Home Blog Page 210

ഫ്രിഡ്ജിനു മുകളിൽ ഇക്കാര്യങ്ങൾ സൂക്ഷിക്കാറുണ്ടോ? ഇനിയും ഇത് തുടരല്ലേ പണി കിട്ടും!!

0
Spread the love

വീട്ടിൽ എത്രയൊക്കെ സ്ഥലങ്ങൾ ഉണ്ടെന്നു പറഞ്ഞാലും പലരുടെയും ദുശ്ശീലമാണ് അലക്ഷ്യമായി ഫ്രിഡ്ജിനു മുകളിൽ സാധനങ്ങൾ സൂക്ഷിക്കുക എന്നത്. പലപ്പോഴും ഇത് വലിയ അപകടങ്ങൾക്കും ആരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങൾക്കും ഇത് കാരണമാകും. ഫ്രിഡ്ജിനു മുകളിൽ സൂക്ഷിക്കാൻ പാടില്ലാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

വൈൻ, ആൽക്കഹോൾ

വൈൻ അല്ലെങ്കിൽ മദ്യം ഫ്രിഡ്ജിന് മുകളിൽ വയ്ക്കാൻ പാടില്ല. കാരണം ഫ്രിഡ്ജിന് മുകളിൽ താപനില മാറിക്കൊണ്ടേയിരിക്കും. ഇത് മദ്യത്തിന്റെ ഗുണമേന്മയും രുചിയും നഷ്ടപ്പെടാൻ കാരണമാകുന്നു.

പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ

അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് എണ്ണ. എന്ത് പാചകം ചെയ്യുമ്പോഴും എണ്ണ അത്യാവശ്യമാണ്. അമിതമായി ചൂട് ഉണ്ടാവുകയോ വെളിച്ചമടിക്കുകയോ ചെയ്താൽ എണ്ണ കേടായിപ്പോകാൻ കാരണമാകുന്നു. ഫ്രിഡ്ജിന് മുകളിൽ ചൂട് ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ എണ്ണ അവിടെ സൂക്ഷിക്കരുത്.

വായു സഞ്ചാരത്തെ തടയുന്ന വസ്തുക്കൾ

ആവശ്യമായ രീതിയിൽ ഫ്രിഡ്‌ജിനുള്ളിൽ വായു സഞ്ചാരമില്ലെങ്കിൽ അതിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണങ്ങൾ എളുപ്പത്തിൽ കേടായിപ്പോകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വായു സഞ്ചാരത്തെ തടയുന്ന ഒരു വസ്തുക്കളും ഫ്രിഡ്ജിന് മുകളിൽ സൂക്ഷിക്കാൻ പാടില്ല. എപ്പോഴും വൃത്തിയായി കിടക്കേണ്ട ഇടമാണ് ഫ്രിഡ്ജിന്റെ മുകൾ ഭാഗം.

ധാന്യങ്ങൾ

ഫ്രിഡ്ജിന് മുകളിൽ എപ്പോഴും ചൂട് ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഫ്രിഡ്ജിന് മുകളിൽ ധാന്യങ്ങൾ സൂക്ഷിക്കാൻ പാടില്ല. ചൂടേറ്റാൽ ധാന്യങ്ങൾ എളുപ്പത്തിൽ കേടുവരാൻ കാരണമാകുന്നു. അതുകൊണ്ട് തന്നെ ഫ്രിഡ്ജിന് മുകളിൽ ധാന്യങ്ങൾ സൂക്ഷിക്കാതിരിക്കാം.

ക്ലീനറുകൾ വീട് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ക്ലീനറുകൾ കുട്ടികളിൽ നിന്നും സുരക്ഷിതമായി മാറ്റിവയ്‌ക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. എന്നാൽ അത് ഫ്രിഡ്ജിന് മുകളിൽ വയ്ക്കുന്നത് നല്ല പ്രവണതയല്ല. നല്ല വായു സഞ്ചാരമുള്ള ചൂടേൽക്കാത്ത സ്ഥലങ്ങളിലാണ് ക്ലീനറുകൾ സൂക്ഷിക്കേണ്ടത്.

പെട്ടെന്ന് കേടാകുന്ന ഭക്ഷണങ്ങൾ

പെട്ടെന്ന് കേടുവരുന്ന ഭക്ഷണങ്ങൾ ഒരിക്കലും ഫ്രിഡ്ജിന് മുകളിൽ സൂക്ഷിക്കാൻ പാടില്ല. ഫ്രിഡ്ജിന്റെ അകത്തുള്ളതിനേക്കാളും പുറത്ത് താപനില മാറിക്കൊണ്ടേയിരിക്കും. കാരണം ഫ്രിഡ്ജിന്റെ കൂളിംഗ് സംവിധാനങ്ങൾ സ്ഥാപിച്ചിരിക്കുന്നത് ഫ്രിഡ്ജിന്റെ അടിഭാഗത്തോ പിൻഭാഗത്തോ ആയിരിക്കും. അതിനാൽ തന്നെ ഫ്രിഡ്ജിന്റെ മുകൾ ഭാഗത്ത് എപ്പോഴും ചൂടുണ്ടാവാൻ സാധ്യതയുണ്ട്. പെട്ടെന്ന് കേടുവരുന്ന ഭക്ഷണങ്ങൾ ഇവിടെ സൂക്ഷിച്ചാൽ ചൂടേറ്റ് ബാക്റ്റീരിയകൾ പെരുകുകയും ഭക്ഷണം കേടായിപ്പോവുകയും ചെയ്യുന്നു.

ആ അപരിചിതന്റെ പേര് ശങ്കരനാരായണൻ; അതാണ് പത്താം വളവ്, സുമതി വളവിന് പിന്നിലെ കഥ പറഞ്ഞ് അഭിലാഷ് പിള്ള

0
Spread the love

പീഡനത്തിനിരയായി കൊല്ലപ്പെട്ട കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണന്റെ വിയോ​ഗത്തിൽ ​ദുഃഖം രേഖപ്പെടുത്തി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. തന്റെ പത്താം വളവ് എന്ന ചിത്രത്തിന്റെ കഥാതന്തു ലഭിച്ചത് കൃഷ്ണപ്രിയയുടെയും ശങ്കരനാരായണന്റെയും ജീവിതത്തിൽ നിന്നാണെന്ന് തുറന്നുപറയുകയാണ് അഭിലാഷ് പിള്ള. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. വർഷങ്ങൾക്കു മുമ്പ് പരിചയപ്പെട്ട ഒരു അപരിചിതയിൽ നിന്നാണ് കഥ ലഭിച്ചത് എന്നും കുറുപ്പിൽ അദ്ദേഹം പറയുന്നു.

അഭിലാഷ് പിള്ളയുടെ പോസ്റ്റിന്റെ പൂർണരൂപം

“ചില മരണ വാർത്തകൾ അറിഞ്ഞ് കഴിയുമ്പോൾ മനസിൽ വല്ലാത്തൊരു മരവിപ്പ് അനുഭവപ്പെടും അതിന് അവർ നമുക്ക് വേണ്ടപ്പെട്ടവരോ സുഹൃത്തുക്കളോ ആകണമെന്നില്ല. അതുപോലെ ഒരു വാർത്ത ഇന്നലെ ഞാൻ അറിഞ്ഞു. ഒരുപക്ഷേ അത്ര വാർത്താപ്രാധാന്യം ആ മരണത്തിന് ഉണ്ടോ എന്ന് ചോദിച്ചാൽ എനിക്കറിയില്ല പക്ഷേ, ആ മരിച്ച മനുഷ്യന്റെ പേരിൽ വർഷങ്ങൾക്ക് മുന്നേ വന്ന വാർത്തകൾ കേട്ട് പെണ്മക്കളുള്ള ഓരോ അച്ഛനമ്മമാരും കയ്യടിച്ചിട്ടുണ്ട്.

മകളെ പീഡിപ്പിച്ച പ്രതിയെ കൊന്നുകളഞ്ഞ ശങ്കരനാരായണൻ എന്ന മനുഷ്യൻ എനിക്ക് ആരാണെന്ന് ചോദിച്ചാൽ അതിന് ഉത്തരമില്ല. എന്നാൽ എന്റെ ജീവിതത്തിൽ ഞാൻ ചെയ്‌ത ഓരോ സിനിമയും എനിക്ക് ചുറ്റും നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്നും ഞാൻ കണ്ടെത്തിയവയാണ്. വർഷങ്ങൾക്ക് മുമ്പ് ഞാൻ പരിചയപ്പെട്ട ഒരു അപരിചിതൻ അന്ന് എന്നോട് പറഞ്ഞ കാര്യങ്ങളിൽ നിന്നും എനിക്ക് തോന്നിയ കഥയായിരുന്നു പത്താം വളവ്. അന്ന് ഞാൻ സംസാരിച്ച അപരിചിതന്റെ പേര് ശങ്കരനാരായണൻ, കൃഷ്ണ പ്രിയയുടെ അച്ഛൻ. എന്റെ കഥയിലെ സോളമൻ. ഇന്ന് അവൾ സന്തോഷിക്കും ഇനി അവൾക്ക് കാവലായി അവളോടൊപ്പം അച്ഛനുണ്ട്”- അഭിലാഷ് പിള്ള കുറിച്ചു.

സിനിമകൾ തുടർച്ചയായി എട്ടു നിലയിൽ പൊട്ടുന്നു; ആരാധകരെ വീട്ടിലേക്ക് വിളിപ്പിച്ച് സൽമാൻ ഖാൻ

0
Spread the love

സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് ‘സിക്കന്ദർ’. ബോളിവുഡിൽ ഏറെ ആരാധകരുള്ള സൂപ്പർതാരവും തെന്നിന്ത്യയുടെ ഹിറ്റ് മേക്കറും ഒന്നിക്കുന്ന സിനിമയായതിനാൽ വലിയ പ്രതീക്ഷയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി മോശം പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ സിക്കന്ദറിന്‍റെയും മറ്റ് സമീപകാല ചിത്രങ്ങളുടെയും പരാജയത്തെക്കുറിച്ച് ആരാധകരുമായി സംസാരിക്കാനും അവരുടെ അഭിപ്രായം തേടാനും ഫാൻസിനെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ് സല്‍മാന്‍ ഖാന്‍.

ഗാലക്സി അപാര്‍ട്ട്മെന്‍റിലെ വീട്ടിലാണ് സല്‍മാന്‍ ഖാൻ ആരാധകരുമായി കൂടിക്കാഴ്ച്ച നടത്തിയത്. നടന്റെ സമീപകാല ചിത്രങ്ങൾ തങ്ങളെ നിരാശപ്പെടുത്തിയെന്ന് ആരാധകര്‍ അദ്ദേഹത്തോട് തുറന്ന് പറഞ്ഞു. തുടക്കം മുതല്‍ക്കേ ഈ ചിത്രത്തിന്‍റെ മുന്നോട്ടുപോക്ക് നേരായ ദിശയിലല്ലെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും ഒരു വലിയ ചിത്രം ഇങ്ങനെയല്ല നിര്‍മ്മിക്കപ്പെടേണ്ടതെന്നും മറുപടിയായി സൽമാനും പറഞ്ഞു. ആരാധകരെ സന്തോഷിപ്പിക്കുന്ന ചിത്രങ്ങള്‍ താന്‍ ഇനി ഉറപ്പായും ചെയ്യുമെന്നും സല്‍മാന്‍ ഖാന്‍ അവര്‍ക്ക് വാക്ക് കൊടുത്തതാണ് വിവരം

അട്ടിമറിയുണ്ടെന്ന് തെളിയിക്കാനാണ് വെല്ലുവിളിക്കുന്നത്; ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ്

0
Spread the love

തിരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ.മഹാരാഷ്ട്രയിൽ അട്ടിമറി നടന്നുവെന്ന് ആരോപിച്ച് കൊണ്ടായിരുന്നു ഖാർ​ഗെയുടെ പ്രതികരണം.വികസിത രാജ്യങ്ങൾ പോലും തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നത്. ഇവിടെ മാത്രം ഇവിഎം ഉപയോഗിക്കുന്നു. അട്ടിമറിയുണ്ടെന്ന് തെളിയിക്കാനാണ് വെല്ലുവിളിക്കുന്നത്. അത് തിരിച്ചറിയാൻ കഴിയാത്ത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് മെഷീനുകൾ നിർമ്മിക്കുന്നത്പിന്നെ എങ്ങനെ തെളിയിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണം. കോൺഗ്രസ് തിരിച്ചു വരും. രാഹുൽ ഗാന്ധിയുടെ ഊർജ്ജം പാർട്ടിക്ക് ശക്തിയാകുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്. യുവാക്കൾ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നു. അങ്ങനെയുള്ളവരെയാണ് വിലങ്ങ് അണിയിച്ച് തിരിച്ചയച്ചത്. പ്രധാനമന്ത്രി ഇതിനേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. രാജ്യത്തെ സ്ഥാപനങ്ങളെല്ലാം കോൺഗ്രസ് ഭരണകാലത്ത് നിർമ്മിച്ചവയാണ്. ഇപ്പോൾ എല്ലാത്തിന്‍റേയും ശിൽപി താനാണെന്ന് മോദി പറയുന്നു. എത്ര പരിഹാസ്യമാണിത്. പൊതുമേഖലാ സ്ഥാപനങ്ങൾ മോദിയുടെ സുഹൃത്തുക്കൾക്ക് വിറ്റഴിക്കുന്നു. ഈ രാജ്യത്തെ തന്നെ ഒരു ദിവസം മോദി വിൽക്കുമെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പരിഹസിച്ചു.

സ്പൂണ്‍ വെച്ച് കഴിക്കുന്നത് ഇന്റര്‍നാഷണല്‍ പ്രശ്‌നമാണെന്ന് അറിയില്ലായിരുന്നു, മോശം കമന്റ് ഇട്ടവരിൽ പ്രൊഫസർമാർ വരെ!! നടി

0
Spread the love

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലെ നായിക ബിന്നി സെബാസ്റ്റ്യൻ കുടുംബപ്രേഷകർക്ക് ഏറെ പ്രിയപ്പെട്ട മിനിസ്ക്രീൻ നടിയാണ്. പലർക്കും താരത്തെ വീട്ടിലെ കുട്ടിയെ പോലെ പലർക്കും വളരെ ഇഷ്ടമായിരുന്നെങ്കിലും ഈയടുത്തു താരം പെട്ടുപോയ ഒരു വിവാദം താരത്തിന്റെ ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഒരു വിവാഹസദ്യ താരം കൊണ്ട് സ്പൂൺ ഉപയോഗിച്ച് കഴിച്ചതായിരുന്നു പ്രശ്നങ്ങൾക്ക് മൂല കാരണം. ഇപ്പോഴിതാ തനിക്കെതിരെ വിമർശനങ്ങൾ വന്ന ആ സംഭവത്തിന് പിന്നിലെ ആർക്കും അറിയാത്ത കാരണങ്ങൾ വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. സീരിയൽ താരം നൂബിനാണ് ബിന്നിയുടെ ഭർത്താവ്.

സ്പൂണ്‍ വെച്ച് ഭക്ഷണം കഴിക്കുന്നത് ഇത്ര വലിയ ഇന്റര്‍നാഷണല്‍ പ്രശ്‌നമാണെന്ന് അറിയില്ലായിരുന്നു. മോശം കമന്റ് ഇട്ടവരിൽ പ്രൊഫസർമാർ വരെ ഉണ്ടായിരുന്നു. വിദ്യാഭ്യാസം ഉള്ളവർ ഇങ്ങനെ ചെയ്യുന്നതു കണ്ട് ഞാൻ ശരിക്കും ഞെട്ടി എന്നാണ് വിഷയത്തിൽ പ്രതികരിച്ച താരം പറഞ്ഞത്.

”അന്ന് കയ്യില്‍ നെയില്‍ എക്സ്റ്റന്‍ഷന്‍ വെച്ചിരുന്നു. കുറച്ച് എക്‌സ്‌പെന്‍സീവായിട്ടാണ് അത് ചെയ്തത്. പക്ഷേ ഭക്ഷണം കഴിക്കുമ്പോൾ മഞ്ഞള്‍ കറയൊക്കെ അതില്‍ പിടിക്കും. അതുകൊണ്ട് നന്നായി ശ്രദ്ധിക്കണം. കല്യാണത്തിന് സദ്യയായിരുന്നു. വീട്ടിലാണെങ്കില്‍ നൂബിന്‍ വാരിത്തരും. എന്നാൽ അവിടെ നൂബിൻ വാരിത്തന്നാലുള്ള അവസ്ഥ എന്തായിരിക്കും. ഇതിലും പ്രശ്നമാകില്ലേ? അങ്ങനെ സ്പൂണ്‍ കൊണ്ട് കഴിക്കാമെന്ന് വിചാരിച്ചു ബിന്നി പറയുന്നു. അതേസമയം എന്തുകൊണ്ടാണ് ഞാന്‍ അങ്ങനെ കഴിച്ചതെന്ന് ഈ പറയുന്നവരാരും ചോദിച്ചില്ലെന്നും ബിന്നി പറയുന്നു.

വീഴാതെ എമ്പുരാൻ! വിഷു കളറാക്കാൻ മമ്മൂക്കയും ബേസിലും ജിംഖാനയിലെ പിള്ളേരും

0
Spread the love

ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ ഈ വിഷുവിനെ ഉറ്റുനോക്കുന്നത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മൂന്നു ചിത്രങ്ങൾ വിഷു റിലീസായി തിയേറ്ററുകളിലേക്ക് എത്തുകയാണ്. മമ്മൂട്ടിയുടെ ‘ബസൂക്ക’, നസ്ലെൻ്റെയും ടീമിന്റെയും ‘ആലപ്പുഴ ജിംഖാന’, ബേസിൽ ജോസഫിന്റെ ‘മരണമാസ്’ എന്നിവയെല്ലാം ഈ വർഷത്തെ വിഷു റിലീസാണ്. മാർച്ച് അവസാനവാരം തിയേറ്ററുകളിലെത്തിയ, മോഹൻലാലിൻ്റെ ‘എൽ 2 എമ്പുരാൻ’ ഇപ്പോഴും ബോക്സ് ഓഫീസിൽ വിജയകുതിപ്പു തുടരുമ്പോഴാണ് ഈ ചിത്രങ്ങൾ കൂടിയെത്തുന്നത്. ഒപ്പം, മൂന്നു പുതുപുത്തൻ ചിത്രങ്ങൾ ഒടിടിയിലേക്കും എത്തുകയാണ്

Bazooka Release: ബസൂക്കമമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ബസൂക്ക’ . ഗൗതം വാസുദേവ മേനോൻ, ബാബു ആൻ്റണി, നീത പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഏപ്രിൽ 10ന് തിയേറ്ററുകളിലെത്തും.

Alappuzha Gymkhana Release: ആലപ്പുഴ ജിംഖാനനസ്ലെൻ കെ. ഗഫൂർ, ലുക്മാൻ അവറാൻ, ഗണപതി എസ്. പൊതുവാൾ, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. ഏപ്രിൽ 10ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും.

Marana Mass Release: മരണമാസ്ബേസിൽ ജോസഫിനെ നായകനാക്കി ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണമാസ്’. ടൊവിനോ തോമസ് ആണ് ചിത്രത്തിന്റെ നിർമാതാവ്. രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും ചിത്രത്തിലുണ്ട്. ഏപ്രിൽ 10നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

Daveed OTT: ദാവീദ് ഒടിടിആന്റണി വർ​ഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ദാവീദ്.’ ബോക്സിങ് താരമായാണ് ചിത്രത്തിൽ പെപ്പെ എത്തുന്നത്. ലിജോമോള്‍ ജോസ്, വിജയരാഘവന്‍, മോ ഇസ്മയില്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ജെസ് കുക്കു, കിച്ചു ടെല്ലസ്, വിനീത് തട്ടില്‍, അച്ചു ബേബി ജോണ്‍, അന്ന രാജന്‍ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ZEE5 ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. ഏപ്രിൽ 11 മുതൽ ദാവീദ് സീ5ൽ സ്ട്രീമിങ് ആരംഭിക്കും

Pravinkoodu Shappu OTT: പ്രാവിന്‍കൂട് ഷാപ്പ് ഒടിടിസൗബിന്‍ ഷാഹിര്‍, ബേസില്‍ ജോസഫ്, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് ‘പ്രാവിന്‍കൂട് ഷാപ്പ്’. സോണി ലിവിലൂടെയാണ് പ്രാവിന്‍കൂട് ഷാപ്പ് ഒടിടിയിലെത്തുന്നത്. എപ്രിൽ 11 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Painkili OTT: പൈങ്കിളി ഒടിടിഅനശ്വര രാജൻ, സജിൻ ഗോപു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നടൻ ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ചിത്രമാണ് ‘പൈങ്കിളി’. റോഷൻ ഷാനവാസ്, ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. മനോരമ മാക്സിൽ ഏപ്രിൽ 11ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

Bromance OTT: ബ്രോമാൻസ്അർജ്ജുൻ അശോകൻ, മഹിമ നമ്പ്യാർ, ശ്യാം മോഹൻ, സംഗീത്, കലാഭവൻ ഷാജോൺ, മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്ത ബ്രോമാൻസും വിഷു റിലീസായി ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ട്. ഏപ്രിൽ 11ന് നെറ്റ്ഫ്ളിക്സിൽ ചിത്രം സ്ട്രീം ചെയ്യും.

പൃഥ്വിരാജിന് നായിക കരീന കപൂർ? ചിത്രങ്ങൾ വൈറലാവുന്നു

0
Spread the love

എമ്പുരാന്റെ റിലീസിന് പിന്നാലെ വാർത്തകളിൽ ഇടംപിടിക്കുകയാണ് സംവിധായകനും നടനുമായ പൃഥ്വിരാജ്. മോഹൻലാൽ നായകനായ എമ്പുരാൻ മലയാള സിനിമ റെക്കാഡുകൾ തിരുത്തിക്കുറിക്കുകയാണ്. ആഗോള തീയേറ്റർ ഷെയർ നൂറ് കോടി പിന്നിട്ട ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു.

സംവിധാനം ചെയ്ത സിനിമ പൂർത്തിയാക്കി കെെമാറിയെന്നും ഇനി നടനെന്ന നിലയിൽ പുതിയ ഭാവമാണെന്നും അടുത്തിടെ ഫേസ്ബുക്കിലൂടെ പൃഥ്വി അറിയിച്ചിരുന്നു. പിന്നാലെ പുതിയ രാജമൗലി ചിത്രത്തിൽ അഭിനയിക്കാൻ നടൻ പോകുകയാണെന്ന് അമ്മ മല്ലിക സുകുമാരനും വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ബോളിവുഡ് നടി കരീന കപൂറും പൃഥ്വിരാജുമുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. കരീന കപൂറിനോടൊപ്പമാണോ നടന്റെ പുതിയ സിനിമയെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ‘ദയ്റ’ എന്ന ചിത്രത്തിൽ പൃഥ്വിരാജും കരീനയും ഒരുമിച്ച് അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് പുതിയ വീഡിയോ.

ചിത്രത്തിന്റെ ഷൂട്ട് ഉടൻ ആരംഭിക്കുമോയെന്നാണ് ആരാധകരുടെ അടുത്ത ചോദ്യം. മുംബയിലാണ് ഇരുവരെയും ആരാധകർ കണ്ടത്. പൃഥ്വിയും കരീനയും ഒരുമിച്ച് ഇറങ്ങിവരുന്നതും കാറിൽ കയറി പോകുന്നതും വീഡിയോയിൽ കാണാം. ‘ദയ്റ’ ചിത്രത്തിന്റെ കഥ കേട്ടുവെന്നും പൃഥ്വിരാജ് സമ്മതം പറഞ്ഞുവെന്നുമാണ് വിവരം. അങ്ങനെയാണെങ്കിൽ പുതിയ സിനിമയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകും.

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ കൂടുതൽ കുരുക്ക്; ഇഡി കേസെടുക്കുമെന്ന് റിപ്പോർട്ട്

0
Spread the love

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്കെതിരെ ഇഡി കേസെടുക്കുമെന്ന് റിപ്പോർട്ട്. എസ്എഫ്ഐഒയോട് ഇഡി രേഖകൾ ആവശ്യപ്പെട്ടെന്നാണ് വിവരം. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ നിരീക്ഷണം. ഇഡി കേസ് രജിസ്റ്റർ ചെയ്യും. രേഖകൾ കിട്ടിയതിന് ശേഷമായിരിക്കും നടപടികളിലേക്ക് നീങ്ങുക. ഇഡി ഉദ്യോഗസ്ഥരെ ക്വാട്ട് ചെയ്ത് കൊണ്ട് ദില്ലിയിൽ നിന്ന് പ്രധാനപ്പെട്ട ദേശീയ ദിനപത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, മാസപ്പടിക്കേസിൽ എസ്എഫ്ഐഒയുടെ തുടർനടപടികൾ തടയണമെന്നാവശ്യപ്പെട്ടുള്ള സിംഎംആർഎൽ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 2.30നാണ് ഹർജികളിൽ വാദം കേൾക്കുക. ഹര്‍ജിയില്‍ എസ്എഫ്ഐഒക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു. സിംഎംആർഎല്ലിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്ന് ഹാജരായേക്കും.

കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് സിംഎംആർഎൽ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

വീട്ടിലെ പ്രസവത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പിന്തുണയ്ക്കുന്നതും കുറ്റകരം, കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി

0
Spread the love

വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്. അതിനാല്‍ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകള്‍ പ്രകാരവും നടപടി സ്വീകരിക്കുന്നതാണ്. സംസ്ഥാനത്ത് പ്രതിവര്‍ഷം 400 ഓളം പ്രസവങ്ങള്‍ വീട്ടില്‍ വച്ച് നടക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ആകെ രണ്ട് ലക്ഷത്തോളം പ്രസവങ്ങളാണ് നടന്നത്. അതില്‍ 382 പ്രസവങ്ങള്‍ വീട്ടിലാണ് നടന്നത്. അതിഥി തൊഴിലാളികളുടെ ഇടയിലും ആദിവാസി മേഖലയിലും വീട്ടിലെ പ്രസവം നടക്കുന്നുണ്ട്. ഇതിന്റെ കാര്യ കാരണങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ചികിത്സ നിഷേധിക്കുന്നത് കുറ്റകരമാണെന്നും മന്ത്രി വ്യക്തമാക്കി.

ജനപ്രതിനിധികളുടേയും സമുദായിക സാംസ്‌കാരിക സംഘടനകളുടേയും സഹകരണത്തോടെ വീട്ടിലെ പ്രസവത്തിന്റെ ദോഷവശങ്ങളെപ്പറ്റി ബോധവത്ക്കരണം ശക്തമാക്കും. ഓരോ പ്രദേശത്തിന്റേയും കൃത്യമായ ഡേറ്റയും കാരണവും ശേഖരിച്ച് തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിനോടൊപ്പം മറ്റ് വകുപ്പുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഓരോ പ്രദേശത്തിന്റേയും വിവരങ്ങള്‍ കൃത്യമായി ശേഖരിക്കണം. സോഷ്യല്‍ മീഡിയയിലൂടേയും യൂട്യൂബിലൂടെയും തെറ്റായ ആരോഗ്യ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ഐ എസ് എം ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ആര്‍ ആര്‍ ടി. അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

വാഴ 2 ചിത്രീകരണം ആരംഭിച്ചു; ഹാഷിറും ടീമും സെറ്റിൽ

0
Spread the love

സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ ക്രിയേറ്റേഴ്സിനെ പ്രധാന കഥാപാത്രങ്ങളാക്കി തിയേറ്ററുകളിൽ എത്തി ഹിറ്റ് അടിച്ച ചിത്രമാണ് ‘വാഴ’. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച സിനിമയുടെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. വാഴ 2 ബയോപിക് ഓഫ് ബില്യൺ ബ്രോസ് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. വാഴ 2 പൂജ ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലെ മിന്നും താരങ്ങളായ ഹാഷിറും ടീമുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുക. ‌വാഴ സിനിമയുടെ അവസാനത്തിൽ ഹാഷിറും ടീം നായകരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ചുള്ള സൂചനകൾ ഉണ്ടായിരുന്നു. പിന്നാലെ വാഴയുടെ തിരക്കഥാകൃത്ത് വിപിൻ ദാസ് ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. നവാഗതനായ സവിൻ എസ് എ യുടെ സംവിധാനത്തിൽ വിപിൻ ദാസ് ആണ് തിരക്കഥ ഒരുക്കുന്നത്. അൽഫോൺസ് പുത്രനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു വാഴ റിലീസ് ചെയ്തത്. വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 40 കോടിയോളം നേടിയിരുന്നു. സോഷ്യൽ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോൻ ജ്യോതിർ, ഹാഷിർ, അലൻ, വിനായക്, അജിൻ ജോയ്, അമിത് മോഹൻ, അനുരാജ്, അൻഷിദ് അനു, അശ്വിൻ വിജയൻ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. ജഗദീഷ്, നോബി മാർക്കോസ്, കോട്ടയം നസീർ, അസിസ് നെടുമങ്ങാട്, അരുൺ സോൾ, രാജേശ്വരി, ശ്രുതി മണികണ്ഠൻ, മീനാക്ഷി ഉണ്ണികൃഷ്ണൻ, സിയാ വിൻസെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts