Home Blog Page 1688

താന്‍ വിവാഹിതയല്ല, അത് തന്റെ മകനല്ല, ചക്കപ്പഴത്തിലെ പൈങ്കിളി പറയുന്നു

0
Spread the love

ഒരു കുടുംബവും അവിടുത്തെ അംഗങ്ങളുമെല്ലാം ചേര്‍ന്ന് ഒരുക്കുന്ന കിടിലന്‍ ദൃശ്യവിസ്മയമായിട്ടാണ് ചക്കപ്പഴം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. അശ്വതി ശ്രീകാന്ത്, എസ്പി ശ്രീകുമാര്‍, അര്‍ജുന്‍ സോമശേഖര്‍ തുടങ്ങി മലയാളികള്‍ക്ക് ഏറെ സുപരിചിതരായ താരങ്ങളാണ് ചക്കപ്പഴത്തിലൈ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു കുടുംബവും അവിടുത്തെ അംഗങ്ങളുമാണ് സീരിയലിലെ കഥാപാത്രങ്ങള്‍.ഇവര്‍ ചേര്‍ന്ന് ഒരുക്കുന്ന രസകരമായ സംഭവങ്ങളാണ് ഓരോ എപ്പിസോഡുകളിലും പുറത്ത് എത്തുന്നത്.അശ്വതി ശ്രീകാന്ത്,എസ്പി ശ്രീകുമാര്‍,അര്‍ജുന്‍ സോമശേഖര്‍ എന്നിവരാണ് സീരിയലിലെ പ്രധാന താരങ്ങള്‍.ഇപ്പോള്‍ ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രുതി രജനികാന്ത് തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.

പരമ്പരയിലെ പൈങ്കിളിയുടെ യഥാര്‍ത്ഥ പേര് ശ്രുതി രജനീകാന്ത് എന്നാണ്.എന്നാല്‍ ഏവരും പൈങ്കിളി എന്ന പേരിലാണ് ശ്രുതി ഇപ്പോള്‍ വിളിക്കുന്നത്.പരമ്പരയില്‍ ജോലി ചെയ്യാതെ അലസമായി എപ്പോഴും ഉറങ്ങാന്‍ താത്പര്യമുള്ള ഒരു കഥാപാത്രമാണ് ശ്രുതി അവതരിപ്പിക്കുന്ന പൈങ്കിളി എന്ന കഥാപാത്രം.പൈങ്കിളിയുടെ ഭര്‍ത്താവായി എത്തുന്ന അര്‍ജുന്റെ കഥാപാത്രം സസ്‌പെന്‍ഷനില്‍ ആയ പോലീസ് ഉദ്യോഗസ്ഥനാണ്.പരമ്പരയില്‍ ഇവര്‍ക്ക് ഒരു മകനുണ്ട്.അമ്മയും നാത്തൂനും ചേര്‍ന്നാണ് മകനെ നോക്കുന്നതും.

പരമ്പരയില്‍ മകനായിട്ടെത്തുന്ന കുഞ്ഞ് എന്റെ മകനാണോയെന്നാണ് പലരും ചോദിക്കുന്നുണ്ടെന്നാണ് ശ്രുതിയിപ്പോള്‍ പറയുന്നത്.എന്നാല്‍ ഞാന്‍ വിവാഹിതയല്ലെന്നും അവന്റെ പേര് റെയ്ഹു എന്നാണെന്നും ശ്രുതി രജനികാന്ത് പറയുന്നു.കണ്ണനൊപ്പമുള്ള പുത്തന്‍ ചിത്രങ്ങളുമായി എത്തിയപ്പോഴായിരുന്നു ഓണ്‍സ്‌ക്രീനിലെ മകനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശ്രുതി മറുപടി പറഞ്ഞത്.സ്‌ക്രീനിലെ അമ്മയുടേയും മകന്റേയും ചിത്രങ്ങളും വീഡിയോസുമെല്ലാം ഇതിനകം വൈറലാണ്.

കാലിൽ നിന്ന് മുള്ളും മനസ്സിൽ നിന്നും അഹങ്കാരവും കളഞ്ഞാൽ ജീവിതം നല്ല സുഖമായിത്തീരും-സന്തോഷ് പണ്ഡിറ്റ്

0
Spread the love

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സന്തോഷ് പണ്ഡിറ്റ്.ലയാളികളുടെ പ്രിയതാരമായ സന്തോഷ് പണ്ഡിറ്റ് പങ്കുവയ്ക്കുന്ന കുറിപ്പുകൾ ആരാധകർ ഏറ്റെടുക്കാറുണ്ട് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെയ്ക്കുന്ന കുറിപ്പുകൾക്ക് നിരവധി ആരാധകരാണുള്ളത്. ഇപ്പോൾ നടൻ പുതിയതായി പങ്കുവെച്ച കുറിപ്പും വളരെയധികം ചർച്ചയാവുകയാണ്. മനസ്സ് വെച്ചാൽ പല തർക്കങ്ങളും നമുക്ക് ഒഴിവാക്കാമെന്നാണ് താരം പറയുന്നത്.

പോസ്റ്റ് പൂർണ രൂപം

മനസ്സ് വെച്ചാൽ പല തർക്കങ്ങളും (രാഷ്ട്രിയം, മതം, സിനിമ, etc) നമുക്ക് ഒഴിവാക്കാം,__മനുഷ്യമനസ്സുകളെ അകറ്റുകയാണ് വാദപ്രതിവാദങ്ങൾ ഒട്ടുമിക്കപോഴും ചെയ്യുക…വിവരമുള്ളവർ വാദിക്കുക തനിക്കു നിശ്ചയമുള്ള സത്യത്തിന്റെ ബലത്തിലായിരിക്കും, പക്ഷെ വിവരം കെട്ടവർ യുക്തിരഹിതവും വികലവുമായ സ്വാഭിപ്രായം സ്ഥാപിക്കാനാകും ശ്രമിക്കുക.. തർക്കം കൊണ്ടോ വാദപ്രതിവാദം കൊണ്ടോ മത്സരിച്ചു ആരുമായും മാനസികമായ് അകലരുതേ. അത് പിന്നെ ഒരിക്കലും ശരിയാക്കുവാ9 പറ്റാതാകും.കാലിൽ നിന്നും മുള്ളു കളഞ്ഞാൽ നടക്കാൻ നല്ല സുഖമായിരിക്കും. മനസ്സിൽ നിന്നും അഹങ്കാരം കളഞ്ഞാൽ ജീവിതം നല്ല സുഖമായിത്തീരും. നമ്മുടെ selfishness ആകും ഭൂരിഭാഗം പ്രശ്നങ്ങളുടേയും മൂല കാരണം.നടക്കുമ്പോൾ ഒരു കാൽ മുന്നിലും ഒരു കാൽ പിന്നാലും ആയിരിക്കും. എന്നാൽ മുന്നിൽ വയ്ക്കുന്ന കാലിന് അഭിമാനമോ പിന്നിൽ വയ്ക്കുന്ന കാലിന് അപമാനമോ ഉണ്ടാവുന്നില്ല.

കാരണം അതിനറിയാം ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കയാണെന്ന്. അടുത്ത നിമിഷത്തിൽ മുന്നിലേതു പിന്നിലും പിന്നിലേതു മുന്നിലും ആവും. മാറുന്ന ഈ അവസ്ഥയെ ജീവിതം എന്നു പറയുന്നു.ജീവിതത്തിൽ ആരെ നമുക്കു ലഭിക്കും?അതു സമയമാണ് പറയുന്നത്.ജീവിതത്തിൽ താങ്കൾ ആരുമായി ചേരും?അത് നമ്മുടെ ഹൃദയമാണ് തീരുമാനിക്കുന്നത്.എന്നാൽ ജീവിതത്തിൽ നിങ്ങൾ ആരുടെയെല്ലാം ഹൃദയത്തിലുണ്ടായിരിക്കും?ഇതു നമ്മുടെ വ്യവഹാരമാണ് (പെരുമാറ്റം,സംസ്കാരം) നിശ്ചയിക്കുന്നത്.(വാല് കഷ്ണം..തല്ലിപ്പഴുപ്പിച്ചാൽ മധുരം ഉണ്ടാവില്ല ഒന്നിനും…)Pl comment by Santhosh Pandit (കോഴിക്കോടിന്ടെ മുത്ത്, കേരളത്തിന്ടെ സ്വത്ത്, യുവാക്കളുടെയും, യുവതികളുടെ ചന്ക്)

ശരണ്യയ്ക്ക് തണലായി സ്‌നേഹ സീമ, വേദനകളിൽ നിന്ന് ഉയർത്തെഴുന്നേറ്റ താരത്തിന് ഇത് പുതിയ സന്തോഷം

0
Spread the love

ബ്രെയിൻ ട്യൂമറിനോട് പൊരുതി ജയിച്ച നടി ശരണ്യ ഇനി സ്‌നേഹ സീമയിൽ. നിരവധി മലയാളികളുടെ സഹായത്തോടെ ഒരുങ്ങിയ സ്നേഹ സീമ എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞു. ശരണ്യയെ സ്‌നേഹിക്കുന്ന നിരവധി പേർ കൈകോർത്താണ് ശരണ്യയ്ക്ക് വീടൊരുക്കിയതെന്ന് സീമ ജി നായർ പറഞ്ഞു.

തിരുവനന്തപുരം ചെമ്പഴന്തിയിലെ 1450 സ്‌ക്വയർ ഫീറ്റിലെ വീടാണ് ഇനിമുതൽ ശരണ്യയ്ക്ക് തണൽ. വർഷങ്ങൾ നീണ്ട ക്യാൻസർ പോരാട്ടത്തിൽ ഒരുപാട് പേർ ശരണ്യയ്ക്ക് താങ്ങായി. അതിൽ എടുത്ത് പറയേണ്ടത് നടി സീമ ജി. നായരുടെ പേരാണ്. കൂട്ടുകാരിയോ സഹോദരിയോ ഒക്കെയായി സീമ ശരണ്യയ്‌ക്കൊപ്പം ചേർന്നുനിന്നു. അതുകൊണ്ട് തന്നെ ശരണ്യയ്‌ക്കൊരുങ്ങിയ വീടിന്റെ പേരും തന്റെ ജീവിതത്തിൽ തണലായ സീമയുടേത് തന്നെയായി.

ആയിരം സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലുള്ള വീടാണ് ആദ്യം പണികഴിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ ശരണ്യയെ സ്‌നേഹിക്കുന്ന അമേരിക്കയിലുള്ള രണ്ട് കുടുംബങ്ങളാണ് ശരണ്യയ്ക്ക് അൽപം കൂടി വലിയ വീട് വേണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നതും അതിനായുള്ള പണം നൽകുന്നതും. അങ്ങനെയാണ് 1400 സ്‌ക്വയർ ഫീറ്റിന്റെ ‘സ്‌നേഹ സീമ’ ഒരുങ്ങിയത്, സീമ ജി നായർ പറഞ്ഞു.

നയന്‍താര നായികയായെത്തുന്ന ഭക്തിചിത്രമായ മൂക്കുത്തി അമ്മന്‍ ഒടിടി റിലീസിന്

0
Spread the love

നയന്‍താര നായികയായെത്തുന്ന ഭക്തിചിത്രമായ മൂക്കുത്തി അമ്മന്‍ ഒടിടി റിലീസിന്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ദീപാവലിക്ക് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ സംവിധായകനായ ആര്‍ ജെ ബാലാജിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ മൂക്കുത്തി അമ്മനായാണ് നയന്‍താര വേഷമിടുന്നത്. ഷൂട്ടിംഗിന് മുന്‍പ് തന്നെ ചിത്രത്തിനായി നയന്‍താര മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചിരുന്നു.

ഇശാരി ഗണേഷാണ് നിര്‍മാണം. സ്റ്റാര്‍ വിജയ് ചാനലിനാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ലഭിച്ചിരിക്കുന്നത്. ബാലാജിയും എന്‍ ജെ ശരവണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേര്‍ന്നാണ്. ബാലാജി തന്നെയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സ്മൃതി വെങ്കട്ട്, ഉര്‍വശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍

പഞ്ചരത്നങ്ങളിൽ മൂന്നു പേർ കണ്ണന് മുന്നിൽ വിവാഹിതരായി

0
Spread the love

പഞ്ചരത്ന’ങ്ങളിൽ മൂന്നു പേർ ഇന്ന് കണ്ണന് മുന്നിൽ വിവാഹിതരായി.രാവിലെ 7.45 നും 8.30 നും ഇടയ്ക്കാണ് ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹം നടന്നത്.  ഉത്രജയുടെ വരന് വിദേശത്തുനിന്നും എത്താൻ കഴിയാത്തതിനാൽ അത് മാറ്റിവയ്ക്കുകയായിരുന്നു.  

ചടങ്ങുകൾ എല്ലാം ഏക സഹോദരൻ ഉത്രജനാണ് നടത്തിയത്.  ഒറ്റ പ്രസവത്തിൽ ജനിച്ചവരാണ് ഈ അഞ്ചുപേരും.  മക്കളോടൊ പ്പം അമ്മ രാമദേവിയും ഗുരുവായൂരിലെത്തിയിരുന്നു.  മക്കളുടെ വിവാഹം നല്ല രീതിയിൽ നടത്താൻ കഴിഞ്ഞതിനാൽ രമാദേവി കണ്ണന് സ്വർണ്ണത്തള കാണിക്കയായി നൽകുകയും ചെയ്തു.  

കണ്ണന് എന്തുകൊടുത്താലും മതിയാകില്ലയെന്നും കണ്ണൻ തന്ന സമ്മാനമാണ് തന്റെ ഈ അഞ്ചുമക്കളെന്നും ഇവരെ പോറ്റാനുള്ള കരുത്ത് തന്നതും കാണാനാണെന്നും  മക്കളെ ചേർത്ത് പിടിച്ച് രമാദേവി പറഞ്ഞു.    

അഞ്ചുമക്കളിൽ ഫാഷൻ ഡിസൈനറായ ഉത്രയെ മസ്ക്കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി അജിത് കുമാറാണ് മിന്നുകെട്ടിയത്.  മീഡിയ രംഗത്തുള്ള ഉത്തരയെ മാധ്യമ പ്രവർത്തകൻ കെ. ബി. മഹേഷ് കുമാറാണ് വിവാഹം ചെയ്തത്. അനസ്തീഷ്യ ടെക്നീഷ്യൻ ഉത്തമയെ മസ്ക്കറ്റിൽ അക്കൗണ്ടന്റായ ജി. വിനീതാണ് താലികെട്ടിയത്.  

കൊച്ചിയിലെ അമൃത മെഡിക്കൽ കോളേജിലെ അനസ്തീഷ്യ ടെക്നീഷ്യൻ ഉത്രജയുടെ വരൻ പത്തനംതിട്ട സ്വദേശിയായ ആകാശ് കുവൈറ്റിൽ അനസ്തീഷ്യ ടെക്നീഷ്യനാണ്.  പെണ്മക്കളുടെ നാലുപേരുടേയും വിവാഹം ഒരുമിച്ച് നടത്താനാണ് ആഗ്രഹിച്ചിരുന്നതെങ്കിലും ആകാശിന് നാട്ടിലെത്താൻ കഴിയാത്തത് കാരണം ബാക്കിയുള്ള മൂന്നു പേരുടേയും വിവാഹം ഇന്ന് നടത്തുകയായിരുന്നു.  

1995 നവംബർ 18 നാണ് തിരുവനന്തപുരം പോത്തൻകോഡ് സ്വദേശികളായ പ്രേംകുമാർ-രമാ ദേവി ദമ്പതികൾക്ക് അഞ്ചു മക്കള് ജനിച്ചത്.  ഉത്രം നാളിലായിരുന്നു അഞ്ചുപേരുടേയും ജനനം അതുകൊണ്ടുതന്നെ അതിനോട് സാമ്യമുള്ള പേരുകളാണ് അവര് കുട്ടികൾക്ക് ഇട്ടത്. 

ഭർത്താവ് എവിടെയെന്ന ചോദ്യത്തിന് മാസ് മറുപടിയുമായി കസ്തൂരി

0
Spread the love

അനിയൻ ബാവ ചേട്ടൻ ബാവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരിയായ മറുനാടൻ സുന്ദരിയാണ് കസ്‌തൂരി. അതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് തന്റെ സ്വകാര്യജീവിതം പ്രദർശന വസ്തുവാക്കാനുള്ളതല്ലെന്നായിരുന്നു കസ്തൂരിയുടെ മറുപടി.

‘ സൈബറിടങ്ങളിലെ മനോരോഗികൾ നമ്മുടെ കുഞ്ഞുങ്ങളെപോലും ലക്ഷ്യമിടുന്ന കാലമാണ്. ഞാൻ എന്തിനാണ് എന്റെ കുടുംബത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത്? എന്റെ ഭർത്താവിനെക്കുറിച്ചും കുട്ടികളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ചിട്ട് നിങ്ങളെനിക്ക് റേഷൻകാർഡ് നൽകാൻ പോകുകയാണോ?എന്റെ സ്വകാര്യ ജീവിതം എന്റേതാണ്. അത് പ്രദർശനത്തിനുള്ളതല്ല. എന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും എന്നെക്കുറിച്ചറിയാം. മറ്റുള്ളവർ അതറിയുന്നതെന്തിനാണ്?” ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായി കസ്തൂരി ട്വീറ്റ് ചെയ്തു.

1992-ൽ മിസ്. മദ്രാസായി തിരഞ്ഞെടുക്കപ്പെട്ട കസ്തൂരി കസ്തൂരിരാജ സംവിധാനം ചെയ്ത ആത്താമൻ കോയിലിലേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് അരങ്ങേറിയത്.ചിന്നവർ, ആത്മ, അമൈതിപ്പടൈ, ഇന്ത്യൻ, കാതൽ കവിതൈ എന്നിവയാണ് കസ്തൂരിയുടെ ശ്രദ്ധേയ ചിത്രങ്ങളിൽ ചിലത്.

മലയാളത്തിൽ അനിയൻ ബാവ ചേട്ടൻ ബാവ കൂടാതെ ചക്രവർത്തി, അഗ്രജൻ, മംഗല്യപ്പല്ലക്ക്, സ്നേഹം, പഞ്ചപാണ്ഡവർ, അഥീന എന്നീ സിനിമകളിലും അഭിനയിച്ചു. മലയാളവും തമിഴും കൂടാതെ കന്നഡ, തെലുങ്ക് ഭാഷകളിലുൾപ്പെടെ എഴുപതോളം സിനിമകളിലഭിനയിച്ചിട്ടുണ്ട്.

നിങ്ങൾ ആരും തന്നെ രണ്ട് വിവാഹം ചെയ്യരുത് എനിക്ക് പറ്റിപ്പോയി, ബഷീർ ബാഷിയുടെ വെളിപ്പെടുത്തൽ ചർച്ചയാകുന്നു

0
Spread the love

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ എത്തി ആരാധകരെ വാരിക്കൂട്ടിയ താരമാണ് ബഷീർ ബഷി. സമൂഹമാധ്യമത്തിൽ സജീവമായ ബഷീറിന്റെ കുടുംബത്തിനും ആരാധകരേറെയാണ്. തന്റെ രണ്ട് ഭാര്യമാരായ മഷൂറയ്ക്കും സുഹാനയ്ക്കും മക്കളുടെയുമൊപ്പമുള്ള സന്തോഷ നിമിഷങ്ങളുടെ വീഡിയോകളും ഫോട്ടോകളുമെല്ലാം ബഷീർ സമൂഹമാധ്യമത്തിൽ പങ്കുവെക്കാറുണ്ട്.

സമൂഹമാധ്യമത്തിൽ പലപ്പോഴും രണ്ട് വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് പല പരിഹാസങ്ങളും ബഷീർ ബഷി നേരിട്ടുണ്ട്. ഇതിനെല്ലാം കൃത്യമായ മറുപടിയും അദ്ദേഹം നൽകിയിരുന്നു. അതിനിടെ പലരും ബഷീറിനോട് ചോദിക്കുന്നുണ്ട് എങ്ങിനെയാണ് നിങ്ങൾ ഒത്തൊരുമയോട് കൂടി ജീവിക്കുന്നത്, ഒരു ഭാര്യയും കുടുംബവുമായി ജീവിക്കുമ്ബോൾ തന്നെ ജീവിതത്തിൽ നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകുന്ന ഈ കാലഘട്ടത്തിൽ ഇത് അസാധ്യമല്ലേ എന്നൊക്കെ.

എന്നാൽ ഇതിനെല്ലാം മറുപടിയായി ബഷീർ പറഞ്ഞത് ഇങ്ങനെയാണ് നിങ്ങൾ ആരും തന്നെ രണ്ട് വിവാഹം ചെയ്യരുത് എനിക്ക് പറ്റിപ്പോയത് ആണ് എന്നായിരുന്നു. ഒരു ഷോയിൽ ആണ് ഇദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്. യൂട്യൂബ് ചാനലിലൂടെ ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിയിരിക്കുകയാണ് മഷൂറയും സുഹാനയും.

അടിയ്ക്കാന്‍ തയ്യാറാണെങ്കില്‍ അതിന്റെ ഫലം നേരിടാനും തയ്യാറാകണം,നിയമം കയ്യിലെടുക്കരുത്-കോടതി

0
Spread the love

സ്ത്രീകളെക്കുറിച്ചു അശ്‌ളീല വീഡിയോ ചെയ്ത യൂട്യൂബർ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസിൽ ഭാ​ഗ്യലക്ഷ്മി അടക്കമുള്ള സംഘത്തിനെതിരെ രൂക്ഷ വിമർശനവുമായി കോടതി. ഭാ​ഗ്യലക്ഷ്മി ശ്രീലക്ഷ്‌മി അറയ്‌ക്കൽ, ദിയ സന എന്നിവർക്ക് നേരെ വലിയ വിമര്‍ശനമാണ് കോടതി നടത്തിയത്.

അടിയ്ക്കാന്‍ തയ്യാറാണെങ്കില്‍ അതിന്റെ ഫലം നേരിടാനും തയ്യാറാകണം. പ്രതികളുടെ പ്രവര്‍ത്തി തെ‌റ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. നിയമം കൈയിലെടുക്കാന്‍ ആരാണ് അധികാരം തന്നതെന്നും കോടതി ചോദിച്ചു എന്നാല്‍ പ്രതികളെ കസ്‌റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും കോടതി അറിയിച്ചു,.

തനിക്കു ജനിക്കുന്നത് ആണ്‍കുഞ്ഞ് തന്നെയായിരിക്കുമെന്ന് ചീരു പറഞ്ഞിരുന്നു- ധ്രുവ്

0
Spread the love

ചിരഞ്ജീവിയ്ക്ക് ആണ്‍ കുഞ്ഞു പിറന്ന സന്തോഷത്തിലാണ് മേഘ്നയും കുടുംബവും ആരാധകരും. ചിരഞ്‍ജീവിയുടെ വിയോഗവേദനയില്‍ നിന്നും മുക്തമാകാത്ത കുടുംബത്തിന് പുതിയ വെളിച്ചമായാണ് ഈ കുഞ്ഞിന്റെ ജനനത്തെ എല്ലാവരും കാണുന്നത്. എന്നാല്‍ പിറക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞ് ആണെന്നും തന്നെ പോലെ അവന്‍ കുസൃതി കാട്ടുമെന്നും സഹോദരന്‍ പറഞ്ഞിരുന്നതായി ധ്രുവ് സര്‍ജ പറയുകയാണ്.

‘ചേട്ടന്‍ അച്ഛനാകാന്‍ ഒരുങ്ങുകയാണ്. മകനാണെങ്കില്‍ അവന് ചേട്ടന്റെ സ്വഭാവം ആയിരിക്കുമല്ലോ എന്ന് ഒരിക്കല്‍ ചോദിച്ചിരുന്നു. കാരണം സ്കൂള്‍ കാലഘട്ടങ്ങളില്‍ ചേട്ടന്റെ കുസൃതികാരണം ടീച്ചര്‍മാര്‍ക്ക് പരാതി പറയാനേ നേരമുണ്ടായിരുന്നുള്ളൂ. ഇത് മനസില്‍ വച്ചാണ് കുഞ്ഞിന്റെ കാര്യം ഞാന്‍ ചോദിച്ചതും. തനിക്കു ജനിക്കുന്നത് ആണ്‍കുഞ്ഞ് തന്നെയായിരിക്കുമെന്നും അവനും ഇതുപോലെ കുസൃതി കാട്ടുമെന്നുമായിരുന്നു മറുപടിയായി ചേട്ടന്‍ പറഞ്ഞത്’ ധ്രുവ് പറഞ്ഞു.

എന്റെ നായകനാകാന്‍ ഉണ്ണി മുകുന്ദനേ കഴിയൂ… മനസുതുറന്ന് മാളവിക ജയറാം

0
Spread the love

സിനിമയില്‍ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ സജീവ സാന്നിധ്യമാണ് ജയറാം – പാര്‍വതി ദമ്ബതിമാരുടെ പുത്രി മാളവിക ജയറാം. ഒരു സ്വര്‍ണ്ണക്കടയ്ക്കുവേണ്ടി മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ച പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറാലയിരുന്നു.

നിരവധി ട്രോളുകളും അതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയിരുന്നു. താരത്തിന്റെ വിവാഹം ആണോ എന്നുപോലും ആളുകള്‍ സംശയിച്ചു. അതിനെല്ലാം മാളവിക തന്നെ ഉത്തരവും നല്‍കിയിരുന്നു.

ഇതുവരെ ഒരു അഭിമുഖങ്ങളില്‍ പോലും വന്നിട്ടില്ലാത്ത താരപുത്രി ഇപ്പോഴിതാ ആദ്യമായി ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖം ഇപ്പോള്‍ വൈറലാവുകയാണ്. തന്റെ സിനിമാ പ്രവേശനത്തെ കുറിച്ചാണ് താരം വാചാലയാവുന്നത്.

താരം സിനിമാ പ്രവേശനത്തെ കുറിച്ച്‌ വളരെ വ്യക്തമായ മറുപടിയാണ് നല്‍കുന്നത്. അടുത്തൊന്നും സിനിമാ പ്രവേശനം അത് ഉണ്ടാകില്ല എന്നും തന്റെ കംഫര്‍ട്ടബിള്‍ സോണ്‍ ഏതാണെന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നുമാണ് മാളവിക തുറന്നു പറയുന്നത്.

തമിഴില്‍ ഏറ്റവും ഇഷ്ടപ്പെട്ട താരം വിജയ് ആണെന്നും വിജയുടെ ഒരു കടുത്ത ആരാധികയാണ് എന്നും പറയുന്നു. മലയാളത്തില്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം അടുത്ത സുഹൃത്ത് കൂടിയായ ഉണ്ണിമുകുന്ദന്‍ ഒപ്പം ആണെന്നും അതിനൊരു കാരണം ഉണ്ടെന്നും തന്റെ ഉയരത്തിലും തടിയ്ക്കും കറക്ടാടായ മലയാളത്തിലെ നടന്‍ ഉണ്ണി മുകുന്ദന്‍ ആണെന്നും താരപുത്രി പറയുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts