Home Blog Page 212

ജീവനക്കാരെ ബെൽറ്റിട്ട് നായകളെ പോലെ നടത്തിച്ച സംഭവം; ദൃശ്യങ്ങൾ പുറത്തുവിട്ട മനാഫിനെതിരെ കൂടുതൽ പേർ ​രം​ഗത്ത്

0
Spread the love

കൊച്ചിയിലെ തൊഴിൽ പീഡന ആരോപണവുമായി ബന്ധപ്പെട്ട കമ്പനിയിലെ മുൻ ജീവനക്കാര‌നെതിരെ കൂടുതൽ പരാതികൾ. നായകളെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് യുവാക്കളെ വലിച്ചിഴച്ച ദൃശ്യങ്ങൾ പുറത്തുവിട്ട മനാഫിനെതിരെയാണ് കൂടുതൽ പേർ പരാതിയുമായി ​രം​ഗത്തെത്തിയത്. അതിനിടെ, ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് മനാഫിനെതിരെ പൊലീസ് കേസെടുത്തു. സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയിൽ മനാഫിനെതിരെ കേസെടുത്തിരുന്നു. ദൃശ്യങ്ങൾ പുറത്ത് വിട്ട ചങ്ങാതികൂട്ടം എന്ന യൂട്യൂബ് ചാനലിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ തൊഴിൽ വകുപ്പിന്റെ വിശദമായ പരിശോധനയും മൊഴിയെടുപ്പും ഇന്ന് നടക്കും. കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തെ തുടർന്ന് തൊഴിൽ പീഡനം നടന്നിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി ലേബർ ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ സംഭവത്തിൽ സംശയങ്ങളുണ്ടെന്ന് തൊഴിൽ മന്ത്രി തന്നെ വ്യക്തമാക്കിയതോടെയാണ് കൂടുതൽ അന്വഷണം. ദൃശ്യങ്ങൾ പുറത്തുവിട്ട സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ മനാഫ് തന്റെ പക്കൽ കൂടുതൽ ദൃശ്യങ്ങളുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതടക്കം ലേബർ ഓഫീസർ പരിശോധിക്കും.

കഴിഞ്ഞി ദിവസമാണ് കേരളത്തെ നടുക്കിയ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. എന്നാല്‍ ദൃശ്യങ്ങളില്‍ നായയെ പോലെ കഴുത്തില്‍ ബെല്‍റ്റിട്ട് നടക്കുന്ന ജെറിനും ജെറിനെ വലിച്ച് കൊണ്ട് പോകുന്ന ഹാഷിമും തൊഴില്‍ പീഡന ആരോപണം പാടെ നിഷേധിക്കുകയാണ്. പെരുമ്പാവൂരിലെ കെല്‍ട്രോ എന്ന മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരന്‍ മനാഫ് മറ്റൊരു സാഹചര്യത്തില്‍ എടുത്ത ദൃശ്യങ്ങള്‍ ദുരുദ്ദേശത്തോടെ പ്രചരിപ്പിച്ചെന്നാണ് ഇരുവരുടെയും മൊഴി. ബിസിനസ് ഡെവലപ്പ്മെന്‍റ് പരിപാടി എന്ന പേരില്‍ നാലര മാസം മുമ്പ് എടുത്ത ദൃശ്യം ഇപ്പോള്‍ പുറത്തു വന്നത് സ്ഥാപനത്തെ തകര്‍ക്കാനാണെന്നാണ് ഇരുവരും പറയുന്നത്.

സ്വർണ്ണവില കുത്തനെ താഴോട്ട്; പവന് അമ്പതിനായിരത്തിലും താഴേക്ക് പോകുമെന്ന് പ്രവചനം

0
Spread the love

സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ ഇടിഞ്ഞു. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്ന് മാത്രം കുറഞ്ഞത്. ഇതോടെ വില 65,800 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 8,225 രൂപയുമായി. രണ്ടാഴ്ചയ്ക്ക് ശേഷമാണ് സ്വർണവില 66,000ത്തിന് താഴെയെത്തുന്നത്.

ദിനംപ്രതിയെന്നോണം കൂടിക്കൊണ്ടിരുന്ന സ്വർണവില ഈ മാസം മൂന്ന് തൊട്ടാണ് ഇടിയാൻ തുടങ്ങിയത്. അന്ന് പവന് 68,480 രൂപയായിരുന്നു. പിറ്റേന്ന് ഒറ്റയടിക്ക് 1280 രൂപ കുറഞ്ഞു. അന്നുതൊട്ട് ഇന്ന് വരെ പവന് രണ്ടായിരത്തിലധികം രൂപയുടെ ഇടിവാണ് ഉണ്ടായത്. സ്വർണം വാങ്ങാൻ പോകുന്നവരെ സംബന്ധിച്ച് ഇതൊരു ലോട്ടറി തന്നെയാണ്. വരും ദിവസങ്ങളിലും ഈ പ്രവണത തുടർന്നേക്കും. പവന് അരലക്ഷത്തിൽ താഴെ പോകുമെന്നാണ് പലരുടെയും കണക്കുകൂട്ടൽ.

സ്വര്‍ണ വിലയില്‍ 38 ശതമാനം വരെ ഇടിവ് ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ പറയുന്നത്. വരാനിരിക്കുന്ന ആഗോള രാഷ്ട്രീയ സാഹചര്യവും വിപണിയിലെ ട്രെന്‍ഡും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ വില വൈകാതെ കുത്തനെ ഇടിയുമെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ 70,000 രൂപ കൊടുത്താലും ഒരു പവൻ സ്വർണം കിട്ടാത്ത സ്ഥിതിയായിരുന്നു. പണപ്പെരുപ്പം, രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഒപ്പം അത് സൃഷ്ടിച്ച സാമ്പത്തിക അസ്ഥിരത എന്നിവ സ്വര്‍ണ വില വര്‍ദ്ധിക്കുന്നതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സാമ്പത്തിക രംഗത്ത് വലി തിരിച്ചടിയുണ്ടാകുമെന്ന തോന്നല്‍ നിക്ഷേപകരെ മറ്റ് ഇടപാടുകളില്‍ നിന്ന് പിന്തിരിപ്പിച്ചിട്ടുണ്ട്, ഇതില്‍ നല്ലൊരു പങ്കും ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ കണ്ടു. അത് വലിയ തോതില്‍ സ്വർണ വില ഉയരാന്‍ കാരണമായി.

മമ്മൂട്ടിയുടെ ബസൂക്കയില്‍ ആറ് ചെറിയ മാറ്റങ്ങള്‍, ചിത്രത്തിന്‍റെ ദൈര്‍ഘ്യം: സെന്‍സര്‍ വിവരങ്ങള്‍

0
Spread the love

മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രമാണ് ബസൂക്ക. ഇതിനകം ശ്രദ്ധ നേടിയ ചിത്രം ഏപ്രില്‍ 10നാണ് തീയറ്ററില്‍ എത്തുന്നത്. അതിനിടയില്‍ ചിത്രത്തിന്‍റെ സെന്‍സറിംഗ് വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

സെന്‍സറിംഗില്‍ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ ആറുഭാഗങ്ങളില്‍ മാറ്റം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചുവെന്നാണ് സെന്‍സര്‍ ഡീറ്റെയില്‍സ് വ്യക്തമാക്കുന്നത്. അതില്‍ എല്‍എസ്ഡി എന്ന വാക്ക് റീപ്ലേസ് ചെയ്യണം എന്നും, ഒപ്പം ചില ചീത്ത വിളികള്‍ മ്യൂട്ട് ചെയ്യാനും പറയുന്നുണ്ട്. ചിത്രത്തിന്‍റെ മൊത്തം ദൈര്‍ഘ്യം 154.27 മിനുട്ടാണ്.

ഡീനോ ഡെന്നീസ് ആണ് ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്‍റണി ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

മരണവീട്ടിൽ ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചു; ആരാധകയോട് ദേഷ്യപ്പെട്ട് ജയ ബച്ചൻ

0
Spread the love

ആരാധകരോട് ദേഷ്യപ്പെട്ട ജയ ബച്ചന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചിരുന്നു. ഇതിന്റെ പ്രാർത്ഥനാ യോഗത്തിൽ എത്തിയപ്പോഴാണ് ജയ ബച്ചൻ ആരാധകരോട് ദേഷ്യപ്പെടുന്നത്.

കുറച്ച് ആളുകളുടെ ഇടയിൽ ജയ ബച്ചൻ നിൽക്കുന്നതാണ് ആദ്യം വീഡിയോയിൽ കാണുന്നത്. പിന്നാലെ ഒരു സ്ത്രീ ജയ ബച്ചന്റെ തോളിൽ തട്ടുന്നു. ജയ ബച്ചൻ തിരിഞ്ഞ് നോക്കുമ്പോൾ സ്ത്രീയോടൊപ്പം ഉണ്ടായിരുന്ന പുരുഷൻ ഇരുവരുടെയും ചിത്രം ക്യാമറയിൽ എടുക്കുന്നത് കാണാം. തുടർന്ന് ജയ ബച്ചൻ അത്തരമൊരു അവസരത്തിൽ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനെതിരെ ദേഷ്യപ്പെടുന്നുണ്ട്. സ്ത്രീയുടെ കെെയും തട്ടി മാറ്റുന്നു. പിന്നാലെ സ്ത്രീ മാപ്പ് പറഞ്ഞ് പോകുന്നതും വീഡിയോയിൽ കാണാം. ജയ ബച്ചന്റെ പെട്ടെന്നുള്ള പ്രതികരണത്തിൽ സെെബർ ഇടങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർ ജയ ബച്ചന്റെ പെരുമാറ്റം ശരിയായില്ലെന്ന് പറയുന്നു. മറ്റുചിലർ അത്തരം ഒരു സ്ഥലത്ത് ഫോട്ടോ എടുക്കുന്നത് ശരിയല്ലെന്നും ജയ ബച്ചൻ ചെയ്തത് ശരിയാണെന്നും അഭിപ്രായപ്പെടുന്നു.

‘കുറച്ച് കൂടി മാന്യമായ രീതിയിൽ ജയ ബച്ചന് അവരോട് പെരുമാറാമായിരുന്നു’, ‘മരണവീട്ടിൽ ഇത്തരത്തിൽ ഫോട്ടോ എടുക്കുന്നത് ശരിയല്ല. ജയ ബച്ചൻ ചെയ്തത് ശരിയാണ്’, ‘ഇത്തരത്തിൽ ക്യാമറയുമായി എത്തുന്നവരെ പുറത്താക്കണം’ തുടങ്ങിയ നിരവധി കമന്റുകൾ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

പാറ്റ, പല്ലി തുടങ്ങിയ കീടങ്ങളുടെ ശല്യംകൊണ്ട് പൊറുതിമുട്ടിയോ? ഈ കാര്യങ്ങൾ ചെയ്യാം..!

0
Spread the love

ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നിടത്ത് ഈച്ചകളും പ്രാണികളും വരാൻ സാധ്യത കൂടുതലാണ്. ഇവകൂടാതെ അടുക്കളയിൽ വരുന്ന പാറ്റ, പല്ലി തുടങ്ങി കീടങ്ങളുടെ ശല്യംകൊണ്ട് പൊറുതിമുട്ടിയെങ്കിൽ ഇനി വിഷമിക്കേണ്ട. കീടങ്ങളെയകറ്റാൻ പരിഹാരമുണ്ട്, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.

അടുക്കള

എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട ഇടമാണ് അടുക്കള. കാരണം ഭക്ഷണ സാധനങ്ങളുള്ള സ്ഥലങ്ങളിലാണ് അധികവും ഈച്ചകളും പ്രാണികളും വരുന്നത്. അടുക്കളയിൽ ഭക്ഷണങ്ങൾ തുറന്നുവെക്കുന്നത് ഒഴിവാക്കണം. എപ്പോഴും വൃത്തിയോടെയും വെടിപ്പോടെയും സൂക്ഷിക്കണം. അടുക്കള വൃത്തിയാക്കുമ്പോൾ അണുനാശിനികൾ ഉപയോഗിക്കാം.

മാലിന്യം

ഭക്ഷണ മാലിന്യങ്ങൾ അടുക്കളയിൽ സൂക്ഷിക്കരുത് . മാലിന്യങ്ങൾ സൂക്ഷിക്കുമ്പോൾ അതിലേക്ക് കീടങ്ങളും എലിയുമൊക്കെ വരാൻ സാധ്യതയുണ്ട്. പറ്റുന്നതും മാലിന്യങ്ങൾ അടുക്കളയിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് മറ്റ് ഭക്ഷണവസ്തുക്കളിലും കീടങ്ങൾ കേറാൻ അവസരമുണ്ടാക്കും. കീടങ്ങൾ കേറിയ ഭക്ഷണങ്ങൾ കഴിക്കുകയാണെങ്കിൽ ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.

വെന്റിലേഷൻ

ചില സമയങ്ങളിൽ വീടുകൾ വൃത്തിയാക്കിയത് കൊണ്ട് മാത്രം കാര്യമുണ്ടാവില്ല. കാരണം ചിലത് വീടിന് പുറത്തുനിന്നും കേറി വരാൻ സാധ്യതയുണ്ട്. ജനാലകളും വെന്റിലേഷനുകളും നെറ്റ് അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപയോഗിച്ച് ശരിയായി അടച്ചിടണം. പുറത്തുനിന്നും എലികളും മറ്റ് ജന്തുക്കളും കേറാൻ സാധ്യതയുള്ള വീടുകളിൽ ഇങ്ങനെ ചെയ്യുന്നത് നല്ലതായിരിക്കും.

അനാവശ്യ വസ്തുക്കൾ ഒഴിവാക്കാം

ആവശ്യം കഴിഞ്ഞ വസ്തുക്കൾ പിന്നെയും സൂക്ഷിച്ച് വയ്ക്കുന്നത് കീടങ്ങളെ വിളിച്ചുവരുത്തുന്നതാണ്. വീടിനുള്ളിലെ കബോർഡിലും, ബോക്സുകളിലുമൊക്കെയായി സൂക്ഷിച്ച് വെച്ചിരിക്കുന്ന അനാവശ്യ സാധനങ്ങൾ ഒഴിവാക്കണം.ഇത് പാറ്റ, പല്ലി, എലി തുടങ്ങിയ ജന്തുക്കൾ പെരുകാൻ കാരണമായേക്കും.

പെട്രോളിനും ഡീസലിനും വില കൂട്ടി കേന്ദ്ര സർക്കാർ, തിരിച്ചടി

0
Spread the love

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടും. എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചു. ഇതോടെയാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർധിക്കുക. അമേരിക്കൻ ഭരണകൂടത്തിന്‍റെ പ്രതികാര തീരുവകൾ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനിൽക്കുന്നതിനാൽ, ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് ഈ നടപടി.

ഈ വിലവർദ്ധനവ്, പണപ്പെരുപ്പ സമ്മർദ്ദം അനുഭവിക്കുന്ന ഉപഭോക്താക്കൾക്ക് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുവകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നിലനിൽക്കുന്ന ഈ സമയത്തെ ഈ തീരുമാനം ആശങ്കകൾക്ക് ഇടയാക്കിയിട്ടുണ്ട്. ഉയർന്ന ഇന്ധന വില ഗാർഹിക ബജറ്റിനെ കൂടുതൽ ഞെരുക്കും.

സാധാരണ ആളുകൾക്ക് വരുന്ന പോലൊരു ചെറിയ പ്രശ്നം; ട്രീറ്റ്മെന്റ് ഏകദേശം കഴിഞ്ഞു, മമ്മൂട്ടിയുടെ ആരോഗ്യത്തെപ്പറ്റി ബാദുഷ

0
Spread the love

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള കിംവദന്തികൾ പരന്നിരുന്നു. ഇതോടെ അദ്ദേഹത്തിന്റെ ആരാധകർക്ക് ആശങ്കയുണ്ടായി. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നിർ‌മാതാവ് എൻ എം ബാദുഷ.

ഞാനിതുവരെ വിളിച്ചിട്ടില്ല. കാര്യങ്ങൾ അറിയാവുന്നതുകൊണ്ടാണ് വിളിക്കാത്തത്. ഈ പറയുന്ന പോലത്തെ സീരിയസ് പ്രശ്നങ്ങളൊന്നുമില്ല. സാധാരണ ആളുകൾക്ക് വരുന്നപോലെ ചെറിയ പ്രശ്നങ്ങളൊക്കെയുണ്ട്. ട്രീറ്റ്‌മെന്റിലാണ്. എല്ലാം ഏകദേശം കഴിഞ്ഞിരിക്കുകയാണ്. നോമ്പുകാരണമായിരുന്നു അഭിനയിക്കാതിരുന്നത്.’- അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നേരത്തെ മോഹൻലാൽ തുറന്നുപറഞ്ഞിരുന്നു. ‘അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. എല്ലാവർക്കും ഉണ്ടാകും. അത്ര മാത്രമേയുള്ളൂ. പേടിക്കാൻ ഒന്നുമില്ല’, – എന്നായിരുന്നു അന്ന് മോഹൻലാൽ പറഞ്ഞത്. അടുത്തിടെ മോഹൻലാൽ ശബരിമലയിൽ സന്ദർശനം നടത്തിയപ്പോൾ മമ്മൂട്ടിയുടെ പേരിൽ ഉഷ:പൂജ വഴിപാടും നടത്തിയിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലായിരുന്നു വഴിപാട്. ഇത് ചിലർ വിവാദമാക്കുകയും ചെയ്‌തിരുന്നു.

മാലിദ്വീപിൽ ബേബി മൂൺ ആഘോഷിച്ച് ദിയ കൃഷ്‍‌ണ

0
Spread the love

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ. കഴിഞ്ഞ സെപ്റ്റംബർ മാസത്തിലായിരുന്നു ഐടി പ്രൊഫഷണൽ അശ്വിൻ ഗണേഷിനെ ദിയ വിവാഹം ചെയ്തത്. ഇപ്പോൾ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഇതുമായി ബന്ധപ്പെട്ട വിശേഷങ്ങളും അശ്വിനും ദിയയും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്

ദിയയുടെ ബേബി മൂൺ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മാലിദ്വീപിൽ കടലിന്റെ പശ്ചാത്തലത്തിൽ ഉള്ള ചിത്രങ്ങളാണ് ദിയ പങ്കുവച്ചിരിക്കുന്നത്. നിറവയറിൽ കൈവച്ച് മെർമേഡ് ലുക്കിലാണ് ദിയയുടെ ചിത്രങ്ങൾ. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ആരാധകരുടെ നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

ദിയയെ കാണാൻ മത്സ്യ കന്യകയെപ്പോലെയുണ്ടെന്നാണ് ചിലരുടെ കമന്റ്. സഹോദരിമാരായ ഹൻസിക കൃഷ്ണ, ഇഷാനി കൃഷ്ണ, ഇൻഫ്ളുവൻസർ അപർണ തോമസ് തുടങ്ങി നിരവധി പേർ ദിയയുടെ ചിത്രങ്ങൾക്കു താഴെ സ്നേഹം അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ‘എന്റെ ഓക്കെ കണ്ണമ്മ; എന്ന അടിക്കുറിപ്പോടെയാണ് അശ്വിൻ ഗണേഷ് ഇൻസ്റ്റഗ്രാമിൽ ബേബി മൂൺ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. അശ്വിൻ പോസ്റ്റ് ചെയ്ത ചിത്രങ്ങളും ഇതിനകം തരംഗമായിക്കഴിഞ്ഞു.

അഞ്ചാംമാസം കഴിയാറായെന്നും വളകാപ്പ് ചടങ്ങുകൾ ആചാരമനുസരിച്ച് നടത്തുമെന്നും ദിയയും അശ്വിനും അടുത്തിടെ പറഞ്ഞിരുന്നു. അഞ്ചാം മാസത്തിലെ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും ഇവർ പങ്കുവെച്ചിരുന്നു.മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ഗർഭകാല സംബന്ധമായ ബുദ്ധിമുട്ടുകളെല്ലാം മാറിത്തുടങ്ങിയതെന്നും അതുവരെ മിക്ക ദിവസങ്ങളിലും കരച്ചിൽ ആയിരുന്നു എന്നും ദിയ മുൻപ് പറഞ്ഞിരുന്നു. മാനസികമായും ശാരീരികമായും കുറേയേറെ മാറ്റങ്ങളായിരുന്നു. അതൊന്നും അഡ്ജസ്റ്റ് ചെയ്യാന് പറ്റിയിരുന്നില്ല. ഇനി പഴയത് പോലെയൊരു ജീവിതം പറ്റില്ലേ എന്നൊക്കെ വിചാരിച്ചിരുന്നു എന്നും ദിയ വ്ളോഗിലൂടെ പറഞ്ഞിരുന്നു.

​ഗോകുലം ​ഗോപാലൻ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായി; ഫെമ കേസിൽ വീണ്ടും മൊഴിയെടുപ്പ്

0
Spread the love

ഫെമ കേസിൽ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. ഗോകുലം ഗോപാലന്‍റെ ഉടമസ്ഥതയിലുളള ചിട്ടി സ്ഥാപനം വഴി അറുനൂറ് കോടിയോളം രൂപയുടെ വിദേശ നാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നതായി ഇ ഡി കണ്ടെത്തിയിരുന്നു. ചെന്നൈയിലെ കേന്ദ്ര ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ച് പ്രാഥമിക മൊഴിയെടുക്കലും പൂർത്തിയായി. ഇതിന് തുടർച്ചയായിട്ടാണ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.

​ഗോകുലം ​ഗ്രൂപ്പിലെ പരിശോധനയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ഇഡി വാര്‍ത്താക്കുറിപ്പിലൂടെ പുറത്തുവിട്ടിരുന്നു. ​ഗോകുലം ​ഗ്രൂപ്പ് ആർബിഐ, ഫെമ ചട്ടങ്ങൾ ലംഘിച്ചതായി ഇ‍ഡി വ്യക്തമാക്കിയിരുന്നു. ഗോകുലം ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു. 592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതായി ഇഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായും ആണ് സ്വീകരിച്ചിരിക്കുന്നത്. വിദേശത്തേക്ക് ചട്ടം ലംഘിച്ച് പണം കൈമാറുകയും ചെയ്തു. ​പിടിച്ചെടുത്ത രേഖകളില്‍ പരിശോധന തുടരുന്നതായും ഇഡി അറിയിച്ചിരുന്നു. ഗോകുലം ഗോപാലന്‍റെ വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്‍റ് ഡിറക്ട്രേറ്റ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പുലർച്ചെ മൂന്നുമണിയോടെയാണ് ചെന്നെയിലും കോഴിക്കോട്ടുമടക്കം അഞ്ചിടങ്ങളിൽ പരിശോധന തുടങ്ങിയത്. ചെന്നെയിലെ ഓഫീസ്, വീട് കോഴിക്കോട്ടെ കോർപറേറ്റ് ഓഫീസ്, ഗോകുലം മാൾ എന്നിവിടങ്ങളിലെല്ലാം റെയ്ഡ് നടത്തി.

പി എം എൽ എ ലംഘനം , വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയയുടെ പേരിലായിരുന്നു ഇഡി പരിശോധന.ഏതാണ്ട് 1000 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് ഗോകുലം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്നെന്നാണ് പറയപ്പെടുന്നത്. ഗോകുലം ഗോപാലൻ ഡയറക്ടറായ കമ്പനികള്‍ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്. കോടികളുടെ വിദേശ സാമ്പത്തിക ഇടപാടുകളാണ് ഫെമാ ചട്ട ലംഘനമായി പരിശോധിക്കുന്നത്. 2017 ൽ ആദായ നികുതി വകുപ്പും 2023ൽ ഇഡിയും ഗോകുലം ഗോപാലനെതിരെ ഒരിടവേളയ്ക്കുമുന്പ് അന്വേഷണം നടത്തിയിരുന്നു.

കാരണവന്മാരൊക്കെ പൊട്ടത്തരം കാണിച്ച് നടക്കുകയാണ്; നിങ്ങളിൽ മാത്രമേ ഇനി വിശ്വാസമുള്ളൂ, എമ്പുരാൻ വിവാദത്തിൽ പുതുതലമുറയോട് വേടൻ

0
Spread the love

വോയിസ്​ ഓഫ്​ വോയിസ്​ലെസ്​ എന്ന മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പറാണ് വേടൻ എന്ന ഹിരൺദാസ്​ മുരളി. ജാതിവിവേചനത്തെക്കുറിച്ചും അടിച്ചമര്‍ത്തലുകളെ കുറിച്ചും തന്റെ വരികളിലൂടെയും അഭിമുഖങ്ങളിലൂടെയും സംസാരിക്കാറുള്ള വേടൻ അടുത്തിടെ ഒരു സ്റ്റേജ് പരിപാടിയിൽ എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞ വാക്കുകൾ ചർച്ചയാവുകയാണ്

സിനിമ ചെയ്തതിന് ഇഡി വരുന്ന കാലഘട്ടമാണിതെന്നും പുതു തലമുറയിൽ മാത്രമേ ഇനി വിശ്വാസം ഉള്ളൂവെന്നും വേടൻ പറഞ്ഞു. രാഷ്ട്രീയ ബോധമുള്ള കുട്ടികളായി സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞു വളരാനും വേടൻ കൂട്ടിച്ചേർത്തു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്.’സിനിമ ചെയ്തതിനൊക്കെ ഇ ഡി റെയ്ഡ് വരുന്ന കാലഘട്ടമാണ്. ആരെക്കുറിച്ചാണ് എന്തൊക്കെയാണ് സംസാരിക്കുന്നതെന്ന് മനസിൽ ആകുന്നുണ്ടല്ലോ അല്ലേ മക്കൾക്ക്. സമാധാനമായി നിങ്ങളുടെ സാമൂഹിക അവസ്ഥയിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് ബോധമുള്ള ആളുകളായി ഇരുന്നോളു. കോളേജിൽ പോകുന്ന കുട്ടികളാണ് നിങ്ങൾ. പൊളിറ്റിക്കലി അറിവുള്ള കുട്ടികളായി വളർന്നോളൂ. കാരണം നിങ്ങൾ മാത്രമേ ഉള്ളൂ ഇനി. കാരണവന്മാരൊക്കെ പൊട്ടത്തരം കാണിച്ച് നടക്കുകയാണ്. ദിവസവും വാർത്തകൾ എല്ലാം വായിക്കുന്നില്ലേ. അറുബോറായിട്ടാണ് കാര്യങ്ങൾ പോകുന്നത്. നിങ്ങളിൽ മാത്രമേ ഹോപ്പ് ഉള്ളൂ,’ വേടൻ പറഞ്ഞു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിവാദ ഭാഗങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 20 കൂടുതൽ ഭാഗങ്ങളാണ് സിനിമയിൽ നിന്ന് കട്ട് ചെയ്ത് മാറ്റിയത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts