Home Blog Page 205

ലഹരിക്ക് അടിമയാണോ? എന്താണീ പട്ടിണി കോലം; തമിഴ് യുവനടന്റെ ഫോട്ടോ കണ്ട് ഞെട്ടി സിനിമ ആരാധകർ

0
Spread the love

ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത ‘മാനഗാരം’, വഴക്ക് എന്ന 18/9 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് യുവനടനാണ് ശ്രീറാം നടരാജൻ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ശരീരം മെലിഞ്ഞൊട്ടി, കഴുത്തിലെ എല്ലുകൾ തള്ളിയിരിക്കുന്ന വീഡിയോ ആണ് ഏറ്റവും ഒടുവിലായി ശ്രീറാം നടരാജന്‍ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

മെലിഞ്ഞ് ശോഷിച്ച് ആരോഗ്യം നഷ്‌ടപ്പെട്ട ശ്രീയെയാണ് വീഡിയോകളിൽ കാണുന്നത്. എന്നാൽ താരത്തിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ എന്ത് പറ്റിയെന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. ശ്രീ ലഹരിക്ക് അടിമയായോ, മാനസിക പ്രശ്‌നങ്ങളുണ്ടോ എന്നെല്ലാം ചോദിക്കുന്നവരുമുണ്ട്. നടൻ ലഹരിക്ക് അടിപ്പെട്ടെന്ന് പലരും ഉറപ്പിച്ച് പറയുന്നു. കൗൺസിലിംഗ് ആവശ്യമാണെന്നും അഭിപ്രായമുണ്ട്. സിനിമാ രം ഗത്തെ മോശം വശത്തിൻ്റെ ഉദാഹരണമാണ് ശ്രീക്ക് സംഭവിച്ച മാറ്റമെന്നും കമന്റുകളുണ്ട്.

2012 ലാണ് ശ്രീറാം നടരാജന്റെ വഴക്ക് എന്ന 18/9 എന്ന സിനിമ റിലീസ് ചെയ്‌തത്‌. സിനിമ വിജയം നേടി. പിന്നീടിങ്ങോട്ട് ചില സിനിമകളിൽ ശ്രീ അഭിനയിച്ചു. ബിഗ് ബോസ് തമിഴ് സീസൺ ഒന്നിൽ ശ്രീ മത്സരാർത്ഥിയായിരുന്നു. എന്നാൽ നാലാമത്തെ ദിവസം നടൻ ഷോയിൽ നിന്ന് പുറത്ത് വന്നിരുന്നു. ബിഗ് ബോസ് തനിക്ക് പറ്റിയ ഷോ അല്ലെന്നാണ് ശ്രീറാം നടരാജന്‍ അന്ന് പറഞ്ഞത്. അതേസമയം പുറത്ത് വന്ന വീഡിയോയിൽ അന്നത്തെ ശ്രീയാണിതെന്ന് ഒറ്റ നോട്ടത്തിൽ കണ്ടാൽ മനസിലാകില്ല എന്നതാണ് ശ്രദ്ധേയം. നടന് അത്രയും മാറ്റം വന്നിട്ടുണ്ട്. അതേസമയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചില വീഡിയോകളിൽ ശ്രീറാം നടരാജന്‍ മോശമായി സംസാരിക്കുന്നുണ്ട്.

അനുപമയും ധ്രുവ് വിക്രവും പ്രണയത്തിലോ? ചുംബന ചിത്രം വൈറൽ, പ്രതികരിക്കാതെ താരങ്ങൾ

0
Spread the love

നടി അനുപമ പരമേശ്വരനും ചിയാന്‍ വിക്രമിന്റെ മകനും നടുമായ ധ്രുവ് വിക്രവും പ്രണയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരും ചുംബിക്കുന്ന ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ബ്ലൂമൂണ്‍ എന്ന സ്‌പോട്ടിഫൈ ലിസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് വൈറലായിരിക്കുന്നത്. അനുപമയുടെയും ധ്രുവിന്റെയും മുഖമുള്ള രണ്ടുപേര്‍ ചുംബിക്കുന്നതായാണ് സ്‌ക്രീന്‍ ഷോട്ടിലുള്ളത്

ഈ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇത് അനുപമയും ധ്രുവും ആണെന്നും ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളുമാണ് പ്രചരിക്കുന്നത്. ഈ അഭ്യൂഹങ്ങളോട് അനുപമയോ ധ്രുവോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത് താരങ്ങള്‍ ആയിരിക്കില്ല എന്ന കമന്റുകളും എത്തിക്കൊണ്ടിരിക്കുന്നുണ്ട്

ഇത് പുതിയ ചിത്രത്തിന്റെ പിആര്‍ ആണോ എന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നുണ്ട്. ബൈസണ്‍ എന്ന ചിത്രത്തില്‍ ധ്രുവും അനുപമയും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രം മാരി സെല്‍വരാജ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഭാഗമാണോ പുതിയ അഭ്യൂഹങ്ങള്‍ എന്നാണ് ചിലരുടെ സംശയം

മാത്യു തോമസിന്‍റെ നായികയായി ഈച്ച! 3ഡി ചിത്രം ‘ലൗലി ‘ മെയ് 2 ന് തിയറ്ററുകളിൽ

0
Spread the love

ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രം ‘ലൗലി’യുടെ റിലീസ് തീയതി പുറത്ത്. മെയ് 2 നാണ് റിലീസ്. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് പ്രത്യേകത. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ത്രീഡി ചിത്രം പുറത്തിറങ്ങുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്.

ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’യ്ക്കുണ്ട്. ഹോളിവുഡിലും മറ്റും മുഖ്യധാരാ സിനിമാ താരങ്ങള്‍ തന്നെ ആനിമേറ്റഡ് ക്യാരക്ടറുകള്‍ക്ക് ശബ്‍ദം നല്‍കുന്നതുപോലെ ഈ ചിത്രത്തില്‍ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്‍ദം കൊടുത്തിരിക്കുന്നത് മലയാള സിനിമയിൽ സജീവമായ ഒരു താരമാണെന്നാണ് ടീസർ നൽകിയിരിക്കുന്ന സൂചന. ‘ടമാര്‍ പഠാര്‍’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും വൈറലായിരുന്നു.

സെമി ഫാന്‍റസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യയും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്. മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയന്‍, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ആഷിഖ് അബുവാണ്. വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരൺ ദാസ് ആണ്. പ്രൊഡക്ഷൻ ഡിസൈൻ: ജ്യോതിഷ് ശങ്കർ, കോ പ്രൊഡ്യൂസർമാർ: പ്രമോദ് ജി ഗോപാൽ, ഡോ. വിമൽ രാമചന്ദ്രൻ, ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുറക്കാട്ടിരി, സിജിഐ ആൻഡ് വിഎഫ്എക്സ്: ലിറ്റിൽ ഹിപ്പോ സ്റ്റുഡിയോസ്, ക്യാരക്ടർ ഡിസൈൻ: അഭിലാഷ്, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്ജ്, ഗാനരചന: സുഹൈൽ കോയ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഹരീഷ് തെക്കേപ്പാട്ട്, വെതർ സപ്പോർട്ട്: അഭിലാഷ് ജോസഫ്, ആക്ഷൻ കോറിയോഗ്രഫി: കലൈ കിങ്സൺ, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, പിആർഒ: എഎസ് ദിനേശ്, ആതിര ദിൽജിത്ത്, സ്റ്റിൽസ്: ആർ റോഷൻ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്സ്, മീഡിയ ഡിസൈൻസ്: ഡ്രിപ്‍വേവ് കളക്ടീവ്.

കൊള്ളാം, നെഗറ്റീവ് റിവ്യൂ പറഞ്ഞ് സിനിമയെ തകർക്കുന്ന ആളെ തന്നെ പിടിച്ച് അഭിനയിപ്പിക്കണം! ബസൂക്കയ്ക്കെതിരായ ആരോപണങ്ങളിൽ നടൻ ഹക്കിം ഷാജഹാൻ

0
Spread the love

ഈയടുത്ത് സോഷ്യൽ മീഡിയ വളരെയധികം ചർച്ചയാക്കിയ ദേഷ്യമായിരുന്നു ബസുക്കയിലെ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയുടെ കാമിയോ റോൾ. മമ്മൂട്ടിയെ പോലൊരു മെഗാസ്റ്റാറിന്റെ ചിത്രത്തിൽ തന്നെ ശ്രദ്ധേയമായ വേഷം താരത്തെ തേടിയെത്തിയതോടെ പലരും പല വിമർശനവുമായി രംഗത്തെത്തിയിരുന്നു. സിനിമ റിലീസ് ചെയ്യുന്ന ആദ്യ ദിവസം തന്നെ നെഗറ്റീവ് കമന്റുകൾ പറഞ്ഞ് കളക്ഷനും പ്രേക്ഷക പിന്തുണയും തകർക്കുന്ന ഇത്തരക്കാരെ തന്നെ സിനിമയിൽ അവതരിപ്പിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നിർമ്മാതാവും സംവിധായകനും നൽകുന്നത് എന്നായിരുന്നു പലരുടെയും ചോദ്യം. ആറാട്ടണ്ണനെപ്പോലുള്ള യൂട്യൂബേഴ്സിനെ ഒരുതരത്തിലും പ്രമോട്ട് ചെയ്യരുതെന്ന് നിർമാതാക്കളുടെയും തിയറ്ററുകാരുടെയും സംഘടന പറയുന്നുണ്ടെന്നും അങ്ങനെ ആരോപണം നേരിടുന്ന ആളുകളെ തന്നെ സിനിമയിൽ അഭിനയിപ്പിക്കുന്നത് ശരിയാണോയെന്നും വിമർശകർ ചോദിക്കുന്നു.

ഇപ്പോഴിതാ ഇത്തരം വിമർശനങ്ങളിൽ തന്റെ പ്രതികരണം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബസൂക്കയിൽ മമ്മൂക്കയ്ക്കൊപ്പം മറ്റൊരു പ്രധാന വേഷത്തെ കൈകാര്യം ചെയ്ത നടൻ ഹക്കീം ഷാജഹാൻ.

ഹക്കീം ഷാജഹാന്റെ വാക്കുകൾ:

‘‘അതൊരു സംവിധായകന്റെ തീരുമാനമാണ്. എന്തുകൊണ്ടെന്നും അത് എങ്ങനെയാണ് അവിടെ വന്നതെന്നുമൊക്കെ അദ്ദേഹമാണ് പറയേണ്ടത്. പക്ഷേ ഞാൻ ഭയങ്കരമായി ആസ്വദിച്ച നിമിഷങ്ങളായിരുന്നു അത്. റിവ്യു പറയുന്ന ആളുകൾക്ക് സിനിമയിൽ വരാൻ പറ്റില്ലെന്നില്ലല്ലോ? അവരുടെ റിവ്യൂസിനെ അല്ലല്ലോ പ്രമോട്ട് ചെയ്യുന്നത്.അയാളുടെ ഫേസ് വാല്യുവിനെയോ ഫെയ്മിനെയോ അയാൾക്കുള്ള പബ്ലിക് ഇമേജിനെയും ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ്. ഇവിടെ ഇൻസ്റ്റഗ്രാം റീൽസ് എടുക്കുന്ന എത്രയോ ആളുകൾ സിനിമയിൽ അഭിനയിക്കുന്നു. അവർക്കു സമൂഹത്തിലുളള ഇമേജിനെ അതുപോലെ തന്നെ സിനിമയിലും ഉപയോഗിക്കുന്നു. അപ്പോൾ അതിൽ തെറ്റൊന്നുമില്ല.

സിനിമയുടെ നിമിഷത്തിൽ അത് എത്രത്തോളം അബദ്ധമായിരുന്നു, ലക്ഷ്യത്തിൽ നിന്നും എത്രത്തോളം വ്യതിചലിച്ചുപോയി എന്നു കാണിക്കാൻ പറ്റുന്ന ഒരവസരമായിട്ടാണ് അദ്ദേഹം അഭിനയിച്ച രംഗം കണ്ടപ്പോൾ തോന്നിയത്. ഇതായിരുന്നു മികച്ച തീരുമാനമെന്നാണ് എനിക്കു തോന്നുന്നത്.’’

ആ രണ്ട് ലക്ഷം കയ്യിൽ വെച്ച് കൊടുത്തപ്പോൾ എവിടെ നിന്ന് കിട്ടിയെന്ന് നാദിർഷാ ചോദിച്ചു; ദിലീപ് തനിക്ക് മൂത്തമകനെ പോലെ, ഉമ്മ

0
Spread the love

സംവിധായകനും നടനും ഗായകനുമായ നാദിർഷ തന്റെ അമ്മക്കൊപ്പം ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖവും അതിൽ നടൻ ദിലീപിനെ കുറിച്ചും നാദിർഷയുടെ ബുദ്ധിമുട്ടേറിയ നാളുകളെക്കുറിച്ചും ഉമ്മ പറഞ്ഞതുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്ന കണ്ടന്റ്. ഉറുമ്പ് കൂട്ടി വയ്ക്കുന്നതുപോലെ താൻ മകൻ നാദിർഷക്കായി സൂക്ഷിച്ച പൈസയെ കുറിച്ചും ദിലീപ്,സലിംകുമാർ, ഹരിശ്രീ അശോകൻ എന്നിവർക്ക് തന്റെ വീട്ടിൽ ഉണ്ടായിരുന്ന സ്ഥാനത്തെക്കുറിച്ചുമെല്ലാം അഭിമുഖത്തിൽ പരാമർശിക്കുന്നുണ്ട്.

‘നാദിർഷ കൊണ്ടുവരുന്ന തുക ഞാൻ കൂട്ടിവയ്ക്കുമായിരുന്നു. അങ്ങനെ കൂട്ടിവച്ച് രണ്ട് ലക്ഷമായപ്പോൾ നാദിർഷാ വീട് വാങ്ങിയ സമയത്ത് കയ്യിൽ കൊടുത്തു. ഇത് എവിടെനിന്നാണെന്നായിരുന്നു ഞെട്ടലോടെയുള്ള അവന്റെ ചോദ്യം. മോൻ പരിപാടിക്ക് പോയിട്ടുവരുമ്പോൾ കൊണ്ടുതന്ന പൈസയാണെന്ന് പറഞ്ഞു. അതുകേട്ട് അവൻ പെട്ടെന്ന് കരഞ്ഞു’വെന്നാണ് ഉമ്മ പറഞ്ഞത്.

അതേസമയം തനിക്ക് അന്ന് വീടിനായി ആകെ ചെലവായത് മൂന്നുലക്ഷം രൂപയായിരുന്നു എന്നും ഇതിൽ 2 ലക്ഷം ഉമ്മ തന്നെ തരികയായിരുന്നു എന്നും നാദിർഷ പറയുന്നു. ഉറുമ്പ് കൂട്ടിവെക്കുന്നത് പോലെയായിരുന്നു ആ പണം ഉമ്മ സൂക്ഷിച്ചതെന്നും നാദിർഷ കൂട്ടിച്ചേർത്തു.

അതേസമയം തന്റെ അമ്മയ്ക്ക് വളരെയധികം ഇഷ്ടമുള്ള കലാകാരൻ ആയിരുന്നു കലാഭവൻ മണി എന്നും മണിയുടെ പാട്ട് ഏറെ ഇഷ്ടമുള്ള ഉമ്മയ്ക്ക് അദ്ദേഹം പാട്ടുകൾ പാടി കൊടുക്കുമായിരുന്നു എന്നും നാദിർഷ പറയുന്നു. നടൻ ദിലീപ് ഉമ്മയ്ക്ക് മൂത്ത മകനെ പോലെയാണെന്ന് പറഞ്ഞ നാദിർഷ നടന്മാരായ സലിംകുമാർ, അശോകൻ, മാള ഇവരെയൊക്കെ തുടങ്ങിയവരെയും വലിയ കാര്യമായിരുന്നു എന്നും വീട്ടിലെ അംഗങ്ങളെ പോലെ ആയിരുന്നു എന്നും പറയുന്നു. മഞ്ജു വാര്യരൊക്കെ വീട്ടിൽ വന്നിട്ടുണ്ടെന്നും നാദിർഷ പറഞ്ഞു.

വീണ്ടുമൊരു 100 കോടി നേട്ടം; വിഷു റിലീസുകൾക്കിടയിലും ചിത്രത്തിന് മികച്ച കളക്ഷൻ

0
Spread the love

മലയാള സിനിമയുടെ സകല റെക്കോർഡുകളും തിരുത്തിക്കുറിച്ച ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ. മാർച്ച് 27 ന് റിലീസ് ചെയ്ത സിനിമ നിലവിൽ ആഗോളതലത്തിൽ 250 കോടിയിലധികം രൂപ നേടി കഴിഞ്ഞു. വിഷു റിലീസുകൾ എത്തിയപ്പോഴും ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. സിനിമ ഇതാ, മറ്റൊരു റെക്കോർഡ് നേട്ടത്തിന് അരികിലാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

എമ്പുരാന്റെ മലയാളം പതിപ്പ് മാത്രമായി 94 കോടി രൂപ നേടിയതായാണ് സാക്നില്‍ക് റിപ്പോർട്ട് ചെയ്യുന്നത്. ആറ് കോടി കൂടി സ്വന്തമാക്കിയാൽ ചിത്രത്തിന്റെ മലയാളം പതിപ്പ് മാത്രം 100 കോടി എന്ന സംഖ്യയിലെത്തും. വമ്പൻ വിഷു റിലീസുകൾക്കിടയിലും ചിത്രം മികച്ച കളക്ഷൻ സ്വന്തമാക്കുന്നുണ്ട്.

മാർച്ച് 27 നായിരുന്നു സിനിമ ആഗോളതലത്തിൽ റിലീസ് ചെയ്തത്. ആദ്യദിനം മുതൽ സിനിമ മികച്ച കളക്ഷനോടെയാണ് മുന്നേറുന്നത്. ആദ്യ ദിനത്തിൽ 67 കോടിയിലധികം നേടിയ സിനിമ 48 മണിക്കൂർ പിന്നിടും മുന്നേ ആഗോളതലത്തിൽ 100 കോടി ക്ലബിലുമെത്തിയിരുന്നു. എമ്പുരാൻ അഞ്ച് ദിവസം കൊണ്ടാണ് ആഗോള തലത്തിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്.

ഫോട്ടോയെടുക്കാൻ തോളിൽ തൂങ്ങി ആരാധകൻ, നീരസം പ്രകടിപ്പിച്ച് നസ്ലിൻ; ഇപ്പോഴേ ഇത്രയ്ക്ക് ജാഡ വേണോയെന്ന് മലയാളികൾ

0
Spread the love

തങ്ങളുടെ ഇഷ്ട താരങ്ങൾ സ്ക്രീനിൽ കാണുന്നതുപോലെ തന്നെ യഥാർത്ഥ ജീവിതത്തിലും തങ്ങളോട് പെരുമാറണമെന്ന വാശിയുള്ള കൂട്ടരാണ് മലയാളികൾ. സ്നേഹിച്ചാൽ മലയാളികൾ ഹൃദയം പറിച്ചു നൽകും അതേസമയം തങ്ങൾ കൊടുക്കുന്ന ആരാധനയ്ക്കും സ്നേഹത്തിനും ഇതേ അളവിൽ തന്നെ താരങ്ങൾ തിരിച്ചും പ്രതികരിക്കണമെന്ന നിർബന്ധ ബുദ്ധിയും മലയാളിക്കുണ്ട്. ഈ സ്നേഹത്തിൽ ഒരല്പം അങ്ങോട്ടൊ ഇങ്ങോട്ടോ ആയാൽ തെറ്റും മലയാളി. ഇത്തരത്തിൽ ഒരു അനുഭവമാണ് യുവതാരം നസ്ലിന് സംഭവിച്ചിരിക്കുന്നത്.

താരത്തിന്റേതായി ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന വിഷു റിലീസ് ചിത്രം ആലപ്പുഴ ജിംഖാനയുടെ വിജയാഘോഷങ്ങൾക്കിടയിൽ ആയിരുന്നു വിവാദ സംഭവം. ആരാധകരിൽ ഒരാൾ നസ്‌‌ലെന്‍റെ തോളിൽ സ്വന്തം ഇഷ്ടപ്രകാരം കൈയ്യിട്ട് സെൽഫി എടുക്കുകയായിരുന്നു. പിന്നാലെ അസ്വസ്ഥനായ നസ്ലിൻ ‘ടാ വിടടാ വിടടാ’ എന്നും പറഞ്ഞ് ആ കൈ എടുത്ത് മാറ്റുന്നതും കാണാം. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയതോടെ നിരവധി പേരാണ് നടനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

‘ താരമായില്ലല്ലോ അതിനു മുന്നേ ജാഡ തുടങ്ങിയോ?’, ‘നിന്നെ കൊമ്പത്ത് കയറ്റിയ ആരാധകർക്ക് താഴെ ഇടാനും അധികം സമയം വേണ്ട’,’ ഇവന് ഇങ്ങനെയും ഒരു മുഖം ഉണ്ടായിരുന്നോ’, ‘ സിനിമാ വിജയങ്ങൾ തുടരെ കിട്ടിയതോടെ ജാടയും തുടങ്ങി’ തുടങ്ങി നിരവധി മോശം കമന്റുകളാണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

പാതി മുറിച്ച ഒരു നാരങ്ങ മതി; അടുക്കള തിളങ്ങും!

0
Spread the love

വീടിന്റെ പ്രധാനപ്പെട്ട ഭാഗമാണ് അടുക്കള. ഭക്ഷണം പാകം ചെയ്യുന്നതിന് ആവശ്യമായ ഭക്ഷണസാധനങ്ങളും, പാത്രങ്ങളും, ഉപകരണങ്ങളുമൊക്കെ അടുക്കളയിൽ എപ്പോഴും ആവശ്യമുള്ളതാണ്. എന്നാൽ സാധനങ്ങൾ വൃത്തിയായി ഒതുക്കിവെച്ചില്ലെങ്കിൽ അടുക്കളയിൽ നിന്ന് പണിയെടുക്കാൻ ബുദ്ധിമുട്ടാകും. അടുക്കള വൃത്തിയാക്കാൻ നിരവധി ക്ലീനറുകൾ വിപണിയിലുണ്ട്. എന്നാൽ അടുക്കളയിൽ തന്നെ വൃത്തിയാക്കാൻ കഴിയുന്ന പ്രകൃതിദത്തമായ സാധനങ്ങൾ ഉള്ളപ്പോൾ പുറത്ത് നിന്നും വാങ്ങേണ്ടതുണ്ടോ? നാരങ്ങ നീര് ഉപയോഗിച്ച് അടുക്കള വൃത്തിയാകും. ഇങ്ങനെ ചെയ്താൽ മതി.

നാരങ്ങ നീര്കൊണ്ടുള്ള ക്ലീനിങ് സ്പ്രേ ഉപയോഗിച്ച് അടുക്കള എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. ഇതിന് നിങ്ങൾ സൂപ്പർ മാർക്കറ്റിൽ ഒന്നും പോകേണ്ടിവരില്ല. ഇത്രയും മാത്രമേ ചെയ്യാനുള്ളൂ. പാതി മുറിച്ച നാരങ്ങയുടെ നീര് എടുത്തതിന് ശേഷം അതിലേക്ക് വിനാഗിരി കൂടി ചേർത്ത് കൊടുക്കണം. ശേഷം ഇതൊരു സ്പ്രേ ബോട്ടിലിലാക്കി സൂക്ഷിക്കാവുന്നതാണ്. വൃത്തിയാക്കേണ്ട ഭാഗങ്ങളിൽ ഇത് സ്പ്രേ ചെയ്ത് കൊടുത്താൽ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. നാരങ്ങ നീരിന് നിരവധി ഉപയോഗങ്ങളാണ് ഉള്ളത്. മൈക്രോവേവ് വൃത്തിയാക്കുന്നത് മുതൽ പാത്രങ്ങളിലെ തുരുമ്പ് നീക്കം ചെയ്യാൻ വരെ കഴിവുള്ളതാണ് നാരങ്ങ നീര്.

മൈക്രോവേവ്

മിനിറ്റുകൾകൊണ്ട് നാരങ്ങ നീര് ഉപയോഗിച്ച് മൈക്രോവേവ് വൃത്തിയാക്കാൻ സാധിക്കും. നാരങ്ങ നീര് വെള്ളത്തിൽ ചേർത്ത് മൈക്രോവേവിലേക്ക് സ്പ്രേ ചെയ്ത് കൊടുക്കണം. 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിനുശേഷം വൃത്തിയാക്കാവുന്നതാണ്. മൈക്രോവേവിലെ ഏത് കറയേയും നാരങ്ങ നീര് ഉപയോഗിച്ച് എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും.

സ്റ്റീൽ പാത്രങ്ങൾ

നിരന്തരമായി ഉപയോഗിക്കുമ്പോൾ പാത്രങ്ങളിലെ തിളക്കം മങ്ങാൻ കാരണമാകും. എന്നാൽ നാരങ്ങ നീര് ഉപയോഗിച്ച് പഴയ പാത്രങ്ങളെ പുതിയതാക്കാൻ സാധിക്കും. വൃത്തിയാക്കുമ്പോൾ പാത്രത്തിലേക്ക് കുറച്ച് നാരങ്ങ നീര് ഇറ്റിച്ചുകൊടുക്കേണ്ട കാര്യം മാത്രമേയുള്ളു. നിങ്ങളുടെ പാത്രങ്ങൾ തിളങ്ങുന്നത് കാണാം.

തുരുമ്പെടുത്ത കത്തി

ആസിഡ് കണ്ടന്റ്റ് ഉള്ളതുകൊണ്ട് തന്നെ നാരങ്ങക്ക് തുരുമ്പിനെ തുരത്താനും സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിബാക്റ്റീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങൾ തുരുമ്പിനെ കളയുകയും കത്തിയെ പുതിയതാക്കുകയും ചെയ്യുന്നു. മുറിച്ച നാരങ്ങയിൽ കുറച്ച് ഉപ്പ് ഇട്ടുകൊടുത്തതിന് ശേഷം കത്തി ഉരച്ച് കഴുകണം. ഇത് കത്തിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ, അഴുക്ക് എന്നിവയേയും എളുപ്പത്തിൽ നീക്കം ചെയ്യും.

കട്ടിങ് ബോർഡ്

നിരന്തരമായി പച്ചക്കറികൾ മുറിക്കുമ്പോൾ കട്ടിങ് ബോർഡിൽ ഭക്ഷണാവശിഷ്ടങ്ങളും കറയും പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ നാരങ്ങ ഉപയോഗിച്ച് ഇത് എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. ബോർഡിലേക്ക് പാതി മുറിച്ച നാരങ്ങ ഉപ്പ് ചേർത്ത് ഉരച്ച് വൃത്തിയാക്കാവുന്നതാണ്. നിങ്ങളുടെ കട്ടിങ് ബോർഡ് പുത്തനായി തിളങ്ങുന്നത് കാണാം.

ദുർഗന്ധം അകറ്റും

അടുക്കള വൃത്തിയാക്കാൻ മാത്രമല്ല ദുർഗന്ധം അകറ്റാനും നാരങ്ങക്ക് സാധിക്കും. എപ്പോഴും ഭക്ഷണം പാകം ചെയ്യുന്നതുകൊണ്ട് തന്നെ പലതരത്തിലുള്ള ഗന്ധങ്ങൾ അടുക്കളയിൽ തങ്ങി നിൽക്കാം. ഇത് ഒഴിവാക്കാൻ നാരങ്ങ നീര് ചേർത്ത വെള്ളം അടുക്കളയ്ക്ക് ചുറ്റും സ്പ്രേ ചെയ്ത് കൊടുത്താൽ മതി. അതേസമയം നാരങ്ങാനീര് ഉപയോഗിച്ച് പിച്ചള പാത്രങ്ങൾ വൃത്തിയാക്കുന്നത് ഒഴിവാക്കണം. കാരണം ഇത് വിഷവസ്തുക്കൾ രൂപപ്പെടാൻ കാരണമാകും.

ആ അപകടം തലച്ചോറിൽ ക്ഷതമുണ്ടാകുന്നതിനുവരെ കാരണമായി; എന്നിട്ടും ബസൂക്ക പൂർത്തീകരിച്ചതിന് പിന്നിലെ കാരണം ഇത്, ഹക്കീം ഷാജഹാൻ

0
Spread the love

ഗെയിം ത്രില്ലർ ജോണറിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രമാണ് ബസൂക്ക. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ ഡീനോ ഡെന്നിസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മമ്മൂക്കയ്ക്കൊപ്പം നടൻ ഹക്കിം ഷാജഹാനും മുഴുനീള വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ബസൂക്കയുടെ ചിത്രീകരണത്തിനിടെ തനിക്ക് സംഭവിച്ച ഒരപകടത്തേക്കുറിച്ചും മമ്മൂക്ക എന്ന നടൻ ഒപ്പം അഭിനയിക്കാൻ കിട്ടിയ വലിയ നേട്ടത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഹക്കിം ഷാജഹാൻ. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറുപ്പിലൂടെയാണ് താരം അപകടത്തെക്കുറിച്ചും സിനിമയുമായി ബന്ധപ്പെട്ട അനുഭവത്തെക്കുറിച്ചും പങ്കുവെച്ചത്.

താരത്തിന്റെ കുറിപ്പ്

‘ഇന്ത്യൻ സിനിമയുടെ ഇതിഹാസത്തോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് അത്ഭുതകരമായ അവസരം ലഭിച്ചു. ഇത് ഞാൻ എപ്പോഴും വിലമതിക്കുന്ന ഒന്നാണ്, ഒരു സ്വപ്ന സാക്ഷാത്കാര നിമിഷം. ചിത്രീകരണത്തിനിടെ എനിക്കൊരു അപകടമുണ്ടായി. അത് തലച്ചോറിൽ ക്ഷതമുണ്ടാകുന്നതിനുവരെ കാരണമായി. എങ്കിലും ഞങ്ങൾ മുന്നോട്ടുപോകുകതന്നെ ചെയ്തു. വേദന, സ്ഥിരോത്സാഹം, സത്യസന്ധമായ അഭിനിവേശം എന്നിവ ഞങ്ങളെ മുന്നോട്ട് നയിച്ചു. ഇത് ഞങ്ങൾക്കൊരു സിനിമയല്ല. പൂർത്തിയാക്കണമെന്ന് ഞങ്ങൾ ദൃഢനിശ്ചയമെടുത്ത പോരാട്ടമാണ്.’

പരിക്കുകളിൽ പതറിയില്ല! തന്റെ സിനിമയ്ക്കായി രജിഷാ വിജയൻ കുറച്ചത് 15 കിലോ, അവിശ്വസനീയമെന്ന് ആരാധകർ

0
Spread the love

സിനിമകൾക്ക് വേണ്ടി ബോഡി ട്രാൻസ്ഫർമേഷൻ നടത്തുന്ന ഒത്തിരി അഭിനേതാക്കൾ ഉണ്ട് ഇപ്പോൾ മലയാള സിനിമയിൽ. ഈയടുത്ത് നടൻ നിവിൻ പോളി നടത്തിയ തിരിച്ചുവരവും ആടുജീവിതത്തിന് പൃഥ്വിരാജ് നടത്തിയ രൂപ വ്യത്യാസവുമെല്ലാം അർഹിക്കുന്ന പ്രോത്സാഹനത്തോടെ കയ്യടിച്ചു പാസാക്കിയവരാണ് മലയാളികൾ. ഏറ്റവും ഒടുവിലിതാ ഖാലിദ് റഹ്മാൻ ചിത്രം ആലപ്പുഴ ജിംഖാനയ്ക്കായി മലയാളികളുടെ പ്രിയപ്പെട്ട നടി രജിഷാ വിജയൻ നടത്തിയ അത്ഭുതകരമായ രൂപ മാറ്റമാണ് ചർച്ചയാകുന്നത്. ചിത്രത്തിനായി 15 കിലോയാണ് താരം കുറച്ചത്.

ആറുമാസം കൊണ്ട് 15 കിലോയോളം കുറച്ച താരത്തിന്റെ വർക്ക് ഔട്ട് ജേർണി ഒട്ടും എളുപ്പമായിരുന്നില്ല എന്നും ഏറെ പ്രതിബദ്ധങ്ങൾ നിലനിന്നപ്പോഴും തന്റെ അർപ്പണമനോഭാവം കൊണ്ട് താരം എല്ലാം മറികടക്കുകയായിരുന്നുവെന്നും പേഴ്സണൽ ട്രെയിനർ ഷിഫാസ് അലി. രജിഷാ വിജയന്റെ അത്ഭുതകരമായ മേക് ഓവർ ഫോട്ടോസ് ഷിഫാസ് തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടത്.

സംവിധായകൻ ഖാലിദ് റഹ്മാന്റെ നിർദേശപ്രകാരം കഴിഞ്ഞവർഷമാണ് രജിഷ തന്നെ സമീപിച്ചതെന്നും തന്റെയടുക്കലെത്തുമ്പോൾ രജിഷയ്ക്ക് കാലിന്റെ ലി​ഗമെന്റിൽ രണ്ട് പരിക്കുകളുണ്ടായിരുന്നുവെന്നും അലി ഷിഫാസ് പറയുന്നു. എന്നാൽ വരാനിരിക്കുന്ന സിനിമയ്ക്കുവേണ്ടി ഈ യാത്രയിലൂടെ കടന്നുപോകാൻ അവർ ദൃഢനിശ്ചയമെടുത്തിരുന്നു. 6 മാസത്തിനുള്ളിൽ, അവർ ആകെ 15 കിലോ കുറച്ചു. ക്രാഷ് ഡയറ്റുകളും മറ്റും നടത്തിയിരുന്ന മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ ശരിയായ സമീകൃതാഹാരത്തിലൂടെയും പേശികളുടെ നഷ്ടമില്ലാതെയും കൊഴുപ്പ് കുറയ്ക്കുന്നതിലൂടെയും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. ഇക്കാലയളവിൽ നിരവധി പരിക്കുകൾ പറ്റിയെങ്കിലും അവർ ഒരിക്കലും തളർന്നില്ലെന്നും അലി ഷിഫാസ് കൂട്ടിച്ചേർത്തു.

അതേസമയം തന്നെ അഭിനന്ദിച്ചുകൊണ്ടുള്ള കോച്ചിന്റെ നല്ല വാക്കുകൾക്ക് മറുപടിയുമായി രജിഷ വിജയനും രംഗത്തെത്തി. നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകില്ല എന്നായിരുന്നു രജിസ്റ്റർ വിജയന്റെ മറുപടി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts