Home Blog Page 232

പതിവായി ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കൂ; മാറ്റങ്ങൾ അവിശ്വസനീയം!!

0
Spread the love

വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് നെല്ലിക്ക. വിറ്റാമിന്‍ ബി, സി, ഇരുമ്പ്, കാത്സ്യം തുടങ്ങിയവ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, എ, ബി 6, നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്ക് ആസിഡ്, സിങ്ക്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. പ്രതിരോധശേഷി

ബീറ്റ്റൂട്ടിലും നെല്ലിക്കയിലും വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

2. ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയതാണ് ബീറ്റ്റൂട്ടും നെല്ലിക്കയും. അതിനാല്‍ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.

3. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

പൊട്ടാസ്യം ധാരാളം അടങ്ങിയ ബീറ്റ്‌റൂട്ടില്‍ പ്രകൃതിദത്തമായി കാണപ്പെടുന്ന നൈട്രേറ്റ്‌സ് എന്ന സംയുക്തം രക്തയോട്ടം മെച്ചപ്പെടുത്താനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും സഹായിക്കും. ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

4. കരളിലെയും വൃക്കയിലെയും വിഷാംശങ്ങളെ പുറംതള്ളാന്‍

വിറ്റമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും നാരുകളും അടങ്ങിയ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് കരളിലെയും വൃക്കയിലെയും വിഷാംശങ്ങളെ പുറംതള്ളാന്‍ സഹായിക്കും.

5. വിളര്‍ച്ചയെ തടയും

അയേണിന്‍റെ മികച്ച സ്രോതസ്സാണ് ബീറ്റ്റൂട്ടും നെല്ലിക്കയും. അതിനാല്‍ വിളര്‍ച്ച അഥവാ അനീമിയ ഉള്ളവര്‍ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്.

6. വണ്ണം കുറയ്ക്കാന്‍

നാരുകള്‍ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസിന് കലോറി വളരെ കുറവാണ്. ഇവ കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും.

7. ചര്‍മ്മം

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബീറ്റ്റൂട്ട്- നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും

എമ്പുരാൻ ഒരു ഗ്രാന്‍ഡ് സക്‌സസ് ആയാല്‍ അടുത്ത ദിവസം ഞാൻ ഇങ്ങനെ ചെയ്യും; വ്യക്തമാക്കി പൃഥ്വിരാജ്

0
Spread the love

സിനിമ പ്രേമികൾ ഇത്രയധികം അക്ഷമരായി കാത്തിരുന്ന മറ്റൊരു മലയാള ചിത്രം ഉണ്ടോ എന്നതിൽ സംശയമാണ്. മാർച്ച് 27ന് റിലീസിനെത്തുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഓരോ അപ്ഡേറ്റും മലയാളികൾ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ തന്നെ സിനിമാരാധകർ വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ എമ്പുരാന്‍ ഒരു ഗംഭീര വിജയമായാല്‍ തൊട്ടടുത്ത ദിവസം താന്‍ എന്ത്ചെയ്യുമെന്ന് ഒരു പ്രമോഷൻ പരിപാടിക്കിടെ പൃഥ്വിരാജ് പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്.

ഒരു മാസം ഒരു സിനിമയുടെ വിജയം ആഘോഷിക്കുന്ന ആളല്ല ഞാന്‍. വളരെക്കാലം ആ ആഘോഷം മനസില്‍കൊണ്ട് നടക്കുന്ന ആളല്ല. എമ്പുരാന്‍ മാര്‍ച്ച് 27 ന് റിലീസായി അതൊരു ഗ്രാന്‍ഡ് സക്‌സസ് ആയാല്‍ ഞാന്‍ ദൈവത്തിന് നന്ദി പറയും.വലിയ വിജയം തന്നതില്‍ ഞാന്‍ സന്തോഷിക്കും. ഞാന്‍ എന്റെ ക്രൂവിനെ കാണും, അവരുമായി ഭക്ഷണം കഴിക്കും. എന്നാല്‍ മാര്‍ച്ച് 29 ന് അടുത്ത സിനിമയുടെ ഷൂട്ടിന് ഞാന്‍ ജോയിന്‍ ചെയ്തിരിക്കും

എപ്പോഴും പരാജയം എന്ന് പറയുന്നത് എളുപ്പമാണ്. വിജയമാണ് നമുക്കൊരു ബാഗേജ് ആകുക എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള്‍ പരാജയപ്പെടുമ്പോള്‍ നമുക്ക് ഒരുപാട് ക്ലാരിറ്റി ലഭിക്കും.നമ്മള്‍ പരാജയപ്പെട്ടു. ഇനി എന്താണ് ചെയ്യേണ്ടത്. വീണ്ടും ശ്രമിക്കേണ്ടി വരും. കൂടുതല്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യേണ്ടി വരും. എന്നാല്‍ സക്‌സസ് വരുമ്പോള്‍ ഒരുപാട് ഓപ്ഷനുകള്‍ നമുക്ക് മുന്നില്‍ ഉണ്ട്.

പരാജയപ്പെടുമ്പോള്‍ നമ്മളെ എല്ലാവരും കൈവിടും. നമ്മള്‍ തനിച്ചായിരിക്കും. തീര്‍ച്ചയായും അപ്പോള്‍ നമുക്കൊരു വ്യക്തത വരും. അവിടെ നിങ്ങളും നിങ്ങളുടെ മനസാക്ഷിയും മാത്രമേ ഉണ്ടാവുകയുള്ളൂ.അവിടെ നിങ്ങള്‍ക്ക് ഒരു വഴി തിരഞ്ഞെടുക്കേണ്ടി വരും. സക്‌സസ് എന്ന് പറയുന്നത് തിരക്കേറിയ ഒരു സ്ഥലം പോലെയാണ്. അവിടെ നിങ്ങളുടെ സ്വന്തം ശബ്ദം പോലും നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല,’ പൃഥ്വിരാജ് പറഞ്ഞു.

കട്ടൻ ചായയെന്ന് പറഞ്ഞ് യുവതി പന്ത്രണ്ടുകാരനെ മദ്യം കുടിപ്പിച്ച സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്

0
Spread the love

പീരുമേട്: പന്ത്രണ്ടുവയസുകാരന് നിർബന്ധിച്ച് മദ്യം നൽകിയ കേസിൽ യുവതി അറസ്റ്റിലായി. മ്ലാമല സ്വദേശിനി പ്രിയങ്ക (26) ആണ് പീരുമേട് പൊലീസിന്റെ പിടിയിലായത്.കുട്ടി അവശനായി വീട്ടിലെത്തിയതോടെ രക്ഷിതാക്കൾ കാരണം അന്വേഷിച്ചു. അപ്പോഴാണ് കുട്ടി പ്രിയങ്കയുടെ വീട്ടിൽ പോയിരുന്നതായി രക്ഷിതാക്കൾ അറിഞ്ഞത്. തുടർന്ന് വിവരം അന്വേഷിച്ചെത്തിയപ്പോൾ കുട്ടിക്ക് മദ്യം നൽകിയതായി പ്രിയങ്ക സമ്മതിച്ചു.

കട്ടൻചായ ആണെന്ന് വിശ്വസിപ്പിച്ച് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായാണ് മാതാപിതാക്കൾ പൊലീസിന് നൽകിയ പരാതിയിലുള്ളത്. ജൂവനൈൽ ജസ്​റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് പ്രിയങ്കയെ പീരുമേട് കോടതിയിൽ ഹാജരാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. പ്രതി പന്ത്രണ്ടുകാരന് മദ്യം നൽകിയതിന്റെ കാരണം കണ്ടെത്താനും മറ്റാർക്കെങ്കിലും ഇത്തരത്തിൽ മദ്യം നൽകിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കണ്ണൂരിൽ ഈ മാസം ആദ്യം പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇരുപത്തിമൂന്നുകാരി അറസ്റ്റിലായിരുന്നു. പുലിപ്പറമ്പ് സ്വദേശിനി സ്നേഹ മെർലിൻ ആണ് അറസ്റ്റിലായത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ പെരുമാ​റ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപകർ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു.

പിന്നീട് കൗൺസിലിംഗിനിടെയാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തലശേരി സർക്കിൾ ഇൻസ്‌പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്‌നേഹയെ അറസ്​റ്റ് ചെയ്തത്. സമാനമായ മറ്റൊരുകേസിൽ പ്രതിയായ സ്നേഹ ഒരു ആക്രമണകേസിലും പ്രതിയായിരുന്നു.

മീനൂട്ടിക്ക് 25ാം പിറന്നാൾ; ആശംസയുമായി കാവ്യ മാധവൻ

0
Spread the love

ദിലീപിന്റെ മകൾ മീനാക്ഷിക്ക് 25ാം പിറന്നാൾ ആശംസയുമായി നടി കാവ്യ മാധവൻ. ‘ഞങ്ങളുടെ പ്രിയപ്പെട്ട മീനൂട്ടിക്ക് 25ാം പിറന്നാൾ ആശംസകൾ’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് കാവ്യ ഫേസ്‌ബുക്കിൽ കുറിച്ചത്. ദിലീപ്, കാവ്യ, മീനാക്ഷി, ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്‌മി എന്നിവരാണ് ചിത്രങ്ങളിലുള്ളത്. അതേസമയം, ദിലീപും മഞ്ജു വാര്യരും സമൂഹമാദ്ധ്യമങ്ങളിൽ മീനാക്ഷിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട പോസ്റ്റുകളൊന്നും പങ്കുവച്ചിട്ടില്ല.

കഴിഞ്ഞവർഷം മീനാക്ഷി എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ഡോക്ടറായ സന്തോഷം ദിലീപ് പങ്കുവച്ചിരുന്നു. ‘ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. ദൈവത്തിന് നന്ദി, എന്റെ മകള്‍ മീനാക്ഷി ഡോക്ടറായിരിക്കുന്നു’-എന്നാണ് ദിലീപ് സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചത്. ചെന്നൈയിലായിരുന്നു മീനാക്ഷിയുടെ എംബിബിഎസ് പഠനം

വിവിധ ചടങ്ങുകളിൽ ദിലീപ് സകുടുംബം പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. കഴിഞ്ഞവർഷം നടൻ ജയറാമിന്റെ മകളുടെ വിവാഹത്തിനെത്തിയ മീനാക്ഷിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ഗുരുവായൂരിലെ താലികെട്ട് ചടങ്ങിനുശേഷം പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ ഒരുക്കിയ വിവാഹസത്കാരത്തിൽ സിനിമാ-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. ചടങ്ങിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിലൊരാളാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി. സാരിയിൽ തിളങ്ങിയ മീനാക്ഷിയുടെ മേക്കോവർ ഏവരെയും ഞെട്ടിക്കുകയായിരുന്നു. ദിലീപിനും കാവ്യയ്ക്കും അനുജത്തി മഹാലക്ഷ്‌മിക്കുമൊപ്പമാണ് മീനാക്ഷി വിവാഹസത്‌കാരത്തിൽ പങ്കെടുക്കാനെത്തിയത്. സമൂഹമാദ്ധ്യമങ്ങളിൽ മീനാക്ഷി പങ്കുവയ്ക്കുന്ന ചിത്രങ്ങളും ഏറെ ശ്രദ്ധനേടാറുണ്ട്

എമ്പുരാൻ ഇതുവരെ എത്ര നേടി? അഡ്വാൻസ് കളക്ഷൻ കണക്കുകള്‍ പുറത്ത്

0
Spread the love

എമ്പുരാന് വൻ ബുക്കിംഗാണ് ലഭിക്കുന്നത്. കേരളത്തില്‍ മാത്രം ബുക്കിംഗില്‍ 9.05 കോടി നേടിക്കഴിഞ്ഞിരിക്കുകയാണ്. കേരളത്തിന് പുറത്ത് ഇന്ത്യയില്‍ 3.1 കോടി രൂപയും നേടി. ഇന്ത്യയില്‍ മാത്രമായി അങ്ങനെ 12.15 കോടി രൂപയാണ് നേടിയിരിക്കുന്നത്. വിദേശത്ത് നിന്ന് മാത്രം 20.25 കോടിയും നേടി. അങ്ങനെ ആഗോളതലത്തില്‍ എമ്പുരാൻ 32.4 കോടി ആകെ നേടിയിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ ഓപ്പണിംഗില്‍ 50 കോടിക്ക് മുകളിലുള്ള സംഖ്യ ഉറപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. വൻ ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നതും2025 ജനുവരി 26 നു ആദ്യ ടീസർ പുറത്ത് വിട്ടു കൊണ്ട് പ്രമോഷൻ ജോലികൾ ആരംഭിച്ച ചിത്രത്തിന്റെ, കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയും ഏറെ ശ്രദ്ധ നേടി.

ഓരോ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കുന്ന വീഡിയോകൾ പുറത്തു വിടുന്നത് ഫെബ്രുവരി ഒൻപത് മുതൽ ആരംഭിച്ച്, അതവസാനിച്ചത് ഫെബ്രുവരി 26 ന് വന്ന മോഹൻലാലിൻറെ കാരക്ടർ പോസ്റ്റർ, വീഡിയോ എന്നിവയിലൂടെയാണ്. മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി/ഖുറേഷി അബ്രാം, പൃഥ്വിരാജ് അവതരിപ്പിക്കുന്ന സയ്ദ് മസൂദ് എന്നിവരുടെ കാരക്ടർ പോസ്റ്ററുകളും വീഡിയോകളുമാണ് ഫെബ്രുവരി 26 നെത്തിയത്. ഓരോ ദിവസവും രണ്ട് കഥാപാത്രങ്ങളെന്ന കണക്കിൽ, 18 ദിവസം കൊണ്ട് ചിത്രത്തിലെ 36 കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.

കടത്തിൽ നിൽക്കുമ്പോഴും 2ലക്ഷം രൂപയുടെ ബൈക്ക്; വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടക്കമില്ലായ്മ

0
Spread the love

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് പിന്നിൽ വൻ സാമ്പത്തിക ബാധ്യത തന്നെയെന്ന് പൊലീസ്. ബാധ്യതക്ക് കാരണം അഫാന്റെയും അമ്മയുടെയും സാമ്പത്തിക അച്ചടക്കമില്ലായ്മ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. അഫാന്റെയോ അമ്മയുടേയോ കൈവശം ഒരു രൂപ പോലുമുണ്ടായിരുന്നില്ല. കടത്തിൽ നിൽക്കുമ്പോഴും അഫാൻ രണ്ടു ലക്ഷം രൂപയുടെ ബൈക്ക് വാങ്ങി.

കൊല നടന്ന ദിവസം 50,000 കടം തിരികെ നൽകാനുണ്ടായിരുന്നുവെന്നാണ് അഫാൻ നൽകിയ മൊഴി. കൊല നടക്കുന്നതിന് തലേ ദിവസവും കാമുകിയിൽ നിന്നും 200 രൂപ കടം വാങ്ങി. ഇതിൽ നിന്നും 100 രൂപയ്ക്ക് വണ്ടിക്ക് പെട്രോൾ അടിച്ചാണ് ഉമ്മയെയും കൊണ്ട് ബന്ധു വീട്ടിൽ കടം ചോദിക്കാൻ പോയത്. 100 രൂപയ്ക് അഫാനും ഉമ്മയും ഒരു കടയിൽ കയറി ദോശ കഴിച്ചു. കടക്കാർ വരുന്നതിന് മുമ്പാണ് കൊലപാതകങ്ങൾ ചെയ്തതെന്നാണ് അഫാന്റെ മൊഴി. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും.

അഫാനെയും അച്ഛൻ റഹിമിനെയും പൊലീസ് സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. എല്ലാം തകർത്തു കളഞ്ഞില്ലേയെന്നാണ് പൊട്ടികരഞ്ഞുകൊണ്ട് റഹിം അഫാനെ കണ്ടപ്പേൾ ചോദിച്ചത്. ഇതിന് അമ്മയും അനുജനും തെണ്ടുന്നത് കാണാൻ വയ്യെന്നായിരുന്നു അഫാൻ മറുപടി നൽകിയത്. പ്രതിയെ സിനിമ സ്വാധീനിച്ചുവെന്ന പ്രചരണം തെറ്റാണെന്നും പൊലീസ് പറയുന്നു. നാല് പേരെ തലക്കടിച്ച് കൊല്ലാൻ അഫാനെ ഒരു സിനിമ പ്രേരിപ്പിച്ചുവെന്ന രീതിയിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഈ പ്രചരണം തെറ്റാണെന്ന് പൊലീസ് പറയുന്നു.

നിരപരാധിത്വം തെളിയിക്കാൻ ഞാൻ ഏതറ്റം വരെയും പോകും; എന്നിട്ട് ഒരു വരവ് കൂടി വരും, ഭർത്താവിനെതിരായ ആരോപണങ്ങളെക്കുറിച്ച് സ്നേഹ

0
Spread the love

റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറുകയും മറിമായം, ഉപ്പും മുളക് സിറ്റ്കോമുകളിലൂടെ ആരാധകരെ സമ്പാദിക്കുകയും ചെയ്ത നടനാണ് എസ്. പി ശ്രീകുമാർ. രണ്ട് മാസം മുമ്പ് ശ്രീകുമാറിനും ഉപ്പും മുളകിൽ പ്രധാന വേഷം ചെയ്യുന്ന ബിജു സോപാനത്തിനുമെതിരെ നടി ലൈം​ഗീകാതിക്രമ പരാതി നൽകിയിരുന്നു. സീരിയൽ ചിത്രീകരണത്തിനിടെ ലൈം​ഗീകാതിക്രമം നടത്തിയെന്നാണ് കേസ്. ഇപ്പോഴിതാ ഇത് ഒരു വ്യാജ പരാതിയാണെന്നും കള്ളമാണെന്ന് തെളിയിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശ്രീകുമാറിന്റെ ഭാര്യയും നടിയുമായ സ്നേഹ ശ്രീകുമാർ.

”ശ്രീയുടെ ഫോട്ടോ രണ്ടു മാസം മുൻപ് എല്ലാ ന്യൂസ് ചാനലുകളിലും വന്നു. ലൈംഗിക അതിക്രമം എന്നൊക്കെ പറഞ്ഞാണ് വാർത്ത വന്നത്. അതിന്റെ സത്യാവസ്ഥ അന്വേഷിച്ചിട്ടല്ല ആരും വാർത്തകൾ കൊടുത്തത്. അതേക്കുറിച്ച് അന്വേഷിച്ചിരുന്നുവെങ്കിൽ വാർത്ത കൊടുത്തവർക്കു തന്നെ അറിയാമായിരുന്നു ലൈംഗികാതിക്രമം എന്ന് പറയുന്ന സംഭവമേ ശ്രീയ്ക്കെതിരെ വന്നിട്ടില്ലെന്ന്. പരാതിയിലും അങ്ങനെ പറയുന്നില്ല.

ആ സ്ത്രീ ആരാണെന്നോ കേസ് എന്താണന്നോ പറയാനുള്ള സ്വാതന്ത്ര്യം പോലും എനിക്കില്ല. ഞാനും ഒരു സ്ത്രീയല്ലേ. അവർ അനുഭവിക്കുന്ന അതേ സംരക്ഷണം എനിക്കും ആവശ്യമാണ്. പക്ഷെ അത് പറയാൻ പറ്റാത്തത് എന്റെ ഗതികേടാണെന്നെ ഞാൻ പറയൂ. ആ പരാതി നൂറ് ശതമാനവും വ്യാജമാണ്. നിയമപരമായി തന്നെ അതിനെ നേരിടും എന്നുള്ള വിശ്വാസം എനിക്കുണ്ട്. സുഹൃത്തുക്കൾ എന്റെ കൂടെയുണ്ടായിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ആ വാർത്ത കേട്ട നിമിഷം ഞാൻ കടന്നുപോയ മാനസികാവസ്ഥയുണ്ട്. പക്ഷേ ഇപ്പോഴും നിയമസംവിധാനത്തിൽ വിശ്വാസമുണ്ട്. അതിന്റെ ഒറ്റ ബലത്തിലാണ് ഞങ്ങൾ ഇപ്പോഴും ഇവിടെയിരുന്ന് സംസാരിക്കുന്നത്. അത് തെളിയിച്ച ശേഷം ഒരു വരവ് കൂടി ഞാൻ വരും”, സ്നേഹ അഭിമുഖത്തിൽ പറഞ്ഞു.

നിരപരാധിത്വം തെളിയിക്കാൻ താൻ ഏതറ്റം വരെയും പോകും എന്നായിരുന്നു ശ്രീകുമാറിന്റെ പ്രതികരണം. തന്നെ അടുത്ത് അറിയാവുന്നവർക്ക് തന്റെ ജോലിയെപ്പറ്റിയും ഞാൻ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ചുമൊക്കെ കൃത്യമായി അറിയാമെന്നും ശ്രീകുമാർ കൂട്ടിച്ചേർത്തു.

ബിജു ജോസഫിന്റേത് കൊലപാതകം തന്നെ! ഫുഡ്‌ വേസ്റ്റ് തള്ളുന്ന മാൻഹോളിനുള്ളിൽ മൃതദേഹം

0
Spread the love

തൊടുപുഴയിൽ നിന്ന് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹമാണ് കലയന്താനിയിലെ ഗോഡൗണിൽ മാൻഹോളിൽ നിന്ന് കണ്ടെത്തിയത്. മാൻഹോൾ പൊട്ടിച്ച് മൃതദേഹം പുറത്തെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.സംഭവത്തിൽ ബിജുവിന്റെ ബിസിനസ് പങ്കാളിയെയും ക്വട്ടേഷൻ സംഘത്തിലെയും അംഗങ്ങളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിജുവിനെ കൊന്ന് മൃതദേഹം ഗോഡൗണിൽ കുഴിച്ചുമൂടിയതായി കസ്റ്റഡിയിലെടുത്തവർ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന മാലിന്യസംസ്കരണ കുഴിയിലേക്ക് പോകുന്ന മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളിൽ മാലിന്യങ്ങൾ തള്ളിയ നിലയിലായിരുന്നു.

ബിജുവിനെ വ്യാഴാഴ്ച മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ തൊടുപുഴ പൊലീസിൽ പരാതി നൽകിയിരുന്നു. ചായ കുടിക്കാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയ ബിജുവിനെ പിന്നീട് കാണാതാവുകുകയായിരുന്നു. ബിജുവിന് പിടിയിലായ ചിലരുമായുള്ള സാമ്പത്തിക പ്രശ്നങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിച്ചത്.

ബിജുവിന്റെ വീടിന് സമീപത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. പുലർച്ചെ ശബ്ദം കേട്ടിരുന്നതായി സമീപവാസികളും പൊലീസിന് വിവരം നൽകിയിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ബിജുവിന്റെ വസ്ത്രവും ചെരിപ്പും കണ്ടെത്തി. കലയന്താനി സ്വദേശിയായ ബിജുവിന്റെ പഴയ ബിസിനസ് പങ്കാളിയുമായി ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചു. എന്നാൽ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഉൾപ്പടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പഴത്തേക്കാൾ ഗുണം പഴത്തൊലിയിൽ; മുഖം തിളങ്ങാനും മുടികൊഴിച്ചിൽമാറ്റാനും ഉത്തമം

0
Spread the love

വാഴപ്പഴം ഉരിഞ്ഞാൽ ഒരുനിമിഷം പോലും വൈകാതെ പഴത്തൊലി വലിച്ചെറിയുന്നവരാണ് നമ്മൾ. എന്നാൽ പഴത്തേക്കാൾ ഗുണങ്ങൾ പഴത്തൊലിയിൽ ഉണ്ടെങ്കിലോ..? പഴത്തൊലിയിലും ധാരാളം പോഷകങ്ങളും ഫൈറ്റോ ന്യൂട്രിയന്റ്സും അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ചർമ്മ സംരക്ഷണത്തിനും മുടികൊഴിച്ചിൽ സംബന്ധമായ പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണ്. ഇനിമുതൽ പഴം കഴിക്കുമ്പോൾ പഴത്തൊലി കളയാതെ എടുത്തുവച്ചോളു. പരീക്ഷിക്കാൻ ചില പൊടിക്കൈകൾ പരിചയപ്പെടാം

1. പഴത്തൊലി കൊണ്ട് മുഖത്തെ ചർമ്മത്തിൽ മസാജ് ചെയ്യാം. വരണ്ട ചർമ്മം ചുളിവുകൾ എന്നിവ മാറാൻ ഇത് സഹായിക്കും

2. പഴത്തൊലി ഫെയ്‌സ് മാസ്ക് ആയി ഉപയോഗിക്കാം. ഇതിൽ വിറ്റാമിൻ B6, B12 എന്നിവയും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ പഴത്തൊലി ചർമ്മത്തിലെ നിരവധി പ്രശനങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും. ഫെയ്‌സ് മാസ്ക് നിർമ്മിക്കാൻ പഴത്തൊലി ചെറുതായി അരിഞ്ഞ് പാലുമായി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ആവശ്യാനുസരണം തേനും തൈരും ചേർത്ത് മുഖത്ത് പുരട്ടാം. ഉണങ്ങിക്കഴിഞ്ഞ് ശുദ്ധമായ വെള്ളത്തിൽ മുഖം കഴുകണം

3. പഴത്തൊലി നല്ലൊരു പ്രകൃതിദത്ത എക്സ്ഫോളിയേറ്റർ ആയി പ്രവർത്തിക്കും. ചർമ്മത്തിലെ പഴയ കോശങ്ങൾക്ക് പകരം പുതിയ കോശങ്ങൾ വരാൻ പഴത്തൊലി കൊണ്ട് മുഖം സ്ക്രബ്ബ്‌ ചെയ്യുന്നത് നല്ലതാണ്. ഇതിനായി പഴത്തൊലി ചെറുതായി നുറുക്കി മഞ്ഞൾപ്പൊടി, പഞ്ചസാര, തേൻ എന്നിവയുമായി ചേർത്ത് മുഖത്ത് സ്ക്രബ്ബ്‌ ചെയ്യാം. അരമണിക്കൂറിന് ശേഷം ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകണം.

4. തലയിലെ താരനുള്ള പരിഹാരവും പഴത്തൊലിയിലുണ്ട്. പഴത്തൊലിയും തേങ്ങാപ്പാലുമായിച്ചേർത്ത മിശ്രിതം ഉണ്ടാക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തൈര് ചേർത്ത ശേഷം ഇത് തലയോട്ടിയിലും മുടിയിലും നന്നായി തേയ്ച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

‘മാര്‍ക്കോ’യെ വിമര്‍ശിച്ചവരോട് അഭിപ്രായ വ്യത്യാസമുണ്ട്; സിനിമ പോയി കണ്ടിട്ട് എന്തിനാണീ കുറ്റം പറച്ചിലെന്ന് പൃഥ്വിരാജ്

0
Spread the love

ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’ സിനിമയെ വിമര്‍ശിക്കുന്നവരോട് തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന് പൃഥ്വിരാജ്. മലയാളത്തിലെ മോസ്റ്റ് വയന്‍ലന്റ് ചിത്രം എന്ന വിശേഷണത്തോടെ കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് മാര്‍ക്കോ. എന്നാല്‍ ചിത്രത്തിലെ വയലന്‍സ് പ്രേക്ഷകരെ മോശമായി ബാധിക്കുന്നുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നതോടെ സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ സെന്‍സര്‍ ബോര്‍ഡ് വിലക്കിയിരുന്നു.

പിന്നാലെ സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കാന്‍ സിനിമയിലെ വയലന്‍സ് കാരണമാകുന്നുവെന്ന ചര്‍ച്ചകളും എത്തിയിരുന്നു. ഈ വിമര്‍ശനങ്ങളോടാണ് പൃഥ്വിരാജ് പ്രതികരിച്ചിരിക്കുന്നത്. ”മാര്‍ക്കോ പോലെ ഒരു ചിത്രത്തിനോട് പ്രശ്‌നമുള്ളവരോട് എനിക്ക് അഭിപ്രായവ്യത്യാസം ഉണ്ട്. കാരണം ആ ചിത്രം മറ്റെന്തെങ്കിലും ആണെന്ന് അതിന്റെ അണിയറക്കാര്‍ തെറ്റിദ്ധരിപ്പിച്ചിട്ടേയില്ല.””ഉണ്ണി മുകുന്ദന്‍ എന്റെ സുഹൃത്താണ്. മാര്‍ക്കോ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍, ഇതുവരെ കാണാത്ത തരത്തില്‍ വയലന്‍സ് ഉള്ള ചിത്രമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഒരു സ്ലാഷര്‍ ഫിലിം ആണെന്നാണ് അവര്‍ പറഞ്ഞുകൊണ്ടേ ഇരുന്നത്. എന്നിട്ടും അത് പോയി കണ്ടിട്ട് അതിലെ വയലന്‍സിനെ കുറിച്ച് കുറ്റം പറയുന്നത്” എന്നാണ് പൃഥ്വിരാജ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ലോകം മുഴുവനുള്ള സിനിമാ പ്രേമികള്‍ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ റിലീസിനാണ് സിനിമാപ്രേമികള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മാര്‍ച്ച് 27ന് ആണ് ചിത്രം തിയേറ്ററിലെത്തുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts