Home Blog Page 254

ലഹരിയിൽ നിന്ന് നാടിനെ രക്ഷിക്കാൻ തന്റെ സിനിമ ഒടിടിയിൽ ഇറക്കുമെന്ന് ഒമർ ലുലു; ഇത്ര വലിയ ക്രൂരത മലയാളികളോട് വേണോയെന്ന് ആരാധകർ

0
Spread the love

സിനിമയും സോഷ്യൽ മീഡിയയും സിലിബ്രിറ്റികളുടെ പ്രവർത്തികളും പൊതുജനത്തെ സ്വാധീനിക്കുന്നുണ്ടോ? എന്ന വിഷയത്തിൽ വലിയ ചർച്ച നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഇതിൽ തന്നെ ഏറ്റവും പ്രാഥമികമായി സിനിമയും അതിലെ ഉള്ളടക്കങ്ങളും പ്രേക്ഷകരുടെ ദൈനംദിന ജീവിതത്തെ പോലും സ്വാധീനിക്കുന്നു എന്നും തങ്ങളുടെ ഇഷ്ട താരങ്ങളുടെ ചെയ്തികൾ ആരാധകരെയും സ്വാധീനിച്ചേക്കാം തുടങ്ങിയ വസ്തുതകളിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഇത്തരത്തിൽ നാട്ടിൽ നാട്ടിൽ ലഹരിയെ തുടർന്നുള്ള ആക്രമണങ്ങളും കാെലപാതകങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒരു നാടിനെ ലഹരിമുക്തമാക്കിയ തന്റെ ചിത്രം ഒടിടി വഴി റിലീസ് ചെയ്യുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.

തിയേറ്ററിൽ വലിയ പരാജയം ഏറ്റുവാങ്ങിയ ബാഡ് ബോയ്സ് എന്ന സിനിമയാണ് ഒടിടിയിലൂടെ ഇറക്കുമെന്ന് സംവിധായകൻ വ്യക്തമാക്കിയത്. 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ചിത്രമാണ് മാസങ്ങൾക്കൊടുവിൽ ഒടിടിയിലെത്തുന്നത്.

അതേസമയം ഒമർ ലുലുവിന്റെ പോസ്റ്റിനു താഴെ രസകരമായ ചില കമന്റുകളും നിറയുന്നത് കാണാം. ഇത്രയും വലിയ ക്രൂരത ഈ സാഹചര്യത്തിൽ മലയാളികളോട് വേണോ?,അതിന്റെ ഇടയിൽ കൂടെ പ്രൊമോഷൻ?, പടത്തിന്റെ പേര് ഗുഡ് ബോയ്സ് എന്നാണെങ്കിൽ കാണാമായിരുന്നു, നിങ്ങളെ അല്ലെ കഞ്ചാവ് കേസിൽ പൊക്കിയത്, ആ നിങ്ങൾ ലഹരിക്കെതിരെ പടം ഇറക്കുന്നു, ഇയാളുടെ പടം കണ്ടാൽ ലഹരി ഉപയോഗിക്കാത്തവരും ഉപയോഗിക്കും എന്ന് തുടങ്ങി നീളുന്നു നെഗറ്റീവ് കമെന്റുകൾ.

30 ഓളം തവണ ദുബായ് ട്രിപ്പ്‌, മുഖത്ത് ചതവുകൾ; സ്വർണ്ണ കടത്ത് കേസിൽ നടിയുടെ ലാപ്ടോപ്പ് വിവരങ്ങൾ നിർണായകം

0
Spread the love

ബെംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് പിടിയിലായ കന്നഡ നടി രന്യ റാവുവിന്റെ ലാപ്‌ടേപ്പിലേയും മൊബൈല്‍ ഫോണിലേയും വിവരങ്ങള്‍ കേസില്‍ നിര്‍ണായകമാകും. കുറഞ്ഞ കാലയളവില്‍ 30 ഓളം തവണ ദുബായ് സന്ദര്‍ശനം നടത്തിയിട്ടുള്ള രന്യ വന്‍ സ്വര്‍ണക്കടത്ത് റാക്കറ്റിന്റെ ഭാഗമായതായാണ് ഡി.ആര്‍.ഐ സംശയിക്കുന്നത്. രന്യയില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പ് ലോക്കായതിനാല്‍ തുറന്ന് പരിശോധിക്കാന്‍ ഡി.ആര്‍.ഐക്ക് ആയിട്ടില്ല. ഇത് തുറന്ന് പരിശോധിച്ചാല്‍ സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനിടെ രന്യയുടെ മുഖത്തുള്ള ക്ഷതവും സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്താണ് സ്വര്‍ണക്കടത്തിന് നിയോഗിച്ചതെന്നായിരുന്നു രന്യ ഡിആര്‍ഐക്ക് ആദ്യം നല്‍കിയ മൊഴി. ഇത് സംബന്ധിച്ചുള്ള അന്വേഷണങ്ങളും നടക്കും.ദുബായില്‍ ശക്തമായ ബന്ധം രന്യക്കുണ്ടെന്ന് തന്നെയാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ദുബായില്‍നിന്ന് എത്തിക്കുന്ന സ്വര്‍ണം ഒരു സംഘത്തിനാണ് കൈമാറുന്നതെന്ന് രന്യ വ്യക്തമാക്കിയിട്ടുണ്ട്.ദുബായ് വിമാനത്താവളത്തില്‍വെച്ചാണ് രന്യ തുടയിലും അരക്കെട്ടിലും വെച്ച് സ്വര്‍ണക്കെട്ടികള്‍ ടേപ്പും ക്രേപ്പ് ബാന്‍ഡേജും ഉപയോഗിച്ച് പൊതിഞ്ഞതെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറയുന്നു.ദുബായിയില്‍നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തുന്ന രന്യയെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് പ്രോട്ടോക്കോള്‍ സംരക്ഷണം നല്‍കി പരിശോധനകളില്ലാതെ പുറത്തേക്ക് കൊണ്ടുപോയിരുന്നത്.

നടിയുടെ മൊഴി മൂന്നുതവണ രേഖപ്പെടുത്തിയതിലും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറ്റങ്ങളൊന്നും അവര്‍ നിഷേധിച്ചിട്ടില്ലെന്നും കേസില്‍ മറ്റുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനെക്കുറിച്ച് കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഡിആര്‍ഐ കൂട്ടിച്ചേര്‍ത്തു.ഇതിനിടെ രന്യയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ നടന്നത് സംബന്ധിച്ചും കള്ളക്കടത്തിന്റെ കൂടുതല്‍ വിവരങ്ങളറിയുന്നതിനും രന്യയുടെ കസ്റ്റഡി ആവശ്യമാണെന്നും ഡിആര്‍ഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

മോഡേണായി നടക്കണമെന്ന ആഗ്രഹം രക്ഷിതാക്കൾ സമ്മതിച്ചിരുന്നില്ല; നാടുവിട്ട വിദ്യാർത്ഥിനികൾ മുംബൈയിലെത്തി ആദ്യം ചെയ്തത് മുടി സ്ട്രൈറ്റനിങ്

0
Spread the love

മലപ്പുറം: താനൂരില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ഥിനികളെ മുപ്പത്തിയാറ് മണിക്കൂറിനുശേഷം മഹാരാഷ്ട്രയിൽ കണ്ടെത്തിയതോടെ ആശ്വാസത്തിൽ രാവും പകലും ഇല്ലാതെ സ്റ്റേഷനിൽ കാത്തിരുന്ന രക്ഷിതാക്കൾ. കുട്ടികളെ കണ്ടെത്തിയ ഉടന്‍ തന്നെ അധികൃതര്‍ രക്ഷിതാക്കളുമായി വീഡിയോകോള്‍ ചെയ്ത് മക്കള്‍ സുരക്ഷിതരാണെന്ന് അറിയിച്ചിട്ടുണ്ട്. ഒന്നും പേടിക്കണ്ട, വേഗം തന്നെ തിരികെ വരൂ എന്ന പിതാവിന്റെ സങ്കടത്തോടെയുള്ള അഭ്യര്‍ഥന കേട്ടതോടെ കുട്ടികളിലൊരാള്‍ മുഖം പൊത്തിക്കരഞ്ഞു

കുട്ടികള്‍ പരീക്ഷ എഴുതാന്‍ പോയതാണ്. വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ തക്ക കാരണങ്ങള്‍ ഒന്നും തന്നെയില്ല. അവള്‍ക്ക് മോഡേണായി നടക്കാന്‍ വലിയ ഇഷ്ടമാണ്. മുടി സ്‌ട്രെയ്റ്റന്‍ ചെയ്യാന്‍ നിര്‍ബന്ധം പിടിച്ചിരുന്നു. പുരികം ത്രഡ് ചെയ്യണമെന്ന് പറയാറുണ്ടായിരുന്നു. പാന്റ്‌സ് ഇടണമെന്ന് വാശി പിടിച്ചിരുന്നു. ഞങ്ങള്‍ സമ്മതം കൊടുത്തിരുന്നില്ല. എനിക്കതൊന്നും ഇഷ്ടമുള്ള കാര്യമല്ല എന്നുപറഞ്ഞിരുന്നു. മോഡേണായി നടക്കണമെന്നാണ് അവളുടെ ആഗ്രഹം. അവിടെ പോയി ആദ്യം ചെയ്തതും മുടി സ്‌ട്രെയ്റ്റൻ ചെയ്യുകയാണ്. ഞങ്ങളെയൊക്കെ ബേജാറാക്കിക്കൊണ്ട് അവര്‍ രണ്ടുപേരും ഒരു ടൂര്‍ പോയി എന്നു കരുതുകയാണ് ഞങ്ങള്‍ ഇപ്പോള്‍. കണ്ടെത്തിയതില്‍ ആശ്വാസമുണ്ട്. ഒരു സി.സി ടിവി ദൃശ്യം മാത്രമേ ആകെയൊരു തുമ്പായി ഉണ്ടായിരുന്നുള്ളൂ. അതില്‍ നിന്നും ഇത്രയെത്തിച്ചതില്‍ എല്ലാവര്‍ക്കും വളരെയധികം നന്ദിയുണ്ട്. വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് കുട്ടികള്‍ പറഞ്ഞതായി അറിഞ്ഞു. അവര്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ കഷ്ടപ്പെടുന്നത്. അത് പ്രശ്‌നങ്ങളാണ് എന്നത് അവരുടെ തെറ്റിദ്ധാരണയായിരിക്കും. അവര്‍ തിരികെ വരണം. ഞങ്ങള്‍ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തും. തിരികെ വീട്ടിലെത്തിയാല്‍ എന്താണ് സംഭവിക്കുക എന്ന് അവര്‍ക്ക് പേടിയുണ്ടാവും. രാത്രി മകളോട് സംസാരിച്ച് പരമാവധി ഹാപ്പിയാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മലയാള സമാജക്കാരാണ് ഭക്ഷണം കൊടുത്തതും കൂടെ നിര്‍ത്തിയതും. അവരോടും നന്ദി പറയുകയാണ്.എടവണ്ണയിലുള്ള ഒരു സുഹൃത്ത് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു എന്നു അറിയുന്നത് പോലീസ് പറഞ്ഞപ്പോഴാണ്. ടെക്‌സ്റ്റയില്‍ മേഖലയിലുള്ള അയാള്‍ പര്‍ച്ചേസിനുപോയപ്പോള്‍ അവരും കൂടെപ്പോയി എന്നാണ് കേള്‍ക്കുന്നത്. അതേപ്പറ്റി അന്വേഷിക്കട്ടെ. ഞങ്ങള്‍ക്ക് അങ്ങനെയൊരു സൗഹൃദം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രണ്ടു സ്‌നേഹിതരാണല്ലോ പോയത്. തിരികെ വന്നിട്ട് കൂടുതല്‍ ചോദിച്ചറിയണം.

യൂണിഫോമില്‍ വീട്ടില്‍ നിന്നിറങ്ങിയവര്‍ വഴിയില്‍ നിന്നും ഡ്രസ് മാറിയാണ് വണ്ടി കയറിയത് എന്നറിഞ്ഞു. ഡ്രസ് മാറിയതുകൊണ്ടാണ് കണ്ടെത്താന്‍ ബുദ്ധിമുട്ടായത്. ഡ്രസ് വാങ്ങാനും മുടി സ്ട്രെയ്റ്റൻ ചെയ്യാനുമൊക്കെ പണം കണ്ടെത്തിയത് കൈയിലുള്ള ആഭരണങ്ങള്‍ വിറ്റിട്ടായിരിക്കാം. വീട്ടില്‍ നിന്നും പണമൊന്നും കൊണ്ടുപോവാന്‍ സാധ്യതയില്ല. കുഴപ്പമില്ലാത്ത രീതിയില്‍ പഠിക്കുന്ന കുട്ടിയാണ്. തുടര്‍ന്നും പഠിക്കണമെന്നൊക്കെ പറഞ്ഞിരുന്നു. മകള്‍ വീട്ടിലെത്തുക എന്നതാണ് ആദ്യത്തെ ആശ്വാസം.’- വിദ്യാര്‍ഥിനികളില്‍ ഒരാളുടെ രക്ഷിതാവ്മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി ഇറങ്ങിയ രണ്ടു പേരെയും ബുധനാഴ്ച്ച 11 മണിയോടെയാണ് കാണാതായത്. റഹീമിനൊപ്പം കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഇവര്‍ പന്‍വേലിലേക്ക് പോയതായാണ് പോലീസിന് വിവരം ലഭിച്ചത്. അന്വേഷണത്തിനൊടുവിൽ മഹാരാഷ്ട്രയിലെ ലോണാവാല സ്റ്റേഷനില്‍നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടികളെ കേരള പോലീസ് കൈമാറിയ ഫോട്ടോയില്‍ നിന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കേരള പോലീസും റെയില്‍വേ പോലീസും നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടികളെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിച്ചത്. നിലവില്‍ റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലുള്ള പെണ്‍കുട്ടികളെ തിരികെ കൊണ്ടുവരാനായി താനൂര്‍ പോലീസ് ഇന്ന് രാവിലെ ആറുമണിക്ക് പൂനെയിലേക്ക് തിരിച്ചു. പുണെയിൽവച്ച് ആര്‍.പി.എഫ്. ഇവരെ പോലീസിന് കൈമാറും. കുട്ടികളുടെ മാനസികാരോഗ്യം പരിഗണിച്ച് അവര്‍ക്ക് കൗണ്‍സലിങ് നല്‍കും. തിരിച്ചുവന്നാലുള്ള അവസ്ഥ ഓര്‍ത്തുള്ള പേടി അവര്‍ പോലീസുമായി പങ്കുവെച്ചിരുന്നു.സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികള്‍ പരിചയപ്പെട്ട എടവണ്ണ സ്വദേശി റഹീം അസ്‌ലമിനെ പോലീസ് കണ്ടെത്തിയതും പിന്തുടർന്നതുമാണ് പെൺകുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായത്. ഇവരുടെ രണ്ടു പേരുടേയും ഫോണിലേക്ക് അവസാനമായി വിളിച്ചത് റഹീമാണ്. ഇയാളുടെ വീട്ടിലെത്തി പോലീസ് വിവരങ്ങള്‍ അന്വേഷിച്ചു. രണ്ടുപേരേയും പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴിയാണെന്നും യാത്ര ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ഇരുവരും തന്നോട് പറഞ്ഞുവെന്നും റഹീം അറിയിച്ചു.

കോഴിക്കോട്ടുനിന്ന് ഇവര്‍ക്കൊപ്പം ചേര്‍ന്ന റഹീം മുംബൈയിലേക്ക് കൂടെ പോയി. അവിടെനിന്ന് രണ്ടുപേരെയും പന്‍വേലില്‍ മലയാളി യുവതി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ചുവെന്നും റഹീം പോലീസിനോട് പറഞ്ഞു. പോലീസിന്റെ അന്വേഷണ പരിധിയില്‍തന്നെ റഹീം അസ്ലമുണ്ടായത് പെണ്‍കുട്ടികളിലേക്ക് എത്തുന്നത് വേഗത്തിലാക്കി.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലറിലെത്തിയത്. മാസ്‌ക് ധരിച്ചിരുന്നു. സുഹൃത്തിന്റെ വിവാഹത്തിനായാണ് മുംബൈയില്‍ എത്തിയതെന്നാണ് പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയോട് പറഞ്ഞത്. സുഹൃത്ത് കൂട്ടാന്‍ വരുമെന്നു പറഞ്ഞെങ്കിലും ഇയാള്‍ വരുന്നതിനുമുമ്പ് പെണ്‍കുട്ടികള്‍ പാര്‍ലറില്‍നിന്ന് പോകുകയായിരുന്നു. കുട്ടികള്‍ പാര്‍ലറില്‍ എത്തിയ വിവരം മഹാരാഷ്ട്ര പോലീസിനും മലയാളി സമാജത്തിനും കേരള പോലീസ് കൈമാറിയിരുന്നു. പോലീസും സമാജം പ്രവര്‍ത്തകരും എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടു. അതിനുശേഷമാണ് ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസില്‍ കയറിയത്.

ലാന്‍ഡിംഗിനിടെ അഥീന ലാന്‍ഡര്‍ മറ‍ിഞ്ഞുവീണോ? ചന്ദ്രനിൽ എത്തിയ പേടകത്തിന് പിന്നെന്ത് സംഭവിച്ചു

0
Spread the love

ശാസ്ത്രലോകത്തിന് ആകാംക്ഷ നിറച്ച് ചന്ദ്രനിൽ ഇറങ്ങാൻ ശ്രമിച്ച അമേരിക്കൻ സ്വകാര്യ കമ്പനി ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ അഥീന ലാൻഡർ പ്രതിസന്ധിയിൽ. പേടകം ലാൻഡ് ചെയ്തെങ്കിലും ഇപ്പോൾ നേരെ നിൽക്കുകയല്ല എന്നാണ് വിവരം. ഇന്ത്യൻ സമയം രാത്രി 11:01-നാണ് പേടകം ചന്ദ്രനിൽ ഇറങ്ങിയത്. പേടകത്തിൽ നിന്ന് സിഗ്നൽ ലഭിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ഊർജ്ജം സോളാർ പാനലുകളിൽ നിന്ന് ഉത്പാദിപ്പിക്കാനാകുന്നില്ല. പേടകവുമായി ആശയവിനിമയത്തിലും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ലാന്‍ഡിംഗിനിടെ അഥീന ലാന്‍ഡര്‍ മറ‍ിഞ്ഞുവീണോ അതോ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ സംഭവിച്ചോ എന്നത് വ്യക്തമല്ല.

ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ തന്നെ ആദ്യ ചാന്ദ്ര ലാൻഡറായ ഒഡീസിയസ് കഴിഞ്ഞ വര്‍ഷം സമാന പ്രതിസന്ധിൽ പെട്ടിരുന്നു. ചന്ദ്രനിൽ ഇറങ്ങിയ ആദ്യ സ്വകാര്യ ലാൻഡർ എന്ന നേട്ടം സ്വന്തമാക്കിയെങ്കിലും പേടകം കാലൊടിഞ്ഞ് അന്ന് മറിഞ്ഞു വീഴുകയായിരുന്നു. അഥീനയുടെ കാര്യത്തിൽ വിവരശേഖരണം നാസയും ഇന്‍റ്യൂറ്റീവ് മെഷീൻസും തുടരുകയാണ്. ഭാവിയില്‍ മനുഷ്യനെ ഇറക്കാന്‍ പദ്ധതിയിടുന്ന ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാണ് അഥീന പേടകം ഇറങ്ങിയിരിക്കുന്നത്.

ആറ് കാലുകളാണ് ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ രണ്ടാമത്തെ ചാന്ദ്ര ലാന്‍ഡറായ അഥീനയ്ക്കുള്ളത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ നിന്ന് 160 കി.മീ ദൂരത്തായിരുന്നു ലാന്‍ഡിംഗ് സ്ഥലം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇവിടുത്തെ സങ്കീര്‍ണമായ ഉപരിതലം അഥീനയുടെ സോഫ്റ്റ് ലാന്‍ഡിംഗ് ദുര്‍ഘടമാക്കിയോ എന്ന് സംശയിക്കുന്നു. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലെ ജലസാന്നിധ്യം കണ്ടെത്തുന്നതിനടക്കം 11 പേലോഡുകളും ശാസ്ത്രീയ ഉപകരണങ്ങളുമാണ് അഥീനയിലുള്ളത്. ചന്ദ്രോപരിതലം തുരന്ന് ജലസാന്നിധ്യം അഥീനയിലെ പ്രൈം-1 എന്ന ഉപകരണം പരിശോധിക്കും. ചന്ദ്രോപരിതലത്തില്‍ നിന്ന് മൂന്നടി താഴേക്ക് കുഴിക്കാനും സാംപിള്‍ ശേഖരിക്കാനും ഈ ഉപകരണത്തിനാകും. ആകെ മൂന്ന് ലാന്‍ഡറുകളും ഒരു ഹോപ്പറും അഥീനയിലുണ്ട്.

മാർച്ച് രണ്ടാം തീയതി മറ്റൊരു സ്വകാര്യ അമേരിക്കൻ കമ്പനിയായ ഫയർഫ്ലൈ എയ്‌റോസ്പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലാൻഡർ ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയിരുന്നു. കേവലം നാല് ദിവസത്തെ ഇടവേളയിൽ രണ്ടാമതൊരു പേടകം കൂടി ചന്ദ്രനിൽ ഇറങ്ങുന്നതിൽ വിജയിച്ചാൽ അത് നാസയ്ക്കും ബഹിരാകാശ രംഗത്തെ സ്വകാര്യ കമ്പനികള്‍ക്കും ചരിത്ര നേട്ടമാകും എന്നാണ് കരുതപ്പെട്ടിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് സ്പേസ് എക്‌സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഇന്‍റ്യൂറ്റീവ് മെഷീന്‍സിന്‍റെ അഥീന ലാന്‍ഡറിനെ നാസ ചന്ദ്രനിലേക്ക് അയച്ചത്.

ഗായിക കൽപ്പനയുടേത് ആത്മഹത്യ ശ്രമം തന്നെയോ? ആരോഗ്യം വീണ്ടെടുത്തു, മകളുടെ മൊഴി പുറത്ത്

0
Spread the love

ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദറിനെ ചൊവ്വാഴ്ച ഹൈദരാബാദിലെ താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. അയൽക്കാരും പൊലീസും ചേര്‍ന്ന് ഉടൻ തന്നെ അവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. വെന്‍റിലേറ്ററിലായിരുന്ന കല്‍പനയുടെ ആരോഗ്യനിലയില്‍ ഇപ്പോള്‍ കാര്യമായ പുരോഗതിയുണ്ട്.

അതേ സമയം കല്‍പന ആത്മഹത്യ ശ്രമിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാൽ കല്‍പനയുടെ മകൾ ദയ പ്രസാദ് ഈ പ്രസ്താവനകൾ നിരാകരിച്ച് കഴിഞ്ഞ ദിവസം രംഗത്ത് എത്തി. കൽപ്പന ഉറക്കഗുളികകള്‍ അമിതമായി അറിയാതെ കഴിച്ചതാണ് ഇത്തരം ഒരു പ്രശ്നത്തിലേക്ക് നയിച്ചത് എന്നാണ് മകള്‍ പറഞ്ഞത്.

ഇപ്പോള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ കൽപ്പനയും താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. “രാത്രിയിൽ ഉറക്കം വരാതെ, ഞാൻ എട്ട് ഉറക്ക ഗുളിക എടുത്തു. അത് പ്രയോജനപ്പെടാതെ വന്നപ്പോൾ, ഒരു പത്തെണ്ണം കൂടി കഴിച്ചു. അതിന് ശേഷം എന്ത് സംഭവിച്ചുവെന്ന് എനിക്ക് ഓർമയില്ല.” എന്നാണ് കല്‍പന പറയുന്നത്. ഈ സംഭവത്തിന് മുൻപ്, അവർ ഭർത്താവ് പ്രസാദിനെ ഫോൺ ചെയ്തെങ്കിലും അദ്ദേഹം ഫോൺ എടുത്തില്ല. പിന്നീട് അയൽക്കാരെ ഫോൺ ചെയ്തു.

മകളുടെ വിദ്യാഭ്യാസ കാര്യത്തില്‍ കല്‍പനയ്ക്ക് ചില മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാർച്ച് 4-ന് എറണാകുളത്ത് നിന്ന് തിരിച്ചെത്തിയ കൽപ്പന രാത്രിയിൽ ഉറക്കമില്ലാതെ പ്രയാസപ്പെട്ടതോടെ അമിതമായി ഉറക്കഗുളിക കഴിച്ചത് എന്നാണ് വിവരം. അതേ സമയം മാധ്യമങ്ങളോട് “ദയവായി ഇത് തെറ്റായ വ്യാഖ്യാനങ്ങള്‍ വേണ്ട. ഞങ്ങളുടെ കുടുംബം സുഖമാണ്, അമ്മ ചില ദിവസങ്ങൾക്കുള്ളിൽ തിരിച്ചെത്തും.” എന്ന് പറഞ്ഞു.

അവസാന പടങ്ങൾ പലതും വൻ പരാജയം; എന്നിട്ടും പ്രതിഫലത്തിൽ കോംപ്രമൈസ് ഇല്ല, നയൻതാരയുടെ പ്രതിഫലം കേട്ട് അന്തംവിട്ട് ആരാധകർ

0
Spread the love

മുക്കൂത്തി അമ്മൻ 2വിന്റെ പൂജ കഴിഞ്ഞതിന് പിന്നാലെ ചിത്രത്തിന്റെ ബജറ്റിനെയും പ്രതിഫലങ്ങളെയും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്. അമ്മനായി അഭിനയിക്കാൻ നയൻതാര ഒരു മാസത്തെ വ്രതമെടുത്തുവെന്നാണ് പൂജ വേളയിൽ നിർമാതാവ് ഇഷരി കെ ​ഗണേഷ് പറഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 100 കോടിയാണ് സിനിമയുടെ ബജറ്റ്. സുന്ദര്‍ സി തന്നെയാണ് തിരക്കഥ ഒരുക്കിയത്. 30 ദിവസം കൊണ്ടാണ് അദ്ദേഹം തിരക്കഥ ഒരുക്കിയതെന്നും നിര്‍മാതാവ് പറഞ്ഞു.

പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിനായി നയൻതാര വാങ്ങിക്കുന്ന പ്രതിഫലം 12 കോടി ആണെന്നും റിപ്പോർട്ടുണ്ട്. അതായത് പൊതുവിൽ ഒരു സിനിമയ്ക്കായി നയൻതാര വാങ്ങിക്കുന്ന പ്രതിഫലമാണിത്. സമീപകാലത്തിറങ്ങിയ പല സിനിമകളും പരാജയപ്പെട്ടെങ്കിലും പ്രതിഫലത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും നയൻസ് തയ്യാറാകാത്തതിനെതിരെ മുൻപ് പലരും രം​ഗത്ത് എത്തിയിരുന്നു.

മുടി ഭ്രാന്ത് പിടിച്ച പോലെ വളരും; അരി കഴുകിയ വെള്ളം ഒരു മാജിക്

0
Spread the love

മുടി കൊഴിച്ചിൽ മാറാനും മുടി ഇടതൂർന്ന് വളരാനും പലതും തേച്ചും കഴിച്ചും പരീക്ഷിക്കുന്നവരാണ് നമ്മൾ.
ഇത്തരത്തിൽ കഞ്ഞിവെള്ളം മുടിക്കും ചർമത്തിനും ഒക്കെ നമ്മൾ പലതവണ ഉപയോഗിച്ചിട്ടുമുണ്ട്.
എന്നാൽ അരി തിളപ്പിച്ചവെള്ളത്തിനുമാത്രമല്ല കഴുകിയ വെള്ളത്തിനും ​ഗുണങ്ങളുണ്ടെന്ന് പറഞ്ഞാലോ?

ചെെനയിലെയും ജപ്പാനിലെയും ആളുകൾ മുടി വളരാനും നര മാറാനുമൊക്കെ കാലങ്ങളായി ഉപയോ​ഗിച്ചുവരുന്നത് അരി കഴുകിയ വെള്ളമാണ്. അരി കഴുകിയ വെള്ളം പതിവാക്കിയാൽ തിളക്കമാർന്ന മുടി ലഭിക്കുമെന്നാണ് പറയുന്നത്. അമിനോ ആസിഡുകൾ, വിറ്റാമിൻ ബി, വിറ്റാമിൻ ബി, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് അരി കഴുകിയ വെള്ളം. അരി കുതിര്‌ക്കുമ്പോഴോ കഴുകുമ്പോഴോ ലഭിക്കുന്ന വെള്ളം അന്നജം സമ്പന്നമാണ്.

ഒരു കപ്പ് അരി ഒരു രാത്രി മുഴുവൻ അര കപ്പ് വെള്ളത്തിൽ കുതിർത്തി വയ്‌ക്കാവുന്നതാണ്. ഈ മിശ്രിതം അരിച്ചെടുത്ത് സ്പ്രേ കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ്. വീര്യം കുറഞ്ഞ ഷാംപൂ ഉപയോ​ഗിച്ച് തലയും മുടിയും കഴുകുക. നന്നായി വെള്ളമൊഴിച്ച് കഴുകി കളഞ്ഞ ശേഷം അരി കഴുകിയ വെള്ളം തേച്ച് പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം കഴുകി കളയാവുന്നതാണ്. മുടിക്ക് തിളക്കമേകാൻ ഇത് സഹായിക്കും.

മുടി പൊട്ടുന്നത് തടയാനും അരി കഴുകിയ വെള്ളം സഹായിക്കുന്നു. ഇതലടങ്ങിയിരിക്കുന്ന വിറ്റാമിനുകളാണ് പൊട്ടലും മുടിയിഴകളുടെ വരൾച്ചയും ഒഴിവാക്കുന്നത്.

ഓർമകളിലെ നിലയ്‌ക്കാത്ത മണിനാദം; കലാഭവൻ മണിയെ അനുസ്മരിച്ച് മോഹൻലാൽ

0
Spread the love

മലയാള സിനിമയിലെ എക്കാലത്തെയും അതുല്യ പ്രതിഭകളുടെ പട്ടികയിൽ ആർക്കും മറക്കാൻ സാധിക്കാത്ത ഒരു നാമമാണ് കലാഭവൻ മണിയുടെത്. നടൻ എന്നതിലുപരി കൈവച്ച സമസ്ത മേഖലയിലും കഴിവു തെളിയിച്ച ചാലക്കുടിക്കാരൻ വിടപറഞ്ഞിട്ട് ഒൻപത് വർഷങ്ങൾ. സാധാരണക്കാരായ മനുഷ്യരെ തന്റെ പാട്ടിലൂടെ ചേർത്ത് പിടിക്കാനും സന്തോഷിപ്പിക്കാനും കഴിവുള്ള ജാലവിദ്യക്കാരൻ മരണത്തിനു ശേഷവും തന്റെ പാട്ടിലൂടെയും അനശ്വര കഥാപാത്രങ്ങളിലൂടെയും ഇന്നും മലയാളികൾക്കിടയിൽ ചുറുചുറുക്കോടെ ജീവിക്കുന്നു. മലയാള സിനിമയിലെ ഓൾ റൗണ്ടർ എന്ന് തന്നെ മാണിയെ പറയാം. അഭിനയം മുതൽ ആലാപനം വരെയും സംഗീത സംവിധാനം മുതൽ എഴുത്ത് വരെ താരത്തിന്റെ കയ്യിലുണ്ടല്ലോ!

ഇപ്പോഴിതാ കലാഭവൻ മണിയെ അനുസ്മരിച്ച് ഓർമചിത്രം പങ്കുവെച്ചിരിക്കുകയാണ് സൂപ്പർ സ്റ്റാർ മോഹൻലാലും. മണിക്ക് ഓർമപ്പൂക്കൾ എന്നാണ് മണിയുടെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മാേഹൻലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. മമ്മൂട്ടിയും മണിയുടെ ഓർമകളിൽ പങ്കുചേർന്നു. ആറാം തമ്പുരാൻ, നരസിം​ഗം, ബാലേട്ടൻ, നാട്ടുരാജാവ് തുടങ്ങിയ ​ഹിറ്റ് ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം കലാഭവൻ മണി പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. വല്യേട്ടൻ, രാക്ഷസരാജാവ്, പട്ടാളം, സേതുരാമൻ സിബിഐ, ഒരു മറവത്തൂർ കനവ് എന്നീ മമ്മൂട്ടി ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങൾ ചെയ്ത് ശ്രദ്ധനേടി.

നടി ദേഹത്ത് വച്ച് കടത്താൻ ശ്രമിച്ചത് പതിനേഴര കോടി രൂപയുടെ സ്വർണം; മുൻപ് എസ്കോർട്ട് പോയിരുന്നത് ലോക്കൽ പൊലീസ്‌

0
Spread the love

കന്നഡ നടി റന്യ റാവുവിന്റെ പക്കൽ നിന്ന് സ്വർണം പിടിച്ച സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്. പതിനേഴര കോടി രൂപയുടെ സ്വർണമാണ് രന്യയുടെ പക്കൽ നിന്ന് പിടികൂടിയത്. അടുത്ത കാലത്ത് രാജ്യത്ത് ഒരു വ്യക്തി നടത്തിയ ഏറ്റവും വലിയ സ്വർണക്കടത്ത് ആണെന്ന് ഡിആർഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 14.2 കിലോ സ്വർണമാണ് ഇവർ ദേഹത്ത് കെട്ടിവെച്ച് കടത്താൻ ശ്രമിച്ചത്.

തിങ്കളാഴ്‍ച ആണ് ബംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇവരെ സ്വർണവുമായി ഡിആർഐ പിടികൂടിയത്. തുടർന്ന് ബംഗളുരു ലവല്ലെ റോഡിൽ ഇവരുടെ വസതിയിൽ നടത്തിയ റെയ്‍ഡിൽ 2.1 കോടി രൂപയുടെ ഡിസൈനർ സ്വർണവും 2.7 കോടി രൂപ പണമായും കണ്ടെത്തിയിരുന്നു പൊലീസ് ഹൗസിംഗ് കോർപ്പറേഷന്റെ ചുമതലയുള്ള ഡിജിപി കെ രാമചന്ദ്ര റാവുവിന്റെ മകൾ ആണ് റന്യ റാവു. നിരവധി ഹിറ്റ് സിനിമകളിലെ നായികയാണ്.

ദുബായിൽ നിന്നാണ് രന്യ സ്വർണ്ണം കടത്തിയത്. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിലും വസ്ത്രങ്ങളിലും ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്.  തിങ്കളാഴ്ച രാത്രി ദുബായിൽ നിന്നെത്തിയ റന്യയെ  ഡിആർഒ ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. റന്യ റാവുവിനെ ഡിആർഒ ഓഫീസിൽ ചോദ്യം ചെയ്‍തുവരികയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‍തു. 15 ദിവസത്തിനിടെ  നാല് തവണയാണ് നടി ദുബായ് യാത്ര നടത്തിയത്. ഈ യാത്രയുടെ വിവരങ്ങൾ അന്വേഷണ സംഘം തേടിയിട്ടുണ്ട്.

ദുബായിൽ നിന്നും ബെംഗളൂരു വിമാനത്താവളത്തിലെത്തുന്ന റന്യയെ പൊലീസുകാരാണ് വീട്ടിലേക്ക്  കൊണ്ടുപോകാൻ എത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ എത്തുമ്പോൾ, റന്യ ഡിജിപിയുടെ മകളാണെന്ന് പറഞ്ഞ് വീട്ടിലേക്ക് എസ്കോർട്ട് ചെയ്യാൻ ലോക്കൽ പൊലീസിൽ നിന്നും ഉദ്യോഗസ്ഥരെ വിളിക്കും. ഇവരെത്തിയാണ് റന്യയെ കൊണ്ടുപോയിരുന്നത്. സ്വർണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് പ്രവർത്തനത്തിന് അറിയാതെ സഹായിച്ചതാണോ എന്നും ഡിആർഒ അന്വേഷിക്കുന്നുണ്ട്.

‘മലയാളത്തിന്റെ ചാലക്കുടിക്കാരൻ ചങ്ങാതി’; കലാഭവൻ മണി വിടവാങ്ങിയിട്ട് ഒൻപത് വർഷങ്ങൾ

0
Spread the love

മലയാള സിനിമയിലെ എക്കാലത്തെയും അതുല്യ പ്രതിഭകളുടെ പട്ടികയിൽ ആർക്കും മറക്കാൻ സാധിക്കാത്ത ഒരു നാമമാണ് കലാഭവൻ മണിയുടെത്. നടൻ എന്നതിലുപരി കൈവച്ച സമസ്ത മേഖലയിലും കഴിവു തെളിയിച്ച ചാലക്കുടിക്കാരൻ വിടപറഞ്ഞിട്ട് ഒൻപത് വർഷങ്ങൾ. സാധാരണക്കാരായ മനുഷ്യരെ തന്റെ പാട്ടിലൂടെ ചേർത്ത് പിടിക്കാനും സന്തോഷിപ്പിക്കാനും കഴിവുള്ള ജാലവിദ്യക്കാരൻ മരണത്തിനു ശേഷവും തന്റെ പാട്ടിലൂടെയും അനശ്വര കഥാപാത്രങ്ങളിലൂടെയും ഇന്നും മലയാളികൾക്കിടയിൽ ചുറുചുറുക്കോടെ ജീവിക്കുന്നു. മലയാള സിനിമയിലെ ഓൾ റൗണ്ടർ എന്ന് തന്നെ മാണിയെ പറയാം. അഭിനയം മുതൽ ആലാപനം വരെയും സംഗീത സംവിധാനം മുതൽ എഴുത്ത് വരെ താരത്തിന്റെ കയ്യിലുണ്ടല്ലോ!

ഓട്ടോറിക്ഷക്കാരനായും കലാഭവനിലൂടെ മിമിക്രി രംഗത്തും ജീവിതം എത്തിച്ച മണി തന്റെ സ്വതസിദ്ധമായ നർമത്തിൽ കലർത്തിയ വേഷങ്ങളിലൂടെയും, ഗൗരവുളള സ്വഭാവ വേഷങ്ങളിലൂടെയും, വ്യത്യസ്തത നിറഞ്ഞ വില്ലൻ കഥാപാത്രങ്ങളിലൂടെയും മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമാപ്രേക്ഷകർക്ക് ഒക്കെയും പ്രിയങ്കരനായി മാറുകയായിരുന്നു. മിമിക്രിയിലൂടെ മലയാള സിനിമാരങ്ങേറ്റം കുറിച്ച താരത്തിന്റെ സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകർ തേടിയെത്തുകയായിരുന്നു.

വൈകാതെ വിനയൻ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിൽ മണി നായകനായി. പിന്നീടങ്ങോട്ട് ഒരു നടൻ എന്ന തരത്തിലുള്ള താരത്തിന്റെ വളർച്ച സിനിമ രംഗത്തേ കഴിവും അർപ്പണബോധവും വന്ന വഴി മറക്കാത്തൊരു മനസുമുണ്ടെങ്കിൽ ഏത് ഉയരവും എത്തിപിടിക്കാമെന്ന്‌ കാണിച്ചു തരുന്നതായിരുന്നു.

ഒരു കോമഡി നടൻ എന്ന നിലയിൽ നിന്നും ദേശീയ സംസ്ഥാന അവാർഡുകൾ വാങ്ങുന്ന താരത്തിലേക്ക് മണി വളർന്നു. നേട്ടങ്ങളുടെ പട്ടിക ഏറെ പൂർത്തീയാക്കനുള്ളപ്പോഴാണ് അപ്രതീക്ഷിതമായി ചാലക്കുടിക്കാരൻ ചെങ്ങാതി വിടവാങ്ങിയത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts