസ്സിൽ തല്ലി ബോധംകെടുത്തി വാനിലിട്ട് പീഡിപ്പിച്ചു, ദുരനുഭവം പറഞ്ഞ് നടന്‍

0
Spread the love

ഗ്രീന്‍ലൈറ്റ് എന്ന ഓര്‍മ്മക്കുറിപ്പിലൂടെയാണ് ചെറുപ്പകാലത്ത് അനുഭവിക്കേണ്ടിവന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച്‌ തുറന്നു പറഞ്ഞു ഹോളിവുഡ് നടന്‍ മാത്യു മകോനൗ​ഗേ.കൗമാരപ്രായത്തിലാണ് പീഡനത്തിന് ഇരയായത് ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് തന്റെ അനുവാദത്തോടെയല്ലായിരുന്നെന്നും താരം പറഞ്ഞു.

15ാം വയസില്‍ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് ഭീഷണിയെ തുടര്‍ന്നാണ്. വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് ഞാന്‍ നരകത്തില്‍ പോകുമെന്നാണ് അന്ന് ചിന്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് എനിക്ക് അറിയാം അതല്ല കേസെന്ന്. മാത്യു കുറിച്ചു.18ാം വയസിലാണ് താരം പീഡനത്തിന് ഇരയാകുന്നത്. തല്ലി ബോധം കെടുത്തി വാനിന്റെ പിന്നാലിട്ടാണ് ഒരു പുരുഷന്‍ ലൈംഗികമായി ഉപയോഗിക്കുന്നത്. അന്ന് 18 വയസായിരുന്നു പ്രായം.

എന്നാല്‍ ഇത്തരത്തില്‍ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങള്‍ താനൊരു ഇരയാണെന്ന തോന്നലുണ്ടാക്കിയില്ലെന്നാണ് താരം പറയുന്നത്. മറിച്ച്‌ ജീവിതത്തെ കൂടുതല്‍ പോസിറ്റീവായി കാണാന്‍ കാരണമായി. ഓസ്‌കര്‍ പുരസ്‌കാര ജേതാവായ നടന്‍ ശ്രദ്ധിക്കപ്പെടുന്നത് ഡാസ്ഡ് ആന്‍ഡ് കണ്‍ഫ്യൂസ്ഡ് ആന്‍ഡ് ഡല്ലാസ് ബയ്യേഴ്‌സ് ക്ലബ്ബിലൂടെയാണ്.

എന്നെ അതിശയിപ്പിച്ച ഒരേയൊരു നടൻ മോഹൻലാലാണ് സിബി മലയിൽ

0
Spread the love

ഇത്രയും കാലത്തെ തൻറെ സിനിമാജീവിതത്തിൽ തന്നെ അതിശയിപ്പിച്ച ഒരേയൊരു നടൻ മോഹൻലാലാണെന്ന് പ്രശസ്ത സംവിധായകൻ സിബി മലയിൽ. മമ്മൂട്ടി, മുരളി, തിലകൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ തുടങ്ങിയ മഹാരഥൻ‌മാരെ തൻറെ ചിത്രങ്ങളിൽ അഭിനയിപ്പിച്ചിട്ടുള്ള സംവിധായകനാണ് സിബി മലയിൽ. ഇത്രയും കാലത്തെ എൻറെ അനുഭവത്തിൽ എന്നെ അതിശയിപ്പിച്ച ഒരേയൊരു നടൻ മോഹൻലാലാണ്‌. അപാരമായ അഭിനയപാടവമാണ്‌ അദ്ദേഹം എൻറെ സിനിമകളിലടക്കം പ്രകടിപ്പിച്ചിട്ടുള്ളത്‌. കമലദളത്തിൽ നർത്തകനായി അഭിനയിക്കുമ്പോൾ നൃത്തം പഠിക്കണമെന്ന് ഏറ്റവുമധികം നിർബന്ധം മോഹൻലാലിനായിരുന്നു. എന്നാലേ പെർഫെക്‌ടാകുകയുള്ളൂ എന്നാണ് ലാൽ പറഞ്ഞത്‌. ലാൽതന്നെയാണ്‌ നൃത്താധ്യാപകനെ കൊണ്ടുവന്നു കൂടെ താമസിപ്പിച്ചത്‌. പുലർച്ചെ നാലിന്‌ എഴുന്നേറ്റ്‌ ആറുവരെ പഠനമാണ്‌. ഞങ്ങളൊക്കെ എഴുന്നേൽക്കുമ്പോഴേക്കും ലാൽ വിയർത്തുകുളിച്ച്‌ നിൽക്കുകയായിരിക്കും. ഈയൊരു കഠിനപ്രയത്നം പുതുതലമുറയിൽ കാണാനാവുന്നില്ല

ഒരു സംവിധായകൻ എന്ന നിലയിൽ താൻ ഏറ്റവും മികച്ച രീതിയിൽ ചെയ്ത സിനിമയെക്കുറിച്ച് പറയുമ്പോൾ ലോഹിതദാസ് എഴുതിയ സിനിമയെക്കുറിച്ചല്ല സിബി മലയിൽ പങ്കുവച്ചത്. മോഹൻലാൽ നായകനായ എംടിയുടെ തിരക്കഥയിൽ പുറത്തിറങ്ങിയ ‘സദയം’ എന്ന സിനിമയാണ് ഒരു ടെക്നീഷ്യൻ എന്ന നിലയിൽ തന്റെ മികച്ച വർക്ക് എന്നാണ് സിബി മലയിലിന്റെ തുറന്നു പറച്ചിൽ.

സദയം എന്ന സിനിമയെക്കുറിച്ച് പറയുമ്പോൾ എംടി സാറിന്റെ തിരക്കഥയോട് എന്നാൽ കഴിയുന്നവിധം നീതി പുലർത്തിയിട്ടുണ്ട്. ഒരു സംവിധായകൻ എന്ന നിലയിൽ എന്റെ ഏറ്റവും മികച്ച വർക്കാണ് ‘സദയം’.സദയം’ എന്ന സിനിമയുടെ തിരക്കഥയുടെ പാറ്റെൺ ഭയങ്കര ചലഞ്ചിംഗ് ആയിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts