Home Blog Page 18

തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ബൂത്തിലേക്ക്

0
Spread the love

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിലെ 11,167 വാര്‍ഡുകളിലേക്ക് 36,620 സ്ഥാനാർത്ഥികളാണുള്ളത്. രാവിലെ ആറിന് മോക്പോളിങ് തുടങ്ങി. ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ മൂന്നുവോട്ട് ചെയ്യണം. (ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്). മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഒരു വോട്ട് മാത്രമാണ്. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ഏഴുജില്ലകളിൽ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 13-ന് രാവിലെ വോട്ടെണ്ണും

1.32 കോടിയിലധികം വോട്ടർമാർക്കായി 15,422 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. അതേസമയം, സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം വാർഡിലേക്കുള്ള വോട്ടെടുപ്പ് മാറ്റിവെച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കണക്കനുസരിച്ച് 480 പ്രശ്നബാധിത ബൂത്തുകളുണ്ട്. ഈ കേന്ദ്രങ്ങളിൽ പ്രത്യേക പോലീസ് സുരക്ഷയും വെബ് കാസ്റ്റിംഗും വീഡിയോ ഗ്രാഫിയും ഉണ്ടാകും. വോട്ടെടുപ്പിനായി 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പോലീസുകാരെയുമാണ് നിയോഗിച്ചിട്ടുള്ളത്.

ഫെഫ്കയ്ക്ക് പിന്നാലെ ദിലീപിനെ തിരിച്ചെടുക്കാൻ നിർമാതാക്കളുടെ സംഘടന; ‘ദിലീപ് കത്ത് നൽകിയാൽ സംഘടനയിലേക്ക് തിരിച്ചെടുക്കും’

0
Spread the love

ഫെഫ്കയ്ക്ക് പിന്നാലെ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനവുമായി നിർമാതാക്കളുടെ സംഘടനയും. കോടതി വിധി അംഗീകരിക്കുന്നുവെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു. ദിലീപ് കത്ത് നൽകിയാൽ സംഘടനയിലേക്ക് തിരിച്ചെടുക്കുമെന്ന് പ്രസിഡന്റ് ബി രാഗേഷ് പറഞ്ഞു. ദിലീപ് നിരപരാധി എന്ന് തന്നെ കരുതുന്നു. ഇന്നത്തെ വിധിയെ നല്ലതായി കാണുന്നു. കുറ്റക്കാരൻ അല്ലെന്ന് കണ്ടെത്തിയതിനാൽ സംഘടനയിലേക്ക് തിരിച്ചെടുക്കും. ദിലീപിന്റെ കത്ത് കിട്ടിയാൽ സംഘടനയിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ദിലീപ് നിലവിൽ സംഘടനയിൽ നിന്ന് സസ്പെൻഷനിലാണെന്നും ബി രാഗേഷ് പറഞ്ഞു.

അതേസമയം ദിലീപിനെ അനുകൂലിച്ചും നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്. വ്യക്തിപരമായി ദിലീപ് കുറ്റവിമുക്തനായതിൽ സന്തോഷമുണ്ടെന്നും, ദിലീപ് കുറ്റം ചെയ്തിട്ടില്ല എന്നാണ് തന്‍റെ ഉറച്ച വിശ്വാസമെന്നുമാണ് അമ്മ വൈസ് പ്രസിഡന്‍റും നടിയുമായ ലക്ഷ്മിപ്രിയ പ്രതികരിച്ചത്. അതിനിടെ ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുക്കാനുള്ള ആലോചനകൾ തുടങ്ങി. ദിലീപിനെ അറസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനകമാണ് സംഘടനയിൽ നിന്ന് പുറത്താക്കിയത്. അത് കൊണ്ട് തന്നെ കോടതി കുറ്റവിമുക്തനാക്കിയാൽ തിരികെ സംഘടനയിലേക്ക് വരാൻ ദിലീപിന് അവകാശമുണ്ടെന്ന് ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വെറുതെ വിട്ട് കോടതിനടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. ആറു പ്രതികളുടെയും ശിക്ഷയിൽ ഡിസംബര്‍ 12ന് വിധി പറയും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

നടിയെ ആക്രമിച്ച കേസിൽ ആദ്യ പ്രതികരണവുമായി AMMA; ‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു’

0
Spread the love

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ട സംഭവത്തിൽ പ്രതികരിച്ച് താരസംഘടനായ അമ്മ. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. ‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു’ എന്നാണ് പ്രതികരിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് ശേഷം മോഹൻലാൽ പ്രസിഡന്റായ നേതൃത്വത്തിൽ ദിലീപിനെ തിരിച്ചെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, സംഭവം കൂടുതൽ വിവാദമായതോടെ അമ്മയിലേക്ക് ഇല്ലെന്നും ദിലീപ് പ്രതികരിച്ചിരുന്നു. കേസിൽ 8-ാം പ്രതിയായിരുന്നു ദിലീപ്.

അതേ സമയം, കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. ആറു പ്രതികളുടെയും ശിക്ഷാ വിധിയിൽ ഡിസംബര്‍ 12ന് വാദം നടക്കും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

അവൾക്കൊപ്പം മാത്രം! പി ടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ ഒരിക്കലും തൃപ്തിയാകില്ല: ഉമാ തോമസ്

0
Spread the love

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പി ടിയുടെ ആത്മാവിന് തൃപ്തി വരില്ലെന്നും ഭാര്യയും തൃക്കാക്കര എംഎൽഎയുമായ ഉമാ തോമസ്. ഫേസ്ബുക്ക് കുറിപ്പിലാണ് ഉമാ തോമസ് ഇക്കാര്യം പറഞ്ഞത്.

തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി ടി ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്. കോടതിക്ക് മുമ്പിൽ മൊഴി കൊടുക്കാൻ പോയത്. അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്. പി ടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ ഒരിക്കലും തൃപ്തിയാകില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. കോടതി നടപടികൾ തുടരുമ്പോൾ, എത്രയോ തവണ ആ കുട്ടി പങ്കുവെച്ച ആശങ്കകൾ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു. ഉപാധികളില്ലാതെ അവൾക്കൊപ്പം മാത്രമാണെന്നും ഉമാ തോമസ് വ്യക്തമാക്കി.

ന്യായമായ ഒരു വിധി! ഒരു ഉന്നത ഉദ്യോഗസ്ഥ ഗൂഢാലോചന നടത്തി, ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍ പിള്ള

0
Spread the love

നടിയെ ആക്രമിച്ച കേസില്‍ വെറുതെ വിട്ടതിന് പിന്നാലെ നടന്‍ ദിലീപ് ആദ്യം നന്ദി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിഭാഷകനായ ബി.രാമന്‍ പിള്ളയോടും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരോടുമാണ്. കോടതിയില്‍ നിന്നിറങ്ങിയ ശേഷം ദീലീപ് നേരെ രാമന്‍ പിള്ളയുടെ അടുത്തെത്തുകയും നന്ദി അറിയിക്കുകയും കാല്‍തൊട്ട് വന്ദിക്കുകയും ചെയ്തു. ദീലീപിനെ വേട്ടയാടുകയായിരുന്നുവെന്ന് പറഞ്ഞ രാമന്‍ പിള്ള നടനെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥയാണെന്നും ആരോപിക്കുകയുണ്ടായി. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥയായിരുന്നു ബി.സന്ധ്യയെ ലക്ഷ്യമിട്ടായിരുന്നു രാമന്‍ പിള്ളയുടെ ആരോപണം.

‘സത്യത്തിനും ന്യായത്തിനും നീതിക്കും യോജിച്ച വിധിയാണിത്. ന്യായമായ ഒരു വിധി താന്‍ പ്രതീക്ഷിച്ചതാണ്’ രാമന്‍ പിള്ള പറഞ്ഞു.അതിജീവിതയുടെ അമ്മ, കൂട്ടുകാരി രമ്യാ നമ്പീശന്‍ തുടങ്ങിയരുടെ മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. സിനിമയിലോ അല്ലാതെയോ ഒരു ശത്രുക്കളും അതിജീവിതയ്ക്ക ഇല്ലെന്ന് ഇവരെല്ലാം മൊഴി നല്‍കിയിരുന്നു. പി.ടി.തോമസിന് ഒന്നും അറിയില്ല. ദിലീപിനെതിരെയാണ് ഗൂഢാലോചന നടത്തിയത്. സത്യമായ ഒരു തെളിവും ഈ കേസില്‍ ഇല്ലെന്നും രാമന്‍ പിള്ള പറഞ്ഞു.ബാലചന്ദ്ര കുമാറിനെ ഇറക്കിയത് ഗൂഢാലോചനയുടെ ഒരു ഭാഗം മാത്രമാണ്. ദിലീപിനെ പ്രതിയാക്കാന്‍ മാത്രമായി ഒരു സീനിയര്‍ ഉദ്യോഗസ്ഥ ആ ടീമിലെ ഏറ്റവും ജൂനിയര്‍ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ അന്വേഷണമേല്‍പ്പിച്ചു. 200 സാക്ഷികളേയും വിസ്തരിച്ച ശേഷം പുതിയൊരു കേസ് രജിസ്റ്റര്‍ ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെ! മഞ്ജുവിന്റെ പേരെടുത്ത് പറഞ്ഞ് ദിലീപ്, കോടതി മുറ്റത്ത് ഇമോഷണൽ ആയി നടന്റെ പ്രതികരണം

0
Spread the love

പൊലീസുകാർക്കെതിരെ ആരോപണവുമായി നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തമായ ശേഷം കോടതി മുറ്റത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്നും ജയിലിലെ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥ മെനയുകയായിരുന്നെന്നും ദിലീപ് പറഞ്ഞു. ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നും അന്വേഷിക്കണമെന്നും മഞ്ജു വാര്യർ പറഞ്ഞയിടത്തു നിന്നാണ് തനിക്കെതിരെ ഗൂഢാലോചന നടന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ ഭാര്യ മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് നടന്റെ പരാമർശം.കോടതിക്ക് മുന്നിൽ ശബ്ദം ഇടറിയാണ് ദിലീപ് സംസാരിച്ചത്.

ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നും അന്വേഷിക്കണമെന്നും മഞ്ജു വാര്യർ പറഞ്ഞയിടത്തു നിന്നാണ് തനിക്കെതിരെ ഗൂഢാലോചന നടന്നത്. ഒരു മേൽ ഉദ്യോഗസ്ഥനും ക്രിമിനൽ പൊലീസ് സംഘവും ചേർന്നാണ് അത് നടപ്പാക്കിയത്. മുഖ്യപ്രതിയെയും അയാളുടെ ജയിലിലെ കൂട്ടാളികളെയും ചേർത്തുപിടിച്ച് പൊലീസ് സംഘം കള്ളക്കഥ ഉണ്ടാക്കി. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ആ കള്ളക്കഥ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. പൊലീസ് സംഘം ഉണ്ടാക്കിയ കള്ളക്കഥ കോടതിയിൽ തകർന്നു വീണു. യഥാർത്ഥ ഗൂഢാലോചന നടന്നത് തന്നെ പ്രതിയാക്കാൻ വേണ്ടിയായിരുന്നെന്നും തന്റെ ജീവിതം, കരിയർ ഒക്കെ നശിപ്പിക്കാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പിന്തുണച്ചവർക്കും തനിക്കുവേണ്ടി കോടതിമുറിക്കുള്ളിൽ വാദിച്ച അഭിഭാഷകർക്കും ദിലീപ് നന്ദി പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റവിമുക്തൻ! നടനെ കോടതി വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

0
Spread the love

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു. ആറു പ്രതികളുടെയും ശിക്ഷാ വിധിയിൽ ഡിസംബര്‍ 12ന് വാദം നടക്കും. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു. എന്നാൽ, ദിലീപിനെതിരെ ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. ഗൂഢാലോചനയിലടക്കം തെളിവില്ലെന്ന് ചൂണ്ടികാട്ടിയാണ് കേസിൽ പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഐടി നിയമ പ്രകാരം പൾസർ സുനി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി

പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ചാര്‍ലിയെയും പത്താം പ്രതിയായ ശരത്തിനെയും വെറുതെ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍ഡ്ജി ഹണി എം വർഗീസാണ് ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാൽ, തന്നെ കേസിൽപെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്‍റെ വാദം.നിലവിൽ ജാമ്യത്തിലുള്ള ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളെ റിമാന്‍ഡ് ചെയ്യും. ജാമ്യം റദ്ദാക്കും. ഇവരെ കാക്കനാട് ജയിലിലേക്ക് മാറ്റും. ഒന്നും മുതൽ ആര് വരെ പ്രതികൾക്കെതിരെ ഗൂഢാലോചനയും തെളിഞ്ഞു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവര്‍ മാത്രമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ ഏഴ്, എട്ട്, ഒമ്പത്, പത്ത് പ്രതികളെയാണ് വെറുതെ വിട്ടത്.

രാജ്യം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിലാണിപ്പോള്‍ അന്തിമ വിധി വന്നിരിക്കുന്നത്. കേസിലെ വിചാരണക്കിടെ 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ വെച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. കേസിൽ നേരത്തെ ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ള പ്രതികള്‍ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. 2017 ജൂലൈ പത്തിനാണ് കേസിൽ നടൻ ദിലീപ് പിടിയിലാകുന്നത്. 2017 ഒക്ടോബറിൽ 85 ദിവസത്തിനുശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. 2017 ഫെബ്രുവരിയിൽ അറസ്റ്റിലായ ഒന്നാം പ്രതി പള്‍സര്‍ സുനി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. 2019ലാണ് കേസിലെ വിചാരണ നടപടികളാരംഭിക്കുന്നത്. 261 സാക്ഷികളെയാണ് വിസ്തരിച്ചത്. 1700 രേഖകളാണ് കോടതി പരിഗണിച്ചത്. കേസിലെ മൂന്നു പ്രതികളെ മാപ്പു സാക്ഷികളാക്കി. പൊലീസ് ഉദ്യോസ്ഥനായ അനീഷ്, വിപിൻ ലാൽ, വിഷ്ണു എന്നിവരെയാണ് മാപ്പു സാക്ഷികളാക്കിയത്. കേസിലെ രണ്ടു പ്രതികളായ അഭിഭാഷകൻ രാജു ജോസപ്, അഭിഭാഷകൻ പ്രതീഷ് ചാക്കോ എന്നിവരെ ജില്ലാ കോടതി വിട്ടയച്ചിരുന്നു

2012 മുതൽ തന്നെ നടൻ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നാണ് ആക്രമിക്കപ്പെട്ട നടി തന്നെ വിചാരണക്കിടെ കോടതിയെ അറിയിച്ചത്. 2012 മുതൽ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നും കാവ്യാ മാധവനുമായുളള ബന്ധം മഞ്ജു വാര്യരോട് പറഞ്ഞതാണ് വിരോധത്തിന് കാരണമെന്നും നടി കോടതിയിൽ മൊഴി നൽകിയിരുന്നു. തനിക്കെതിരെ നിന്നവരൊന്നും മലയാള സിനിമയിൽ എങ്ങുമെത്തിയിട്ടില്ലെന്ന് ദിലീപ് പറഞ്ഞുവെന്നും മൊഴിയുണ്ട്. ഇതിനിടെ തന്നെ അറിയില്ലെന്ന ദിലീപിന്‍റെ നിലപാട് തളളി ഒന്നാം പ്രതി പൾസർ സുനിയും വിചാരണയിൽ രംഗത്തെത്തിയരുന്നു. തങ്ങൾക്കിരുവ‍ർക്കും പരസ്പരം അറിയാമെന്നായിരുന്നു പൾസർ സുനിയുടെ നിലപാട് . നടിയെ ബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്താൻ പൾസർ സുനിയും സംഘവും മുന്‍പും ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. 2017 ജനുവരി 03ന് ഗോവയിൽ വെച്ച് കൃത്യം നടത്താനായിരുന്നു ആലോചന. എന്നാൽ, ഷൂട്ടിങ് നേരത്തെ പൂ‍ർത്തിയാക്കി നടി മടങ്ങിയതിനാൽ കൃത്യം നടന്നില്ല. തുടര്‍ന്നാണ് പിന്നീട് കൊച്ചിയിൽ വെച്ച് ആക്രമിച്ചത്

പാപിയെത്തേടിയുള്ള അവരുടെ യാത്ര; ദി റൈഡ് റിവ്യു

0
Spread the love

ലക്ഷ്യസ്ഥാനത്തേക്ക് പരമാവധി വേ​ഗത്തിൽ എത്തിപ്പെടുക എന്നത് എല്ലാവരുടേയും ആവശ്യമാണ്. അതിനു വേണ്ടിയാണല്ലോ മനുഷ്യൻ കുറുക്കുവഴി സ്വീകരിക്കുക. അവരും ആ കുറുക്കുവഴി സ്വീകരിച്ചത് അതിനുവേണ്ടിയായിരുന്നു. ഒരു ഷെയർ ടാക്സി യാത്രയിൽ ഒത്തുചേരുന്ന പരസ്പരം പരിചയമില്ലാത്ത അഞ്ചുപേർ. പല സ്വഭാവക്കാർ. എല്ലാവർക്കും അവരുടേതായ പ്രശ്നങ്ങളുണ്ട്. എല്ലാവർക്കും എത്തിച്ചേരാൻ ധൃതിയുമുണ്ട്. പലതരം മാനസികാവസ്ഥയിലാണ് അവരെല്ലാവരും ആ യാത്രയിൽ വന്നിട്ടുള്ളത്. ഈ യാത്രയിൽ സംഭവിക്കുന്ന, നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവമാണ് ദർപ്പൺ ട്രിസൽ നിർമ്മിച്ച് റിതേഷ് മേനോൻ സംവിധാനം ചെയ്ത ദി റൈഡ് എന്ന സിനിമയുടെ ഇതിവൃത്തം.

മൂന്ന് സ്ത്രീകൾ, രണ്ട് പുരുഷൻമാർ. ഇവർ ഒരു കാറിൽ യാത്ര തുടങ്ങുന്നിടത്താണ് സിനിമ തുടങ്ങുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടും സംഭാഷണം കൊണ്ടും ഇവരുടെ സ്വഭാവവും ആവശ്യങ്ങളും വരച്ചുകാട്ടാൻ സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചു. ഹൈവേയിൽ കാണുന്ന ഒരു ​ഗതാ​ഗത കുരുക്കാണ് ഇവരെ ഒരു ഷോർട്ട് കട്ട് എടുക്കാൻ പ്രേരിപ്പിക്കുന്നത്. ആ ടേൺ അവരുടെ ജീവിതത്തിലെ ടേണിം​ഗ് പോയിന്റായി മാറുന്നതാണ് പിന്നെ നാം കാണുന്നത്.

സുധി കോപ്പ, ആൻ ശീതൾ, ശ്രീകാന്ത് മുരളി, മാലാ പാർവതി, ​ഗോപിക എന്നിവരാണ് യാത്രക്കാരായി കാറിൽ കയറുന്നത്. പ്രശാന്ത് മുരളിയുടെ കഥാപാത്രമാണ് ഇവരുടെ സാരഥി. ഇവർ പിന്നീട് ചെന്നെത്തുന്നത് അജ്ഞാതമായ ഒരു കേന്ദ്രത്തിലാണ്. അവിടെ സ്വന്തം പാപഭാരങ്ങൾ ഇറക്കിവെക്കാൻ ഇവർ നിർബന്ധിതരാകുന്നു. ഒരു മനുഷ്യന്റെ മുഖത്ത് നോക്കി അയാൾ ചെയ്ത പാപത്തിന്റെ വലിപ്പം കണ്ടെത്താൻ കഴിയില്ല. പക്ഷെ ഒരു മത്സത്തിൽ ഏറ്റവും വലിയ പാപിക്ക് വിജയിക്കാമെന്ന് പറഞ്ഞാൽ എല്ലാവരും വിജയിക്കാനായിരിക്കും ശ്രമിക്കുക. ദി റൈഡ് അതാണ് പറഞ്ഞുവക്കുന്നത്. ഈ സിനിമയിൽ ഹരീഷ് ഉത്തമൻ അവതരിപ്പിക്കുന്ന മുഖംമൂടി ധരിച്ച ഒരു കഥാപാത്രമുണ്ട്. എല്ലാ മനുഷ്യരും ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുമെന്ന് അയാൾ ഇവരോട് പറയുന്നുണ്ട്. സ്വന്തം പാപങ്ങൾ തുറന്നു പറയുന്നതിന് അയാൾ നൽകിയ ആ സൂചന കൂട്ടിത്തിലുള്ള ചിലർക്കെങ്കിലും മനസിലായില്ല എന്നതാണ് സത്യം. സ്വയരക്ഷക്ക് വേണ്ടി മനുഷ്യൻ എന്തും തുറന്നു പറയും. അത്തരം ഒരു സാഹചര്യത്തിൽ ഇവർ തങ്ങളിൽ ആരാണ് ഏറ്റവും വലിയ പാപി എന്നു സ്ഥാപിക്കാൻ മത്സരിക്കുന്നതും ഈ ചിത്രം കാണിച്ചു തരുന്നു.

ഒരു തരത്തിൽ പറഞ്ഞാൽ മനുഷ്യന്റെ അടിസ്ഥാനപരമായ പല സ്വഭാവ സവിശേഷതകളേയും ഈ സിനിമ തുറന്നു കാണിക്കുന്നു. സിനിമയിലേക്ക് വന്നാൽ തിരക്കഥയും സംവിധാനവുമാണ് ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടേണ്ടത്. ആദ്യ പകുതിയിൽ പാതിവെന്തതെന്ന് തോന്നുന്ന പല സംഭവ​ങ്ങളും പ്രക്ഷകന്റെ യുക്തിയെ പരീക്ഷിക്കും. എന്നാൽ എന്തായിരുന്നു, എന്തിനായിരുന്നു ഈ ഊതിവീർപ്പിച്ച കുമിളികൾ എന്ന് കൺവിൻസ് ആകുന്ന രീതിയിൽ പറഞ്ഞുവെക്കാൻ എഴുത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമക്ക് പരിചിതമല്ലാത്ത ഒരു കഥാ​ഗതിയിലേക്ക് സിനിമയെ എത്തിക്കാൻ മുംബൈ മലയാളിയായ സംവിധായകനും മം​ഗലാപുരക്കാരനായ എഴുത്തുകാരൻ സുഹാസ് ഷെട്ടിക്കും സാധിച്ചു. മനുഷ്യന്റെ പാപങ്ങൾക്ക് ഭാഷയില്ല, അതിനാൽ തന്നെ ഈ സിനിമയും ഏത് ഭാഷയിലും പ്ലേസ് ചെയ്യപ്പെടാവുന്ന ഒന്നാണ്. അഭിനേതാക്കളിലേക്ക് വന്നാൽ ശ്രീകാന്ത് മുരളി, മാലാ പാർവതി എന്നിവർക്ക് അടുത്തകാലത്ത് കിട്ടിയ ഏറ്റവും മികച്ച കഥാപാത്രങ്ങളായി ഇതിലെ അനിലിനേയും അഫീഫയേയും കണക്കാക്കാം. ആളുകളെ ഇറിറ്റേറ്റ് ചെയ്യുന്ന ഒരു മധ്യവയസ്ക്കനിൽ നിന്നും ക്ലൈമാക്സിലെ ഇമോഷണൽ രം​ഗങ്ങളിലേക്ക് എത്തുമ്പോഴുള്ള ശ്രീകാന്ത് മുരളിയുടെ ക്യാരക്ടർ ​ഗ്രാഫിന്റെ ​ഗിയർ മാറ്റം മികച്ചതായിരുന്നു. പ്രേക്ഷകന്റെ കണ്ണുനനയിച്ചാണ് തീയ്യേറ്ററിൽ നിന്നും അനിൽ യാത്രയാക്കുക. ഒരേ ​​ഗ്രാഫിലാണെങ്കിലും മാലാപാർവതിയും ക്ലൈമാക്സിലെ തന്റെ പ്രകടനം മികച്ചതാക്കി. അതുപോലെ ഞെട്ടിച്ച പ്രകടനമായിരുന്നു പ്രശാന്ത് മുരളിയുടേയും. സഞ്ജുവായി വന്ന സുധികോപ്പക്ക് തന്റെ ക്യാരക്ടർ കൺവിൻസിങ്ങായി അവതരിപ്പിക്കാൻ സാധിച്ചു. സിങ്ക് സൗണ്ടിലാണ് പടം ചെയ്തതെന്ന് തോന്നുന്നു. ചിലയിടങ്ങളിൽ സുധിയുടെ സംഭാഷണങ്ങൾ വ്യക്തമായിരുന്നില്ല, എന്നാലും കഥാപാത്രത്തിന്റെ ചാരുത നഷ്ടമായിട്ടില്ല. ആൻ ശീതളിന്റെ നിത്യ ശരിക്കും അപ്രതീക്ഷിതമായ ഒരു പെർഫോമൻസ് ആയിരുന്നു. സ്പോയിലർ ആകുന്നതിനാൽ ആ പ്രകടനത്തെപ്പറ്റി ഇപ്പോൾ കൂടുതൽ പറയാൻ കഴിയില്ല. ഹരീഷ് ഉത്തമൻ തന്റെ ശബ്ദം കൊണ്ടൊരു ​ഗംഭീര പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നു. ഹരീഷിന്റെ ഡയലോ​ഗ് മോഡുലേഷൻസ് ആണ് ത്രില്ലർ ജോണറിൽ ചിത്രത്തെ ഉറപ്പിച്ചിരുത്തുന്നത്. പുതുമുഖം ​ഗോപിക മഞ്ജുഷ ഒന്നുരണ്ടിടങ്ങളിൽ ചെറുതായി ഒന്നു പാളുന്നുണ്ടെങ്കിലും ആദ്യ സിനിമ എന്ന നിലയിൽ ക്ഷമിക്കാവുന്ന ഒന്നാണ്. മലയാള സിനിമയിൽ ​ഗോപികക്ക് ഭാവിയുണ്ട്. കശ്മീർ സ്വേദേശിയായ തസ്സാദുഖ് ഹുസൈന്റെ സിനിമാട്ടോ​ഗ്രാഫി മികച്ചതാണ്. ചിത്രത്തിന് ഒരു അന്താരാഷ്ട്രമാനം നൽകാൻ അദേഹത്തിനായി. ഒരു വെയർ ഹൗസിനുള്ളിൽ നിന്ന് പ്രധാനരം​ഗങ്ങൾ ചിത്രീകരിക്കുമ്പോഴും ലൈറ്റിം​ഗും ഫ്രെയ്മുകളും മികച്ചതാക്കാൻ ഇദേഹത്തിന്റെ പരിചയസമ്പന്നത സഹായിച്ചു. എക്കോയും കിഷ്കിന്ദാ കാണ്ഡവും വെട്ടിയൊതുക്കിയ ഇ.എസ് സൂരജാണ് ഒരു മണിക്കൂർ നാൽപ്പത് മിനിറ്റിൽ സിനിമയെ എഡിറ്റുചെയ്ത് വിട്ടിരിക്കുന്നത്.ഈ സിനിമയുടെ പ്രധാന ന്യൂനത എന്നുപറയുന്നത് പീക്ക് രം​ഗങ്ങളിൽ കൂടെ വരാത്ത ബാ​ഗ്രൗണ്ട് സ്കോർ ആണ്. മോശമാണ് എന്നല്ല, ഹെവിയാകേണ്ട ചില സ്ഥലത്ത്, പ്രേക്ഷകൻ ഒരു വൗ പ്രതീക്ഷിക്കുന്ന സ്ഥലത്ത് അത് തരാൻ ബാ​ഗ്രൗണ്ട് സ്കോറിന് സാധിക്കുന്നില്ല. സൗണ്ട് മിക്സിം​ഗും ശരാശരിയായിപ്പോയി. ഒരു വെയർഹൗസിൽ കഥാപാത്രങ്ങൾ പരസ്പരം പോരടിക്കുമ്പോൾ ഉണ്ടാകേണ്ട ആമ്പിയൻസ് കൃത്യമായി കൊണ്ടുവരാൻ ഈ സിനിമക്ക് കഴിഞ്ഞിട്ടില്ല. പല പ്രധാന ശബ്ദങ്ങളും മിസ്സിം​ഗാണ്. വെയർഹൗസിൽ നമ്മൾ കാണുന്ന പ്രോപ്പർട്ടികൾ നോക്കുമ്പോൾ ആ പരിസരപ്രദേശം എസ്റ്റാബ്ലിഷ് ചെയ്യേണ്ട പല ശബ്ദങ്ങളും ഉണ്ട്. അവയെല്ലാം എവിടെപ്പോയി എന്ന് അണിയറക്കാർ പ്രേക്ഷകനോട് പറഞ്ഞുകൊടുക്കേണ്ടിവരും. ഇക്കാര്യങ്ങൾ മാറ്റിവച്ചാൽ എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന ഒരു ലക്ഷണമൊത്ത ത്രില്ലറാണ് ദി റൈഡ്. ഇത്തരം സിനിമകൾ തീയ്യേറ്റരിൽ രക്ഷപെടേണ്ടത് മലയാള സിനിമയുടെ കൂടി ആവശ്യമാണ്. അതിനാൽ തന്നെ ഒരുമണിക്കൂർ നാൽപ്പത് മിനിറ്റിന്റെ മികച്ച ഒരു റൈഡാണ് ചിത്രം നമുക്ക് സമ്മാനിക്കുന്നത്.

‘സാമുദായിക തുല്യത നിലവിൽ സ്വപ്നങ്ങളിൽ മാത്രമാണ് നിലനില്ക്കുന്നത്’: ശ്രദ്ധേയ കുറിപ്പുമായി മീനാക്ഷി

0
Spread the love

സാമുദായികമായ തുല്യത നിലവിൽ സ്വപ്നങ്ങളിൽ മാത്രമെന്ന് യുവനടി മീനാക്ഷി. ഓരോ സമുദായവും തുല്യത വേണം എന്നാഗ്രഹിക്കുന്നത് അവരെക്കാള്‍ ഉയര്‍ന്നതെന്ന് സമൂഹത്തില്‍ കണക്കാക്കിപ്പോരുന്ന സമുദായം മുതല്‍ മുകളിലേയ്ക്കാണെന്നും അല്ലാതെ ഓരോ സമുദായവും അവർക്ക് താഴെയുള്ളതെന്ന് കരുതപ്പെടുന്ന സമുദായത്തെക്കാള്‍ താഴേത്തട്ടില്‍ നിന്നുള്ള സാമുദായികമായ തുല്യത ആഗ്രഹിക്കില്ലെന്നും മീനാക്ഷി സോഷ്യൽ മീഡിയയിൽ കുറിച്ചു.

‘ചോദ്യം സാമുദായികമായ തുല്യത (എല്ലാ മതത്തിലും ഉൾപ്പെടെ) സാധ്യമാണോ…? ആദ്യമെ പറയട്ടെ, പാഠപുസ്തകവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളുടെ തുടർച്ചയായി ആയിരിക്കാം ഈ ചോദ്യവും…പക്ഷെ, എനിക്ക് തോന്നിയിട്ടുള്ളത് ഇതിന്റെ ഉത്തരം രസകരമായ ഒന്നു കൂടിയാണ്… ഓരോ സമുദായവും തുല്യത വേണം എന്നാഗ്രഹിക്കുന്നത് അവർക്ക് തൊട്ടു മുകളിലെന്ന് കരുതുന്ന സമുദായം തൊട്ടു മുകളിലേയ്ക്കാണ് … അല്ലാതെ ഓരോ സമുദായവും അവർക്ക് താഴെയുള്ളതെന്ന് കരുതപ്പെടുന്ന സമുദായം തൊട്ട് താഴേയ്ക്കുമല്ല…അതു കൊണ്ട് തന്നെ തുല്യത നിലവിൽ സ്വപ്നങ്ങളിൽ മാത്രമാണ് നിലനില്ക്കുന്നത്…പക്ഷെ പുതു തലമുറയിൽ ഇതിന്റെ സ്വാധീനം കുറഞ്ഞു വരുന്നുവെന്ന സന്തോഷവുമുണ്ട്…’ എന്നാണ് മീനാക്ഷി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

അദ്ദേഹത്തോട് സംസാരിക്കാറില്ല, അടുത്തേക്ക് പോകാറുമില്ല; മമ്മൂക്കയെ കുറിച്ച് വിനായകൻ

0
Spread the love

തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാൻ മടി കാണിക്കാത്ത നടനാണ് വിനായകൻ. പൊതുവേദികളിലായാലും അഭിമുഖത്തിലായാലും തന്റേതായ ശൈലി പിന്തുടരുന്ന വ്യക്തിയാണ് അദ്ദേഹം. ഇപ്പോഴിതാ മമ്മൂട്ടിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് മനസുതുറക്കുകയാണ് വിനായകൻ.കളങ്കാവൽ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിൽ മമ്മൂട്ടി വിനായകനെ സത്യസന്ധനായ നടനെന്ന് പറഞ്ഞ് അഭിന്ദിച്ചപ്പോൾ എന്താണ് ഒരു നടനെന്ന നിലയിൽ തോന്നുന്നതെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘എനിക്കൊന്നും തോന്നുന്നില്ല. കാരണം, ഞാൻ അദ്ദേഹവുമായി അത്രയ്ക്ക് കണക്ടടാണ്. പൊതുവെ ഞാൻ അദ്ദേഹത്തോട് സംസാരിക്കാറില്ല, അടുത്തേക്ക് പോകാറുമില്ല. എനിക്ക് ഇഷ്ടമല്ല. ഇഷ്ടമല്ലെന്ന് വച്ചാൽ, എനിക്ക് അതിന് കഴിയില്ല. അദ്ദേഹത്തിന്റെ ആ ‘ഓറ’ എനിക്ക് ബ്രേക്ക് ചെയ്യാൻ കഴിയില്ല. പലപ്പോഴും ശ്രമിച്ചിട്ടുണ്ട്, മമ്മൂക്കയുടെ അടുത്ത് പോയി ഒന്ന് ഇരിക്കാനൊക്കെ. അദ്ദേഹം എന്നെ വിളിച്ചിരുത്തും. പക്ഷേ, ഞാൻ അപ്പോൾ തന്നെ എഴുന്നേറ്റ് ഓടിപ്പോകും. ഞാൻ ഒരിക്കലും മമ്മൂക്കയുടെ മുന്നിൽ ഇരിക്കില്ല. ഇരിക്കാൻ എനിക്ക് പറ്റില്ല.’ വിനായകൻ പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts