Home Blog Page 234

‘പൊളിക്കടാ പിള്ളേരെ’; എമ്പുരാൻ കാണാൻ അവധി നൽകി കോളേജ്

0
Spread the love

പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ഫ്രാഞ്ചൈസിയിലെ ഈ ചിത്രം നിലവിൽ ബുക്കിം​ഗ് റെക്കോർഡുകളെ എല്ലാം മറികടന്നിരിക്കുകയാണ്. മലയാളം മാത്രമല്ല ഇതര ഭാഷാ സിനിമകളെയും എമ്പുരാൻ മറികടന്നുവെന്നാണ് ബുക്കിം​ഗ് റിപ്പോർട്ട്. ഇത്തരത്തിൽ എങ്ങും എമ്പുരാൻ ആവേശം അലതല്ലുന്നതിനിടെ ചിത്രം കാണാൻ അവധി നൽകിയിരിക്കുകയാണ് ഒരു കോളേജ്.

ബെംഗളൂരുവിലുള്ള ഗുഡ് ഷെപ്പേര്‍ഡ് എന്ന ഇൻസ്റ്റിറ്റ്യൂട്ടാണ് അവധി നൽകിയിരിക്കുന്നത്. ‘പൊളിക്കടാ പിള്ളേരെ..’ എന്ന് കുറിച്ചു കൊണ്ടാണ് അവധി വിവരം കോളേജ് ഇൻസ്റ്റാ​ഗ്രാം പേജിൽ അറിയിച്ചിരിക്കുന്നത്. മാർച്ച് 27നാണ് അവധി. ‘കാത്തിരിപ്പുകൾക്ക് അവസാനം. എമ്പുരാന്റെ മാന്ത്രികത കാണാൻ കാത്തിരുന്നോളൂ’, എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

‘ഖുറേഷി’ നിര്‍ത്തുന്നിടത്തുനിന്ന് ‘ഷണ്മുഖം’ തുടങ്ങും; ‘തുടരും’ സെന്‍സറിംഗ് പൂര്‍ത്തിയായി

0
Spread the love

സിനിമാപ്രേമികള്‍ക്കിടയില്‍ ഇന്നത്തെ ദിവസം സജീവ ചര്‍ച്ച എമ്പുരാന്‍ ആണ്. ഇന്ത്യയിലെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച ദിവസം തന്നെ റെക്കോര്‍ഡ് നേട്ടവുമായാണ് ചിത്രം കുതിപ്പ് തുടങ്ങിയിരിക്കുന്നത്. വാര്‍ത്തകളില്‍ മുഴുവന്‍ എമ്പുരാന്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ മോഹന്‍ലാലിന്‍റെ അടുത്ത റിലീസിന്‍റെ പ്രധാന അപ്ഡേറ്റും പുറത്തെത്തിയിട്ടുണ്ട്. യുവ സംവിധായകരില്‍ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രത്തിന്‍റേതാണ് അത്. ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി.

16 പ്ലസ് കാറ്റഗറിയിലുള്ള യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. 166 മിനിറ്റ് ആണ് ദൈര്‍ഘ്യം. അതായത് 2 മണിക്കൂറും 46 മിനിറ്റും. അതേസമയം ചിത്രത്തിന്‍റെ റിലീസിംഗ് തീയതി സംബന്ധിച്ചും റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. മെയ് 1 ന് ചിത്രം എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സിനിമാപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് തുടരും. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.

കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാ​ഗ്രഹണം. എഡിറ്റിം​ഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സം​ഗീതം ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ​ഗോവിന്ദ്, കലാസംവിധാനം ​ഗോകുല്‍ ദാസ്.

3 തവണ വണ്ടിയിൽ വന്നിടിച്ചു; ജീവന് ഭീഷണിയെന്ന് എലിസബത്ത്; അഭിരാമിയുടെ പിന്തുണയും വേണ്ട!!

0
Spread the love

സ്വന്തം ജീവന് ഭീഷണി ഉണ്ടെന്നും തന്നെ മനഃപൂർവം അപായപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുവെന്നും ആരോപിച്ച് നടൻ ബാലയുടെ മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ. കാറിൽ യാത്ര ചെയ്യവേ മനഃപൂർവം ആരോ തന്റെ കാറിൽ മറ്റൊരു വണ്ടി കൊണ്ടുവന്ന് ഇടിച്ചുവെന്നും എന്താണ് കാര്യമെന്ന് അന്വേഷിക്കാനായി വണ്ടി നിർത്തിയപ്പോൾ വീണ്ടും രണ്ടുപ്രാവശ്യം ഇടിച്ചെന്നും എലിസബത്ത് പറയുന്നു. കൂടാതെ ബാല വിഷയത്തിൽ തന്നെ പിന്തുണച്ചെത്തിയ അഭിരാമി സുരേഷിനെ എലിസബത്ത് പരോക്ഷമായി വിമർശിക്കുകയും ചെയ്തു. വിവരങ്ങൾ അറിയിച്ച് എലിസബത്ത് പുറത്തിറക്കിയ വിഡിയോയിൽ പറയുന്നതിങ്ങനെ

‘‘ഇന്ന് ഞാൻ കാറിൽ വരുന്ന സമയത്ത് ഒരാൾ ഒരു വണ്ടി കൊണ്ടുവന്നു ഞങ്ങളുടെ വണ്ടിയിൽ ഇടിപ്പിച്ചു. ഇത് എന്നെ പേടിപ്പിക്കാൻ ആരെങ്കിലും ചെയ്തതാണോ എന്നൊന്നും അറിയില്ല. ഒരു തവണ ഇടിച്ചാൽ അറിയാതെ ചെയ്തതാണെന്ന് കരുതാം. ഇത് രണ്ടുമൂന്നു തവണ വന്നു ഇടിച്ചു. ഒരു തവണ ഇടിച്ചപ്പോൾ വണ്ടി നിർത്തി, ചോദിച്ചുകൊണ്ടിരുന്നപ്പോൾ വീണ്ടും ഇടിച്ചു, അത് കഴിഞ്ഞു മൂന്നാം തവണയും ഇടിച്ചു. ഇടിച്ചത് ക്ലോസ് റേഞ്ചിൽ ആയതുകൊണ്ടും അതൊരു ചെറിയ വണ്ടിയായതു കാരണവും ഞങ്ങളുടെ വണ്ടിക്ക് കാര്യമായ കുഴപ്പമൊന്നും സംഭവിച്ചില്ല. അയാളുടെ ബമ്പർ വന്നു ഞങ്ങളുടെ ടയറിനു മുകളിൽ ആണ് ഇടിച്ചത്. ഒന്നുകിൽ അയാൾ ബോധമില്ലാതെ ആണ് വണ്ടി ഓടിക്കുന്നത് അല്ലെങ്കിൽ അതൊരു ഭീഷണി തന്നെയാണ്. എന്തായാലും ഇങ്ങനെ ഒക്കെ സംഭവങ്ങൾ നടക്കുന്നുണ്ട് എന്ന് നിങ്ങളെ അറിയിക്കാൻ ആണ് ഞാൻ പറഞ്ഞത്.‌ അത് ഒരു ഭീഷണി ആണോ അതോ ഇത്രയും വണ്ടി ഓടിക്കാൻ അറിയാത്ത ആളാണോ വണ്ടി ഓടിക്കുന്നത് എന്ന് അറിയില്ല. മൂന്നു തവണ സിംപിൾ ആയി വെറുതെ കൊണ്ട് വേറൊരു വണ്ടിയിൽ ഇടിക്കേണ്ട കാര്യമില്ല. എന്തായാലും എനിക്ക് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല ഞാൻ ഇതുവരെ സുരക്ഷിതയാണ്.

കുറച്ചു ദിവസമായി കടുത്ത മാനസിക വിഷമത്തിൽ ആയത് കാരണം ആണ് വിഡിയോ ചെയ്യാതിരുന്നത്. ഞാൻ വിഡിയോ ചെയ്യുന്നത് എനിക്ക് നീതി കിട്ടും എന്ന് കരുതി അല്ല. മറിച്ച് ഞാൻ ചത്താലും ഇതൊക്കെ എല്ലാവരും അറിയണം എന്നുള്ളതുകൊണ്ടാണ്. എന്റെ വിഡിയോയ്ക്ക് സപ്പോർട്ട് ചെയ്തു വിഡിയോ ഇട്ട പലർക്കും ഭീഷണി വരികയും പലർക്കും കോപ്പിറൈറ്റ് സ്ട്രൈക്ക് കിട്ടുകയും ചെയ്തു എന്നറിഞ്ഞു, അതിൽ വലിയ വിഷമമുണ്ട്. അയാളുടെ ഗസ്റ്റ് ഹൗസിന്റെ കാര്യം പറഞ്ഞു പലരും വിളിക്കുന്നുണ്ട്, അവർക്ക് ഗസ്റ്റ് ഹൗസിൽ നടന്ന പല കാര്യങ്ങളും അറിയാം എന്നൊക്കെ പറഞ്ഞുകൊണ്ട് ഈ ഫോൺ നമ്പറിൽ വിളിക്കൂ എന്ന് പറയുന്നുണ്ട്. എനിക്ക് ഒരു നമ്പറിലും വിളിക്കേണ്ട കാര്യമില്ല, എനിക്ക് പറയാനുള്ളത് പറഞ്ഞു, മറ്റുള്ളവർ എന്നെപ്പോലെ ഇതിൽ പെടരുത് എന്ന് അറിയിക്കാനാണ് ഞാൻ ഇതൊക്കെ വിളിച്ചു പറയുന്നത്.

ചില ആൾക്കാർ പറയുന്നത് കണ്ടു, ഞങ്ങൾ 14 വർഷം അനുഭവിച്ചതാണ് ഇവർ രണ്ടു വർഷമേ അനുഭവിച്ചുള്ളൂ എന്ന്. രണ്ടു വർഷം അനുഭവിച്ചവർക്ക് ഇത്രയും സപ്പോർട്ട് കിട്ടുന്നുണ്ട്, 14 വർഷം അനുഭവിച്ചപ്പോൾ ആരും സപ്പോർട്ട് ചെയ്തില്ല എന്നൊക്കെ പറയുന്നുണ്ട്‌. എന്നെ ആരും സപ്പോർട്ട് ചെയ്യണം എന്ന് ഞാൻ ഞാൻ പറയുന്നില്ല. ഞാൻ അനുഭവിച്ചത് ഇനി വേറെ ആരും അനുഭവിക്കരുത്. ഞാൻ ആദ്യം തന്നെ കേസുമായി പോയെങ്കിൽ എനിക്ക് ഇതൊന്നും പറയാൻ പറ്റിയെന്ന് വരില്ല. ഇപ്പോഴും എത്ര ആളുകൾ അയാളെ സപ്പോർട്ട് ചെയ്തു നടക്കുന്നുണ്ട്. ഇത്രയൊക്കെ വിളിച്ചു പറഞ്ഞിട്ടും സപ്പോർട്ട് ചെയ്യുന്നില്ലേ, ഞാൻ ഒരു നാലഞ്ച് ദിവസം വിഡിയോ ഇടാൻ വൈകിയപ്പോൾ എന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു വരുന്നുണ്ട്. എന്നെ സംശയം ഉള്ള ആരും എന്നെ പിന്തുണയ്ക്കണ്ട, ഞാൻ എന്റെ കാര്യം നോക്കി മുന്നോട്ട് പോകുന്നുണ്ട്. എനിക്ക് ഡിപ്രെഷൻ ഉണ്ട് അതിനു മരുന്ന് കഴിക്കുന്നുണ്ട്, ചെറിയ വിഷമങ്ങൾ ഒക്കെ ഉണ്ട് അല്ലാതെ വേറെ പ്രശ്നം ഒന്നും ഇല്ല. എന്നെ അല്ല അയാളെ ആണ് നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽ അയാളുടെ കുഴിയിൽ പോയി ചാടിക്കോ. ഞാൻ ഒരു എംഡി ക്ക് പഠിക്കുന്ന വിദ്യാർഥി ആണ് എനിക്ക് രാഷ്ട്രീയക്കാരുമായി ഒന്നും ബന്ധമില്ല. എന്റെ കുടുംബത്തെ നാണം കെടുത്തുന്ന പരിപാടികൾ നടക്കുന്നുണ്ട്, എന്റെ ജീവന് ഭീഷണി ഉണ്ട്, എനിക്ക് മാത്രം അല്ല എന്റെ കുടുംബാംഗങ്ങളുടെ ജീവനും ഭീഷണി ഉണ്ട്. ഇനി ആരും ഈ ചതിക്കുഴിയിൽ വീഴരുത് എന്നുള്ളതുകൊണ്ടാണ് ഞാൻ പറയുന്നത്. ഈ സപ്പോർട്ടിന്റെ കണക്കൊന്നും പറഞ്ഞ് എന്നെ ബുദ്ധിമുട്ടിക്കാൻ നോക്കണ്ട. എന്നെ ആരും സപ്പോർട്ട് ചെയ്തില്ലെങ്കിലും സോഷ്യൽ മീഡിയ ഉള്ള കാലത്തോളം എന്നെ പൊലീസ് പിടിച്ചുകൊണ്ടു പോകുന്നതുവരെയും ഞാൻ പറഞ്ഞുകൊണ്ടിരിക്കും. ഇത്രനാളും ഒന്നും തുറന്നു പറയാതെ ഇരുന്നിട്ട് ഇപ്പോൾ സപ്പോർട്ടിന്റെ കാര്യം പറഞ്ഞു താരതമ്യം നടത്താൻ വരികയാണ്. ഒരു ഇര ന്യായമായത് വിളിച്ചു പറയുന്നു എന്ന് കാണുമ്പോൾ വേറൊരു ഇരയ്ക്ക് സന്തോഷം ആണ് തോന്നേണ്ടത്. എനിക്ക് മെസ്സേജ് ചെയ്ത പല ഇരകളും ഉണ്ട്, വർഷങ്ങളായി ഒന്നും പറയാൻ കഴിയുന്നില്ല നിങ്ങൾ ഫൈറ്റ് ചെയ്യുന്നത് കാണുമ്പോൾ സന്തോഷം ഉണ്ട് എന്ന് പറഞ്ഞിട്ട്. നിങ്ങൾ ഇതിൽ ജയിക്കണം അതാണ് ഞങ്ങളുടെ ആഗ്രഹം, നിങ്ങൾ ഞങ്ങൾക്ക് പ്രചോദനം ആണ് എന്നൊക്കെ പറയുന്നത് കാണുമ്പൊൾ സന്തോഷം ഉണ്ട് അല്ലാതെ ജീവൻ കളഞ്ഞിട്ട് എനിക്ക് ഒന്നും നേടാനില്ല.’’–എലിസബത്ത് പറയുന്നു

ബന്ധം തെളിയിക്കാനായി സെൽഫികൾ പോസ്റ്റ് ചെയ്യേണ്ടതുണ്ടോ? ഭർത്താവുമായി വേർപിരിഞ്ഞുവെന്ന വാർത്തയിൽ നടി ഭാവന

0
Spread the love

വെള്ളിത്തിരയിലും ജീവിതത്തിലും പടപൊരുതി തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ഭാവന. ഇപ്പോഴിതാ വിവാഹമോചിതയാവുകയാണെന്ന ​ഗോസിപ്പുകളോട് പ്രതികരിച്ചിരിക്കുകയാണ് താരം. കന്നഡ സിനിമാവ്യവസായത്തിലെ തിരക്കേറിയ നിർമാതാവാണ് ഭാവനയുടെ ഭർത്താവ് നവീൻ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഭാവന വിവാഹമോചന വാർത്തകളിൽ വ്യക്തത വരുത്തിയത്.

ഭർത്താവുമൊത്തുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്യാത്തതുകാരണം അവരെന്നെ വിവാഹമോചിതയെന്നാണ് വിളിക്കുന്നത്. ഞങ്ങൾ ഇപ്പോഴും ഒരുമിച്ച് തന്നെയാണ് ജീവിക്കുന്നത്. സ്വകാര്യതയെ മാനിക്കുന്ന വ്യക്തിയാണ് ഞാൻ. ഞാൻ ഏതെങ്കിലും ചിത്രം പോസ്റ്റ് ചെയ്താലും ആളുകൾ ഓരോ ഊഹാപോഹ കഥകൾ ഉണ്ടാക്കുകയും ചെയ്യും. ഞങ്ങളുടെ ബന്ധം തെളിയിക്കാനായി സെൽഫികൾ പോസ്റ്റ് ചെയ്യേണ്ടതുണ്ടോ?’ ഭാവന അഭിമുഖത്തിൽ ചോദിക്കുന്നു.

തമിഴിൽ നിരവധി വലിയ പ്രോജക്റ്റുകൾ ശ്രദ്ധക്കുറവ് കാരണം വിട്ടുപോയെന്നും ഭാവന പറയുന്നു. സിനിമാസെറ്റുകളെ വെക്കേഷൻ ട്രിപ്പുകൾ പോലെയാണ് കണ്ടത്. അതുകൊണ്ടുതന്നെ നിരവധി വലിയ അവസരങ്ങൾ നഷ്ടപ്പെടുത്തേണ്ടി വന്നു. വിജയുടെ ബിഗ് ബജറ്റ് ചിത്രം പുലിയിൽ ഹൻസിക മോട്വാണിയുടെ വേഷം കൈകാര്യം ചെയ്യാൻ ആദ്യം പരിഗണിച്ചത് ഭാവനയെയാണെന്നും നടി അഭിമുഖത്തിൽ വെളിപ്പെടുത്തി

ഭാവനയുടെ ദ ഡോർ എന്ന തമിഴ് ചിത്രം റിലീസിന് ഒരുങ്ങുകയാണ്. 12 വർഷത്തിനു ശേഷം ഭാവന തമിഴിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഭാവനയുടെ സഹോദരൻ ജയ്ദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ ഡ്രീംസ് സ്റ്റുഡിയോസിന്റെ ബാനറിൽ ഭാവനയുടെ ഭർത്താവ് നവീൻ രാജനാണ് നിർമിക്കുന്നത്. മാർച്ച് 28-നെത്തുന്ന ഈ ആക്ഷൻ ഹൊറർ ത്രില്ലർ ചിത്രം സഫയർ സ്റ്റുഡിയോസ്സാണ് തീയേറ്ററിൽ എത്തിക്കുന്നത്. ഗണേഷ് വെങ്കിട്ടരാമൻ, ജയപ്രകാശ്, ശിവരഞ്ജനി, നന്ദകുമാർ, ഗിരീഷ്, പാണ്ടി രവി, സംഗീത, സിന്ധൂരി, പ്രിയ വെങ്കട്ട്, രമേഷ് അറുമുഖം, കപിൽ, ബൈരി വിഷ്ണു, റോഷ്നി, സിതിക്, വിനോലിയ തുടങ്ങിയ അഭിനേതാക്കളും അഭിനയിക്കുന്നു.

സ്കൂളിൽ സംഘർഷം; മലപ്പുറത്ത് മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു

0
Spread the love

മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി സംഘർഷം. പരിക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിലും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാർത്ഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ നടപടി നേരിട്ട വിദ്യാർത്ഥി ഇന്ന് പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. നടപടി നേരിട്ട വിദ്യാർത്ഥിയാണ് മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചത്. മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടയിലാണ് സംഘർഷം ഉണ്ടായത്:

മുടി ഇനി ഒന്ന് പോലും കൊഴിയില്ല, ഉള്ളും വെക്കും വെറും 2 മാസം കൊണ്ട്

0
Spread the love

ഇന്നത്തെ യുവതലമുറയ്ക്ക് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. എന്നിരുന്നാലും, മുടി കൊഴിച്ചിലും മുടി കനംകുറയുന്നതും മിക്ക ആളുകളുടെയും സാധാരണ പ്രശ്നങ്ങളാണ്. പണ്ടൊക്കെ മുടി കൊഴിച്ചിൽ വാർദ്ധക്യത്തിന്റെ ലക്ഷണമായിരുന്നു. എന്നാൽ ഇപ്പോൾ നിരവധി യുവാക്കൾ ഇത് അനുഭവിക്കുന്നുണ്ട്. സ്ത്രീപുരുഷഭേദമില്ലാതെ നിരവധി പേർക്ക് മുടി കൊഴിച്ചിൽ ഉണ്ടാകാറുണ്ട്. ജീവിതശൈലിയിലെ മാറ്റങ്ങൾ, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ, ജോലിസ്ഥലത്തെ അന്തരീക്ഷം, മലിനീകരണം, സമ്മർദ്ദം തുടങ്ങി വിവിധ കാരണങ്ങളാൽ മുടി കൊഴിച്ചിൽ സംഭവിക്കുന്നതായി വിദഗ്ദ്ധർ പറയുന്നു.

തൽഫലമായി, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഇന്ന് നിരവധി ചികിത്സകൾ ലഭ്യമാണ്. എന്നിരുന്നാലും, ഇവയെല്ലാം ലഭിക്കാൻ ധാരാളം പണം ആവശ്യമാണ്, അതിനാൽ എല്ലാവർക്കും അവ താങ്ങാൻ കഴിയില്ല. ഇതിനെക്കുറിച്ച് വിഷമിക്കേണ്ട കാര്യമില്ല. കാരണം, നമ്മുടെ വീട്ടിലുള്ള ലളിതമായ ചേരുവകൾ ഉപയോഗിച്ച് മുടി കട്ടിയുള്ളതാക്കുന്ന ഒരു ഹെയർ പായ്ക്ക് നമുക്ക് സ്വന്തമായി തയ്യാറാക്കാം.

ഇവയിൽ രാസവസ്തുക്കൾ ചേർക്കേണ്ട ആവശ്യമില്ല. അതനുസരിച്ച്, തേങ്ങ ചെറിയ കഷണങ്ങളാക്കി അരി കഞ്ഞിക്കൊപ്പം മിക്സിയിൽ പൊടിച്ചെടുക്കണം. അതിനുശേഷം, നിങ്ങൾക്ക് അതിൽ നിന്ന് തേങ്ങാപ്പാൽ അരിച്ചെടുക്കാം. മറുവശത്ത്, നാല് ടേബിൾസ്പൂൺ പച്ച ഉലുവയും ഉലുവയും രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് തേങ്ങാപ്പാലിൽ ചേർത്ത് അരയ്ക്കുക. ഇത് ഒരു ഹെയർ പായ്ക്ക് ഉണ്ടാക്കാൻ സഹായിക്കും. ഇത് മുടിയുടെ വേരുകളിൽ മസാജ് ആയി പുരട്ടി ഏകദേശം 30 മിനിറ്റിനു ശേഷം കുളിക്കാം. ആഴ്ചയിൽ രണ്ടുതവണ ഈ ഹെയർ പായ്ക്ക് 2 മാസം ഉപയോഗിച്ചാൽ മുടി കട്ടിയുള്ളതായി വളരും.

എമ്പുരാനിലെ ഡ്രാഗൺ മിസ്റ്ററി മാൻ ടൊവിനോയോ ? മോഹൻലാലിൻറെ ഡയലോഗിൽ സംശയം ഉറപ്പിച്ച് ആരാധകർ

0
Spread the love

തികച്ചും സർപ്രൈസായാണ് എമ്പുരാൻ ട്രെയിലർ എത്തിയത്. ട്രെയിലർ എത്തി മണിക്കൂറിനകം തന്നെ 3.2 മില്യൺ വ്യൂസ് കാഴ്ചക്കാരെ നേടി. ബ്രഹ്മാണ്ഡം ചിത്രം തന്നെയാണ് എമ്പുരാൻ എന്ന് ട്രെയിലർ കാണിച്ചുതരുന്നു.മോഹൻലാലും മഞ്ജു വാര്യരും പൃഥ്വിരാജും ഇന്ദ്രജിത്തുമെല്ലാം ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നു. എന്നാൽ ഡ്രാഗൺ ചിഹ്നമുള്ള ഡ്രസ് ധരിച്ച് പുറംതിരിഞ്ഞ് നിൽക്കുന്ന ഒരാളെയും കാണാം. ആളുടെ മുഖം വ്യക്തമായി കാണാത്ത രീതിയിൽ ആണ് ട്രെയിലറിൽ കാണിക്കുന്നത്. മിന്നിമാഞ്ഞു പോകുന്ന കഥാപാത്രം. ടൊവിനോ തോമസ് ആണോ ഇൗ മിസ്റ്ററി ഡ്രാഗൺ മാൻ എന്നാണ് സോഷ്യൽ മീഡിയയുടെ സംശയം.

ടൊവിനോ അവതരിപ്പിക്കുന്ന ജതിൻ രാംദാസിനെ ദൈവപുത്രൻ എന്നാണ് ലൂസിഫറിൽ സ്റ്രീഫൻ നെടുമ്പള്ളി വിശേഷിപ്പിക്കുന്നത്. എന്നാൽ എമ്പുരാൻ ട്രെയിലറിൽ മോഹൻലാൽ പറയുന്ന ഡയലോ ഗ് കൂട്ടി വായിച്ചാണ് വില്ലൻ ടൊവിനോ തോമസ് എന്ന് ആരാധകർ ഉറപ്പിക്കുന്നത്. ദൈവപുത്രൻ തന്നെ തെറ്റ് ചെയ്യുമ്പോൾ ചെകുത്താനെ അല്ലാതെ വേറെ ആരെ ആശ്രിക്കാൻ ! സ്റ്റീ ഫൻ നെടുമ്പള്ളി അഥവാ അബ്രാം ഖുറേഷി ! പിതാവിന്റെയും പുത്രന്റെയും ഇടയിൽ വിരിഞ്ഞ ഇരുട്ടിന്റെ പൂവ് ! തമോഗോളങ്ങളുടെ എമ്പുരാൻ !

ഫഹദ് ഫാസിൽ,​ ബ്രേക്കിങ് ബാഡ് താരം ജോൻ കാ‌ലോ എസ് പൊസിറ്റോ ഇവരിൽ ആരെങ്കിലുമാണോ എമ്പുരാനിലെ വില്ലൻ എന്ന് സംശയിക്കുന്നവരും ഏറെയാണ്. ഫഹദ് എമ്പുരാനിലുണ്ടെന്ന രീതിയിൽ മുൻപും അഭ്യൂഹങ്ങൾ ശക്തമായിരുന്നു. കഴിഞ്ഞ നവംബർ ഒന്നിന് എമ്പുരാൻ ടീം ഒരു പോസ്റ്റർ പങ്കുവച്ചപ്പോഴാണ് സമാനമായ സംശയം ഉയർന്നത്. വെള്ള ഷർട്ടിട്ട് പുറം തിരിഞ്ഞ് നിൽക്കുന്ന ഒരാളായിരുന്നു ആ പോസ്റ്ററിൽ ഉണ്ടായിരുന്നത്. ആ ചിത്രത്തിലും ഷർട്ടിൽ ഒരു ചുവന്ന ഡ്രാഗൺ ഉണ്ടായിരുന്നു. പൃഥ്വിരാജിനും ഫഹദിനും ഒപ്പമുള്ള ഒരു ചിത്രം അടുത്തിടെ മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മസൂദിനും രംഗയ്ക്കും ഒപ്പം എന്നായിരുന്നു ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. എന്തായാലും എമ്പുരാനിൽ ആരും പ്രതീക്ഷിക്കാത്ത ഒരുതാരം സർപ്രൈസ് റോളിൽ ഉണ്ടെന്ന വാർത്ത ശക്തമാണ്. അത് ആരെന്ന് മാർച്ച് 27ന് എമ്പുരാൻ റിലീസ് ചെയ്യുമ്പോൾ അറിയാം.

‘ക്രൂരമായ ലൈം​ഗിക വൈകൃതത്തിനിരയാക്കി, യാസിറിനൊപ്പം പോകില്ലെന്ന് പൊട്ടിക്കരഞ്ഞ് ഷിബില പറഞ്ഞു’; വെളിപ്പെടുത്തൽ

0
Spread the love

താമരശേരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി ഷിബിലയ്ക്ക് നിയമസഹായം നൽകിയ സലീന. തനിക്ക് യാസിറിനൊപ്പം ജീവിക്കേണ്ടെന്ന് ഷിബില പറഞ്ഞിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് പൊലീസ് സ്റ്റേഷനിൽ നിന്നുമിറങ്ങിയത്. മയക്കുമരുന്ന് ഉപയോ​ഗിച്ച ശേഷം യാസി‍ർ ഷിബിലയെ ക്രൂര ലൈം​ഗിക വൈകൃതത്തിനിരയാക്കിയിരുന്നു എന്നും സലീന പറയുന്നു. ശാരീരിക മർദ്ദനത്തിലുപരി ഇതാണ് വിവാഹമോചന തീരുമാനത്തിലേക്ക് ഷിബിലയെ നയിച്ചതെന്നും സലീന വെളിപ്പെടുത്തി.

ഫെബ്രുവരി 28ന് താമരശ്ശേരി പൊലീസിൽ പരാതി നൽകിയ ശേഷം ഷിബിലയേയും, യാസിറിനേയും സ്റ്റേഷനിൽ വിളിച്ചു വരുത്തി സംസാരിച്ചിരുന്നു. യാസിറിന് ഒപ്പം പോകില്ല എന്ന നിലപാടിൽ ഷിബിലയും, കൂടെ പോരണമെന്ന് യാസിറും നിലപാട് എടുത്തതോടെ ഒന്നിച്ചു വിടാനുള്ള സാധ്യത കുറഞ്ഞെന്നും തുടർന്ന് ഒരു മാസം ഷിബില സ്വന്തം വീട്ടിൽ നിൽക്കട്ടെയെന്നും അതു കഴിഞ്ഞ് തുടർന്നുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാമെന്നും ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ തീരുമാനിച്ചാണ് പൊലീസ് സ്റ്റേഷനിൽ നിന്നും തിരികെ പോയത്. പിന്നീടാണ് അരും കൊലയെ പറ്റി താനറിഞ്ഞതെന്നും സലീന പറയുന്നു. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ലീഗൽ എയ്ഡ് ക്ലിനിക് വാേളണ്ടിയറാണ് സലീന ഹുസൈൻ.

മാർച്ച് 18നാണ് താമരശ്ശേരി ഈങ്ങാപ്പുഴയില്‍ യാസിര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. നോമ്പുതുറക്കുന്ന സമയത്തായിരുന്നു കൊല നടന്നത്. ഷിബിലയുടെ വീട്ടിലെത്തിയ യാസിര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്‌മാനെയും മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജിയും താമരശ്ശേരി താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഷിബിലയുടെ മരണത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിലെ രണ്ട് മുറിവുകളും ആഴത്തിലുള്ളതാണെന്നും ആകെ 11 മുറിവുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഉപ്പയെ ലക്ഷ്യമിട്ടാണ് യാസിര്‍ വീട്ടിലെത്തിയതെന്നാണ് വിവരം. ഷിബിലയെ കൂടെ കൊണ്ടുപോകുന്നതില്‍ ഉപ്പ തടസ്സം നിന്നു. ഇതോടെ ഉപ്പയെ കൊലപ്പെടുത്താനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്ന് യാസിര്‍ പൊലീസിനോട് പറഞ്ഞത്. ഷിബിലയെ യാസര്‍ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു.സ്നേഹിച്ച് വിവാഹം കഴിച്ചവരായിരുന്നു യാസിറും ഷിബിലയും. വീട്ടുകാര്‍ പിന്തുണയ്ക്കാത്തതിനെ തുടര്‍ന്ന് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വിവാഹത്തിന് ശേഷം യാസര്‍ ഷിബിലയെ നിരന്തരം ആക്രമിച്ചു. വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിനെ തുടര്‍ന്ന് മൂന്ന് വയസുകാരി മകളുമായി സ്വന്തം വീട്ടിലായിരുന്നു ഷിബില താമസിച്ചിരുന്നത്.

ശ്രദ്ധിക്കുക! ഈ നമ്പറുകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ യുപിഐ സേവനം തടസ്സപ്പെടും; കാരണം

0
Spread the love

സജീവമായി ഉപയോഗിക്കാത്ത (ഇനാക്ടീവ്) മൊബൈല്‍ നമ്പറുകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ യുപിഐ സേവനം ലഭിക്കില്ല. തട്ടിപ്പും അനധികൃത ഇടപാടുകളും തടയുന്നതിന് അത്തരം നമ്പറുകള്‍ വിച്ഛേദിക്കാന്‍ നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ബാങ്കുകളോടും പേയ്മെന്റ് സേവന ദാതാക്കളോടും നിര്‍ദ്ദേശിച്ചു.

സേവനം തടസ്സപ്പെടാതിരിക്കാന്‍ ഉപയോക്താക്കള്‍ അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകള്‍ സജീവമായി തുടരുന്നുവെന്ന് ഉറപ്പാക്കണം.അല്ലാത്തപക്ഷം ഏപ്രില്‍ ഒന്നുമുതല്‍ യുപിഐ സേവനം ലഭിക്കില്ലെന്നാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇനാക്ടീവ് ആയിട്ടുള്ള മൊബൈല്‍ നമ്പറുകള്‍ വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഉപയോക്താക്കള്‍ അവരുടെ നമ്പറുകള്‍ മാറ്റിയാലും സജീവമായി ഉപയോഗിക്കാതിരുന്നാലും യുപിഐ അക്കൗണ്ടുകള്‍ പലപ്പോഴും സജീവമായി തുടരുന്നതായാണ് കണ്ടുവരുന്നത്. ഇത് ദുരുപയോഗത്തിന് കാരണമാകുന്നതായി കണ്ടെത്തി.

ഫോണ്‍ നമ്പര്‍ റീഅസൈന്‍ ചെയ്താലും തട്ടിപ്പുകാര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ അവസരം ലഭിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുകള്‍ തടയുന്നതിന് വേണ്ടിയാണ് ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള പേയ്‌മെന്റ് ആപ്പുകളോടും ബാങ്കുകളോടും യുപിഐ സിസ്റ്റത്തില്‍ നിന്ന് നിഷ്‌ക്രിയ നമ്പറുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചത്.

യുപിഐ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിന് മുമ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കും. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ഒരു മൊബൈല്‍ നമ്പര്‍ നിഷ്‌ക്രിയമായി തുടരുകയാണെങ്കില്‍ തട്ടിപ്പ് തടയുന്നതിനായി ആ ഫോണ്‍ നമ്പര്‍ യുപിഐ ലിസ്റ്റില്‍ നിന്ന് ഡീലിസ്റ്റ് ചെയ്യപ്പെടും. സമയപരിധിക്ക് മുമ്പ് മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്തുകൊണ്ട് ഉപയോക്താക്കള്‍ക്ക് അവരുടെ യുപിഐ സേവനം നിലനിര്‍ത്താനും അവസരം നല്‍കും.

ആരെയാണ് ഇത് ബാധിക്കുക?

മൊബൈല്‍ നമ്പര്‍ മാറ്റിയെങ്കിലും ബാങ്കില്‍ അത് അപ്ഡേറ്റ് ചെയ്യാത്ത ഉപയോക്താക്കള്‍. ദീര്‍ഘകാലമായി കോളുകള്‍, എസ്എംഎസ് അല്ലെങ്കില്‍ ബാങ്കിങ് അലര്‍ട്ടുകള്‍ക്കായി ഉപയോഗിക്കാത്ത നിഷ്‌ക്രിയ നമ്പറുകളുള്ള ഉപയോക്താക്കള്‍. ബാങ്ക് വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാതെ നമ്പര്‍ സറണ്ടര്‍ ചെയ്ത ഉപയോക്താക്കള്‍. പഴയ നമ്പര്‍ മറ്റൊരാള്‍ക്ക് വീണ്ടും അസൈന്‍ ചെയ്ത ഉപയോക്താക്കള്‍.

എമ്പുരാന്റെ മുന്നിൽ ആ ബ്രഹ്മാണ്ഡ പടങ്ങളും വീഴുന്നു; വിറ്റുപോയത് 96000 ടിക്കറ്റുകള്‍, ഇനി മുന്നിലുള്ളത് ഒരേ ഒരു ചിത്രം

0
Spread the love

സോഷ്യല്‍ മീഡിയ നിറയെ എമ്പുരാനാണ്. മോഹൻലാലിന്റെ എമ്പുരാന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് അഭൂതപൂര്‍വമായ വരവേല്‍പാണ് ലഭിക്കുന്നത്. എമ്പുരാന്റെ മുന്നില്‍ പല ടിക്കറ്റ് ബുക്കിംഗ് റെക്കോര്‍ഡുകളും തകരുകയാണ്. ബുക്ക് മൈ ഷോയില്‍ ആദ്യത്തെ ഒരു മണിക്കൂറിലെ ടിക്കറ്റ് ബുക്കിംഗില്‍ രണ്ടാം സ്ഥാനത്താണ് എമ്പുരാൻ, ബുക്ക് മൈ ഷോയിലെ ആദ്യത്തെ ഒരു മണിക്കൂറിലെ ടിക്കറ്റ് ബുക്കിംഗ് കളക്ഷനില്‍ ആറ് സ്ഥാനങ്ങളില്‍ ഉള്ള ചിത്രങ്ങള്‍ ചുവടെ

1. പുഷ്‍പ 2 ദ റൂള്‍- 108K

2. എമ്പുരാൻ- 96K

3. കല്‍ക്കി 2898 എഡി- 96K

4. ജവാൻ- 86K

5. ലിയോ- 83K

6. അനിമല്‍- 80K

ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ സിനിമ മാര്‍ച്ച് 27ന് റിലീസാകുമ്പോള്‍ പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്.

ഖുറേഷി എബ്രമായി ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ എമ്പുരാൻ സ്റ്റൈലിഷ് സിനിമ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് വ്യക്തമായിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും താരങ്ങള്‍ മോഹൻലാല്‍ ചിത്രത്തില്‍ ഉണ്ടാകും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടപ്പോള്‍ വ്യക്തമായിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts