Home Blog Page 4

ചിലത് മാറ്റും ചിലത് മ്യൂട്ട് ചെയ്യും; എമ്പുരാനിൽ ചില മോഡിഫിക്കേഷൻസ് വരുത്തും, നിർമാതാക്കളുടെ നീക്കം

0
Spread the love

മോഹൻലാൽ- പൃഥ്വിരാജ് സിനിമ എമ്പുരാനിൽ മാറ്റം വരുത്താൻ ധാരണ. ചില ഭാ​ഗങ്ങളിൽ മാറ്റം വരുത്താനാണ് ധാരണയായിരിക്കുന്നത്. വോളന്ററി മോഡിഫിക്കേഷൻ വരുത്താനും തീരുമാനമായി. സിനിമക്കെതിരെ പ്രതിഷേധം കനത്തതോടെയാണ് അധികൃതരുടെ നീക്കം. അതേസമയം, നിർമാതാക്കൾ തന്നെയാണ് സിനിമയിൽ മാറ്റം ആവശ്യപ്പെട്ടതെന്നാണ് വിവരം. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അതുവരെ നിലവിലെ സിനിമ പ്രദർശനം തുടരും.

ചില രംഗങ്ങൾ മാറ്റാനും ചില പരാമർങ്ങൾ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. ചിത്രത്തിൽ 17 ലേറെ ഭാഗങ്ങളിൽ മാറ്റം വരും. കലാപത്തിന്റ കൂടുതൽ ദൃശ്യങ്ങൾ, സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങൾ എന്നിവയിലും മാറ്റം വരും. വില്ലൻ കഥാപാത്രത്തിന്റ പേരും മാറും. എന്നാൽ ഇത് റീ സെൻസറിങ് അല്ല, മോഡിഫിക്കേഷൻ ആണെന്നാണ് വിവരം. എമ്പുരാൻ സിനിമക്കെതിരെ രൂക്ഷവിമർശനവുമായി ആർഎസ്എസ് മുഖപത്രവും നേതാക്കളും രം​ഗത്തെത്തിയിരുന്നു. മോഹൻലാൽ ആരാധകരെ വഞ്ചിച്ചെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചെന്നുമാണ് ഓർഗനൈസറിലെ വിമർശനം. അതിനിടെ, സിനിമക്ക് രണ്ട് കട്ടാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചതെന്ന രേഖ പുറത്തുവന്നു. സെൻസർ ബോർഡിലെ ആർഎസ്എസ് നോമിനികൾ കാര്യമായി ഇടപെട്ടില്ലെന്ന വിമർശനവും സംഘടനക്കുണ്ട്.

രണ്ട് ദിവസം കൊണ്ട് നൂറുകോടി നേടി കുതിക്കുന്നതിനിടെയാണ് എമ്പുരാനെതിരായ രാഷ്ട്രീയവിവാദം ശക്തമാകുന്നത്. ആർഎസ്എസ് എംപുരാനെതിരെ കടുത്ത നിലപാടെടുക്കുന്നു. സിനിമ ഹിന്ദുവിരുദ്ധമെന്നാണ് ഓർഗനൈസറിലെ കുറ്റപ്പെടുത്തൽ. ഇന്ത്യാവിരുദ്ധ സിനിമയാണെന്ന് വിമർശിക്കുന്ന ലേഖനത്തിൽ മോഹൻലാലിനെയും പൃഥ്വിരാജിനെയും കടന്നാക്രമിക്കുന്നു. എ ജയകുമാർ, ജെ നന്ദകുമാർ അടക്കമുള്ള ആർഎസ്എസ് നേതാക്കളും പരസ്യമായി സിനിമയെ വിമർശിക്കുന്നുണ്ട്.

സിനിമക്കെതിരായ പ്രചാരണത്തിനില്ലന്നാണ് സംസ്ഥാന ബിജെപിയുടെ ഔദ്യോഗിക നിലപാട്. പക്ഷെ പാർട്ടിയിലെ ഭിന്ന നിലപാട് സൂചിപ്പിച്ചാണ് ദേശീയ കൗൺസിൽ അംഗം സി രഘുനാഥിൻറെ പ്രതികരണം ഉണ്ടായത്. വിവാദങ്ങൾക്കിടെയാണ് എംപുരാൻ്റെ സെൻസർ രേഖാ പുറത്തുവന്നത്. സ്ത്രീകൾക്കെതിരായ അതിക്രമത്തിൻെ ദൃശ്യങ്ങളുടെ ദൈർഘ്യം കുറക്കാനും ദേശീയപതാകയെ കുറിച്ചുള്ള ഡയലോഗ് ഒഴിവാക്കാനുമാണ് ബോർഡിൻറെ നിർദ്ദേശം. ആർഎസ്എസ് നോമിനികൾ കൂടിയുള്ള ബോർഡ് രണ്ട് കട്ട് മാത്രം നിർദ്ദേശിച്ചതിലുമുണ്ട് വിവാദം. സംഘപരിവാറിനെതിരായ കടുത്ത ഇതിവൃത്തത്തിൽ കൂടുതൽ കട്ട് നിർദ്ദേശിക്കണമെന്നാണ് ചില ആർഎസ്എസ് നേതാക്കളുടെ നിലപാട്.

തൃഷ വിവാഹിതയാകുന്നു! ഇനി അറിയേണ്ടത് ഒറ്റ കാര്യം മാത്രം, വരൻ വിജയ് തന്നെയോ??

0
Spread the love

തെന്നിന്ത്യൻ സിനിമയുടെ എക്കാലത്തെയും താരറാണിയാണ് തൃഷ കൃഷ്ണൻ. അധികം ഗോസിപ്പുകളിൽ ഇടംപിടിക്കാത്ത താരം കൂടിയാണ് നടി. ഇപ്പോഴിതാ തൃഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഒരു ഫോട്ടോ ശ്രദ്ധനേടുകയാണ്. ‘സ്‌നേഹം എപ്പോഴും വിജയിക്കും’ – എന്ന അടിക്കുറിപ്പോടെ പങ്കുവച്ചിരിക്കുന്ന ചിത്രമാണ് ശ്രദ്ധനേടുന്നത്. പച്ച നിറത്തിലെ പട്ടുസാരിയിൽ പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞ് വധുവിനെ പോലെ അതിസുന്ദരി ആയാണ് തൃഷ ചിത്രത്തിലുള്ളത്.’കല്യാണമായോ’ എന്ന കമന്റുകളാണ് ചിത്രത്തിന് കൂടുതലായും ലഭിക്കുന്നത്. ‘ അപ്പോൾ അഭ്യൂഹങ്ങൾ ശരിയായിരുന്നു, തൃഷ ഒടുവിൽ വിവാഹിതയാകുന്നു’ – എന്നുള്ള കമന്റുകളും ചിത്രത്തിൽ നിറയുന്നുണ്ട്. ‘ഇനി അറിയേണ്ടത് വിജയ് തന്നെയാണോ വരൻ’ എന്നും ചിലർ സംശയമായി ചോദിക്കുന്നു. മഞ്ജിമ മോഹൻ, കീർത്തി സുരേഷ് അടക്കം നിരവധി സിനിമാ താരങ്ങൾ ചിത്രത്തിന് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്.

തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും തൃഷ സമൂഹമാദ്ധ്യത്തിലൂടെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ഇസി എന്ന് പേര് നൽകിയിരിക്കുന്ന നായ്‌ക്കുട്ടിയെ സ്വന്തമാക്കിയ വിവരം താരം പങ്കുവച്ചിരുന്നു. നായ്‌ക്കുട്ടിയുടെ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. സോറോ’ എന്ന തന്റെ വളർത്തുനായ വിടപറഞ്ഞതും താരം ആരാധകരോട് വെളിപ്പെടുത്തിയിരുന്നു.

അതേസമയം തെന്നിന്ത്യയിൽ കുറെ കാലമായി പ്രചരിക്കുന്ന വാർത്തയാണ് നടൻ വിജയം കൃഷിയും തമ്മിൽ പ്രണയത്തിൽ ആണെന്നുള്ളത്. നടൻ ഭാര്യയുമായി അകൽച്ചയിൽ ആണെന്നും ഇതിനു കാരണം തൃഷയാണെന്നും പലരും പലപ്പോഴും കുറ്റപ്പെടുത്തിയിരുന്നു. ഇത് ശരി വയ്ക്കുന്ന തരത്തിൽ അടുത്ത സുഹൃത്തുക്കളെ പോലെയുള്ള ഫോട്ടോകളും പലപ്പോഴും നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

തലയുടെ ഒരു വശത്ത് മാത്രം വേദന തോന്നാറുണ്ടോ? എങ്കിൽ കാരണം ഇവയാകാം…

0
Spread the love

തലവേദന ഉണ്ടാകാൻ സാധാരണയായി നിരവധി കാരണങ്ങളുണ്ട്. ഉറക്ക കുറവ്, വിശ്രമമില്ലാത്ത ജോലി, യാത്ര, സമ്മർദ്ദം, ഉദരസംബന്ധമായ അസുഖങ്ങൾ ഇവയൊക്കെയും തലവേദന വരാനുള്ള കാരണങ്ങളാണ്. ചിലർക്ക് തലയുടെ ഒരു വശത്ത് മാത്രം വേദന ഉണ്ടാകാറുണ്ട്. ഇതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.തലയുടെ ഏതെങ്കിലും ഒരു വശത്ത് മാത്രമാണ് വേദന ഉണ്ടാകുന്നതെങ്കിൽ നാഡികളെ സംബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങളെന്നാണ് വിദ​ഗ്‌ദർ പറയുന്നത്. പ്രധാനമായും മൂന്ന് തരത്തിലാണ് വേദന ഉണ്ടാകുന്ന‌ത്. ആദ്യത്തേത് തലയിലേക്ക് കുത്തിക്കയറുന്നതുപോലൊരു വേദനയാണ്. ഇത് സ്‌പൈനല്‍ കോര്‍ഡിന്റെ മുകള്‍ഭാഗത്തിനും തലയോട്ടിക്കും ഇടയ്‌ക്കുള്ള നാഡികളിൽ നിന്നാണ് ഉണ്ടാകുന്നത്. ‘ഓസിപിറ്റല്‍ ന്യൂറാള്‍ജിയ’ എന്നാണ് ഇതിനെ പറയുന്നത്.

രണ്ടാമത്തേത് ‘ടെംപൊറൽ ആര്‍ടെറൈറ്റിസ്’. ഇത് തലയുടെയും കഴുത്തിലേയും ധമനികളിലുണ്ടാകുന്ന പ്രശ്‌നത്തെത്തുടര്‍ന്ന് തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്ന അവസ്ഥയാണ്. തലയുടെ ഏതെങ്കിലും ഒരു വശത്തായി അനുഭവപ്പെടുന്ന വേദനയ്‌ക്കൊപ്പം പേശീവേദന, ക്ഷീണം, കീഴ്‌ത്താടിയില്‍ വേദന എന്നിവയും ഈ അവസ്ഥയിലുള്ളവർക്ക് അനുഭവപ്പെടാം.മൂന്നാമത്തേത് ‘ട്രൈജെമിനല്‍ ന്യൂറാള്‍ജിയ’. ഇത് മുഖത്തിന്റെ പ്രവർത്തനങ്ങളെ തലയുമായി ഏകോപിപ്പിക്കുന്ന ഞരമ്പിനുണ്ടാകുന്ന പ്രശ്നങ്ങളാണ്. ഈ ഞരമ്പുകൾക്ക് പ്രശ്നം സംഭവിച്ചാൽ തലയുടെ ഒരു വശത്തും മുഖത്തും വേദനയുണ്ടാകും.

തലയുടെ ഒരു ഭാ​ഗത്ത് വേദന ഉണ്ടായാൽ, ഇവയൊക്കെയും ഒരു സാധ്യത മാത്രമാണ്. ദിവസങ്ങൾ നീണ്ടു നിൽക്കുന്ന തലവേദന ഉണ്ടായാൽ, ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.

ആരും പിണങ്ങിയിട്ട് കാര്യമില്ല; സിനിമ നൽകുന്നത് മതേതരത്വത്തിന്റെ സന്ദേശം, എമ്പുരാനെ പിന്തുണച്ച് കെ.ബി ​ഗണേഷ് കുമാറും

0
Spread the love

എമ്പുരാന്‍ വളരെ ശ്രദ്ധയോടെ കാണേണ്ട സിനിമയാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ചിത്രം ഇന്ത്യയില്‍ നിലനില്‍ക്കേണ്ട മതേതരത്വത്തിന്റെ സന്ദേശം നല്‍കുന്നുണ്ട്. കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ച് സിനിമയില്‍ സൂചിപ്പിക്കുന്നുണ്ടെന്നം അദ്ദേഹം പറഞ്ഞു. പത്തനാപുരം ആശിര്‍വാദ് സിനിമ പ്ലക്‌സില്‍ സിനിമ കണ്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മതേതരത്വത്തിന്റെ സന്ദേശം സിനിമ നല്‍കുന്നുണ്ട്. അത് എടുത്തുപറയേണ്ട കാര്യമാണ്. രാഷ്ട്രീയമല്ല പറയുന്നതെങ്കിലും ഇന്ത്യയില്‍ നിലനില്‍ക്കേണ്ട മതേതരത്വത്തിന്റെ സന്ദേശം സിനിമ നല്‍കുന്നുണ്ട്. അത് വളരെ നല്ലകാര്യമാണ്. കേരളത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ച് സിനിമയില്‍ സൂചിപ്പിക്കുന്നുണ്ട്. അതിലാരും പിണങ്ങിയിട്ട് കാര്യമില്ല. രാഷ്ട്രീയസിനിമയായും വേണമെങ്കില്‍ കാണാം. സിനിമകളില്‍ പല പാര്‍ട്ടികളേയും മുന്നണികളേയും വിമര്‍ശിക്കാറുണ്ട്. അതൊന്നും സീരിയസായി എടുക്കേണ്ട. സിനിമ കാണുന്ന കൗതുകത്തോടെ കണ്ടാല്‍ മതി.

അതൊരു സിനിമയുടെ സബ്ജക്ടാണ്. ആ സബ്ജക്ടില്‍ ഒരു സന്ദേശമുണ്ട്. അത് മതേതരത്വത്തിന്റെ സന്ദേശമാണ്’, മന്ത്രി പറഞ്ഞു.’പടം വളരെ നന്നായിട്ടുണ്ട്. മലയാള സിനിമയില്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും ത്രില്ലിങ്ങായ സിനിമയാണ്. നല്ല സ്‌ക്രിപ്റ്റാണ് പടത്തിന്റേത്. ശ്രദ്ധയോടെ പടം കണ്ടിരിക്കണം. പടത്തിന് അല്പം നീളം കൂടുതലാണെന്ന് തോന്നും. ആക്ഷന്‍ പാക്ക്ഡ് മൂവി ആണ്. ലോകത്തെ പല രാഷ്ട്രങ്ങളിലും പോയി ഷൂട്ട് ചെയ്ത്, കണക്ട് ചെയ്തുവരുന്ന സ്‌റ്റോറിയാണ്. ശ്രദ്ധിച്ചിരുന്നാലെ മനസിലാവൂ. അത് മനസിലാക്കിയാല്‍ ത്രില്ലിങ് സിനിമയാണ്.

ലാലേട്ടന്‍ ഗംഭീരമായിട്ടുണ്ട്. പൃഥ്വിരാജിന്റെ സംവിധാനം അതിഗംഭീരമായിട്ടുണ്ട്. ഇന്ത്യയില്‍ അത്രയും നല്ലൊരു അഭിനേതാവില്‍നിന്ന് ഇത്രയും നല്ല സംവിധാനത്തില്‍ ഒരു ചിത്രം നമുക്ക് ആദ്യമായാണ്. സ്‌ക്രിപ്‌റ്റൊക്കെ വളരെ ശ്രദ്ധിച്ചാണ് ചെയ്തിരിക്കുന്നത്’, ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.’

ഇന്ത്യന്‍ സിനിമയില്‍ പ്രാദേശിക ഭാഷയിലെ ഒരു നടന് ഇത്രയും ഇമ്പാക്ട് ഉണ്ടാക്കാന്‍ കഴിയുന്നത് ലാലേട്ടന് മാത്രമാണ്. ഇങ്ങനെയൊരു ത്രില്ലിങ് സിനിമ മലയാളത്തില്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് മാത്രമേ കഴിയുകയുള്ളൂ. ആ ഒരു ആക്ടറെ വെച്ചുമാത്രമേ ഇത്തരത്തിലൊരു സിനിമ എടുക്കാന്‍ പറ്റുകയുള്ളൂ. സിനിമയുടെ ട്രീറ്റ്‌മെന്റ് വേറൊരു തരത്തിലാണ്. സാധാരണ സിനിമ കാണുന്നപോലെയല്ല. ശ്രദ്ധയോടെ കണ്ടിരുന്നാല്‍ രസകരമായി തോന്നും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ചൂട് കൂടുന്നു; സൂര്യാഘാത സാധ്യത തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

0
Heat, thermometer shows the temperature is hot in the sky, Summer
Spread the love

സംസ്ഥാനത്ത് ദിവസവും ചൂട് കൂടുന്നതായുള്ള വാർത്തകളും സൂര്യാഘാതവും റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നു. മതിയായ മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ വെയിൽ നേരിട്ട് ഏൽക്കുന്നത് സൂര്യാഘാതം ഏൽക്കുവാനുള്ള സാധ്യത കൂട്ടാം.

എന്താണ് സൂര്യാഘാതം?

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ഇതുമൂലം ശരീരത്തിലുണ്ടാകുന്ന താപം പുറത്തേയ്ക്ക് കളയുന്നതിന് തടസം നേരിടുകയും ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെ തകരാറിലാക്കുകയും ചെയ്യും. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം.

ലക്ഷണങ്ങള്‍?

വളരെ ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചൂടായ ശരീരം, ചര്‍മ്മം ചുവന്ന് ഉണങ്ങി വരളുക, ശരീരത്തിലെ ജലം നഷ്ടപ്പെടുക, വിളര്‍ച്ച ബാധിച്ച പോലത്തെ ചര്‍മ്മം, ശക്തമായ തലവേദന, തലകറക്കം, ചര്‍ദ്ദി, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ, അമിത ക്ഷീണം, സാധാരണയിലധികമായി വിയര്‍ക്കുക, ഉയര്‍ന്ന തോതിലുള്ള ഹൃദയമിടിപ്പ്, പേശികളുടെ കോച്ചിപ്പിടുത്തം, ശ്വാസംമുട്ടല്‍ തുടങ്ങിയവയൊക്കെ സൂര്യാഘാതത്തിന്‍റെ ലക്ഷണങ്ങളാകാം.

സൂര്യാഘാതം ഉണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ?

സൂര്യാഘാതം ഏറ്റതായി തോന്നാല്‍ ആദ്യം വെയിലുളള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേയ്ക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക. തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. വെള്ളത്തില്‍ മുക്കിയ ഷീറ്റുകൊണ്ട് ദേഹം പൊതിയാം. ഐസ് കട്ടകള്‍ ശരീരഭാഗങ്ങളില്‍ പ്രത്യേകിച്ചും കക്ഷത്തിലും തുടയിടുക്കിലും വെക്കുന്നത് നന്നായിരിക്കും. ഫാൻ, എ.സി. എന്നിവയുടെ സഹായത്താലും ശരീരം തണുപ്പിക്കുക. ധാരാളം പാനീയങ്ങൾ കുടിക്കണം.ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പു വരുത്തണം.

പ്രതിരോധ മാർഗങ്ങൾ?

1. ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക. നിര്‍ജലീകരണവും ക്ഷീണവും ഒഴിവാക്കാന്‍ ദിവസവും രണ്ടു-മൂന്നു ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. പ്രത്യേകിച്ച് പാടത്തും പറമ്പിലും ജോലിക്ക് പോകുന്നവർ ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം കുടിക്കാൻ കൈയില്‍ കരുതുക. കഞ്ഞിവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവ ഉപ്പിട്ട് കുടിക്കുന്നതും നല്ലതാണ്.

2. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.

3. കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.

4. കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്‍റെ വാതിലുകളും ജനലുകളും തുറന്നിടുക.

5. കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. നൈലോണ്‍, പോളിസ്റ്റര്‍ വസ്ത്രങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങളാണ് നല്ലത്. തൊപ്പി, കണ്ണട എന്നിവ ധരിക്കുന്നതും നല്ലതാണ്.

6. വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.

7. ചായ, കാപ്പി തുടങ്ങിയവ കുറയ്ക്കുക. കൃത്രിമ ശീതളപാനീയങ്ങള്‍, ബിയര്‍, മദ്യം എന്നിവ ഒഴിവാക്കണം.പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ കഴിക്കുക.

100 കോടി ക്ലബ്ബിൽ ഇടമില്ലാതെ മമ്മൂക്ക, വിജയം ആവർത്തിച്ച് മോഹൻലാൽ

0
Spread the love

മലയാളത്തിന്റെ പുതിയ 100 കോടി ക്ലബ് ചിത്രമായിരിക്കുകയാണ് എമ്പുരാൻ. മോഹൻലാല്‍ നായകനായ ചിത്രം 135 കോടി രൂപയോളം നേടിയിരിക്കുകയാണ്. മലയാളത്തില്‍ 100 കോടി ക്ലബില്‍ ആദ്യമെത്തിയതും മോഹൻലാലാണ്. മോഹൻലാലിന്റെ പുലിമുരുകനാണ് ആദ്യമായി 100 കോടി ക്ലബിലെത്തിയത്.

മോഹൻലാലിന് ആകെ മൂന്ന് 100 കോടി ക്ലബ് ചിത്രങ്ങളാണ് ഉള്ളത്. 2016ലാണ് ഒരു മലയാള ചിത്രം ആദ്യമായി 100 കോടി ക്ലബില്‍ എത്തുന്നത്. പുലിമുരുകൻ അന്ന് നേടിയത് 137 കോടി രൂപയോളമാണ്. വൈശാഖായിരുന്നു പുലിമുരുകൻ സംവിധാനം ചെയ്‍തത്. അതേസമയം മലയാളത്തിന്റെ പ്രിയപ്പെട്ട താരം മമ്മൂട്ടിക്ക് 100 കോടി ക്ലബില്‍ ഇടംനേടാനായില്ല എന്നതാണ് മറ്റൊരു കാര്യം.

മലയാളത്തിലെ 100 കോടി ക്ലബുകള്‍

മഞ്ഞുമ്മല്‍ ബോയ്‍സ്- 242 കോടി

2018- 177 കോടി

ദ ഗോട്ട് ലൈഫ്- 158.50 കോടി

ആവേശം- 156 കോടി

പുലിമുരുകൻ- 137.50 കോടി

പ്രേമലു- 136 കോടി

എമ്പുരാൻ- 135 കോടി

ലൂസിഫര്‍- 127 കോടി

എആര്‍എം- 106.75 കോടി

മാര്‍ക്കോ- 116 കോടി

ആര്‍ക്കാണ് പൊള്ളിയത്, കോഴി കട്ടവന്റെ തലയില്‍ പപ്പാണെന്നും പറഞ്ഞു എന്തിനീ ബഹളം? എമ്പുരാനെ പിന്തുണച്ച് സീമ ജി നായര്‍

0
Spread the love

മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരായ പ്രചാരണത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ പിന്തുണച്ച് നടി സീമ ജി. നായര്‍. എത്രയൊക്കെ വിദ്വേഷപ്രചാരണം വന്നാലും ചിത്രം കാണേണ്ടവര്‍ കാണും. ആവിഷ്‌കാര സ്വാതന്ത്ര്യം ആരുടേയും മുന്നില്‍ അടിയറവ് വെക്കാനുള്ളതല്ല. കോഴികട്ടവന്റെ തലയില്‍ പപ്പാണെന്നും പറഞ്ഞ് എന്തിനാണ് ബഹളമെന്നും അവര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. ചിത്രത്തിന്റെ പേര് പറയാത്ത കുറിപ്പിനൊപ്പം എമ്പുരാന്റെ പോസ്റ്റര്‍ പങ്കുവെച്ചിട്ടുണ്ട്

സിനിമയുടെ പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി കമന്റുകളാണ് വരുന്നത്. ഇതില്‍ പലതിനും അവര്‍ മറുപടിയും നല്‍കുന്നുണ്ട്. പിന്നാലെ പങ്കുവെച്ച പോസ്റ്റില്‍ ‘തെറിയുടെ പൂമൂടല്‍ നടന്നുകൊണ്ടിരിക്കുന്നു’, എന്ന് നടി കുറിച്ചു. ആരൊക്കെ എത്രയൊക്കെ തെറിവിളിച്ചാലും എവിടെയും ഏശില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സീമ ജി. നായരുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ആരെ പേടിക്കാനാണ്,ധൈര്യമായിട്ടു മുന്നോട്ട് ..എത്രയൊക്കെ hate campaign വന്നാലും ..കാണേണ്ടവര്‍ ഇത് കാണും ..പണ്ടൊക്കെയാണ് ഓച്ഛാനിച്ചു നില്‍ക്കുന്ന കാലഘട്ടം,ഇപ്പോള്‍ ഒരുപാട് ദുരം മുന്നോട്ടു പോയിരിക്കുന്നു .ആരെ ,ആരാണ് പേടിക്കേണ്ടത് ,കൈകെട്ടി ,കഴുത്തു കുനിച്ചു നിര്‍ത്തി ,കഴുത്തു വെട്ടുന്നരീതി അത് കേരളത്തില്‍ വിലപ്പോകില്ല ,ആവിഷ്‌ക്കാര സ്വാതന്ത്ര്യം ആരുടേയും മുന്നില്‍ അടിയറവ് വെക്കാന്‍ ഉള്ളതല്ല ,പറയേണ്ടപ്പോള്‍ ,പറയേണ്ടത് ,പറയാന്‍ ധൈര്യം കാണിച്ച നിങ്ങള്‍ക്കിരിക്കട്ടെ..ഇവിടെ ആര്‍ക്കാണ് പൊള്ളിയത് ,ആരുടെ പേര് ആരെങ്കിലും പറഞ്ഞോ ,കോഴികട്ടവന്റെ തലയില്‍ പപ്പാണെന്നും പറഞ്ഞു എന്തിനീ ബഹളം ..സിനിമ സിനിമയായി മുന്നോട്ടു പോകട്ടെ ..ഇതിനിടയില്‍ തമ്മില്‍ അടിപ്പിക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ വളരെയേറെ ..നന്നായി ആലോചിച്ചിട്ടാണി പോസ്റ്റ് ..പോരട്ടങ്ങനെ പോരട്ടെ ,തെറി കൂമ്പാരങ്ങള്‍ പോരട്ടെ. എല്ലാവര്‍ക്കും എന്തോ കൊള്ളുന്നുവെങ്കില്‍ അതില്‍ എന്തോ ഇല്ലേ ..ഒന്നും ഇല്ലെങ്കില്‍ മിണ്ടാതിരുന്നാല്‍ പോരെ. ആരൊക്കെ ആരുടെ അച്ഛന് വിളിച്ചാലും ,ഒറ്റ അച്ഛന് പിറന്നവര്‍ മുന്നോട്ട് …,,(തെറി പാര്‍സെലില്‍ വരുന്നുണ്ട് ,പോസ്റ്റ് ഇട്ടതെ ഉള്ളു ..സൂപ്പര്‍ ആണ് ..എന്റെ പ്രിയപ്പെട്ടവര്‍ ആരും കമന്റ് വായിക്കല്ലേ ..കുറച്ചൊക്കെ ഞാന്‍ റിപ്ലൈ കൊടുക്കുന്നുണ്ട് ??ഉറക്കം വരുമ്പോള്‍ പോയി കിടക്കുമെ..എന്റെ പൊന്നോ എന്റെ അപ്പൂപ്പന്‍ വരെ പരലോകത്തു നിന്ന് ഇറങ്ങി വരും )അത്രക്കും ഉണ്ട് ..പറ്റാത്തത് ഞാന്‍ ഡിലീറ്റ് ചെയ്യുമേ

പിന്നീട് പങ്കുവെച്ച കുറിപ്പില്‍നിന്ന്:

ശുഭദിനം. തെറിയുടെ പൂമൂടല്‍ നടന്നുകൊണ്ടിരിക്കുന്നു ..ആണുങ്ങളും ,പെണ്ണുങ്ങളും ഉണ്ട് ..ആരൊക്കെ എത്ര തെറി വിളിച്ചാലും ..എങ്ങും ഏശീല്ലാ ..കാരണം അത്രയും കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട്ടു നീക്കിയിട്ടുള്ളത് ..സിനിമയില്‍ ചാന്‍സ് കിട്ടാന്‍ ഇതുവരെ ആരെയും സോപ്പിട്ട് നിന്നിട്ടില്ല ,സിനിമയില്ലേല്‍ ,സീരിയല്‍ ,അതില്ലേല്‍ നാടകം ..ഇനി അതുമില്ലേല്‍ ഒരു തട്ടുകട തുടങ്ങും ..അത് മതി ജീവിക്കാന്‍ ..സിനിമ നടിയായി സപ്രമഞ്ച കട്ടിലില്‍ ഇരുന്ന് ഊഞ്ഞാലാടിക്കോളാം എന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല

കണ്ണില്ലാ ക്രൂരത: തൃശൂരിൽ മകൻ അമ്മയെ തല്ലിച്ചതച്ചു, പ്രതി സഹോദരനെ കൊന്ന കേസിലും പ്രതി

0
Spread the love

തൃശൂർ ദേശമംഗലം കൊണ്ടയൂരിൽ മദ്യലഹരിയിൽ അമ്മയെ മകൻ തല്ലിച്ചതച്ചു. കൊണ്ടയൂർ സ്വദേശി സുരേഷാണ് അമ്മ ശാന്തയെ ശീമക്കൊന്നയുടെ വടികൊണ്ട് തല്ലിച്ചതച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാവിലെ അയൽവാസികളാണ് സംഭവം പുറത്തറിയിച്ചത്.

ആക്രമണത്തിൽ പരിക്കേറ്റ് കിടന്നിരുന്ന ശാന്തയെ പൊലീസെത്തി തൃശൂര്‍ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സുരേഷിനെ കസ്റ്റഡിയിലെടുത്ത് ചെറുതുരുത്തി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. സുരേഷ് രണ്ടു കൊല്ലം മുമ്പ് ജ്യേഷ്ഠനെ കൊന്ന കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

‘സിനിമ സിനിമയാണ്’; അതാണ്‌ പാർട്ടി നയം, എമ്പുരാൻ വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

0
Spread the love

എമ്പുരാൻ സിനിമ കണ്ടിട്ടില്ലെന്നും സിനിമ കാണുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ. സിനിമ സിനിമയാണ് എന്നാണ് എംടി രമേശ് പറഞ്ഞത്. അത് സംസ്ഥാന അധ്യക്ഷൻ എൻഡോസ് ചെയ്തതുമാണ്. താനും സിനിമ കാണും. രമേശ് പറഞ്ഞതാണ് പാർട്ടി നയമെന്നും ജോർജ് കുര്യൻ പറഞ്ഞു.

മോഹൻ ലാൽ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി എത്തി. ഇപ്പോൾ ഉയർച്ചയിലേക്ക് വന്നു. മാധ്യമ പ്രവർത്തകർ പടം കാണു എന്നിട്ട് ചോദിക്കു. ബിജെപി അടുത്ത തെരഞ്ഞെടുപ്പിൽ കുതിച്ചുയരും. എമ്പുരാൻ ആദ്യം നെഗറ്റീവ് അതിനാൽ ഉയരങ്ങളിലേക്കുള്ള ബിജെപി പാതയാണ് എമ്പുരാൻ എന്നും ജോർജ് കുര്യൻ പറഞ്ഞു.

എമ്പുരാൻ ഇന്ത്യ ഭരിക്കുന്നവരെ അപകീർത്തിപ്പെടുത്തുന്ന സിനിമയാണെന്നും മോഹൻലാലിന്റെ ലെഫ്. കേണൽ പദവി തിരികെവാങ്ങണമെന്നും ബിജെപി ദേശീയ കൗൺസിൽ അംഗം സി രഘുനാഥ് പ്രതികരിച്ചിരുന്നു. ലെഫ് കേണൽ പദവി ഒഴിവാക്കാൻ കോടതിയിൽ പോകുമെന്ന് ബിജെപി നേതാവ് സി രഘുനാഥ് പറഞ്ഞു. എമ്പുരാൻ സിനിമക്കെതിരെ വിമർശനങ്ങൾ ശക്തമാവുന്നതിനിടെയാണ് രഘുനാഥിൻ്റെ വിമർശനം.

കേന്ദ്രസർക്കാരിൻറെ ഭാഗമായി നിൽക്കുന്നവരെ അപഹസിക്കുന്ന സിനിമ ലാൽ അറിയാതെ ചെയ്തെന്ന് കരുതുന്നില്ല. എമ്പുരാന് മുടക്കിയ കോടികളിൽ വിദേശ ഫണ്ട് ഉണ്ടോ എന്ന് അന്വേഷിക്കണം. സെൻസർ ബോർഡിലുളളവർ കൃത്യമായ പരിശോധന നടത്തിയില്ലെന്നും സി രഘുനാഥ് വിമർശിച്ചു.

അതേസമയം, വിമർശനങ്ങൾക്കിടെ മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാൻ്റെ സെൻസർ വിവരങ്ങൾ പുറത്ത് വന്നു. സിനിമയ്ക്ക് സെൻസർ ബോർഡ് നൽകിയത് രണ്ട് കട്ടുകൾ ആണെന്ന് പുറത്തുവന്ന രേഖകളിലുണ്ട്. സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം കുറച്ചതും ദേശീയ പതാകയെ കുറിച്ചുള്ള പരാമർശത്തിലുമാണ് കട്ട് നൽകിയത്. ആർഎസ്എസ് നോമിനികളായ ബോർഡ് അംഗങ്ങൾ വേണ്ട ഇടപെടൽ നടത്തിയില്ലെന്നു സംഘടനയിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇതിവൃത്തത്തിൽ പൂർണമായ മാറ്റം നിർദേശിക്കാൻ ആകില്ലെന്നാണ് മറു വാദം ഉയർന്നത്.

എമ്പുരാന് സെൻസർ ബോർഡ് നൽകിയത് 2 കട്ടുകൾ മാത്രം; സെൻസർ വിവരങ്ങൾ പ്രചരിക്കുന്നു

0
Spread the love

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ വിമർശനങ്ങൾ തുടരുന്നതിനിടെ ചിത്രത്തിന്റെ സെൻസർ വിവരങ്ങൾ പുറത്ത്. സിനിമയ്ക്ക് സെൻസർ ബോർഡ് നൽകിയത് രണ്ട് കട്ടുകൾ ആണെന്ന് പുറത്തുവന്ന രേഖകളിലുണ്ട്. സ്ത്രീകൾക്ക് എതിരായ അക്രമ ദൃശ്യത്തിന്റെ ദൈർഘ്യം കുറച്ചതും ദേശീയ പതാകയെ കുറിച്ചുള്ള പരാമർശത്തിലുമാണ് കട്ട് നൽകിയത്

ആർഎസ്എസ് നോമിനികളായ ബോർഡ് അംഗങ്ങൾ വേണ്ട ഇടപെടൽ നടത്തിയില്ലെന്നു സംഘടനയിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇതിവൃത്തത്തിൽ പൂർണമായ മാറ്റം നിർദേശിക്കാൻ ആകില്ലെന്നാണ് മറു വാദം ഉയർന്നത്. അതേസമയം, സിനിമയുടെ സെൻസറുമായി ബന്ധപ്പെട്ട് ആർഎസ്എസ് നോമിനുകളുടെ ഇടപെടൽ പരിശോധിക്കണമെന്നുള്ള ആവശ്യവും ശക്തമാണ്. എന്നാൽ സിനിമക്കെതിരെ പ്രചാരണം വേണ്ടെന്നാണ് ബിജെപി നിലപാട്. സെൻസർ വിവാദത്തിൽ പ്രതികരണത്തിന് ഇല്ലെന്നു റീജനൽ സെൻസർ ഓഫീസറും മാധ്യമങ്ങളോട് പ്രതികരിച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts