Home Blog Page 19

അഞ്ച് ദിവസം കൊണ്ട് 50 കോടി; ‘അജയന്റെ രണ്ടാം മോഷണം’ ഏറ്റെടുത്ത് മലയാളികൾ

0
Spread the love

അഞ്ച് ദിവസം കൊണ്ട് 50 കോടി കളക്ഷനുമായി ടൊവിനോ തോമസ് നായകനായ ‘അജയന്റെ രണ്ടാം മോഷണം’. ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ നിന്നായി അമ്പത് കോടിക്ക് മുകളിലാണ് ചിത്രം കളക്ട് ചെയ്തത്. ടൊവിനോ തോമസിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായിമാറിക്കൊണ്ടിരിക്കുകയാണ് ‘അജയന്റെ രണ്ടാം മോഷണം’.

ഇന്ത്യയ്ക്ക് പുറമെ വിദേശ രാജ്യങ്ങളിൽ നിന്നും എആർഎമ്മിന് മികച്ച കളക്ഷനാണ് ലഭിക്കുന്നത്. ഏറെ നാൾക്ക് ശേഷം മലയാളി പ്രേക്ഷകർക്ക് ലഭിച്ച 3ഡി ചിത്രമെന്ന നിലയിൽ ഇരുകയ്യും നീട്ടിയാണ് എആർഎമ്മിനെ ഓണക്കാലത്ത് പ്രേക്ഷകർ വരവേറ്റത്.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് അഞ്ചു ഭാഷകളിൽ റിലീസ് ചെയ്ത ഈ ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്. നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്

തമിഴ് തെലുഗ് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ് , പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് എആർഎമ്മിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്.

കോ പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, പ്രിൻസ് പോൾ, അഡീഷണൽ സ്‌ക്രീൻ പ്ലേ – ദീപു പ്രദീപ്, പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ.

അന്ന് ഡാൻസ് ചെയ്യാൻ കഴിയാത്തതിനാൽ തന്റെ മുന്നിൽ വന്ന് ആ യുവനടൻ കരഞ്ഞു; ഇന്നയാൾ അഭിനയത്തിലൂടെ അമ്പരപ്പിക്കുന്നു, തുറന്നു പറഞ്ഞ് സിബി മലയിൽ

0
Spread the love

കഠിനാധ്വാനത്തിലൂടെ തന്റെ പല കുറവുകളെ മറികടന്ന് മലയാള സിനിമയിലെ മികച്ച നടന്മാരുടെ പട്ടികയിൽ മമ്മൂട്ടിക്കും മോഹൻലാലിനും ശേഷം വരുന്ന ടോപ് ഫൈവിൽ നിൽക്കുന്ന ആളാണിപ്പോൾ നടൻ ആസിഫ് അലി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങളായ തലവനും, ലെവൽ ക്രോസും, ഓണം റിലീസായ കിഷ്‍കിന്ധാ കാണ്ഡവുമൊക്കെ നടൻ എന്ന രീതിയിൽ ആസിഫിന് വലിയ പ്രശംസ തന്നെ നേടിക്കൊടുത്ത ചിത്രങ്ങൾ ആയിരുന്നു.

ഇതിൽ തന്നെ എടുത്തു പറയേണ്ട വിജയമായിരുന്നു കിഷ്‍കിന്ധാ കാണ്ഡത്തിന്റേത്. റിലീസിന്റെ ആദ്യ ദിവസങ്ങളിൽ 10 പേരും പോലും തികയാത്തതിനാൽ പല തീയേറ്ററുകളിലും ഷോ മുടങ്ങിയെങ്കിലും നല്ല ചിത്രങ്ങൾ വിജയിക്കുക തന്നെ ചെയ്യും എന്ന തത്വം അരക്കിട്ടുറപ്പിക്കും പോലെയായിരുന്നു ചിത്രത്തിന്റെ പിന്നീടങ്ങോട്ടുള്ള കസറൽ. മൗത്ത് പബ്ലിസിറ്റിയിലൂടെ വിജയത്തിലേക്ക് ചുവട് വച്ച ചിത്രത്തിനിപ്പോൾ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്.

ചെയ്യുന്ന സിനിമകളുടെ തെരഞ്ഞെടുപ്പ് കൊണ്ടും അഭിനയത്തിലെ പ്രകടമായ ഇംപ്രൂവ്മെന്റ് കൊണ്ടും ആസിഫ് അലി സിനിമയിൽ ഏറെ വ്യത്യസ്തമായി നിലനിൽക്കുകയാണ്. മലയാളത്തിലെ ഏറ്റവും ബാങ്കബിൾ ആയ നടൻ എന്ന വിളിപ്പേരും ഇപ്പോൾ ആസിഫ് അലിക്കുണ്ട്. മലയാള സിനിമയിലെ മുതിർന്ന സംവിധായകർക്കൊപ്പം തുടക്കം കുറിക്കാൻ സാധിച്ചു എന്ന ഭാഗ്യം കൂടി ഈ നടനുണ്ട് . ഇപ്പോൾ ആസിഫ് എന്ന നടന്റെ അഭിനയത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് മുതിർന്ന സംവിധായകൻ സിബി മലയിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. സിബി മലയിലിനൊപ്പം വയലിൻ, ഉന്നം, അപൂർവരാഗം തുടങ്ങിയ ചിത്രങ്ങളിൽ ആസിഫ് അഭിനയിച്ചിട്ടുണ്ട്.

തന്റെ ചിത്രമായ അപൂർവ രാഗത്തിൽ അഭിനയിക്കുന്ന സമയത്ത് നന്നായി ഡാൻസ് ചെയ്യാൻ കഴിയാത്തതിന്റെ സങ്കടത്തിൽ ബൈക്കിന്റെ സൈഡിൽ ഇരുന്ന് കരഞ്ഞു കൊണ്ടിരിക്കുന്ന ആസിഫിനെ താൻ കണ്ടിട്ടുണ്ട്. അന്ന് തന്റെ അടുത്ത് വന്നു തനിക്ക് ഡാൻസ് ശരിയാകുന്നില്ലെന്നും തന്നെ ഒഴിവാക്കി തരണമെന്നും ആസിഫ് പറഞ്ഞു എന്നുമാണ് സംവിധായകൻ പറഞ്ഞത്. ഒരു നടൻ എന്ന നിലയിൽ അമ്പരപ്പിക്കുന്ന അഭിനേതാവായി ഇപ്പോൾ ആസിഫ് മാറിയെന്നും ഇനി നല്ല സിനിമകളുടെ ഭാഗമാകാൻ ശ്രദ്ധപുലർത്തേണ്ടത് ആസിഫ് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ആ നടന്റെ വീട്ടിൽ എല്ലാവർക്കും അൽപ്പായുസ്സ്; അദ്ദേഹം തന്നെ എന്നോട് അത് പറഞ്ഞിട്ടുണ്ട്: ജനാർദ്ദനൻ

0
Spread the love

മലയാള സിനിമയിൽ എക്കാലത്തും പകരക്കാരില്ലാത്ത അനുഗ്രഹീത നടന്മാരാണ് ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, ജഗതി, കലാഭവൻ മണി, നരേന്ദ്രപ്രസാദ്, തുടങ്ങിയവർ. അക്ഷരാർത്ഥത്തിൽ അഭിനയിക്കുകയാണെന്ന് തോന്നാത്ത അഭിനയമായിരുന്നു ഇവരുടേത്. ഇത്തരത്തിൽ ഹാസ്യ നടനായും സ്വഭാവനടനായും മലയാളികളുടെ നെഞ്ചിൽ ഇടം നേടിയ നടൻ ജനാർദ്ദനൻ ഒടുവിൽ ഉണ്ണികൃഷ്ണനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

എം ടി വാസുദേവൻ സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കയറിവന്ന ഒടുവിൽ ഉണ്ണികൃഷ്ണന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാൾ കൂടിയായിരുന്നു നടൻ ജനാർദ്ദനൻ. ഒരുകാലത്ത് ജനാർദ്ദനൻ, ജയറാം, ഒടുവിൽ ഉണ്ണികൃഷ്ണൻ, ജഗതി, നരേന്ദ്ര പ്രസാദ് തുടങ്ങിയ നടന്മാരുടെ നിര ആവർത്തിച്ച് 30 ഓളം പടങ്ങൾ തന്നെ മലയാള സിനിമയിൽ സംഭവിച്ചിരുന്നു.

അഭിനയിക്കുകയാണെന്ന് തോന്നാത്ത രീതിയിൽ അഭിനയിക്കുന്ന മറ്റൊരു നടൻ മലയാളത്തിൽ ഉണ്ടോ എന്ന് അറിയില്ല. അത്രയ്ക്ക് നാച്ചുറലായി അഭിനയിക്കുന്ന വ്യക്തിയാണ് അദ്ദേഹം. കൊതി കിട്ടുന്ന അഭിനയം എന്തുവേണമെങ്കിൽ പറയാം. നന്നായി പാട്ടുപാടുകയും മൃദംഗം വായിക്കുകയും ചെയ്യും. ഒടുവിൽ ഉണ്ണികൃഷ്ണൻ വളരെ സാധുവായ ഒരു മനുഷ്യൻ കൂടിയാണ്. പക്ഷേ അവരുടെ വീട്ടിൽ എല്ലാവരും അൽപായുസുകൾ ആയിരുന്നു. അവരുടെ വീട്ടിൽ ആണുങ്ങൾ വാഴില്ല. അത് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. തന്റെ വീട്ടിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരിക്കുന്നത് താൻ ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത് ജനാർദ്ദനൻ പറഞ്ഞു.

‘ആരവങ്ങളും ആള്‍ക്കൂട്ടവുമില്ലാതെ’; സീമ വിനീത് വിവാഹിതയായി

0
Spread the love

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെയാണ് സീമ വിവാഹ വിവരം അറിയിച്ചത്. ‘കൊട്ടും കുരവയും ആര്‍പ്പുവിളികളും ആരവങ്ങളും ആള്‍ക്കൂട്ടവും ഇല്ലാതെ ഔദ്യോഗികമായി വിവാഹിതരായി’, എന്ന് സീമ കുറിച്ചു. ഇരുവരുടെയും ചിത്രവും പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നെത്തുന്നത്.

ഏറെ നാളായി പ്രണയത്തിലായിരുന്ന ജോഡികൾ ആഘോഷങ്ങളും ആര്‍ഭാടങ്ങളുമില്ലാതെ രജിസ്റ്റര്‍ വിവാഹത്തിലൂടെ ഒന്നിക്കുകയായിരുന്നു. നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നെത്തുന്നത്. മാസങ്ങൾക്കുമുമ്പ് വിവാഹ നിശ്ചയം കഴിഞ്ഞിരുന്നെങ്കിലും ഇരുവരും വേർപിരിയാൻ പോവുകയാണെന്ന് വ്യക്തമാക്കി സീമ തന്നെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ഇരുവരും വീണ്ടും ഒന്നിക്കുകയും ചെയ്തിരുന്നു.

കഥ കേള്‍ക്കേണ്ട പകരം ഗോവയില്‍ തനിക്കൊപ്പം സമയം ചെലവഴിക്കണമെന്ന് നിര്‍മാതാവ്; ആരോപണവുമായി നടി

0
Spread the love

മലയാള സിനിമയിലെ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് രാജ്യത്തൊട്ടാകെ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. കേരളത്തില്‍ തുടക്കം കുറിച്ച ഈ മാറ്റം മറ്റു സംസ്ഥാനങ്ങളിലെ സിനിമകളും മാതൃകയാക്കണമെന്ന് വ്യാപകമായി അഭിപ്രായം ഉയരുകയാണ്. തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ ഇത് സംബന്ധിച്ച നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അതാത് സംസ്ഥാന സര്‍ക്കാറുകള്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും ഒട്ടേറെ സിനിമാപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു.

അതേ സമയം കന്നട സിനിമയില്‍ ലൈംഗികാതിക്രമം രൂക്ഷമാണെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഏതാനും അഭിനേത്രികള്‍. പ്രശ്‌നങ്ങള്‍ തുറന്ന് പറയുമ്പോള്‍ അതിനെ മൂടിവയ്ക്കുകയാണെന്ന് കര്‍ണാട സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായ നടി നീതു ഷെട്ടി ഒരു മാധ്യമത്തോട് പറഞ്ഞു.

‘കുറഞ്ഞ മുതല്‍ മുടക്കില്‍ ഒരുക്കാനാവുന്ന ഒരു സിനിമയുടെ തിരക്കഥ അവതരിപ്പിക്കാനുള്ള അനുമതി ഒരു നിര്‍മാതാവിനോട് ചോദിച്ചു. എന്നാല്‍ നിര്‍മാതാവിന്റെ പ്രതികരണം കേട്ടപ്പോള്‍ ഞെട്ടിപ്പോയി. തിരക്കഥ കേള്‍ക്കേണ്ടതില്ല പകരം തനിക്കൊപ്പം ഗോവയിലേക്ക് വിനോദയാത്ര വന്നാല്‍ മതിയെന്നുമായിരുന്നു അയാള്‍ പറഞ്ഞത്- നീതു ആരോപിച്ചു.

കന്നട സിനിമയിലെ ഒരോ നടിമാരോടും ചോദിച്ചു നോക്കുക. എല്ലാവര്‍ക്കും ഒരു അനുഭവമെങ്കിലും പറയാനുണ്ടാകും. സ്ത്രീകളോട് എത്ര മര്യാദയില്ലാതെ പെരുമാറിയാലും പണവും അധികാരവും ഉപയോഗിച്ച് രക്ഷപ്പെടാനാകുമെന്ന് അവര്‍ക്ക് അറിയാം.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് മലയാള സിനിമയിലെ അഭിനേത്രികള്‍ക്ക് തുറന്ന് സംസാരിക്കാനുള്ള ഒരു അന്തരീക്ഷം ഒരുക്കിയിരിക്കുകയാണ്. കര്‍ണാട സര്‍ക്കാറും സമാനമായ ഒരു നടപടി സ്വീകരിക്കണം’- നീതു പറഞ്ഞു.

പേഴ്‌സിലും കാശ് ഇല്ല, ബാങ്കിലും കാശില്ല; അവിടെവച്ചു കാർ ഓഫ് ആകരുതെന്നു മാത്രമായിരുന്നു പ്രാർത്ഥന, തുറന്ന് പറഞ്ഞ് ഹിറ്റ് സംവിധായകൻ

0
Spread the love

സിനിമ പ്രേമികളുടെ എല്ലാം ഇഷ്ടം നേടിയ ചിത്രമായിരുന്നു 96. വിജയ് സേതുപതിയും തൃഷയും പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം വൻ വിജയമായിരുന്നു. സി പ്രേം കുമാറായിരുന്നു ചിത്രത്തിന്റെ സംവിധായകൻ. വർഷങ്ങളുടെ ഇടവേളക്ക് ശേഷം പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.

കാർത്തിയും അരവിന്ദ് സാമിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മെയ്യഴകൻ ആണ് പ്രേംകുമാറിന്റെ പുതിയ ചിത്രം. 2018 ലായിരുന്നു 96 റിലീസ് ചെയ്തത്. പിന്നീട് 2020 ൽ 96 ന്റെ തെലുങ്ക് പതിപ്പ് ജാനുവും പ്രേംകുമാർ സംവിധാനം ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം പുതിയ ചിത്രങ്ങൾ ഒന്നും തന്നെ പ്രേം കുമാറിൽ നിന്ന് ഉണ്ടായിരുന്നില്ല. ഈ സമയത്ത് താൻ വലിയ രീതിയിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നെന്ന് തുറന്നുപറയുകയാണ് ഇപ്പോൾ സംവിധായകൻ.

ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താൻ നേരിട്ട സാമ്പത്തിക പ്രതിസന്ധികളെ കുറിച്ച് പ്രേംകുമാർ മനസുതുറന്നത്. 96 ന് ശേഷം വലുതായി താനൊന്നും ചെയ്തിരുന്നില്ല. ബാങ്കിലെ കാശ് കുറയുന്നതിനെ കുറിച്ചും താൻ ബോധവാനായിരുന്നില്ല. ആ ഇടെയാണ് ചെന്നൈ ലയോള കോളെജിൽ ഒരു സെമിനാർ വന്നത്. കൃത്യം ആ ദിവസം തന്നെ ബാങ്കിൽ നിന്ന് ബാങ്ക് ബാലൻസ് കുറഞ്ഞതിനെ കുറിച്ച് മുന്നറിയിപ്പും വന്നു. എന്നാലും ലയോള കോളെജിലെ പരിപാടിക്ക് പോകാമെന്ന് വെച്ചു. കാരണം ആ കോളെജിൽ പഠിക്കണമെന്ന് ഒരിക്കൽ ആഗ്രഹിച്ചിരുന്നെന്നും പ്രേം കുമാർ പറഞ്ഞു.

പിന്നീട് കോളെജിൽ പരിപാടി കഴിഞ്ഞ ശേഷം കാറെടുത്ത് പോകാൻ നോക്കുമ്പോഴാണ് ഡീസൽ റിസേർവിൽ കിടക്കുന്നത് കണ്ടത്. ആ കോളെജിന് അകത്ത് കാർ ഓഫ് ആകരുതെന്നായിരുന്നു തന്റെ പ്രാർത്ഥന. വണ്ടി പെട്ടന്ന് എടുത്ത് പുറത്തേക്ക് പോകാമെന്ന് കരുതിയപ്പോൾ ആണ് കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഒരു ​ഗേറ്റ് മാത്രമായിരുന്നു തുറന്നുകൊടുത്തിരുന്നത്. ആ ഗേറ്റിലേക്ക് സെക്യൂരിറ്റി വരുന്നത് വരെ കാത്തിരിക്കുകയായിരുന്നു. എന്റെ ചിന്ത മുഴുവൻ കാർ ഓഫ് ആകുന്നതിനെ കുറിച്ചായിരുന്നു. പേഴ്‌സിലും കാശ് ഇല്ല, ബാങ്കിലും കാശില്ല. എന്ത് ചെയ്യുമെന്ന് ആലോചിച്ച് കുറച്ചുനേരം ഇരുന്നു. അപ്പോഴാണ് കോളെജിൽ വന്നതിന് ഒരു മൊമന്റോയും നന്ദി പറഞ്ഞുകൊണ്ടുള്ള ഒരു കത്തും ലഭിച്ചത്. സെക്യൂരിറ്റി വരാൻ സമയമെടുക്കും അതുവരെ ഇത് എന്താണെന്ന് നോക്കാമെന്ന് കരുതി. അതിൽ കോളെജിലേക്ക് വന്നതിനുള്ള ഒരു ചെറിയ തുക യാത്ര ചിലവായി ഉണ്ടായിരുന്നു. പിന്നീട് ആ കാശിനാണ് പോയി ഡീസൽ അടിക്കുന്നതെന്നും പ്രേംകുമാർ ഓർത്തെടുക്കുകയുണ്ടായി.

കൃത്യം അടുത്ത ദിവസമാണ് കാർത്തി ഈ സിനിമയുടെ കഥ കേൾക്കാൻ വിളിക്കുന്നതെന്നും ഇപ്പോൾ ആലോചിക്കുമ്പോൾ അതൊരു തമാശയായി തോന്നുന്നെന്നും പ്രേംകുമാർ അഭിമുഖത്തിൽ പറഞ്ഞു. നിരവധി പേരാണ് ഈ അഭിമുഖം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സിനിമയിൽ പ്രവർത്തിക്കുന്ന ഭൂരിപക്ഷം ആളുകളുടെയും അവസ്ഥ ഇതുതന്നെയാണെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

‘ട്രെയിനിലിരുന്ന് കണ്ടവരും ടിവിയിൽ വ്യാജൻ ആസ്വദിച്ചവരും കുടുങ്ങും’; ‘ARM’ വ്യാജ പ്രിൻ്റിൽ അന്വേഷണം

0
Spread the love

തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ARM-ന്റെ വ്യാജ പ്രിൻ്റ് പുറത്തിറങ്ങിയതിൽ സെെബർ പോലീസ് അന്വേഷണം ആരംഭിച്ചു. ചിത്രത്തിൻ്റെ സംവിധായകൻ ജിതിൻ ലാൽ ഉൾപ്പടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും.

ടൊവിനോ നായകനായെത്തിയ ARM വ്യാജ പ്രിൻ്റ് പ്രചരിക്കുന്ന വിവരം നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, സംവിധായകൻ ജിതിൻ ലാൽ എന്നിവരാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. വീട്ടിലിരുന്ന് ടിവിയിൽ വ്യാജ പ്രിൻ്റ് കാണുന്ന ഒരാളുടെ ദൃശ്യങ്ങളാണ് ലിസ്റ്റിൻ പുറത്തുവിട്ടത്. സിനിമയെ നശിപ്പിക്കരുതെന്ന് പറഞ്ഞുകൊണ്ടാണ് നിർമാതാവ് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ട്രെയിനിലിരുന്ന് ഒരാൾ മൊബൈലിൽ സിനിമ കാണുന്ന വീഡിയോയാണ് സംവിധായകൻ ജിതിൻ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. ഹൃദയം തകരുന്ന കാഴ്ചയാണിതെന്ന് സംവിധായകൻ ഇതിനൊപ്പം കുറിച്ചിരുന്നു.

വസ്ത്രത്തിനിടയിലൂടെ ന​ഗ്നത പകർത്താൻ ആരാധകന്റെ ശ്രമം, ദേഷ്യപ്പെട്ട് വേദിവിട്ട് ഷാക്കിറ

0
Spread the love

2010 ഫിഫ ലോകകപ്പ് സമയത്ത് ഇറങ്ങിയ വക്കാ വക്കാ എന്ന ഒറ്റ ​ഗാനം മതി ഷാക്കിറ എന്ന ​ഗായികയെ ഏത് സം​ഗീതപ്രേമിക്കും തിരിച്ചറിയാൻ. തനിക്ക് നേരിട്ട ഒരു ദുരനുഭവത്തോടുള്ള ​ഗായികയുടെ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയാ ലോകത്ത് ചർച്ചയാവുകയാണ്. ഒരു ആരാധകനിൽനിന്ന് നേരിട്ട മോശം പെരുമാറ്റത്തെത്തുടർന്ന് സം​ഗീത പരിപാടി പാതിയിൽ നിർത്തി വേദി വിട്ടിറങ്ങുകയായിരുന്ന അവർ.

ലിവ് മിയാമി നൈറ്റ് ക്ലബിലാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയ സംഭവം അരങ്ങേറിയത്. ക്ലബിലെ അന്തരീക്ഷത്തിന് ചേരുംവിധം ഒരു ബ്രൗൺ മിനി ഡ്രസ് ആയിരുന്നു ഷാക്കിറ ധരിച്ചിരുന്നത്.

പുതിയ ​ഗാനമായ സോൾട്ടെറായ്ക്കൊപ്പം വേദിയിൽ നൃത്തംചെയ്യുകയായിരുന്നു ​ഗായിക. അപ്പോഴാണ് മുൻനിരയിലുണ്ടായിരുന്ന ഒരു ആരാധകൻ തന്റെ വസ്ത്രത്തിനിടയിലൂടെ ചിത്രം പകർത്താൻ ശ്രമിക്കുന്നത് ഷാക്കിറയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇത്തരത്തിൽ ചെയ്യരുതെന്ന് താക്കീത് ചെയ്തശേഷം അവർ നൃത്തം തുടർന്നു. എന്നാൽ അയാൾ വീണ്ടും സഭ്യമല്ലാത്ത രീതിയിൽ ദൃശ്യം പകർത്തുന്നത് കണ്ടതോടെ ​ഗായിക പ്രകടനം നിർത്തി വേദി വിട്ടിറങ്ങുകയായിരുന്നു.

ഷാക്കിറയ്ക്ക് നേരിട്ട ദുരനുഭവത്തിൽ പ്രതിഷേധവുമായി നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ പ്രതികരണങ്ങളുമായെത്തിയത്. സെലിബ്രിറ്റികൾ പോലും ആളുകളിൽ നിന്ന് മോശം പെരുമാറ്റത്തിന് വിധേയരാകുന്ന ഒരു ലോകത്ത് സ്ത്രീകളുടെ സുരക്ഷയുടെ പ്രാധാന്യമാണ് പലരും കമന്റുകളായി പോസ്റ്റ് ചെയ്തത്. സ്ത്രീകളോട് മോശമായി പെരുമാറുന്നവർ മാനസികമായി അസുഖം ബാധിച്ചവരാണെന്നും ചിലർ കമന്റ് ചെയ്തു.

പുതിയ സിനിമ കൂട്ടായ്മയില്‍ ആശയക്കുഴപ്പമില്ല, ചര്‍ച്ചകള്‍ തുടങ്ങിയിട്ടേ ഉള്ളൂ: ആഷിഖ് അബു

0
Spread the love

തൊഴിലാളികളുടെ ശാക്തീകരണവും പുത്തൻ സിനിമ സംസ്കാരവും ലക്ഷ്യമിട്ട് മലയാള സിനിമയില്‍ രൂപം കൊണ്ട പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിൽ നിലവിൽ യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്ന് സംവിധായകൻ ആഷിഖ് അബു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചർച്ചയായതിനു പിന്നാലെ രണ്ട് ദിവസം മുന്‍പാണ് മലയാള സിനിമയില്‍ ഇത്തര സംഘടന വരുന്നുവെന്ന തരത്തില്‍ പ്രസ്താവന വന്നത്. ആഷിക്ക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശ്ശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത് എന്നായിരുന്നു വിവരം. പ്രഖ്യാപനത്തിന് പിന്നാലെ പിന്തുണ അറിയിച്ച് ഏതാനും ചിലര്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാല്‍ സംഘടനയില്‍ നിലവില്‍ താന്‍ ഭാഗമല്ലന്ന് അറിയിച്ച് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി തന്നെ രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആഷിഖിന്റെ വിശദീകരണം.

അതേസമയം പുതിയ സംഘടനയുടെ ഔദ്യോഗികമായ അന്തിമ രൂപം ആയിട്ടില്ല. ശേഷം സംശയങ്ങള്‍ എല്ലാം തീര്‍ക്കുമെന്നാണ് ആഷിഖ് അബു മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. മാത്രമല്ല ആഷിഖും രാജീവ് രവിയും ചേര്‍ന്ന് സംഘടനയുമായി ബന്ധപ്പെട്ട വാര്‍ത്താ കുറിപ്പ് ഇന്ന് തന്നെ പുറത്തിറക്കും.

സിനിമാക്കാർക്ക് എസ്ഐടിയിലുള്ളവരുമായി സൗഹൃദം, അന്വേഷണത്തിൽ ആശങ്കയെന്ന് സാന്ദ്രാ തോമസ്

0
Spread the love

തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം നടത്താൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ സിനിമാ മേഖലിലുള്ള ചിലരുടെ അടുത്ത സുഹൃത്തുക്കളുമുണ്ടെന്ന് നിർമാതാവും നടിയുമായ സാന്ദ്രാ തോമസ്. സിനിമാ മേഖലയിൽ തിരുത്തലുകളാണ് ആവശ്യം. എസ്ഐടിയിലെ തന്നെ ആളുകളുടെ പേരെടുത്ത് പറഞ്ഞ് സൌഹൃദമാണെന്ന് പറയുമ്പോൾ ഭയം തോന്നിയിട്ടുണ്ടെന്നും സാന്ദ്ര റിപ്പോർട്ടറിനോട് പറഞ്ഞു.

‘ഹേമകമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ഏതൊക്കെ നടികൾ എങ്ങനെയൊക്കെ ആക്രമിക്കപ്പെട്ടു, പ്രതികൾക്ക് എന്തൊക്കെ ശിക്ഷ ലഭിക്കും എന്നതൊന്നുമല്ല പ്രധാനം. റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ എന്ത് തിരുത്തലുകൾ കൊണ്ടുവന്നു എന്നതാണ്. എസ്ഐടി വരുമ്പോഴും പലരും ഭയന്നാണ് ഇരിക്കുന്നത്. എന്റെ മുന്നിൽവെച്ച് തന്നെ സംഘടനയിലുള്ള ചിലർ പറഞ്ഞിട്ടുണ്ട് ‘എസ്ഐടിയിലുള്ള വ്യക്തി അടുത്ത സുഹൃത്താണ്, എന്ത് ആവശ്യമുണ്ടെങ്കിലും അറിയിച്ചാൽ മതി’ എന്ന്. എസ്ഐടിയിലെ തന്നെ ആളുകളുടെ പേരെടുത്ത് പറഞ്ഞ് ഇത്തരം പരാമർശങ്ങൾ നടത്തുമ്പോൾ എങ്ങനെ ഇവരുടെ മുന്നിൽ പോയി നേരിട്ട ദുരനുഭവം പറയുമെന്നാലോചിച്ച് ഭയം തോന്നിയിട്ടുണ്ട്’, സാന്ദ്രാ തോമസ് പറഞ്ഞു.

സിനിമാ മേഖലയിൽ തുടങ്ങാനിരിക്കുന്ന സമാന്തര സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷനെ കുറിച്ചും സാന്ദ്ര തോമസ് പരാമർശിച്ചു. നിലവിലെ സംഘടനകളിൽ നിന്ന് നീതി ലഭിക്കാതാവുമ്പോഴാണ് പുതിയ സംഘടനകൾ രൂപീകരിക്കപ്പെടുന്നത്. പുതിയ സംഘടന തിരുത്തൽ ശക്തിയാകട്ടെയെന്നാണ് പ്രതീക്ഷ. ഇത്തരം സംഘടനകൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്. വർഷങ്ങളായി സംഘടനകളുടെ തലപ്പത്തിരിക്കുന്നവർ തന്നെയാണ് ഇപ്പോഴും തുടരുന്നത്. കാലങ്ങളായി തലപ്പത്തിരിക്കുന്നവർക്കെതിരെ പലർക്കും സംസാരിക്കാൻ പേടിയാണ്. ഈ രീതിക്ക് മാറ്റം വരാൻ തീർച്ചയായും ബദൽ സം​ഘടനകൾ രൂപവത്കരിക്കപ്പെടേണ്ടതുണ്ടെന്നും സാന്ദ്ര വ്യക്തമാക്കി.

സംവിധായകരുടെ സംഘടനയിലെ ഭാ​ഗമാണ് ഞാൻ. ഒന്നര ലക്ഷം രൂപ കൊടുത്താണ് സംഘടനയിൽ ചേർന്നത്. ഇവിടെ തിരുത്തലുകൾ സംഭവിക്കട്ടെയെന്ന് തന്നെയാണ് ആ​ഗ്രഹിക്കുന്നത്. ഫെഫ്കയ്ക്ക് മാത്രമുള്ള ബദൽ സംഘടനയല്ല. ഫിലിം മേക്കേഴ്സ് എന്നതാണ് പുതിയ സംഘടന മുന്നോട്ടുവെക്കുന്ന ആശയം. അതിൽ സംവിധായകരോ നിർമാതാക്കളോ മാത്രമല്ല, എഡിറ്റർമാരും ക്യാമറമാൻമാരുമുൾപ്പെടെ എല്ലാവരും വരുമെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts