Home Blog Page 1707

ഇതൊക്കെ കണ്ണു കാണാത്ത രാഷ്ട്രീയമാണ്; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ശ്രീനിവാസന്‍

0
Spread the love

ലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് ശ്രീനിവാസന്‍. നിരവധി കഥാപാത്രങ്ങള്‍ മലയാള സിനിമ പ്രേമികള്‍ക്ക് സമ്മാനിച്ച അദ്ദേഹം ഇപ്പോള്‍ ഇടത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ‘എന്നും ഇത്തരം വാര്‍ത്തകള്‍ ഉണ്ടാകുന്നുണ്ട്. ഇതൊക്കെ കണ്ണു കാണാത്ത രാഷ്ട്രീയമാണ്, ആര്‍ക്ക് എന്ത് നേട്ടമാണുള്ളത്. നമ്മുടെ ജനാധിപത്യം ആകെ കുഴപ്പത്തിലാണ്’ എന്നുമാണ് ശ്രീനിവാസന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

‘ സ്വര്‍ണകടത്തല്ല ഇപ്പോഴത്തെ പ്രധാന പ്രശ്നം, അത് തൊഴില്‍ ഇല്ലാത്ത എത്രയോ ആളുകള്‍ അലഞ്ഞു തിരിഞ്ഞ് നടക്കുമ്ബോള്‍ പി.എസ്.സിയെ മറികടന്നു രാഷ്ട്രീയ താത്പര്യങ്ങള്‍ വച്ച്‌ കൊണ്ട് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്ന അധികാരികള്‍, അവരെ ആണ് നമ്മള്‍ കാണുന്നത്. ഭീകരമായ അവസ്ഥയാണ് അത്. നൂറുകണക്കിന് ആളുകള്‍ക്കു പിന്‍വാതില്‍ വഴി കരാര്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കി പിന്നീട് സ്ഥിരപ്പെടുത്തുന്നത് തട്ടിപ്പ് പരിപാടിയാണ്. കള്ളന്മാര്‍,’ ശ്രീനിവാസന്‍ തിരുവോണ ദിവസം നല്‍കിയ അഭിമുഖത്തില്‍ വിമര്‍ശിച്ചു.

ഒരു നല്ല നടന്‍ എന്നതിലുപരി തിരക്കഥാകൃത്തും സം‌വിധായകനുമാണ് ശ്രീനിവാസന്‍. നര്‍മ്മത്തിനു പുതിയ ഭാവം നല്‍കിയ ശ്രീനി സ്വന്തം സിനിമകളിലുടെ സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ നര്‍മത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിച്ചു. 1977 ല്‍ പി. എ. ബക്കര്‍ സം‌വിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമ മേഖലയിലേക്ക് എത്തുന്നത്. തുടര്‍ന്ന് നിരവധി കഥാപാത്രങ്ങളാണ് താരത്തെ തേടി എത്തിയത്.

ഈ മനുഷ്യന്‍ ഇപ്പോഴും എല്ലാ ദിവസവും രാവിലെ 5 മണിക്ക് എഴുന്നേറ്റ് വര്‍ക്ക് ഔട്ട് ചെയ്യുന്നു; ജയറാമിന്റെ ചിത്രം പങ്കുവച്ച്‌ കാളിദാസ്

0
Spread the love

പുത്തന്‍ മേക്കോവറിലെത്തിയ നടന്‍ ജയറാമിന്റെ ചിത്രങ്ങള്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. അല്ലു അര്‍ജുന്‍ ചിത്രം അല വൈകുണ്ഠപുരംലോക്ക് ആയാണ് കിടിലന്‍ മേക്കോവറില്‍ ജയറാം എത്തിയത്. ജയറാമിന്റെ പുതിയ വര്‍ക്കൗട്ട് ചിത്രമാണ് മകനും നടനുമായ കാളിദാസ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. രാവിലെ അഞ്ചു മണിക്ക് തന്നെ എഴുന്നേറ്റ് ജയറാം വര്‍ക്കൗട്ട് തുടങ്ങും എന്നാണ് കാളിദാസ് പറയുന്നത്.

“നിങ്ങളുടെ ഒഴിവുകഴിവുകളേക്കാള്‍ ശക്തനായിരിക്കുക. ഈ മനുഷ്യന്‍ ഇപ്പോഴും എല്ലാ ദിവസവും രാവിലെ 5 മണിക്ക് എഴുന്നേറ്റ് വര്‍ക്ക് ഔട്ട് ചെയ്യുന്നു, അദ്ദേഹത്തിന്റെ പ്രായത്തില്‍ അദ്ദേഹം നില്‍ക്കുന്നതിന്റെ പകുതിയെങ്കിലും എത്താനായാല്‍ ഞാന്‍ സ്വയം ഭാഗ്യവാനായി കരുതും” എന്നാണ് ചിത്രം പങ്കുവച്ച്‌ കാളിദാസ് കുറിച്ചിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ആരാധകര്‍ക്കൊപ്പം നിരവധി താരങ്ങളും ചിത്രത്തിന് കമന്റുമായി എത്തി. “അദ്ദേഹം എന്താണ് എന്നത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ്. അദ്ദേഹം എന്താണെന്നോ എവിടെ നില്‍ക്കുന്നുവെന്നോ താരതമ്യപ്പെടുത്തേണ്ടതില്ല, നീ സ്വയം പരിശ്രമിച്ച്‌ സ്വന്തമായ പാതയില്‍ മുന്നേറുക, നിന്നെ സംതൃപ്തനാക്കുന്ന കാര്യങ്ങള്‍ ചെയ്യുക” എന്നാണ് വിജയ് യേശുദാസിന്റെ കമന്റ്.

അഞ്ച് മണിക്ക് ജിമ്മില്‍ വച്ച്‌ കാണാറുണ്ടെന്നും കുറച്ചു പേര്‍ക്ക് മാത്രമാണ് ഫിറ്റ്‌നസിനെക്കുറിച്ച്‌ ആത്മാര്‍ത്ഥതയുള്ളൂ എന്നുമായിരുന്നു നടി മമ്ത മോഹന്‍ദാസിന്റെ കമന്റ് ചെയ്തത്. ടൊവിനോ തോമസ്, രമേഷ് പിഷാരടി എന്നിവരും ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. സംസ്‌കൃത ഭാഷയിലുള്ള നമോ, മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ എന്നിവയാണ് ജയറാമിന്റെതായി ഒരുങ്ങുന്ന പുതിയ സിനിമകള്‍.

തലയിലെ മുടിനാരുപോലും പിഴുതെറിയപ്പെടാനുള്ള വിധി, സൂചികുത്താന്‍പോലും ഇടംകാണാത്ത ശരീരം

0
Spread the love

കാന്‍സര്‍ എന്ന് കേട്ടാല്‍ തന്നെ ഏവര്‍ക്കും ഭയമാണ്.ഈ രോഗം പിടിപെട്ടാല്‍ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവരുമുണ്ട്.എന്നാല്‍ പൊരുതി ജയിക്കുന്നവരുമുണ്ട്.അവര്‍ക്ക് ധൈര്യം പകര്‍ന്ന് കൂടെ നില്‍ക്കുന്നവരുമുണ്ട്.ഇപ്പോള്‍ തന്റെ നല്ലപാതിക്ക് കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ തളരാതെ ചേര്‍ത്ത് നിര്‍ത്തിയ ധനേഷ് പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.കാന്‍സര്‍ വേദനയില്‍ പിടയാതെ ഇന്നും ബിജ്മയെ ചിപ്പിക്കുള്ളിലെ മുത്തുപോലെ ചേര്‍ത്തുനിര്‍ത്തുകയാണ് ധനേഷ്.കാന്‍സറിനോട് പൊരുതിയ നാളുകളില്‍ ബിജ്മ അനുഭവിച്ച വേദനകളുടെ ആഴമാണ് ധനേഷിന്റെ കുറിപ്പില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം;ഇവള്‍ അസുഖക്കാരിയായത് ഇവളുടെ കുറ്റംകൊണ്ടും കഴിവുകേടും കൊണ്ടല്ല.വിധിയാണ്.എന്റെ ജീവിതത്തില്‍ അനുഭവിക്കാനുള്ള വിധി.തലയിലെ മുടിനാരുപോലും പിഴുതെറിയപ്പെടാനുള്ള വിധി.വാര്‍ത്തെടുത്ത ശില്‍പംപോലെ ജീവിതം മുന്നോട്ട് പോവണമെന്നുമില്ല.മരിച്ചപോലെ ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരവസ്ഥതന്നെയാണ് കാന്‍സര്‍.കീമോയും റേഡിയേഷനും സര്‍ജറിയുമെല്ലാം അതനുഭവിക്കുന്നവരുടെ മനസ്സിനെ മരണതുല്യമായ വേദനയുടെ ആഴങ്ങളില്‍ ചെന്നെത്തിക്കുന്നു എന്നുള്ളത് സത്യമാണ്.മറ്റൊന്നിനും പകരംവെക്കാനില്ലാത്ത വല്ലാത്തൊരു അവസ്ഥ.തുടിച്ചുനില്‍ക്കുന്ന ഞരമ്പുകളില്‍ കീമോയുടെ ആദ്യപ്രവേശനം.അതുകഴിഞ്ഞാല്‍ പിന്നീടുള്ള കീമോ ചെയ്യാന്‍ തട്ടിയുംമുട്ടിയും തുടച്ചുനോക്കിയാല്‍പോലും ഒരു ഞരമ്പുപോലും തയ്യാറാവാത്തമട്ടില്‍ ഒളിഞ്ഞിരിക്കും.ഒരു സൂചികുത്താന്‍പോലും ഇടംകാണാത്ത ശരീരം.ആദ്യത്തെ കീമോ ഒരു കൌതുകമായി തോന്നാത്തവര്‍ ആരുമില്ല.അത് വെറും കേട്ടറിവില്‍ മാത്രമറിയുന്ന ഒരു ചികിത്സ രീതി.എല്ലാവര്‍ക്കും ഒരു കൗതുകം മാത്രം.

ആരെങ്കിലും ഈ ജോലി ചെയ്യണം,ആർത്തവ പാഡുകളിൽ നിന്ന് രക്തം എന്റെ കൈകളിൽ പറ്റിയിട്ടുണ്ട്,കുറിപ്പ്

0
Spread the love

മാലിന്യങ്ങൾപ്പെറുക്കുന്ന ജോലിചെയ്യുന്നവരെക്കുറിച്ച് നാം ഒരിക്കലെങ്കിലും ചിന്തിക്കാറുണ്ടോ,നമ്മൾ വലിച്ചെറിയുന്ന വേസ്റ്റുകൾ വഴികളിൽ നിന്നും വീടുകളിൽ നിന്നും എടുക്കുന്ന ശുചീകരണത്തൊഴിലാളിയായ ഒരു അമ്മയെക്കുറിച്ചുള്ള കുറിപ്പ് ശ്രദ്ധേയമാകുന്നു.എനിക്ക് 10 വയസ്സുള്ളപ്പോൾ തൊട്ട് ഈ മാലിന്യം ശേഖരിക്കുന്ന ജോലി ചെയ്യുന്നു. എല്ലാ ദിവസവും ഞാൻ നനഞ്ഞതും വരണ്ടതുമായ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കും. എന്ന് യുവതി കുറിക്കുന്നു.ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക് പേജിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.‘ആരെങ്കിലും ഈ ജോലി ചെയ്യണമെന്ന് എനിക്കറിയാം.പക്ഷെ, ആ ആരെങ്കിലും ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.പകരമായി ഞാൻ ചോദിക്കുന്നത് ഒരു ചെറിയ അംഗീകാരമാണ്.നിങ്ങൾ തെരുവിൽ എന്തെങ്കിലും എറിയുമ്പോൾ അത് അപ്രത്യക്ഷമാകില്ലെന്ന് ഓർമ്മിക്കുക.പലതവണ തകർന്ന കുപ്പിച്ചില്ല് കൊണ്ട് എനിക്ക് പരുക്കേറ്റിട്ടുണ്ട്, ആർത്തവ പാഡുകളിൽ നിന്ന് രക്തം എന്റെ കൈകളിൽ പറ്റിയിട്ടുണ്ട്.ഞാൻ പരാതിപ്പെടുന്നില്ല,അടുത്തതവണ നിങ്ങൾ ഇവ ഉപേക്ഷിക്കുന്നതിന് മുൻപ് എന്നെക്കുറിച്ച് ചിന്തിക്കുക. ഇതാണ് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത്.

ഹ്യൂമൻസ് ഓഫ് ബോംബെ പങ്കുവച്ച കുറിപ്പ് വായിക്കാം

എനിക്ക് 10 വയസ്സുള്ളപ്പോൾ തൊട്ട് ഈ മാലിന്യം ശേഖരിക്കുന്ന ജോലി ചെയ്യുന്നു. എല്ലാ ദിവസവും ഞാൻ നനഞ്ഞതും വരണ്ടതുമായ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കും. പകൽ സമയത്ത് ശേഖരിച്ച മാലിന്യത്തിന്റെ അളവ് അനുസരിച്ചാണ് എന്റെ വരുമാനം. അതുകൊണ്ട് ഒരു നിശ്ചിത വരുമാനം ലഭിക്കാറില്ല. ഈ സാഹചര്യത്തിൽ പെൻഷനൊക്കെ ലഭിക്കുക എന്നത് വെറും സ്വപ്നം മാത്രമാണ്.

എങ്കിലും ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. ഞാൻ ആഴ്ചയിൽ ഏഴു ദിവസവും, വർഷത്തിൽ 365 ദിവസവും പണിയെടുക്കുന്നു. വിശേഷ ദിവസങ്ങളിൽ എല്ലാവരും പുതുവസ്ത്രം ധരിച്ച് ആഘോഷിക്കുമ്പോൾ ഞാൻ ഈ മാലിന്യങ്ങൾക്ക് നടുവിലായിരിക്കും. ആരെങ്കിലും ഈ ജോലി ചെയ്യണമെന്ന് എനിക്കറിയാം. പക്ഷെ, ആ ‘ആരെങ്കിലും’ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വർഷങ്ങൾ കൊണ്ട് ഞാനീ അവസ്ഥയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു.

പക്ഷെ, പകരമായി ഞാൻ ചോദിക്കുന്നത് ഒരു ചെറിയ അംഗീകാരമാണ്. നിങ്ങൾ തെരുവിൽ എന്തെങ്കിലും എറിയുമ്പോൾ അത് അപ്രത്യക്ഷമാകില്ലെന്ന് ഓർമ്മിക്കുക. ഈ ചങ്ങലയുടെ അവസാനം നിങ്ങളുടെ മാലിന്യം സ്വീകരിക്കുന്ന ഒരു വ്യക്തി ഉണ്ട്. പലതവണ തകർന്ന കുപ്പിച്ചില്ല് കൊണ്ട് എനിക്ക് പരുക്കേറ്റിട്ടുണ്ട്, ആർത്തവ പാഡുകളിൽ നിന്ന് രക്തം എന്റെ കൈകളിൽ പറ്റിയിട്ടുണ്ട്. ഞാൻ പരാതിപ്പെടുന്നില്ല, അടുത്തതവണ നിങ്ങൾ ഇവ ഉപേക്ഷിക്കുന്നതിന് മുൻപ് എന്നെക്കുറിച്ച് ചിന്തിക്കുക. ഇതുമാത്രമാണ് ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നത്.

അച്ഛന്‍ മരിച്ചപ്പോള്‍ അമ്മയ്ക്ക് കൊടുത്ത ആ വാക്ക് മമ്മൂക്ക പാലിച്ചു- മാര്‍ത്താണ്ഡന്‍

0
Spread the love

18 വര്‍ഷം സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് ജി മാര്‍ത്താണ്ഡന്‍ സ്വതന്ത്ര്യ സംവിധായകനായി മാറുന്നത്. മമ്മൂട്ടി ചിത്രം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. മാര്‍ത്താണ്ഡന്റെ രണ്ടാമത്തെ ചിത്രത്തിലും മമ്മൂട്ടി തന്നെയാണ് നായകനായി എത്തിയത്. അപ്രതീക്ഷിതമായിട്ടായിരുന്നില്ല അത്. അച്ഛന്റെ മരണത്തിന് ശേഷം തന്റെ അമ്മയ്ക്ക് നല്‍കിയ വാക്ക് നിറവേറ്റുകയായിരുന്നു മമ്മൂക്ക എന്നാണ് മാര്‍ത്താണ്ഡന്‍ പറയുന്നത്. മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടിയുടെ യൂട്യൂബ് ചാനലിന് വേണ്ടി നടത്തിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍.

‘ഞാന്‍ ഒരു ഡയറക്ടര്‍ ആയികാണാന്‍ ഏറ്റവും ആഗ്രഹിച്ചത് എന്റെ അച്ഛനായിരുന്നു. അച്ഛന്‍പെട്ടെന്ന് മരിച്ചു. ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം രാവിലെ അച്ചനോട് സംസാരിച്ചു സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ സെറ്റിലേക്ക് വന്നതായിരുന്നു ഞാന്‍. വീട്ടിലെത്തി ഏതാണ്ട് അടക്കിെന്റ സമയത്ത് ഒരു ഫോണ്‍ കാള്‍വന്നു. അത് മമ്മൂട്ടി സാര്‍ ആയിരുന്നു. ‘ടാ മമ്മൂട്ടിയാടാ. ഞാന്‍ സ്ഥലത്തില്ല. വരാന്‍ പറ്റിയില്ല’. ‘അത് കുഴപ്പമില്ല സാര്‍’. ഞാന്‍ പറഞ്ഞു. ‘നീ ഫോണ്‍ ഒന്നു അമ്മക്ക് കൊടുക്കുമോ’ എന്ന് സാര്‍ ചോദിച്ചു. മമ്മൂട്ടി സാര്‍ അമ്മയോട് പറഞ്ഞത് ‘അമ്മേ വിഷമിക്കേണ്ട അവന്റെ കാര്യം ഞനേറ്റു’ എന്നാണ്.

പിന്നീട് താന്‍ ഇമ്മാനുവല്‍ സിനിമയുടെ സെറ്റില്‍ ചെന്ന് തന്റെ വിഷമം പറഞ്ഞു. അച്ഛന്‍ പോയതുകൊണ്ട് അസോസിയേറ്റ് പണി നിര്‍ത്തിവച്ചിരിക്കുകയാണ് സിനിമയെന്ന് തുടങ്ങുമെന്ന് അറിയില്ല. അച്ഛന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു തന്നെ ഒരു ഡയറക്ടര്‍ ആയി കാണാന്‍. വല്ലാത്ത ഒരു മാനസികാവസ്ഥയിലാണെന്നും പറഞ്ഞു. തന്റെ വാക്കുകള്‍ മമ്മൂട്ടി സാറിന് വല്ലാതെ ഫീല്‍ ചെയ്തു. പിന്നീട് ഏതാണ്ട് മൂന്നാം മാസം കൊണ്ട് തന്റെ പടം നടന്നു എന്നാണ് മാര്‍ത്താണ്ഡന്‍ പറയുന്നത്. സിനിമയൊക്ക കഴിഞ്ഞു ഒരു ഇന്റര്‍വ്യൂവില്‍ മമ്മൂട്ടി സാര്‍ പറഞ്ഞു അവന്റെ അച്ഛന്‍ ഇതൊക്കെ സ്വര്‍ഗത്തിലിരുന്ന് കാണുന്നുണ്ടാകുമെന്നാണ്. തനിക്ക് വേണ്ട് രണ്ടോ മൂന്നോ പടം സാറ് എനിക്ക് വേണ്ടി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ നിശ്ചയത്തിന് കാര്യസ്ഥനായി മോഹൻലാൽ

0
Spread the love

നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ അനിഷയുടെ വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽവെച്ച് നടന്നത്.അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും ചടങ്ങിൽ പങ്കെടുത്തു.ഡോക്ടർ എമിൽ വിൻസന്റാണ് വരൻ.

വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കൾക്ക് പുറമെ മോഹൻലാലും കുടുംബവും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഡിസംബറിലാണ് വിവാഹം.പെരുമ്പാവൂർ ചക്കിയത്ത് ഡോക്ടർ വിൻസന്റിന്റെയും സിന്ധുവിന്റെയും മകനാണ് എമിൽ വിൻസന്റ്.

വിസ്മയ വിദേശത്തായതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നില്ല.നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കീഴില്‍ ആശംസ അറിയിച്ച്‌ എത്തിയിട്ടുള്ളത്.മോഹന്‍ലാലിലേക്ക് എത്താനുള്ള വഴിയാണ് ആന്റണിയെന്നാണ് സിനിമാപ്രവര്‍ത്തകര്‍ പറയാറുള്ളത്. ഥയും തിരക്കഥയുമൊക്കെ അദ്ദേഹത്തിന് ഇഷ്ടമായാല്‍ താരം സിനിമ സ്വീകരിക്കുമെന്നും പലരും പറഞ്ഞിരുന്നു.മോഹന്‍ലാലും ആന്റണിയും മാത്രമല്ല അവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട്.

ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു പ്രണവും സുചിത്രയും എത്തിയത്.ചന്ദനക്കളര്‍ മുണ്ടും കുര്‍ത്തിയുമണിഞ്ഞായിരുന്നു മോഹന്‍ലാല്‍ എത്തിയത്. ആന്റണിയുടെ കുടുംബാംഗങ്ങളും അതേ നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു അണിഞ്ഞത്. പൊതുവേദികളിലും മറ്റുമായി അപൂര്‍വ്വമായി മാത്രമേ പ്രണവിനെ കാണാറുള്ളൂ. കുര്‍ത്തിയും മുണ്ടുമണിഞ്ഞായിരുന്നു പ്രണവ് എത്തിയത്. അമ്മയ്ക്കും അച്ഛനും പ്രതിശ്രുത വധൂവരന്‍മാര്‍ക്കുമൊപ്പമുള്ള പ്രണവിന്റെ ചിത്രങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കുടുംബസമേതമായി മോഹന്‍ലാലിനെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു ആരാധകര്‍.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts