Home Blog Page 186

‘പുലി പല്ല് തന്നെയാണോയെന്ന് ഇപ്പോഴും അറിയില്ല’; കഞ്ചാവ് കേസില്‍ ജാമ്യം കിട്ടിയെങ്കിലും പുലി പല്ലിൽ കുടുങ്ങി വേടൻ, 3 മുതല്‍ 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം

0
Spread the love

ലഹരി മരുന്നു കേസിൽ പോലീസ് പിടിയിലായ റാപ്പർ വേടനെതിരെ പിന്നാലെ വനം വകുപ്പും കേസ് ചുമത്തിയിരുന്നു. താരത്തിന്റെ കഴുത്തിലെ പുലിപ്പല്ല് ഒറിജിനൽ എന്ന് കണ്ടെത്തിയതിന് പിന്നാലെ ഇത് എങ്ങനെ എവിടെ നിന്ന് ലഭിച്ചു എന്നതിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ നടക്കുന്ന അന്വേഷണം. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് വേടനെതിരെ വനം വകുപ്പ് നടപടി കടുപ്പിക്കുന്നത്. എന്നാൽ തന്റെ കഴുത്തിലുള്ള മാല ഒറിജിനൽ ആണോ എന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും താൻ മദ്യപിക്കുകയും വലിക്കുകയും ചെയ്യുമെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണെന്നും എന്നാൽ ഒരുതരത്തിലുള്ള രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമാക്കുകയാണ് വേടൻ മാധ്യമങ്ങൾക്ക് മുന്നിലിപ്പോൾ.

കഞ്ചാവ് കേസില്‍ ജാമ്യം കിട്ടിയെങ്കിലും വനം വകുപ്പ് ചുമത്തിയ കേസുകള്‍ പുലിവാലാവുകയാണ് വേടന്. വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗവേട്ടയ്ക്കെതിരെ ഉളളതടക്കം 7 വകുപ്പുകളാണ് വേടനെന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വനം വകുപ്പ് ചുമത്തിയത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.

ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്ന വിദേശ പൗരന്‍ തനിക്ക് സമ്മാനം തന്നതാണ് പുലിപ്പല്ലെന്നാണ് വേടന്‍റെ മൊഴി. ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നും തൃശൂരിലെ ഒരു ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്ക്കൊപ്പം ചേര്‍ത്തതെന്നും വേടന്‍ വനം വകുപ്പിനോട് പറഞ്ഞു. രഞ്ജിത് കുമ്പിടിയുമായി ഇന്‍സ്റ്റഗ്രാം വഴി വേടന്‍ സൗഹൃദം പുലര്‍ത്തിയിരുന്നെന്ന കാര്യവും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വേടന്‍റെ അമ്മയും ശ്രീലങ്കന്‍ വംശജയായതിനാല്‍ ആ നിലയ്ക്കുളള സൗഹൃദവും ഇരുവര്‍ക്കുമിടയില്‍ ഉണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തല്‍ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്ന വിദേശ പൗരന്‍ തനിക്ക് സമ്മാനം തന്നതാണ് പുലിപ്പല്ലെന്നാണ് വേടന്‍റെ മൊഴി. ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നും തൃശൂരിലെ ഒരു ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്ക്കൊപ്പം ചേര്‍ത്തതെന്നും വേടന്‍ വനം വകുപ്പിനോട് പറഞ്ഞു. രഞ്ജിത് കുമ്പിടിയുമായി ഇന്‍സ്റ്റഗ്രാം വഴി വേടന്‍ സൗഹൃദം പുലര്‍ത്തിയിരുന്നെന്ന കാര്യവും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വേടന്‍റെ അമ്മയും ശ്രീലങ്കന്‍ വംശജയായതിനാല്‍ ആ നിലയ്ക്കുളള സൗഹൃദവും ഇരുവര്‍ക്കുമിടയില്‍ ഉണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തല്‍

‘ലഹരി ഉപയോഗിച്ചാല്‍ മാത്രമേ ഊര്‍ജ്ജത്തോടെ പ്രവൃത്തിക്കാന്‍ കഴിയൂവെന്ന വാദം വിചിത്രം’; ലൊക്കേഷനിലെ പരിശോധന അന്ന് എതിർത്തത് ജോലികള്‍ തടസപ്പെടുമെന്ന് കരുതി: സിബി മലയില്‍

0
Spread the love

സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിര്‍ക്കാനുള്ള കാരണത്തെ കുറിച്ച് പറഞ്ഞ് സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ സിബി മലയില്‍. സെറ്റിലെ ക്രിയാത്മക ജോലികള്‍ക്ക് തടസമാകുമെന്ന് കരുതിയാണ് പരിശോധനയെ എതിര്‍ത്തത് എന്നാണ് സിബി മലയില്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.

ഖാലിദ് റെഹ്‌മാനെയും അഷറഫ് ഹംസയെയും പിടികൂടിയത് നടുക്കമുണ്ടാക്കി. ലഹരി ഉപയോഗിച്ചാല്‍ മാത്രമേ സിനിമ സെറ്റില്‍ ഊര്‍ജ്ജത്തോടെ പ്രവൃത്തിക്കാന്‍ കഴിയൂ എന്ന വാദം വിചിത്രമാണ് എന്നാണ് സിബി മലയില്‍ പറയുന്നത്. അതേസമയം, ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ ഖാലിദ് റഹ്‌മാനെയും അഷറഫ് ഹംസയും ഫെഫ്കയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.ലഹരി ഉപയോഗിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ഇവര്‍ എക്‌സൈസിന്റെ പിടിയിലാകുന്നത്. ഷൈന്‍ ടോം ചാക്കോ വിവാദത്തിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് ലഹരിവ്യാപനം വ്യാപക ചര്‍ച്ചയാകുന്നതിനിടെയാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിപ്പിച്ച് യുവ സംവിധായകരുടെ അറസ്റ്റ്

അതേസമയം ഖാലിദ് റഹ്‌മാന്റെ ആലപ്പുഴ ജിംഖാന മികച്ച റിപ്പോര്‍ട്ടുകളോടെ തിയേറ്ററുകളില്‍ നിറഞ്ഞോടുന്നതിനിടെയാണ് സംവിധായകനെ കഞ്ചാവ് കേസില്‍ പിടികൂടുന്നത്. ഷൈന്‍ ടോം ചാക്കോ വിവാദത്തിന് പിന്നാലെ മുന്‍നിര സംവിധായകരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയതോടെ വീണ്ടും സിനിമയിലെ ലഹരി സാന്നിധ്യം ചര്‍ച്ചയായിട്ടുണ്ട്.

പൊലീസ് എത്തുമ്പോൾ മുറി നിറയെ പുകയും രൂക്ഷഗന്ധവും; വേടനെ രണ്ടാം പ്രതിയാക്കി എഫ്ഐആർ

0
Spread the love

റാപ്പർ വേടനും സംഘവും അറസ്റ്റിലായത് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് എഫ്ഐആർ റിപ്പോർട്ട്. ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ രണ്ടാം പ്രതിയാണ് വേടൻ. അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ ഇവർ താമസിച്ചിരുന്ന മുറി നിറയെ പുകയും രൂക്ഷഗന്ധവും നിറഞ്ഞ നിലയിലായിരുന്നു. ഒൻപത് പേരും മേശയ്ക്കു ചുറ്റും കൂടിയിരുന്ന് കഞ്ചാവ് ഉപയോഗിച്ചെന്നാണ് പൊലീസ് പറയുന്നത്

അതിനാൽ കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം 9 പേർ പിടിയിലായതെന്ന് എഫ്‌ഐആറിൽ പരാമർശിക്കുന്നു. കഞ്ചാവ് കൈവശം വെച്ചത് വിൽപ്പനയ്‌ക്കെന്നും എഫ്‌ഐആറിൽ സൂചിപ്പിക്കുന്നുണ്ട്. ഇവർക്ക് ആവശ്യമായ കഞ്ചാവ് എത്തിച്ചു നൽകിയത് ചാലക്കുടി സ്വദേശി ആഷിക്ക് എന്ന ആളാണെന്നും ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

അതേസമയം പുലിപ്പല്ല് കേസിൽ വനംവകുപ്പിന്റെ അറസ്റ്റിലായ വേടനെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. മൃഗവേട്ട അടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയത്. പുലി പല്ല് കൈമാറിയത് മലേഷ്യൻ പൗരത്വമുള്ള തമിഴ് വംശജനായ രഞ്ജിത്ത് കുമ്പിടി ആണെന്ന് വേടൻ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചെന്നൈയിൽ വെച്ചാണ് രഞ്ജിത്ത് പുലിപ്പല്ല് വേടന് കൈമാറിയത്. കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് വനം വകുപ്പ് വേടനെ അറസ്റ്റ് ചെയ്തത്.

ഞാൻ ലഹരി ഉപയോഗിച്ചിട്ടുണ്ട്; ഇപ്പോൾ മുക്തി നേടാനുള്ള ശ്രമത്തിലാണ്, നടൻ ശ്രീനാഥ് ഭാസിയുടെ മൊഴി പുറത്ത്

0
Spread the love

ആലപ്പുഴ ഹൈബ്രിഡ് കേസിലെ പ്രതികളിൽ ഒരാളായ ശ്രീനാഥ് ഭാസിയെ ഇന്നലെ പോലീസ് ചോദ്യം ചെയ്യുന്നതായി വിളിപ്പിച്ചിരുന്നു. ഇപ്പോഴിതാ താരം പോലീസിനോട് പറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നത്. ‘ താൻ ലഹരി ഉപയോഗിച്ചിട്ടുണ്ട്, അതിൽനിന്നും മുക്തി നേടാനുള്ള ശ്രമത്തിലാണ്. ഇതിൽ എക്സൈസിന്റെ സഹായവും വേണം’ എന്നാണ് താരം അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയിരിക്കുന്നത്.

അതേസമയം, ലഹരി വിമുക്ത ചികിത്സ പൂർത്തിയാക്കുന്നതോടെ ഷൈൻ ടോം ചാക്കോയ്ക്ക് നിയമ പരിരക്ഷ ലഭിക്കുമെന്ന് ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞു.ചികിത്സ പൂർത്തിയാക്കിയില്ലെങ്കിൽ നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ല. ചികിത്സയ്ക്കിടയിൽ ലഹരി കേസുകളിൽ പെടാൻ പാടില്ല. എത്ര കാലം ചികിത്സയിൽ തുടരണമെന്ന് തീരുമാനിക്കുന്നത് ലഹരി വിമുക്തി കേന്ദ്രമാണ്. ഷൈൻ ടോം ചാക്കോയുടെ ലഹരി വിമുക്ത ചികിത്സ എക്സൈസ് മേൽനോട്ടത്തിലായിരിക്കുമെന്നും ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

അവർക്ക് മതത്തിന്റെ പേരിൽ കൊല്ലാമെങ്കിൽ ഞങ്ങൾ ചികിത്സയും നിഷേധിക്കും: മുസ്‌ലിം രോഗിക്ക് ചികിത്സ നിഷേധിച്ച് ഡോക്ടർ

0
Spread the love

മതപരമായ സ്വത്വത്തിന്റെ പേരിൽ മുസ്‌ലിം രോഗിക്ക് ചികിത്സ നിഷേധിച്ച് മധ്യപ്രദേശിലെ ഡോക്ടർ. കാലുവേദനയെ തുടർന്ന് ഡോക്ടറുടെ അപ്പോയിന്മെന്റ് എടുക്കാൻ ശ്രമിച്ച രോഗി മുസ്‌ലിം ആണെന്ന് അറിഞ്ഞതോടെയായിരുന്നു ഡോക്ടറുടെ നടപടി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ മധ്യപ്രദേശ് സ്വദേശി ഡോ. നേഹ അറോറ വർമയുടേതാണ് നടപടി.

ഡോക്ടർ തന്നെയാണ് രോഗിക്ക് ചികിത്സ നിഷേധിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘അവർക്ക് മതത്തിന്റെ പേരിൽ ആളുകളെ കൊല്ലാൻ പറ്റുമെങ്കിൽ ഞങ്ങൾ മതത്തിന്റെ പേരിൽ അവർക്ക് ചികിത്സ നിഷേധിക്കും’ എന്ന കുറിപ്പോടെ രോഗിക്ക് ചികിത്സ നൽകില്ലെന്ന് പറയുന്ന ചാറ്റുകളുടെ സ്ക്രീൻഷോട്ട് ഡോക്ടർ പങ്കുവെക്കുകയായിരുന്നു.

‘സ്‌പൈൻ സ്‌പെഷ്യലിസ്റ്റ്, യുകെ, പിസിഒഡി റിവേഴ്‌സൽ എക്‌സ്‌പെർട്ട്, ഇന്റിമേറ്റ് വുമൺ ഹെൽത്ത് സ്‌പെഷ്യലിസ്റ്റ്, കോസ്‌മെറ്റിക് അക്യുപങ്‌ചറിസ്റ്റ്’ എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ അറിയപ്പെടുന്ന ഡോക്ടർ അറോറക്ക് ഇൻസ്റ്റാഗ്രാമിൽ 52.6k ഫോളോവെഴ്‌സും ഫേസ്ബുക്കിൽ 12k ഫോളോവേഴ്‌സും ഉണ്ട്.

തന്റെ കാൽമുട്ട് വേദനക്ക് വേണ്ടി അപ്പോയിന്മെന്റ് എടുക്കാൻ ശ്രമിക്കുന്ന രോഗിയോട് ഡോക്ടർ പേര് ചോദിക്കുന്നത് സ്ക്രീൻഷോട്ടിൽ കാണാം. മിസ്സിസ് ഫറാ ഹുസൈൻ എന്ന് രോഗി പേര് പറയുമ്പോൾ ക്ഷമിക്കണം നിങ്ങൾക്ക് ഇവിടെ ചികിത്സ നല്കാൻ കഴിയില്ലെന്നും മറ്റെവിടെയെങ്കിലും അന്വേഷിക്കാനുമായിരുന്നു ഡോക്ടർ മറുപടി നൽകിയത്. സ്ക്രീൻഷോട്ടുകൾ പോസ്റ്റ് ചെയ്ത് പിന്നാലെ താന്നെ അറോറ അവ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

‘ക്ഷമിക്കണം, ഇനി ഞങ്ങളുടെ സെന്ററിൽ ഒരു മുസ്‌ലിം രോഗിയെയും ഞങ്ങൾ എടുക്കുന്നില്ല. നിങ്ങൾ മറ്റെവിടെയെങ്കിലും ഇതിലും നല്ല ഒരാളെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു,’ അറോറ പറഞ്ഞു.

അതേസമയം രണ്ട് ദിവസം മുമ്പ് കൊൽക്കത്തയിൽ ഏഴ് മാസം ഗർഭിണിയായ ഒരു മുസ്‌ലിം യുവതിയെ അവരുടെ ഡോക്ടർ അപമാനിക്കുകയും മതത്തിന്റെ പേരിൽ വൈദ്യസഹായം നിഷേധിക്കുകയും ചെയ്തതായി റിപ്പോർട്ട് വന്നിട്ടുണ്ട്. ദീർഘകാലമായി യുവതി ഈ ഡോക്ടറുടെ അടുത്തായിരുന്നു ചികിത്സ തേടിയിരുന്നത്.ചികിത്സക്കായി ഒരു പള്ളിയിലോ മദ്രസയിലോ പോകാൻ ഡോക്ടർ യുവതിയോട് പറഞ്ഞു. കൂടാതെ യുവതിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്തു.സംഭവത്തിൽ വിമർശനവുമായി നിരവധി ആരോഗ്യപ്രവർത്തകർ എത്തിയിരുന്നു. മതത്തിന്റെയോ രോഗിയുടെ പശ്ചാത്തലമോ നോക്കി ഒരു രോഗിയോടും വിവേചനം കാണിക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ബംഗാൾ ഘടകം എല്ലാ ഡോക്ടർമാരോടും അഭ്യർത്ഥിച്ചു.

‘രോഗിയോ കുടുംബമോ ഡോക്ടറെ അധിക്ഷേപിക്കുകയോ മോശമായി പെരുമാറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ മാത്രമേ അടിയന്തര സാഹചര്യമില്ലാത്ത രോഗിയെ ചികിത്സിക്കാതിരിക്കാൻ ഒരു ഡോക്ടർക്ക് അവകാശമുള്ളൂ. അതേ രോഗിക്ക് അടിയന്തര സാഹചര്യമുണ്ടെങ്കിൽ, ഡോക്ടർമാർ അവരുടെ കടമ നിർവഹിക്കണം. എന്നാൽ മതമോ പശ്ചാത്തലമോ കാരണം ഒരാൾക്ക് ചികിത്സ നിരസിക്കുന്നത് ഒരു സാഹചര്യത്തിലും ന്യായീകരിക്കാനാവില്ല,’ കൊൽക്കത്തയിലെ മറ്റൊരു ഡോക്ടർ പറഞ്ഞു.

‘തുടരും’ കേരളത്തിന്‌ പുറത്തും ചർച്ചയാവുന്നു; കളക്ഷനിൽ മുന്നേറ്റം

0
Spread the love

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത പുതിയ ചിത്രം തുടരും തിയേയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. കുടുംബ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഒരുപോലെ ഏറ്റെടുത്ത സിനിമ വമ്പൻ കളക്ഷൻ ആണ് ബോക്സ് ഓഫീസിൽ നിന്നും നേടുന്നത്. പല തിയേറ്ററുകളിലും സിനിമയ്ക്കായി എക്സ്ട്രാ ഷോകൾ വരെ സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും കർണാടകയിലും സിനിമയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. ചിത്രത്തിന്റെ റസ്റ്റ് ഓഫ് ഇന്ത്യ കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്

2.9 കോടിയാണ് തുടരും ഇതുവരെ കർണാടകയിൽ നിന്നും നേടിയിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും 1.6 കോടിയും നോർത്ത് ഇന്ത്യൻ മാർക്കറ്റിൽ നിന്നും 1.75 കോടിയുമാണ് സിനിമയുടെ സമ്പാദ്യം. മലയാളത്തിനോടൊപ്പം ചിത്രത്തിന്റെ തെലുങ്ക് പതിപ്പും അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. മികച്ച പ്രതികരണമാണ് സിനിമയുടെ തെലുങ്ക് വേർഷനും ലഭിക്കുന്നത്. ആന്ധ്ര / തെലങ്കാനയിൽ നിന്ന് തുടരുമിന്റെ മലയാളം പതിപ്പ് 35 ലക്ഷം നേടിയപ്പോൾ തെലുങ്ക് വേർഷൻ 50 ലക്ഷം കടന്നു. ഇതോടെ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും തുടരുമിന്റെ നേട്ടം 7.10 കോടിയായി. ആദ്യ ദിനം വെറും 90 ലക്ഷം മാത്രമായിരുന്നു സിനിമയ്ക്ക് നേടാനായത്.

ചിത്രം മൂന്ന് ദിവസം കൊണ്ട് 69 കോടിയിലധികം രൂപ നേടിയതായാണ് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 25 നാണ് തുടരും തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിൽ സിനിമ 100 കോടി കളക്ഷൻ മറികടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.

ഒന്നാം പ്രതി ആന്‍റോ ജോസഫ്; സാന്ദ്ര തോമസിന്‍റെ അധിക്ഷേപ പരാതിയിൽ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണസംഘം

0
Spread the love

നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ അധിക്ഷേപ പരാതിയിലെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണസംഘം. നിര്‍മാതാവ് ആന്‍റോ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി രാകേഷ്, അനില്‍ തോമസ്, ഔസേപ്പച്ചന്‍ വാളക്കുഴി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

2024 ജൂണിലാണ് സംഭവം നടന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗത്തില്‍ അപമാനിക്കപ്പെട്ടെന്നായിരുന്നു സാന്ദ്രയുടെ പരാതി. അതീതിക്കെതിരായ വിജയമെന്ന് സാന്ദ്ര തോമസ് പ്രിതകരിച്ചു. സര്‍ക്കാരിനോട് നന്ദിയെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെയുള്ള സംസാരം, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന എന്നിവ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

കേസ് സംബന്ധിച്ച സാന്ദ്രയുടെ പോസ്റ്റ് ഇങ്ങനെ:

ഒടുവിൽ കുറ്റപത്രം സമർപ്പിച്ചു

കേരളാ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികളായ, പ്രസിഡന്റ് ശ്രീ ആന്റോ ജോസഫ് ഒന്നാം പ്രതിയായും സെക്രട്ടറി ബി രാകേഷ് രണ്ടാം പ്രതിയായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനിൽ തോമസ് , ഔസേപ്പച്ചൻ വാളക്കുഴി എന്നിവരെ മൂന്നും നാലും പ്രതികളായും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ll മുൻപാകെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു . IPC സെക്ഷൻസ് 509,34, 354A14, 506വകുപ്പുകൾ പ്രകാരം ആണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എനിക്ക് പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഓഫീസിൽ വെച്ചുണ്ടായ ദുരനുഭവത്തെ സംബന്ധിച്ച് ഞാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ FIR രെജിസ്റ്റർ ചെയ്തതിന് ശേഷമാണ് കേസ് അന്വേഷണം ആരംഭിച്ചത്.

ഹൈക്കോടതി ഉത്തരവിലൂടെ SIT നോഡൽ ഓഫീസർ ആയ ശ്രീമതി ജി പൂങ്കുഴലി IPS ന്റെ നേതൃത്വത്തിൽ SI സിബി ടി ദാസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ,Team members Asi സുമേഷ്, ASI ഷീബ, SCPO മധു , CPO ശാലിനി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് . 7 മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കിയാണ് ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് .അന്വേഷണസംഘത്തിന് നേതൃത്വം കൊടുത്ത ഐജി ശ്രീ പൂങ്കുഴലീ IPS അന്വേഷണസംഘത്തിലെ മറ്റ് അംഗങ്ങളായ ശ്രീമതി സിബി , മധു ഉൾപ്പെടെ മറ്റെല്ലാ അംഗങ്ങൾക്കും ഞാൻ നന്ദി രേഖപെടുത്തുന്നു . എല്ലാവിധ സഹായസഹകരണങ്ങളും പിന്തുണയും നൽകിയ സംസ്ഥാന ഗവണ്മെന്റിനും ആഭ്യന്തര വകുപ്പ് നയിക്കുന്ന മുഖ്യമന്ത്രി ശ്രീ പിണാറായി വിജയനും പ്രത്യേകം നന്ദി രേഖപെടുത്തുന്നു . അതോടൊപ്പം എന്നെ പിന്തുണച്ച കുടുംബാംഗങ്ങൾ , സുഹൃത്തുക്കൾ എനിക്ക് നേരിട്ട് പരിജയം ഇല്ലാത്ത സോഷ്യൽ മീഡിയയിലൂടെ പിന്തുണ നൽകി എനിക്ക് ധൈര്യം നൽകിയ ഓരോ വ്യക്തികളോടും പ്രത്യേകം പ്രത്യേകം നന്ദിയുണ്ട് . ഇത്തരം പിന്തുണകളാണ് അചഞ്ചലമായി നിയമവഴിയിലൂടെ മുന്നോട്ടു പോകാൻ എന്നെ പ്രേരിപ്പിച്ചത്. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു .ഈ കേസ് അട്ടിമറിക്കാനും എന്നെ സ്വാതീനിക്കാനും എന്നെ ഇല്ലായിമ ചെയ്യാനും എന്നെ മലയാളസിനിമയിൽ നിന്ന് തന്നെ നിഷ്കാസനം ചെയ്യാനും സംഘടിതമായ ശ്രമമുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ചു കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചു എന്നുള്ളത് വലിയ വിജയമായി ഞാൻ കാണുന്നു . ഇത്തരം ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം എന്നെ സ്നേഹിക്കുന്ന പിന്തുണക്കുന്ന നല്ലവരായ ജനങ്ങളുടെ പിന്തുണയോട് കൂടി അതിജീവിക്കാൻ കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു

വേടന് കുരുക്കായി കഴുത്തിലെ പുലി പല്ല്; അന്വേഷണം ആരംഭിച്ച് വനം വകുപ്പ്

0
Spread the love

കഞ്ചാവുമായി പിടിയിലായ റാപ്പർ വേടന് കുരുക്കായി കഴുത്തിലണിഞ്ഞ മാല. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ വേടൻ്റെ കഴുത്തിലെ മാലയിലുള്ള പുലിപ്പല്ല് ഒറിജിനലാണെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം ഇതിലേക്കും നീണ്ടത്. ഈ മാലയ്ക്ക് ആവശ്യമായ പുലിപ്പല്ല് എവിടെ നിന്ന് കിട്ടിയെന്ന് അറിയാനാണ് അന്വേഷണം. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ എത്തി. കോടനാട് നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്

മാലയിലുള്ള പുലിപ്പല്ല് വിദേശത്തുനിന്ന് എത്തിച്ചതെന്നാണ് വേടൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തായ്‌ലൻഡിൽ നിന്നാണ് പുലിപ്പല്ല് എത്തിച്ചതെന്നും ഇദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വനം വകുപ്പ് വേടനെ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വേടന്‍റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് ആറ് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. വേടനും മറ്റു സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്. ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണ് പണമെന്ന് വേടൻ വ്യക്തമാക്കി. വേടനും റാപ്പ് ടീമിലെ സംഘാംഗങ്ങളും പരിശീലിക്കാൻ ഒത്തുകൂടുന്ന ഫ്ലാറ്റിലാണ് പരിശോധന നടന്നത്. രാവിലെ പൊലീസ് എത്തുമ്പോള്‍ ഒമ്പതുപേരും വിശ്രമിക്കുകയായിരുന്നു. പിടിയിലായവരെല്ലാം വേടന്‍റെ റാപ്പ് ടീമിൽ ഉള്‍പ്പെട്ടവരാണ്. വേടൻ അടക്കം എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യമടക്കം ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. ഇന്നലെ രാത്രിയാണ് വേടനടക്കമുള്ള ഒമ്പതുപേര്‍ പരിപാടി കഴിഞ്ഞ് ഫ്ലാറ്റിലെത്തിയത്.

സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

0
Spread the love

സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസ്സായിരുന്നു. കാൻസർ രോഗബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളയമ്പലത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം.

ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയാണ് ഷാജി എൻ കരുൺ. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു

ദൈവത്തെയോർത്ത് ഇത്തരം ഡയലോ​ഗുകൾ പറയല്ലേ എന്ന് അവരോട് പറയേണ്ടി വന്നു; ‘തുടരും’ ഷൂട്ടിനിടെ നടി ശോഭനയിൽ നിന്നുണ്ടായ അനുഭവത്തെക്കുറിച്ച് ബിനു പപ്പു

0
Spread the love

സോഷ്യൽ മീഡിയയിൽ വ്യാപകമായി ‘ മൈ ലാലേട്ടൻ ഈസ് ബാക്ക്’ എന്ന അടിക്കുറിപ്പോടെ തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രത്തിന്റെ പോസ്റ്റർ വൈറൽ ആവുകയാണ്. പ്രേക്ഷകർ കാലങ്ങളായി കാത്തിരുന്ന ലാലേട്ടൻ മാജിക് ചിത്രത്തിലൂടെ തിരിച്ചു കിട്ടിയെന്നും കാണികളെ സസ്പെൻസടിപ്പിച്ച് തിയേറ്ററിലെ കസേരയിൽ അമർത്തുന്ന ദൃശ്യാനുഭവമാണ് ചിത്രം എന്നുമാണ് പൊതുവേയുള്ള പ്രേക്ഷക പ്രതികരണം.

ലാലേട്ടന് പുറമേ ശോഭന, ബിനു പപ്പു, ഇർഷാദ്, ആർഷ ബൈജു, തോമസ് മാത്യു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇപ്പോൾ ഇതാ തുടരും ഷൂട്ടിങ്ങിനിടെ നടി ശോഭനയമായുള്ള ഒരു കോമ്പിനേഷൻ സീനിൽ തനിക്ക് പറ്റിയ അബദ്ധവും അതിനോട് നടി എത് തരത്തിൽ പ്രതികരിച്ചുവെന്നും വ്യക്തമാക്കുകയാണ് പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ നടൻ ബിനു പപ്പു. ചിത്രത്തിൽ പോലീസ് വേഷമാണ് നടൻ കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിൽ താൻ ശോഭനയെ ചോദ്യംചെയ്യുന്ന ഒരു സീൻ ഉണ്ടെന്നും വളരെ ക്രൂരമായൊക്കെയാണ് താൻ അഭിനയിക്കുന്നത്. ഇത്തരത്തിൽ ശോഭന മാമിന്റെ കൈപിടിച്ചു തിരിക്കുന്ന ഒരു സീനിൽ വള പൊട്ടി അവരുടെ കൈയ്യിൽ കുത്തിക്കേറി എന്നും ശരിക്കും വേദനിച്ചു എന്നും ബിനു പപ്പു പറയുന്നു. നല്ല ഫോഴ്സിൽ ഇക്കാര്യങ്ങൾ ചെയ്യുമ്പോൾ ശരിക്കും വേദനിക്കുമെന്നും എന്നാൽ താൻ പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല നടിയുടെ പ്രതികരണം എന്നും ബിനു പപ്പു പറയുന്നു..

ഡേയ് കൈ വിടറാ… ചോക്ലേറ്റ് വാങ്ങിത്തരേ… ഇന്നേക്ക് ദുർഘാഷ്ടമി കൈ വിടറാ… എന്നൊക്കെയാണ് ആ സമയത്ത് മാം പ്രതികരിച്ച് പറഞ്ഞ ഡയലോ​ഗുകൾ. എനിക്ക് ചിരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ദൈവത്തെ ഓർത്ത് ഇങ്ങനെയുള്ള ഡയലോ​ഗുകൾ ഒന്നും പറയല്ലേ എന്നാണ് താൻ പറഞ്ഞത് എന്നും ബിനു പറയുന്നു. അത്രയ്ക്ക് ചിരിയടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും നടൻ പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts