അന്തരിച്ച നടന് ചിരഞ്ജീവി സര്ജയ്ക്കും ഭാര്യയും നടിയുമായ മേഘ്ന രാജിനും ആണ്‍കുഞ്ഞ്. ജ്യേഷ്ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജന് ധ്രുവിന്റെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.ചിരുവിന്റെ അകാല മരണം നല്കിയ കടുത്ത വേദനയിലും ചിരുവിനെ കുഞ്ഞിനെ വരവേല്‍ക്കാന്‍ വലിയ ആഘോഷങ്ങളാണ് സര്‍ജ കുടുംബത്തില്‍ ഒരുക്കിയിരുന്നത്.
കഥാപാത്രത്തിന്റെ പേര് വിക്രമാദിത്യ; രാധേശ്യാമിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി
കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് രാധേശ്യാം ചിത്രത്തിലെ പ്രഭാസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി. പ്രഭാസിന് മുൻകൂർ പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് അണിയറപ്രവർത്തകർ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയത്. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വിൻഡേജ് കാറിൽ മോഡേൺ ലുക്കിൽ ചാരി നിൽക്കുന്ന പ്രഭാസിന്റെ ചിത്രമാണ് പോസ്റ്ററിലൂടെ പുറത്തുവിട്ടത്.
പ്രഭാസും പൂജ ഹെഗ്ഡെയും താരജോഡികളായി എത്തുന്ന പ്രണയ ചിത്രം ഒരുക്കുന്നത് രാധാകൃഷ്ണകുമാറാണ്. യുവി ക്രിയേഷന്റെ ബാനറിൽ ഭൂഷൺ കുമാർ, വാസ്മി, പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സച്ചിൻ ഖേദേക്കർ, ഭാഗ്യശ്രീ, പ്രിയദർശി, മുരളി ശർമ, സാശാ ചേത്രി, കുനാൽ റോയ് കപൂർ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിൽ പ്രേരണയെന്ന നായികാ കഥാപാത്രത്തെയാണ് പൂജാ ഹെഗ്ഡെ അവതരിപ്പിക്കുന്നത്.
പൂജാ ഹെഗ്ഡെയുടെ ക്യാരക്ടർ പോസ്റ്റർ നേരത്തെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി പ്രഭാസും സംഘവും ഇപ്പോൾ ഇറ്റലിയിലാണ്. നേരത്തെ കോവിഡ് മഹാമാരി മൂലം നിർത്തിവെച്ച ഷൂട്ടിങ് ഈ മാസം ആദ്യം പുനരാരംഭിച്ചിരുന്നു.പ്രകൃതിമനോഹാരിത കൊണ്ട് ശ്രദ്ധേയമായ ഇറ്റലിയിലെ ടോറിനോയിലാണ് രാധേശ്യാമിന്റെ ചിത്രീകരണം നടക്കുന്നത്.തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിർമ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.
തെന്നിന്ത്യൻ താരം പ്രഭാസ് – പൂജ ഹെഗ്ഡെ താരജോഡികളായി എത്തുന്ന രാധേശ്യാം ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരനാണ്. ശ്രീകാന്ത് പ്രസാദാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ- രവീന്ദ്ര, ഡി.ഓ.പി- മനോജ് പരമഹംസ.2021 ൽ ചിത്രം പ്രദർശനത്തിനെത്തും.
ഗായകനും നടനുമായ സീറോ ബാബു അന്തരിച്ചു
നാടക സിനിമാ പിന്നണി ഗായകനും സംഗീത സംവിധായകനും നടനുമായിരുന്ന സീറോ ബാബു എന്ന കെ ജെ മുഹമ്മദ് ബാബു(80) അന്തരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം എറണാകുളം നോർത്ത് തോട്ടത്തുംപടി ജുമാ മസ്ജിദ് കബർസ്ഥാനിൽ വ്യാഴാഴ്ച. ഭാര്യ: ആത്തിക്ക ബാബു, മക്കൾ: സൂരജ് ബാബു, സുൽഫി ബാബു, സബിത സലാം, ദീപത്ത് നസീർ. മരുമക്കൾ: സുനിത സൂരജ്, സ്മിത സുൽഫി, അബ്ദുൽ സലാം, മുഹമ്മദ് നസീർ.
പി ജെ തീയറ്റേഴ്സിന്റെ “ദൈവവും മനുഷ്യനും” എന്ന നാടകത്തിലെ ഗാനം “ഓപ്പൺ സീറോ വന്നു കഴിഞ്ഞാൽ വാങ്ങും ഞാനൊരു മോട്ടോർ കാർ “എന്ന ഗാനമാണ് പേരിനു മുൻപിൽ സീറോ എന്ന പേര് കൂട്ടിച്ചേർത്തത്.
ആദ്യകാലത്ത് നാടക ഗാനങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 1960കൾ മുതൽ പിന്നണി ഗാനരംഗത്ത് സജീവമായിരുന്നു. പിന്നീട് സംഗീത സംവിധാനത്തിലേയ്ക്ക് തിരിഞ്ഞു..
പത്താം വയസിൽ പാടിത്തുടങ്ങി. ലതാമങ്കേഷ്കറുടെ ശബ്ദം അനുകരിച്ചാണ് ശ്രദ്ധ നേടിയത്. സിനിമയിലെ ആദ്യ ഗാനം “കുടുംബിനി” യിൽ എൽ പീ ആർ വർമ്മ സംഗീതം നൽകിയ ” കണ്ണിനു കണ്ണിനെ കരളിന് കരളിനെ തമ്മിലകറ്റി നീ കനിവുറ്റ ലോകമേ” ആണ്. തുടർന്ന് തോമസ് പിക്ചർസിന്റെ “പോർട്ടർ കുഞ്ഞാലി” യിൽ ബാബുരാജ്, ശ്രീമൂലനഗരം വിജയൻ ടീമിന്റെ ” വണ്ടിക്കാരൻ ബീരാൻ കാക്ക രണ്ടാം കെട്ടിന് പൂതി വച്ച്”. അത് കഴിഞ്ഞു ബാബുരാജിന്റെ തന്നെ സംഗീതത്തിൽ സുബൈദയിൽ മെഹ്ബൂബുമൊത്തു പാടിയ “കളിയാട്ടക്കാരി കിളിനാദക്കാരി കണ്ടാൽ സുന്ദരി മണവാട്ടി” എന്ന കോമഡി ഗാനം വളരെ പ്രശസ്തമായി തീർന്നു.അറുപതോളം സിനിമാഗാനങ്ങള്‍ പാടിയിട്ടുണ്ട്.അവസാനമായി അഭിനയിച്ചത് കാബൂളിവാല സിനിമയിലാണ്.
കഴിഞ്ഞ ദിവസം പ്രശസ്ത സിനിമാ നടനാണെന്ന് പറഞ്ഞു വിളിച്ചു, അവരുടെ കെണിയില്‍ വീഴരുത്’-ഡോ ഷിനു ശ്യാമളന്
പ്രമുഖ താരങ്ങളുടേയും സംവിധായകരുടേയും പേരില്‍ നടക്കുന്ന വ്യാജ കാസ്റ്റിങ് കോളിനെക്കുറിച്ച് മുന്നറിയിപ്പുമായി ഡോക്ടറും സാമൂഹ്യപ്രവര്‍ത്തകയുമായി ഷിനു ശ്യാമളന്. സിനിമയില്‍ വേഷം തരാമെന്ന് പറഞ്ഞ് പ്രമുഖരുടെ പേരില്‍ പലരും വിളിക്കുമെന്നും എന്നാല്‍ അത് വിശ്വസിച്ച് അവരെ കാണാന്‍ ഓടി പോകരുതെന്നുമാണ് ഫേയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഷിനു പറയുന്നത്. കഴിഞ്ഞ ദിവസം തനിക്ക് ഇത്തരത്തില്‍ പ്രശസ്ത നടനാണെന്നു പറഞ്ഞുകൊണ്ട് കോള്‍ വന്നെന്നും അന്വേഷിച്ചപ്പോള്‍ അത് സത്യമല്ലെന്ന് മനസിലായെന്നും ഷിനു കുറിച്ചു. നിങ്ങളെ ട്രാപ്പിലാക്കി ചൂഷണം ചെയ്ത് ശാരീരികമായോ മാനസികമായോ ദുരുപയോഗം ചെയ്യുകയാണ് അവരുടെ ലക്ഷ്യമെന്നും അതിനാല്‍ ഇത്തരത്തില്‍ വരുന്ന കോളില്‍ വീഴരുതെന്നും കൂട്ടിച്ചേര്‍ത്തു.
ഷിനു ശ്യാമളന്റെ കുറിപ്പ് വായിക്കാം
മോഡലിംഗ്, സിനിമ, സീരിയല്‍ രംഗത്തേയ്ക്ക് വരുന്ന പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക്,പ്രമുഖരായ പല സിനിമ താരങ്ങളുടെയും സംവിധായകരുടെയും പേരും പറഞ്ഞു പലരും നിങ്ങളെ വിളിക്കും. അവരാണെന്ന് പറഞ്ഞു നിങ്ങളെ വിളിക്കും. സിനിമയിലോ മറ്റും വേഷം തരാമെന്ന് പറയും. നിങ്ങള്‍ അത് വിശ്വസിച്ചു അവരെ കാണാന്‍ ഓടി പോകരുത്.
ആദ്യം അതിന്റെ സത്യാവസ്ഥ അന്വേഷിക്കുക. യഥാര്‍ത്ഥത്തില്‍ അവര്‍ പറയുന്ന വ്യക്തിയുമായി സുഹൃത്തുക്കള്‍ വഴിയോ മറ്റും കോണ്റ്റാക്ട് ചെയ്യുവാന്‍ ശ്രമിക്കുക. അവരോട് സംസാരിക്കുക.
ഈ അടുത്തു സ്ഥിരമായി അത്തരം വ്യാജ ഫോണ്‍ വിളികളും മറ്റും വരികയും അതിന്റെ നിജസ്ഥിതി അന്വേഷിച്ചത് കൊണ്ട് അത്തരം റാക്കറ്റില്‍ വീഴാതെ അതില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
ഒരു വര്‍ഷം മുന്‍പ് സിനിമ സംവിധായിക അഞ്ജലി മേനോന് ആണെന്ന് പറഞ്ഞു വിളി വന്നിരുന്നു. അന്ന് യഥാര്‍ഥ അഞ്ജലി മേനോനെ വിളിക്കുകയും വിവരം അറിയിക്കുകയും ചെയ്യുകയും മാഡം പരാതി നല്‍കുകയും അയാളെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി.
ഈ കഴിഞ്ഞ ദിവസം ഒരു പ്രശസ്ത സിനിമ നടന് ആണെന്ന് പറഞ്ഞു വിളിച്ചു. അന്വേഷിച്ചപ്പോള്‍ അത് സത്യമല്ല. ഇതുപോലെ നിരവധി പേര് സോഷ്യല്‍ മീഡിയയിലും മറ്റും ആക്റ്റീവ് ആയി നില്‍ക്കുന്നവരെ വിളിക്കും.
അവര്‍ക്ക് വേണ്ടത് നിങ്ങളെ ട്രാപ്പിലാക്കി നിങ്ങളെ ചൂഷണം ചെയ്ത് ശാരീരികമായോ മാനസികമായോ ദുരുപയോഗം ചെയ്യുകയാണ്.
ഇത്തരക്കാര്‍ വിളിക്കുക അമേരിക്കയില്‍ നിന്നുള്ള നമ്ബറുകളോ, ഇന്റര്‍നെറ്റ് കാളുകളോ ആവും.
നമ്മളെ വിശ്വസിപ്പിക്കുവാനായി നമ്മളുടെ കാര്യങ്ങള്‍ അവര്‍ പറയും. കൂടാതെ അവര്‍ ആരാണെന്ന് പറഞ്ഞു വിളിക്കുന്നുവോ അവരുടെ സിനിമകളെ കുറിച്ചും വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചും നമ്മോട് പറയും.
ഇതിലൊന്നും വീഴരുത്. അന്വേഷിച്ചു നിജസ്ഥിതി ബോധ്യപ്പെട്ടാല്‍ മാത്രമേ അവരെ കാണാന്‍ പൊകാവു.
ട്രാപ്പുകള്‍ ആവാം. സൂക്ഷിക്കുക. തെളിവുകള്‍ സഹിതം പരാതി കൊടുക്കുന്നതിന് കുറിച്ചു ആലോചിക്കും.
സോഷ്യല്‍ മീഡിയയില്‍ ഉള്ള സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി ഇതിവിടെ എഴുതുന്നു. ചില കഴുകന് കണ്ണുകള്‍ നിങ്ങളെ നോക്കി ഇരിപ്പുണ്ട്. ജാഗ്രതനന്ദി.
ജീവിതം മാറ്റി മറിച്ച അനുഭവം രണ്ടാമതും അച്ഛനായ സന്തോഷം പങ്ക് വെച്ച് നടന് കാര്‍ത്തി
രണ്ടാമതും അച്ഛനായ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ച് നടന് കാര്‍ത്തി. കഴിഞ്ഞ ദിവസമാണ് നടന് കാര്‍ത്തിയ്ക്കും ഭാര്യ രഞ്ജനിയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. കാര്‍ത്തി തന്നെയാണ് ഈ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നതും.
‘ജീവിതം മാറ്റി മറിച്ച അനുഭവം’ എന്നാണ് കാര്‍ത്തി കുറിച്ചത്. ജീവിതം മാറ്റിമറിക്കുന്ന ഈ അനുഭവത്തിലൂടെ കടത്തിക്കൊണ്ടു വന്ന ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും വലിയ നന്ദിയെന്നും കാര്‍ത്തി കുറിച്ചിരിക്കുകയാണ്. കുഞ്ഞിന് നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമുണ്ടാകണമെന്നും ദൈവത്തിന് നന്ദിയെന്നും കാര്‍ത്തി പറഞ്ഞു. 2011ലാണ് കാര്‍ത്തി കോയമ്ബത്തൂര്‍ ഈറോഡ് സ്വദേശിയായ രഞ്ജനിയെ വിവാഹം ചെയ്തിരിക്കുന്നത്. ചിന്നസ്വാമിയുടെയും ജ്യോതി മീനാക്ഷിയുടെയും മകളാണ് രഞ്ജനി. 2013ലാണ് ഇവര്‍ക്ക് ആദ്യത്തെ കുട്ടി ജനിക്കുന്നത്. ഉമയാള്‍ എന്നാണ് ആദ്യത്തെ കുട്ടിക്ക് നല്കിയ പേര്.
വിവാദത്തിന് വിട; കുറുവച്ചനായി’ പൃഥ്വിരാജ് മതി; സുരേഷ് ഗോപി ചിത്രത്തിന് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി
മലയാളികളുടെ പ്രിയതാരം നടന് സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേല്‍ കുറുവച്ചന്’ വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി.പകര്‍പ്പവകാശം ലംഘിച്ചുവെന്ന് കാണിച്ച് പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ എന്ന സിനിമയുടെ തിരക്കഥാകൃത്ത് ജിനു എബ്രാഹാമാണ് കോടതിയെ സമീപിച്ചത്.
കൂടാതെ കടുവാക്കുന്നേല്‍ കുറുവച്ചന് സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാനാകില്ലെന്ന് ജില്ലാ കോടതിയുടെ ഉത്തരവ് ശരിവച്ച് ഹൈക്കോടതി അറിയിച്ചു.സുരേഷ് ഗോപിയുടെ 250ാമത്തെ ചിത്രമാണിത്. ഈ സിനിമയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കോടതി നേരത്തെ ഉത്തരവിടുകയും ചെയ്തു.
കൂടാതെ കഴിഞ്ഞമാസം ചിത്രത്തിന് മേലുള്ള വിലക്ക് കോടതി സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചത്.
അന്ന് പ്രേമത്തിലെ മേരിയുടെ കാമുകൻ, ഇന്ന് സംവിധായകൻ; ജനിതക വൈകല്യത്തെ അതിജീവിച്ച ഗോപി നായകനും
ഡൗൺ സിൻഡ്രോം എന്ന ജനിതക വൈകല്യം ബാധിച്ച ഒരാൾ നായകനാവുന്ന ഇന്ത്യയിലെ ആദ്യ ചിത്രമാവുകയാണ് ‘തിരികെ’. ജനിതക വൈകല്യത്തെ മറി കടന്ന് നായക വേഷത്തിലെത്തുന്നത് ഇരുപത്തിയൊന്നുകാരൻ ഗോപികൃഷ്ണൻ. അൽഫോൺസ് പുത്രന്റെ ‘പ്രേമം’ എന്ന ചിത്രത്തിൽ മേരിയുടെ കാമുകനായി എത്തിയ ജോർജ് കോര, സാം സേവ്യർ എന്നിവർ ചേർന്നാണ് ‘തിരികെ’ സംവിധാനം ചെയ്യുന്നത്. അൽത്താഫ് സംവിധാനം ചെയ്ത ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിന്റെ സഹഎഴുത്തുകാരിൽ ഒരാളായിരുന്ന ജോർജ് കോര തന്നെയാണ് ‘തിരികെ’യുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.
സ്വന്തമായി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി നടന്ന ജോർജ് കോര പ്രത്യേകത നിറഞ്ഞ തന്റെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് വെക്കുന്നത് വലിയൊരു ആശയം പങ്ക് വെച്ച് കൊണ്ടാണ്. സഹതാപം കൊണ്ട് മാറ്റി നിർത്തപ്പെടാതെ ഇവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരേണ്ട കുഞ്ഞുങ്ങൾ ആണെന്ന ആശയം. ഡൗൺ സിൻഡ്രോം എന്ന ജനിതക വൈകല്യമുള്ള നായകന്റെ തിരക്കഥ കൈവശമുണ്ടായിരുന്നെങ്കിലും അത്തരത്തിലൊരു നായകനെ കണ്ടെത്തുന്നത് എളുപ്പമല്ലെന്ന് മനസിലാക്കിയ ജോർജ് ഈ ചിത്രത്തെക്കുറിച്ച് ആദ്യം ഗൗരവമായി ചിന്തിച്ചിരുന്നില്ല. എന്നാൽ പിനീടുള്ള ശ്രമത്തിലാണ് ഗോപി കൃഷ്ണനെ പറ്റി അറിയുന്നതും തന്റെ ചിത്രത്തിന് വേണ്ടിയുള്ള നായകൻ ഗോപി കൃഷ്ണൻ തന്നെയാണെന്ന് ഉറപ്പിക്കുന്നതും.
പൃഥ്വിരാജിന് കൊവിഡ്19
നടൻ പൃഥ്വിരാജിന് കൊവിഡ്19 സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജനഗണമന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു.ഇരുവർക്കും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിംഗ് താത്ക്കാലികമായി നിർത്തിവച്ചു. സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും താരങ്ങളും ക്വാറന്റീനിൽ പോകേണ്ടി വരും.
യുവതാരങ്ങളെ അണിനിരത്തിയൊരുക്കിയ ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനഗണമന.സുരാജ് വെഞ്ഞാറമ്മൂട് അടക്കമുളള പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്
നേരത്തെ ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗിന് ശേഷം ജോർദാനിൽ നിന്ന് മടങ്ങിയെത്തിയ പൃഥ്വിരാജ് കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. അന്ന് പരിശോധനാഫലം നെഗറ്റീവായിരുന്നു.
അനുഷ്ക ശർമ്മക്കൊപ്പം സൂര്യാസ്തമയം ആസ്വദിച്ച് വിരാട് കോഹ്ലി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കായി ദുബായിലുള്ള വിരാട് കോഹ്ലി ഭാര്യയും നടിയുമായ അനുഷ്ക ശർമ്മക്കൊപ്പം സൂര്യാസ്തമയം ആസ്വദിക്കുന്ന ചിത്രം വൈറൽ.കഴിഞ്ഞ ദിവസമാണ് താരം ഈ ചിത്രം പങ്കുവെച്ചത്. ഫോട്ടോ കടപ്പാട് തന്റെ സഹ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീം അംഗം എ ബി ഡിവില്ലിയേഴ്സിന് നൽകുകയും ചെയ്തിരുന്നു.
റെഡ് ഹാര്‍ട്ട് ഐക്കണും സൂര്യാസ്തമയ ഐക്കണുകളും ഉപയോഗിച്ച് വിരാട് ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്കി. ഫോട്ടോയില്‍ കമന്റുമായി എ ബി ഡിവില്ലിയേഴ്സും എത്തി. വളരെ നല്ല ചിത്രം എന്ന് അര്ഥമാക്കിക്കൊണ്ടുള്ള ഒരു ഇമോജിയാണ് അദ്ദേഹം കമന്റ് ചെയ്തത്. അദ്ദേഹത്തിന്റെ കമന്റിന് അരലക്ഷത്തിലധികം ആളുകളാണ് ലൈക്ക് ചെയ്തിരിക്കുന്നത്.
അനുഷ്കയും വിരാടും തങ്ങളുടെ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ്. ഓഗസ്റ്റിലാണ് അനുഷ്ക ഗര്‍ഭിണിയാണെന്ന വിവരം ഇരുവരും ലോകത്തെ അറിയിച്ചത്. ഇനി ഞങ്ങള്‍ മൂന്ന് പേരാണെന്നും കുഞ്ഞ് 2021 ജനുവരിയില്‍ എത്തുമെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.
അന്ന് വഴക്കിട്ടത് പക്വതയില്ലാതിരുന്നതിനാല്; സലിം കുമാറിനോട് മാപ്പ് പറഞ്ഞ് ജ്യോതികൃഷ്ണ
സോറി ചലഞ്ചുമായി നടി ജ്യോതി കൃഷ്ണ. ഒരിക്കല്‍ ഈഗോ കാരണം പറയാതെ പോയ സോറികള്‍ പറയാന്‍ ഒരു അവസരം എന്ന നിലയിലാണ് ജ്യോതി കൃഷ്ണ സോറി ചലഞ്ച് തുടങ്ങിയത്. നടന് സലിം കുമാറിനോടും അമ്മയോടുമൊക്കെ ജ്യോതി സോറി പറഞ്ഞു. ഏഴ് വർഷം മുമ്പ് സിനിമാ സെറ്റിലുണ്ടായ വഴക്കിനാണ് ജ്യോതി സലിം കുമാറിനോട് മാപ്പ് ചോദിച്ചത്. അന്ന് ആ വഴക്ക് തന്റെ പക്വതയില്ലായ്മ കൊണ്ട് സംഭവിച്ചുപോയതാണെന്നും ക്ഷമിക്കണമെന്നും ജ്യോതി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
ജ്യോതികൃഷ്ണയുടെ വാക്കുകൾ
നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ തെറ്റുകളും ശരികളും സംഭവിക്കാറുണ്ട്. പക്ഷേ പല തെറ്റുകളും സംഭവിച്ചിട്ട് ഒരു സോറി പറയാതെ ഈഗോ വച്ച് നമ്മൾ മുന്നോട്ടുപോകാറുണ്ട്. പിന്നീട് കുറേ കാലങ്ങൾ കഴിഞ്ഞ് ചിന്തിക്കുമ്പോൾ നമുക്ക് തോന്നും ചെയ്തത് ശരിയായില്ലെന്ന്. ഒരു സോറി പറയാമായിരുന്നെന്ന് തോന്നും. ആ സമയത്ത് ഈഗോ വിട്ട് സോറി പറഞ്ഞാൽ മനസിന് തന്നെ സമാധാനം ഉണ്ടാകും. അത് കേൾക്കുന്നവർക്കും സന്തോഷം. അറ്റുപോയ ഒരു ബന്ധം തിരിച്ചുകിട്ടും ചിലപ്പോൾ.
എൻറെ ജീവിതത്തിലും ഒരുപാട് പേരുടെയടുത്ത് വഴക്കുണ്ടാക്കിയിട്ടുണ്ട്. ചിലരോടൊക്കെ സോറി പറഞ്ഞിട്ടുണ്ട്. എന്നാൽ ഈഗോ കാരണം സോറി പറയാതിരുന്ന ചിലരോടാണ് ഇന്നെനിക്ക് സോറി പറയാനുള്ളത്.
നമുക്കെല്ലാം പ്രിയങ്കരനായ സലിം കുമാർ ചേട്ടനോടാണ് ഞാൻ ആദ്യം സോറി പറയുന്നത്. 2013ൽ മൂന്നാം നാൾ ഞായറാഴ്ചയുടെ സെറ്റിൽ വച്ച് ഞാനും സലീമേട്ടനും തമ്മിൽ വഴക്കുണ്ടായി. എന്റെ പക്വതയില്ലായ്മ കൊണ്ടാണ് അത് സംഭവിച്ചത് എന്നാണ് ഇപ്പോൾ തോന്നുന്നത്. നല്ല രീതിയിലുള്ള വഴക്കായി മാറി. വഴക്കുണ്ടായ ശേഷം ഞങ്ങൾ പരസ്പരം സംസാരിച്ചില്ല. അന്ന് സിനിമ കഴിഞ്ഞ് സെറ്റിൽ നിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങിയപ്പോൾ സലിം കുമാർ ചേട്ടനോട് മാത്രം യാത്ര പറഞ്ഞില്ല. അദ്ദേഹം അവിടെ ഇരിക്കുന്നത് ഞാൻ കണ്ടിരുന്നു. ഞാൻ അടുത്തുവന്ന് യാത്ര പറയുമെന്ന് അദ്ദേഹവും പ്രതീക്ഷിച്ചിരുന്നു. പിന്നീട് ഞാൻ ചെയ്തത് ശരിയായില്ല എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. എനിക്കും അറിയാം ആ ചെയ്തത് ശരിയായില്ല എന്ന്. പക്ഷേ ആ ഒരു പ്രായത്തിന്റെ പക്വതക്കുറവും വാശിയും ഒക്കെയാകാം. ഇന്ന് അത് ആലോചിക്കുമ്പോൾ എനിക്കു സ്വയം പുച്ഛം തോന്നുവാ. പിന്നീട് സലീമേട്ടൻ വിളിച്ചിരുന്നു. സംസാരിച്ചിട്ടുണ്ടെങ്കിലും അന്ന് സോറി പറഞ്ഞില്ല. ഈ അവസരം അതിനായി വിനിയോഗിക്കുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഞാൻ സോറി പറയുന്നു.
രണ്ടാമത് ജ്യോതികൃഷ്ണ സോറി പറഞ്ഞത് അമ്മയോടാണ്. അമ്മ താൻ കാരണം ഒരുപാട് സന്തോഷിച്ചിട്ടുണ്ട്. സങ്കടപ്പെട്ടിട്ടുമുണ്ട്. ഇപ്പോൾ അമ്മയോട് സോറി പറയുകയാണെന്ന് ജ്യോതി കൃഷ്ണ പറഞ്ഞു. എട്ടാം ക്ലാസിൽ കൂടെ പഠിച്ച കുട്ടിയോട് മോശമായി പെരുമാറിയതിനും ജ്യോതി സോറി ചോദിച്ചു. സോറി പറയുമ്പോൾ നമുക്ക് ഒന്നും നഷ്ടപ്പെടുന്നില്ലെന്നും നമ്മുടെ നന്മ പുറത്തുവരികയാണ് ചെയ്യുന്നതെന്നും ജ്യോതി പറയുന്നു.
















