Home Blog Page 214

‘ആശുപത്രിയിൽ മംമ്ത നേരിട്ടത് ലൈംഗിക വൈകൃത അനുഭവങ്ങൾ, സഹതാപ നോട്ടങ്ങൾ’; തുറന്നുപറഞ്ഞ് സംവിധായകൻ

0
Spread the love

മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ് മംമ്ത മോഹൻദാസ്. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയ മംമ്തയുടെ വളർച്ചയും അതിവേഗമായിരുന്നു. ഇതിനിടയിലാണ് ക്യാൻസർ ബാധിതയാണെന്ന് അവർ തിരിച്ചറിയുന്നത്. രോഗബാധിതയായിരുന്ന സമയത്ത് താൻ നേരിട്ട ചില പ്രശ്നങ്ങളെക്കുറിച്ച് മംമ്ത അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് മംമ്തയുടെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

‘തെലുങ്കിലെ ബിഗ്ബഡ്ജ​റ്റ് ചിത്രമായ അരുന്ധതിയിൽ അനുഷ്‌ക ഷെട്ടിക്ക് പകരം അഭിനയിക്കേണ്ടത് മംമ്തയായിരുന്നു. കരാറിൽ ഒപ്പിട്ടിരുന്നു. സിനിമയുടെ മാനേജറുടെ കുബുദ്ധി കാരണമാണ് മംമ്ത അതിൽ നിന്നും പിൻമാറിയത്. മലയാളത്തിലും അരുന്ധതി സൂപ്പർ ഹി​റ്റായിരുന്നു. സിനിമയും കുടുംബവുമായി ജീവിക്കുന്നതിനിടയിലാണ് അവർക്ക് ക്യാൻസറാണെന്ന് മംമ്ത തിരിച്ചറിഞ്ഞത്. അതിനെ ധൈര്യം കൊണ്ട് തോൽപ്പിക്കുകയാണ് ചെയ്തത്. ആദ്യസമയങ്ങളിൽ മംമ്തയ്ക്ക് ക്യാൻസറാണെന്ന് സിനിമയിൽ ഉളളവരെ പോലും അറിയിച്ചിരുന്നില്ല

സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുളള പുരസ്‌കാരവും മംമ്തയെ തേടിയെത്തി. ഇതിനു പിന്നാലെയായിരുന്നു മംമ്തയുടെ വിവാഹം. ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ സുജിത്ത് പത്മനാഭനെയാണ് 2011ൽ വിവാഹം കഴിച്ചത്. 2012ൽ വിവാഹമോചനത്തിനുളള തീരുമാനത്തിലെത്തിയതും ശ്രദ്ധേയമായിരുന്നു. അതിനുശേഷമാണ് പിന്നണി ഗാനരംഗത്ത് മംമ്ത സജീവമായത്. ഈ സമയത്ത് അവരുടെ ജീവിതത്തിൽ ക്യാൻസർ വീണ്ടും വില്ലനായി എത്തി. സിനിമകൾ മാ​റ്റിവച്ച് അവർ ചികിത്സയിലായി. അങ്ങനെ മംമ്ത മജ്ജ മാ​റ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായി. വീണ്ടും അവർ അഭിനയത്തിൽ സജീവമായി.

2013 ആയപ്പോഴേയ്ക്കും വീണ്ടും മംമ്തയുടെ രോഗം മൂർഛിച്ചു. ആ സമയത്ത് അവർ ചില കാര്യങ്ങൾ പറയുകയുണ്ടായി. ഇനി കേരളത്തിൽ തുടരാൻ സാധിക്കില്ല, സഹപ്രവർത്തകരുടെ സഹതാപം നിറഞ്ഞ നോട്ടങ്ങൾ, നടിയായതുകൊണ്ട് മേക്കപ്പും വിഗുമില്ലാതെ പുറത്തിറങ്ങാൻ കഴിയില്ല, ചില ആശുപത്രികളിൽ നിന്ന് നേരിടേണ്ടി വന്ന ലൈംഗിക വൈകൃത അനുഭവങ്ങൾ, നോട്ടങ്ങൾ, മരുന്നുകളുടെ വില ഇതൊന്നും താങ്ങാൻ വയ്യെന്നാണ് അവർ പറഞ്ഞത്

ആ സമയത്ത് അമേരിക്കയിൽ കണ്ടുപിടിച്ച പുതിയ ചികിത്സാരീതി പരീക്ഷിക്കാൻ മംമ്തയ്ക്ക് അവസരം ലഭിച്ചു. അതിനായി അമേരിക്കയിലേക്ക് പോയ ആദ്യ ഇന്ത്യാക്കാരിയായിരുന്നു മംമ്ത. നന്ദികേടിന്റെ അനുഭവം മംമ്ത പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. മംമ്ത പറഞ്ഞത് ഇങ്ങനെ,​ ഒരു നടിയുടെ സിനിമയിൽ അതിഥി വേഷം ഞാൻ ചെയ്തിരുന്നു. എന്നാൽ താൻ നായികയായ ഒരു സിനിമയിൽ ചെറിയ വേഷം ചെയ്യാൻ ആ നടിയെ വിളിച്ചപ്പോൾ പോയി പണി നോക്കൂ എന്നായിരുന്നു പറഞ്ഞത്. ചില നടിമാർ സൂപ്പർസ്​റ്റാർ എന്ന് പ്രചരിപ്പിക്കാൻ പിആർ വർക്കേഴ്സിനെ നിയമിച്ചിട്ടുണ്ട്. മലയാളത്തിലെ നടിമാർ ഇങ്ങനെയുളളവരല്ലെന്നും മംമ്ത പറഞ്ഞിരുന്നു’- ആലപ്പി അഷ്‌റഫ് പറഞ്ഞു

അസ്മ പ്രസവിച്ചത് 6 മണിക്ക്, മരിച്ചത് 9ന്; സിറാജിന് യുവതിയുടെ കുടുംബത്തിൻ്റെ മർദനം, അസ്വാഭാവിക മരണത്തിന് കേസ്

0
Spread the love

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വീട്ടിൽ പ്രസവം നടന്നത് ഇന്നലെ വൈകുന്നേരം 6 മണിക്കാണ്. യുവതി മരിച്ചു എന്നറിഞ്ഞത് ഒൻപതു മണിക്കും. യുവതി മരിച്ചു എന്ന് പിന്നീട് ഭർത്താവ് വീട്ടുകാരെ വിളിച്ചറിയിക്കുകയായിരുന്നു. മൃതദേഹവുമായി വീട്ടിലെത്തിയപ്പോൾ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, ഇൻക്വസ്റ്റ് നടപടികൾ പുരോ​ഗമിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം തുടർനടപടികളുണ്ടാവുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ആംബുലൻസ് ഡ്രൈവറോട് സിറാജ് യുവതിക്ക് ശ്വാസംമുട്ടൽ ആണെന്നാണ് പറഞ്ഞതെന്നും പുറത്തുവരുന്നുണ്ട്. അതേസമയം, സിറാജുദ്ദീനെ യുവതിയുടെ ബന്ധുക്കൾ കയ്യേറ്റം ചെയ്തിട്ടുണ്ടെന്നും ആരോപണമുണ്ട്. സിറാജുദ്ദീൻ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ഇന്നലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീട്ടിൽ പ്രസവിക്കുന്നതിനിടെയാണ് യുവതി മരിക്കുന്നത്. പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടു പോയില്ലെന്ന് അസ്മയുടെ വീട്ടുകാർ പൊലീസിനോട് പറഞ്ഞത്. ഭർത്താവ് സിറാജുദ്ദീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. യു ട്യൂബ് ചാനൽ നടത്തുന്ന സിറാജുദ്ദീൻ നിരവധി പ്രഭാഷണങ്ങളും നടത്തിയിരുന്നു. പുറം ലോകവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്നും അഞ്ചാമത്തെ പ്രസവമാണ് അസ്മയുടേതെന്ന് അറിഞ്ഞത് ഇപ്പോഴാണെന്നും നാട്ടുകാർ പറയുന്നു.

മലപ്പുറം ചട്ടിപ്പറമ്പിൽ അസ്മയാണ് വീട്ടിലെ പ്രസവത്തിൽ മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിലാണ് അസ്മ മരിച്ചത്. മൃതദേഹം ഭർത്താവ് സിറാജുദ്ദീൽ പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. പൊലീസ് എത്തി ഇടപെട്ട് മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചട്ടി പറമ്പിൽ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്.

ആശുപത്രിയിൽ പ്രസവിക്കുന്നതിനെ എതിർത്ത് ഭർത്താവ്; വീട്ടില്‍ വച്ച് പ്രസവിച്ച യുവതി മരിച്ചു

0
Spread the love

മലപ്പുറം കോഡൂരിൽ വീട്ടില്‍ വച്ച് പ്രസവിച്ച യുവതി മരിച്ചു. അസ്മയാണു മരിച്ചത്. ആശുപത്രിയിൽ പോയി പ്രസവിക്കുന്നതിന് ഭർത്താവ് സിറാജ് എതിരായതോടെയാണു യുവതിക്ക് വീട്ടിൽ പ്രസവിക്കേണ്ടി വന്നത്. അഞ്ചാമത്തെ പ്രസവത്തിലാണു യുവതിക്ക് മരണം സംഭവിച്ചത്.

അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്‌കരിക്കാനുള്ള നീക്കം പെരുമ്പാവൂർ പോലീസ് ഇടപെട്ട് തടഞ്ഞു. ആംബുലൻസ് ഡ്രൈവർ പോലീസിനെ വിവരം അറിയിച്ചതോടെയാണ് മൃതദേഹം സംസ്കരിക്കാനുള്ള നീക്കം തടഞ്ഞത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

‘പുച്ഛം മാത്രം’, എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് വിജയരാഘവൻ

0
Spread the love

എമ്പുരാൻ സിനിമയുടെ ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തോട് പ്രതികരിച്ച് നടൻ വിജയരാഘവൻ. വിവാദങ്ങൾ ആര് ഉണ്ടാക്കിയാലും പുച്ഛം മാത്രമാണെന്ന് വിജയരാഘവൻ പറഞ്ഞു. പ്രൊപ്പ​​ഗാണ്ട ഒരിക്കലും ആളുകൾ അം​ഗീകരിക്കില്ല. അത് ഫീൽ ചെയ്യുന്നത് കൊണ്ടാണ് സിനിമകൾക്ക് എതിര് ഉണ്ടാകുന്നത്. താനിത് എമ്പുരാനെ കുറിച്ചല്ല പറഞ്ഞതെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

“എമ്പുരാൻ വിവാദങ്ങളെ ഞാൻ വളരെ പുച്ഛത്തോടെയാണ് കാണുന്നത്. തികഞ്ഞ പുച്ഛത്തോടെയാണ് കാണുന്നത്. എന്തിന് വേണ്ടിയാണ് വിവാദം. അത് ആര് ഉണ്ടാക്കിയാലും ശരി. നിരവധി അഭ്യൂഹങ്ങളും കാര്യങ്ങളുമൊക്കെ ഞാനും കേൾക്കുന്നുണ്ട്. അതൊക്കെ ആളുകൾക്ക് എങ്ങനെ വേണമെങ്കിലും വളച്ചൊടിച്ച് പറയാം. വിവാദത്തിന് അപ്പുറം ആത്യന്തികമായി പ്രേക്ഷകന് എന്തെങ്കിലും ​ഗുണം വേണ്ടേ”, എന്ന് വിജയരാഘവൻ പറയുന്നു.

“പ്രൊപ്പ​​ഗാണ്ട ഒരിക്കലും ആളുകൾ അം​ഗീകരിക്കില്ല. അത് ഫീൽ ചെയ്യുന്നത് കൊണ്ട് സിനിമകൾക്ക് എതിര് ഉണ്ടാകുന്നത്. അത് എന്തിനെ പറ്റിയാണെങ്കിലും. പ്രൊപ്പ​​ഗാണ്ട ഒരിക്കലും കലക്ക് പറ്റിയതല്ല. നമ്മൾ അറിയാതെ വേണം അത് ജനങ്ങളിലേക്ക് എത്തിക്കാൻ. അവർ അത് അറിയുകയും ചെയ്യരുത്. അതുതന്നെയാണ് സിനിമയിലും നാടകത്തിലും വേണ്ടത്. കുഞ്ചൻ നമ്പ്യാർ എന്തായിരുന്നു. ആ കാലത്ത് രാജാവിനെ വരെ വിമർശിച്ചിരുന്നു. എന്നാൽ വിമർശനം ആണെന്ന് തോന്നുകയും ഇല്ല. എമ്പുരാൻ കണ്ടില്ല. അതിനെ കുറിച്ചുമല്ല ഞാൻ പറയുന്നത്. ഏതൊരു കാര്യമാണോ പ്രൊപ്പ​​ഗാണ്ടയായി ഉപയോ​ഗിക്കുന്നത്, അത് പ്രൊപ്പ​​ഗാണ്ട ആണെന്ന് തോന്നിയാൽ നമ്മൾ വിചാരിക്കുന്ന സംഭവത്തിലേക്ക് എത്തില്ല”, എന്നും വിജയരാഘവൻ വ്യക്തമാക്കി.

കണ്ണുകളുടെ ആരോഗ്യത്തിന് വേണ്ട വിറ്റാമിനുകളും ധാതുക്കളും

0
Spread the love

ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവു കണ്ണുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. പോഷകളാല്‍ സമ്പുഷ്ടമായ സമീകൃതാഹാരം കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. നേത്രാരോഗ്യത്തിനായി വേണ്ട വിറ്റാമിനുകളും ധാതുക്കളും എന്തൊക്കെയാണെന്ന് നോക്കാം.

1. വിറ്റാമിന്‍ എ

കോർണിയയുടെ ആരോഗ്യം നിലനിർത്താൻ വിറ്റാമിൻ എ ഏറെ പ്രധാനമാണ്. വിറ്റാമിന്‍ എ കണ്ണിലെ ദ്രാവകത്തിന്റെ നേർത്ത പാളിയായ ടിയർ ഫിലിമിന്റെ സുഗമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കണ്ണിന്‍റെ കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിന്‍ എ പ്രധാനമാണ്. ഇതിനായി ക്യാരറ്റ്, മധുരക്കിഴങ്ങ്, ചീര, മറ്റ് ഇലക്കറികള്‍, ആപ്രിക്കോട്ട്, തണ്ണിമത്തന്‍, മുട്ട, പാല്‍, മാമ്പഴം, പപ്പായ തുടങ്ങിയ വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

2. വിറ്റാമിന്‍ സി

ശക്തമായ ആന്‍റി ഓക്സിഡന്‍റായ വിറ്റാമിൻ സി കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ കണ്ണുകളിലെ രക്തക്കുഴലുകളെ സംരക്ഷിക്കുകയും തിമിരം, മാക്യുലർ ഡീജനറേഷൻ തുടങ്ങിയ അവസ്ഥകളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ കണ്ണുകളിലെ കൊളാജന്‍ ഉല്‍പ്പാദനത്തിനും ഇവ സഹായിക്കും. ഇതിനായി ഓറഞ്ച്, സ്ട്രോബെറി, ബെല്‍ പെപ്പര്‍, ബ്രൊക്കോളി, പേരയ്ക്ക കിവി, നാരങ്ങ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

3. വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ ഒരു മികച്ച ആന്‍റി ഓക്സിഡന്‍റായി പ്രവര്‍ത്തിച്ചുകൊണ്ട് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കും. ഇതിനായി ബദാം, സൂര്യകാന്തി വിത്തുകള്‍, നിലക്കടല, അവക്കാഡോ, ചീര തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

4. വിറ്റാമിൻ ഡി

വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് ഡ്രൈ ഐ സിൻഡ്രോം ഉണ്ടാകാനുള്ള സാധ്യത കൂട്ടാം. അതിനാല്‍ സാൽമൺ ഫിഷ്, അയല, ഫോർട്ടിഫൈഡ് പാൽ, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയവ ഉൾപ്പെടുത്താൻ ശ്രമിക്കുക.

5. സെലീനിയം, സിങ്ക്സെലീനിയം, സിങ്ക് എന്നിവയും മികച്ച ആന്‍റി ഓക്സിഡന്‍റായി പ്രവര്‍ത്തിച്ചുകൊണ്ട് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കും.

6. ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഇതിനായി സാല്‍മണ്‍ മത്സ്യം, വാള്‍നട്സ്, ചിയാസീഡ്, ഫ്ലക്സ് സീഡ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

നിങ്ങള്‍ക്കൊക്കെ ഇത്ര വിരോധമുള്ള പടമാണോ മഞ്ഞുമ്മല്‍ ബോയ്സ്..? ‘എമ്പുരാന്‍’ ഫാന്‍ പേജിനെതിരെ ഗണപതി; ചര്‍ച്ചയാകുന്നു

0
Spread the love

രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയിലും ‘എമ്പുരാന്‍’ 250 കോടി കളക്ഷന്‍ എന്ന നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇതോടെ മലയാളത്തിലെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രമായി എമ്പുരാന്‍ മാറിക്കഴിഞ്ഞു. ഇതിനിടെ എമ്പുരാന്‍ ഫാന്‍ പേജില്‍ എത്തിയ ഒരു പോസ്റ്റിന് നടന്‍ ഗണപതി നല്‍കിയ മറുപടിയാണ് ചര്‍ച്ചയാകുന്നത്.

കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ സിനിമയാണ് ‘മഞ്ഞുമ്മല്‍ ബോയ്‌സ്’. എമ്പുരാന്‍ മുന്നിലെത്തിയപ്പോള്‍ 241 കോടി കളക്ഷന്‍ നേടിയ മഞ്ഞുമ്മല്‍ ബോയ്‌സ് ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയ രണ്ടാമത്തെ ചിത്രമായി മാറിയിരിക്കുകയാണ്. മഞ്ഞുമ്മലിനെ ട്രോളി കൊണ്ടുള്ള ഒരു പോസ്റ്റിനാണ് ഗണപതി മറുപടി നല്‍കിയത്.ഇത് ഫാന്‍സ് ഗ്രൂപ്പുകളില്‍ പ്രചരിക്കുകയും ചെയ്തു. ‘മഞ്ഞുമ്മലിലെ പിള്ളേരെ, വേണമെങ്കില്‍ ഒന്ന് കുരിശ് വരച്ചോ, ഞങ്ങള്‍ കുര്‍ബാന ചൊല്ലാന്‍ പോകുവാ’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ എത്തിയത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി എത്തിയ ഈ പോസ്റ്റിന് ഗണപതി മറുപടിയും നല്‍കി.

”നിങ്ങള്‍ക്കൊക്കെ ഇത്ര വിരോധമുള്ള പടമാണോ മഞ്ഞുമ്മല്‍ ബോയ്സ്” എന്നാണ് ഗണപതി ചോദിച്ചത്. രണ്ട് സിനിമയും നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നും ഗണപതി ചോദിച്ചു. ”ബ്രേക്ക് ആയതില്‍ ബ്രോയ്ക്ക് ഫ്രസ്േറ്റഷന്‍ ഉണ്ടോ” എന്ന് സ്റ്റോറിയിട്ട ഇന്‍സ്റ്റഗ്രാം പേജായ ‘prey.ae’ ചോദിക്കുന്നുണ്ട്. ഈ ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ദയവായി രാഷ്ട്രീയ വിരോധം തീര്‍ക്കരുത്; സുരേഷ് ഗോപി എനിക്ക് സഹോദര തുല്യൻ: ടിനി ടോം

0
Spread the love

ജബല്‍പൂര്‍ വിഷയത്തില്‍ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ക്ഷുഭിതനായ സുരേഷ് ഗോപിയെ ട്രോളി നടന്‍ ടിനി ടോം. മാധ്യമങ്ങള്‍ സുരേഷ് ഗോപിയോട് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ നിങ്ങളൊക്കെ ആരാണ് എന്നായിരുന്നു സുരേഷ് ഗോപി തിരിച്ച് ചോദിച്ചത്. ഈ പ്രതികരണത്തെ കളിയാക്കിയാണ് ടിനി ടോം എത്തിയത്.

തൃശൂര്‍ വേണം, അത് എനിക്ക് തരണം എന്ന് പറഞ്ഞ് കൊണ്ടിരുന്ന ആള്‍ ഇപ്പോള്‍ നിങ്ങളൊക്കെ ആരാണ് എന്നാണ് ചോദിക്കുന്നത്, മാധ്യമമോ എനിക്ക് ജനങ്ങളോടേ സംസാരിക്കാനുള്ളൂവെന്ന് പറയുകയാണെന്നും ടിനി ടോം പറഞ്ഞു. തൃശൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേ ആയിരുന്നു ടിനി ടോമിന്റെ പരിഹാസം. എന്നാല്‍ സംഭവം വിവാദമായതോടെ വിശദീകരണവുമായി ടിനി രംഗത്തെത്തി.”ഇതാണ് സത്യം… ഉത്ഘാടന ചടങ്ങില്‍ നിര്‍ബന്ധിച്ചു സുരേഷേട്ടനെ അനുകരിപിച്ചിട്ടു അത് മാത്രം എഡിറ്റു ചെയ്തു ദയവായി രാഷ്ട്രീയ വിരോധം തീര്‍ക്കരുത്.. സുരേഷേട്ടന്‍ എനിക്ക് സഹോദര തുല്യനാണ് എന്നും എപ്പോഴും” എന്നാണ് പരിപാടിയുടെ വീഡിയോ പങ്കുവച്ച് ടിനി ടോം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

അതേസമയം, സുരേഷ് ഗോപി ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. താന്‍ പുറത്തിറങ്ങുമ്പോള്‍ ഗസ്റ്റ് ഹൗസ് വളപ്പില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും ഉണ്ടാവരുതെന്ന് നിര്‍ദേശിച്ചതായി ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ആക്രോശിച്ചാണ് സുരേഷ് ഗോപി സംസാരിച്ചത്. ”നിങ്ങള്‍ ആരാ, ആരോടാണ് സംസാരിക്കുന്നത്. വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാണ്? ജനങ്ങളാണ് വലുത്. സൗകര്യമില്ല ഉത്തരം പറയാന്‍… ജബല്‍പൂരില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായി നടപടിയെടുക്കും” എന്നായിരുന്നു സുരേഷ് ഗോപി ക്ഷുഭിതനായി സംസാരിച്ചത്.

ട്രെൻഡിനൊപ്പം ചേരുമ്പോൾ സൂക്ഷിക്കുക, ഗിബ്ലി പണി തന്നേക്കും; ഒരിക്കല്‍ അപ്‌ലോഡ് ചെയ്താല്‍ എന്ത് സംഭവിക്കും?

0
Spread the love

ചാറ്റ് ജിപിടിയുടെ എഐ ഇമേജ് എഡിറ്റിങ് ടൂളായ ഗിബ്ലിയാണ് ട്രെൻഡിങ്. നൂറുകണക്കിന് പേരാണ് തങ്ങളുടെ ഗിബ്ലി എഡിറ്റഡ് ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.

ട്രെൻഡ് വൈറലായതോടെ മാര്‍ച്ച് 30 ന് വൈകുന്നേരം 4 മണിയോടെ ചാറ്റ്ജിപിടി സെര്‍വറുകൾ തകരാറാവുന്ന സ്ഥിതി വരെയുണ്ടായി. തുടർന്ന് സാം ആൾട്ട്മാൻ ജനങ്ങളോട് ചിത്രങ്ങൾ ജനറേറ്റ് ചെയ്യുന്നത് നിർത്തിവെക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതേ സമയം തന്നെ, സ്വകാര്യ വ്യക്തികളുടെ ചിത്രങ്ങൾ എ ഐ സംവിധാനത്തിലേക്ക് അപ്‌ലോഡ് ചെയ്യുന്നത് ഭാവിയിൽ പണി തരുമോ എന്നുള്ള ചർച്ചയും ഒരു വശത്ത് നടക്കുന്നുണ്ട്. ഗിബ്ലി ഇഫക്റ്റുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് സൈബര്‍ സുരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഓപ്പണ്‍എഐയില്‍ നിന്നുള്ള ഈ എഐ ആര്‍ട്ട് ജനറേറ്റര്‍ ഉപയോക്താക്കളുടെ സ്വകാര്യ ഫോട്ടോകളെ അപകടത്തിലാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു

വ്യക്തികളുടെ സ്വകാര്യ ചിത്രങ്ങള്‍ ചാറ്റ്ജിപിടിയില്‍ എത്തുന്നുവെന്നും ഇത് എഐ മോഡലുകളെ കൂടുതല്‍ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിരവധി ഉപയോക്താക്കള്‍ അശ്രദ്ധമായി അവരുടെ സ്വകാര്യ ഫോട്ടോകള്‍ ഓപ്പണ്‍ എഐയുമായി പങ്കിടുന്നുണ്ട്. ഇത് ഭാവിയിൽ ഗുരുതര സ്വകാര്യത സംബന്ധിച്ച പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഗിബ്ലി ശൈലിയിലുള്ള ചിത്രങ്ങളുടെ അമിത ഉപയോഗം പകര്‍പ്പവകാശ ലംഘനമാകാനും സാധ്യതയുള്ളതായി ചിലർ ചൂണ്ടിക്കാട്ടുന്നു.

ബ്ലി ടൂളുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ചിത്രങ്ങള്‍ നല്‍കുന്നത് എന്നതിനാല്‍ നിയമപരമായിട്ടുള്ള എന്ത് പ്രശ്നങ്ങള്‍ വന്നാലും അതൊരിക്കലും കമ്പനിയെ ബാധിക്കില്ല. നിയമപരമായ പരിമിതികള്‍ നേരിടാതെ ഈ ചിത്രങ്ങള്‍ ഉപയോക്താക്കളുടെ പൂര്‍ണ്ണ സമ്മതമില്ലാതെ ഉപയോഗിക്കാന്‍ കമ്പനിക്ക് കഴിയുമെന്നും സാങ്കേതികവിദ്യയുടെ വിമര്‍ശകര്‍ വാദിക്കുന്നു. അതുകൊണ്ട് തന്നെ ഇങ്ങനെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നരുതെന്നും സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയയ്യപ്പെടുന്നതിനൊപ്പം ഉപയോക്തൃ വിവരങ്ങള്‍ ഹാക്കര്‍മാരുടെ കൈകളിലെത്താം. വ്യാജ ഓണ്‍ലൈന്‍ ഐഡന്റിറ്റികള്‍ സൃഷ്ടിക്കാന്‍ ഈ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്‌തേക്കാമെന്നും മുന്നറിയിപ്പുണ്ട്.

‘ഇതെങ്ങനെ ക്രിസ്ത്യാനികള്‍ക്ക് അപമാനമാകും’? ‘എമ്പുരാനി’ലെ രംഗത്തെക്കുറിച്ച് തമ്പി ആന്‍റണി

0
Spread the love

എമ്പുരാന്‍ സിനിമ ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ക്ക് എതിരെന്ന പ്രചരണത്തില്‍ പ്രതികരണവുമായി നടന്‍ തമ്പി ആന്‍റണി. “കഴുത്തിൽ കുരിശിട്ട്, ഒരു കത്തോലിക്കാ പുരോഹിതനോട് (സംവിധായകന്‍ ഫാസില്‍) അങ്ങേയറ്റം ആദരവോടെ കുമ്പസാരിക്കുന്ന നായകനെയാണ് ഞാൻ എമ്പുരാനിൽ കണ്ടത്. അതെങ്ങനെ ക്രിസ്തിയാനികൾക്കപമാനമാകും. മറിച്ച് ഒരഭിമാനമുഹൂർത്തമായിട്ടാണ് എനിക്കു തോന്നിയത്. മാത്രമല്ല കഥയും കഥാപാത്രങ്ങളും സാങ്കല്പികമാണെന്ന് ആദ്യമേ പറയുന്നുണ്ടല്ലോ”, തമ്പി ആന്‍റണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

എമ്പുരാന്‍ സിനിമ ക്രൈസ്തവര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കും എതിരാണെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജ്യസഭയില്‍ അഭിപ്രായപ്പെട്ടിരുന്നു. ജോണ്‍ ബ്രിട്ടാസിന് മറുപടി നല്‍കവെ ആയിരുന്നു ജോര്‍ജ് കുര്യന്‍റെ പരാമര്‍ശം. രാജ്യത്തെ എല്ലാ ക്രിസ്ത്യാനികളും ഈ സിനിമയെ എതിര്‍ക്കുന്നുവെന്നും കെസിബിസി, സിസിഐ പോലെയുള്ള ക്രൈസ്തവ സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറും ചിത്രം ക്രിസ്ത്യന്‍ വിരുദ്ധമെന്ന് വിമര്‍ശിക്കുന്ന ലേഖനവുമായി എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലെ ചില പേജുകളിലും ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

അതേസമയം മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം ഗ്രോസ് കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് എമ്പുരാന്‍. മഞ്ഞുമ്മല്‍ ബോയ്‍സിനെ മറികടന്നാണ് ഈ നേട്ടം. ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്ന നിലയില്‍ മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് എമ്പുരാന്‍. നിരവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളാണ് ചിത്രം സ്വന്തം പേരിലാക്കിയത്.

ആന്‍റണി പെരുമ്പാവൂരിനും ഇൻകം ടാക്സ് നോട്ടീസ്; 2 സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ നിര്‍ദേശം

0
Spread the love

പൃഥിരാജിനൊപ്പം ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. 2022ലെ റെയ്ഡിന്‍റെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. രണ്ട് സിനിമകളു‍ടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത് .ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം എന്നീ സിനിമകളുടെ കാര്യത്തിലാണ് വ്യക്തത വരുത്തേണ്ടത്.

ഈ സിനിമകളുടെ ഓവർസീസ് റൈറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് വ്യക്തത തേടുന്നത്. മോഹൻലാലിന് ദുബായിൽ വെച്ച് രണ്ടരക്കോടി രൂപ കൈമാറിയതിലും വ്യക്തത നേടിയിട്ടുണ്ട്. ആന്റണി പെരുമ്പാവൂരിന്‍റെ ആശീർവാദ് ഫിലിംസിൽ 2022ൽ റെഡ് നടത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നോട്ടീസ് അയച്ചതെന്നും എമ്പുരാൻ സിനിമ വിവാദവുമായി ബന്ധമില്ലെന്നുമാണ് ആദായ നികുതി അധികൃതര്‍ അറിയിക്കുന്നത്. അതേസമയം, ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിലെ റെയ്ഡുമായി ബന്ധപ്പെട്ട് ഗോകുലം ഗോപാലനെ ഇഡി വീണ്ടും ചോദ്യം ചെയ്യും.

കഴിഞ്ഞ ദിവസം പൃഥിരാജിനും ഇൻകം ടാക്സ് നോട്ടീസ് നൽകിയിരുന്നു. മുമ്പ് അഭിനയിച്ച സിനിമകളുടെ പ്രതിഫലത്തിൽ വ്യക്തത തേടിയാണ് നോട്ടീസ് അയച്ചത്. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്‍റെ ഓഫീസുകളിലും വീട്ടിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നടപടിയെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഈ മാസം മുപ്പതിനകം പൃഥ്വിരാജ് മറുപടി നൽകണമെന്നും നിര്‍ദേശിച്ചിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts