Home Blog Page 5

നായികയെ പഞ്ചാരയടിക്ക് കിട്ടിയില്ലെങ്കിൽ നിർമാതാക്കൾ ഇങ്ങനെചെയ്യും; സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് കേട്ടോ!

0
Spread the love

മലയാളികളുടെ പരിഹാസങ്ങളും അവഹേളനങ്ങളുമൊക്കെ പലപ്പോഴും കേട്ടെങ്കിലും എപ്പോഴും തന്‍റേതായ രീതിയിലുള്ള സിനിമകള്‍ ചെയ്യുന്ന സംവിധായകനാണ് ചെയ്യുന്നുണ്ട് സന്തോഷ് പണ്ഡിറ്റ്. സന്തോഷ് പണ്ഡിറ്റിനെ സംവിധായകൻ എന്നുമാത്രം പറഞ്ഞു ചുരുക്കാനുമാകില്ല. അഭിനേതാവ്, സംഗീത സംവിധായകൻ, ഗാനരചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലൊക്കെ തന്റെ സിനിമകളിലൂടെ പ്രവർത്തിച്ചിട്ടുള്ള ആളുകൂടിയാണ് സന്തോഷ്. കൃഷ്ണയും രാധയും എന്ന കന്നി ചിത്രമൊരുക്കിയാണ് സന്തോഷ് മലയാളികളുടെ മുന്നിലേക്ക് എത്തിയത്.

ഇപ്പോഴിതാ ചെറിയൊരു ഇടവേളയ്ക്കു ശേഷം പുതിയ ചിത്രവുമായി വീണ്ടും മലയാളികൾക്കു മുന്നിൽ എത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ‘കേരളാ ലൈവ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പകുതിയോളം പൂർത്തിയായി കഴിഞ്ഞു. രണ്ടാം ഷെഡ്യൂൾ ഉടൻ ആരംഭിക്കും. ചിത്രത്തിൽ നൂറിലധികം പുതുമുഖ താരങ്ങൾ അണിനിരക്കുന്നുണ്ടെന്നും ക്യാമറ ഒഴികെ ബാക്കി വർക്കുകളെല്ലാം താൻ തന്നെയാണ് ചെയ്യുന്നതെന്നും സന്തോഷ് പണ്ഡിറ്റ് തന്നെ ഒരു ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.

എന്നാൽ സിനിമാമോഹികൾക്കുള്ള സന്തോഷ് പണ്ഡിറ്റിന്റെ ഒരു മുന്നറിയിപ്പാണ് താരത്തെ വീണ്ടും ചർച്ചാ വിഷയമാക്കിയിരിക്കുന്നത്. സിനിമ സ്വപ്‌നം കണ്ട് ചതിക്കുഴിയില്‍ പോയി ചാടാതിരിക്കാനുള്ള മുന്നറിയിപ്പായി ഫേസ്ബുക്കിൽ കുറിച്ച കാര്യങ്ങൾ വായിക്കാം..

കുറിപ്പിന്റെ പൂർണരൂപം:

Dear Facebook family,
സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം വെറുതെ നഷ്ടപ്പെടുത്തുന്നു എന്നതാണ് സത്യം.
സിനിമയിൽ അവസരം കിട്ടും എന്ന് കരുതി കുറേ സിനിമ ഫേസ്ബുക്ക് groups, WhatsApp ഗ്രൂപ്പിൽ ഒക്കെ അംഗമായി ഇത് വായിച്ച എത്ര പേർക്ക് അവസരം കിട്ടി എന്ന് സ്വയം ചിന്തിക്കുക .. അങ്ങനെ നിങ്ങൾക്ക് അവസരം കിട്ടിയ സിനിമ, ഷോർട്ട് ഫിലിം, ആൽബം എന്നിവ എത്ര എണ്ണം പുറത്തിറങ്ങി എന്നു ചിന്തിച്ച് നോക്കൂ.. ഭൂരിഭാഗം പുതിയ സംവിധായകൻ, പുതിയ നിർമാതാവ്, പുതിയ നായകൻ എന്നിവർ അഭിനയിച്ച വർക്ക് പുറത്ത് ഇറങ്ങാറില്ല എന്നതാണ് സത്യം. കാരണങ്ങൾ..

1) സിനിമ സംബന്ധിയായ ഏതു ഫേസ്ബുക്ക് ഗ്രൂപ്പിലും, ഏത് WhatsApp ഗ്രൂപ്പിലും അംഗമായി എന്നു കരുതി നിങ്ങൾക്ക് ഒരു അവസരവും കിട്ടുവാൻ പോകുന്നില്ല… അതിൽ സിനിമ സീരിയസ് ആയി കണ്ട് പണം മുടക്കുന്ന ആളുകൾ കുറച്ചേ ഉള്ളൂ.. 99 ശതമാനം ആളുകളുടെയും പ്രശ്നം നിർമാതാവ് ഇല്ല എന്നതാണ്.. ഇന്നേവരെ കേരളത്തിൽ ഫേസ്ബുക്ക്, whatsapp കൂട്ടായ്മയിൽ കുറേ സിനിമയ്ക്ക് തുടക്കം ഇട്ടെങ്കിലും ഒന്നും പുറത്തിറങ്ങിയിട്ടില്ല..

2)പുതുതായി സിനിമ എടുത്ത് പുറത്തിറക്കുന്ന, സീരിയസ് ആയി സിനിമയെ കാണുന്ന ആളുകൾക്ക് ഭൂരിഭാഗവും അവരുടെ തായി ഒരു ടീം, ഫോക്കസ് ഒക്കെ ഉണ്ടാകും.. അവർ അഭിനയം, എഡിറ്റിങ്, ക്യാമറ etc ചെയ്യുവാൻ അവരുടെ കൂട്ടുകാർക്ക് മാത്രമേ അവസരം കൊടുക്കൂ.. അവരുടെ സിനിമയിൽ ഇനി നിങ്ങൾക്ക് അവസരം കിട്ടിയാലും ക്രൗഡ് ആകും, ജൂനിയർ artist ആയി ഒരു ഡയലോഗ് ഇല്ലാത്ത റോൾ മാത്രമേ കിട്ടൂ. പടം hit ആയാലും അതിലൂടെ ആരും നിങ്ങളെ തിരിച്ചറിയില്ല..

3) ഇനി അഭിനയ മോഹം ഉള്ള നിങ്ങളിൽ നിന്നും പണമോ “മറ്റെന്തെങ്കിലും” വാങ്ങി അവസരം തരുന്ന പുതിയ ആളുകളുടെ വർക്ക് 95 ശതമാനം പുറത്തിറങ്ങില്ല.. നിങ്ങളുടെ പണം, (മാനം) പോയത് മെച്ചം.. ഇത്തരം വർക്കിൽ തല വെച്ച് കൊടുത്തിട്ട് ഒരു കാര്യവും ഇല്ല..

4) ഇനി ചില പുതിയ സംവിധായകർ ഒരു ആവേശത്തിൻ്റെ പുറത്ത് സിനിമ, വെബ് സീരീസ് ഒക്കെ ഷൂട്ടിംഗ് തുടക്കം ഇടും ട്ടോ.. രണ്ടു ദിവസം കൊണ്ട് സാമ്പത്തിക ബുദ്ധിമുട്ടിൽ അവസാനിപ്പിക്കും.. ഇത്തരം വർക്കിൽ അവസരം കിട്ടിയിട്ട് എന്ത് കാര്യം ?

5) മറ്റു ചില പുതിയ സംവിധായകർ കാര്യമായി സിനിമ ഷൂട്ടിംഗ് തുടങ്ങും.. പക്ഷേ “പുറത്ത് പറയുവാൻ ബുദ്ധിമുട്ടുള്ള” കാര്യങ്ങളാൽ ഷൂട്ടിംഗിന് ഇടയിൽ നിർമ്മാതാവ് മുങ്ങും.. അങ്ങനെ ആ വർക്ക് അവസാനിക്കും.. അതായത് ചില നിർമാതാക്കൾ നായികയെ പഞ്ചാരയടിക്കുവാൻ വേണ്ടി മാത്രമാണ് സിനിമയുടെ പേരിൽ ലക്ഷങ്ങളും, കോടികളും മുടക്കുന്നത് എങ്കിൽ, ഷൂട്ടിംഗിന് ഇടയിൽ പഞ്ചാരയടി നടന്നാൽ പിന്നെ എഡിറ്റിങ്, ഡബ്ബിംഗ് ചെയ്യുവാൻ , അത് റിലീസ് ചെയ്യുവാൻ താൽപര്യം കാണിക്കില്ല.. നായികയെ പഞ്ചാരയടിക്ക് കിട്ടിയില്ലെങ്കിൽ ഷൂട്ടിംഗിന് ഇടയിൽ എത്ര ലക്ഷങ്ങൾ നഷ്ടം വന്നാലും “
പോട്ടെ പുല്ല്” എന്നു കരുതി ഓടിപ്പോകും അഥവാ മുങ്ങും.

ഷൂട്ടിംഗിന് ഇടയിൽ ഇതുപോലെ നിർമാതാവ് മുങ്ങിയാൽ
നിങ്ങള് കഴിച്ച ഭക്ഷണത്തിൻ്റെ പൈസ, താമസിച്ച ലോഡ്ജിൻ്റെ പൈസ, വണ്ടിക്കൂലി വരെ ചിലപ്പോൾ നിങ്ങളുടെ സ്വന്തം കൈയ്യിൽ നിന്നും പോകും.. ഇത്തരം വർക്കിൽ അവസരം കിട്ടിയിട്ട് എന്ത് കാര്യം ?
സിനിമയെ സീരിയസ് ആയി കാണുന്നവരുടെ സിനിമയിൽ നിങ്ങൾക്ക് അവസരം കിട്ടിയാൽ മാത്രമേ കാര്യമുള്ളൂ എന്നർഥം.. അത് മാത്രമേ പുറത്തിറങ്ങൂ.. വളരെ കഷ്ടപെട്ടാൽ കിട്ടും.. പക്ഷേ അത് വളരെ ബുദ്ധിമുട്ടാണ്.. അതിനാൽ ആരും പുറത്തിറങ്ങാത്ത വർക്കിൻ്റെ ഭാഗം ആകരുത്.

(വാൽ കഷ്ണം.. സിനിമയോട് താൽപര്യം ഉണ്ടെങ്കിൽ നിങ്ങളുടെ വീട് വിറ്റ് കിട്ടിയ പണത്തിന് അല്ലെങ്കിൽ നിങ്ങള് കഷ്ടപ്പെട്ട് സമ്പാദിച്ച പണത്തിന് നിങ്ങളെ തന്നെ നായകൻ/നായികയായി സിനിമ നിർമിക്കുക.. self marketting ആണ് മുഖ്യം. അത് മാത്രമാണ് practical.. അല്ലെങ്കിൽ ജീവിത കാലം മുഴുവൻ ഇങ്ങനെ ചാൻസ് അന്വേഷിച്ചു തെണ്ടി നടക്കേണ്ടി വരും..പണ നഷ്ടം, സമയ നഷ്ടം, ചിലപ്പോൾ മാന നഷ്ടം മാത്രം ബാക്കിയാകും)
ഭയം വേണ്ട ജാഗ്രത മതി.. ഉണരൂ സിനിമാ ഭ്രാന്തന്മാരെ ഉണരൂ…
എല്ലാവർക്കും നന്ദി
By Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ…)

യൂട്യൂബിൽ വൈറലാകാൻ യുവാവ് ചെയ്ത സാഹസം കണ്ടോ? പോലീസിന്റെ അഞ്ചുമണിക്കൂർ നീണ്ട പരിശ്രമം ജീവൻ രക്ഷിച്ചു

0
Spread the love

ഗ്രേറ്റർ നോയിഡ: സോഷ്യൽ മീഡിയയിൽ എങ്ങനെയെങ്കിലും വൈറലാകുക എന്നതാണ് ഇന്ന് ഒട്ടുമിക്ക പേരുടെയും പ്രധാന ലക്ഷ്യം. സ്വന്തമായി യൂട്യൂബ് ചാനലുകളുള്ളവരാകട്ടെ കാഴ്ചക്കാരുടെ എണ്ണം വർധിപ്പിക്കാൻ പലപ്പോഴും പല സാഹസങ്ങൾക്കും മുതിരാറുണ്ട്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ഒരു യൂട്യൂബർ വൈറലാകാൻ വേണ്ടി നടത്തിയ സാഹസം നാട്ടുകാർക്കും പൊലീസിനും ഒരുപോലെ തലവേദനയായി മാറി. നീലേശ്വര്‍ എന്നറിയപ്പെടുന്ന യൂട്യൂബറാണ് വൈറലാകാനായി മൊബൈൽ ടവറിൽ വലിഞ്ഞു കയറിയത്. ഇത് ലൈവായി തന്റെ യൂട്യൂബ് ചാനലിൽ സ്ട്രീം ചെയ്യുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സുഹൃത്താണ് ടവറിൽ കയറുന്നത് വീഡിയോ എടുത്ത് അപ്ലോഡ് ചെയ്തത്.

അതേസമയം, സംഭവം കണ്ട പ്രദേശവാസികൾക്ക് ആദ്യം കാര്യം മനസിലായില്ല. കാര്യമെന്തെന്ന് അന്വേഷിക്കാനായി വലിയൊരു ജനക്കൂട്ടം തന്നെ അവിടെ തടിച്ചുകൂടി. ജനക്കൂട്ടത്തെ കണ്ട് പേടിച്ച നീലേശ്വരിന്റെ സുഹൃത്ത് സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇതോടെ നീലേശ്വർ ടവറിന്റെ മുകളിൽ കുടുങ്ങി.

തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി. എന്നാൽ ടവറിൽ നിന്ന് താഴെയിറക്കാൻ ഏറെ പാടുപെട്ടു. ഏകദേശം അഞ്ചുമണിക്കൂർ നീണ്ടുനിന്ന പരിശ്രമത്തിനൊടുവിലാണ് യൂട്യൂബറെ സുരക്ഷിതമായി താഴെയിറക്കാനായി സാധിച്ചത്.

അതേസമയം സോഷ്യൽമീഡിയയിൽ വൈറലാകാൻ വേണ്ടി അപകടകരമായ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഒഴിവാക്കണമെന്ന് പൊലീസ് പൊതുജങ്ങളോട് അഭ്യർഥിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യൂട്യൂബർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

ദിലീപുമായി ഒരു ദിവസം 9 മണി മുതൽ 12 വരെ ഗുസ്തിയായിരുന്നു; ജോണി ആന്റണി ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയ സംഭവം വിവരിച്ച് രഞ്ജൻ എബ്രഹാം

0
Spread the love

സിനിമ മേഖലയിലെ ഏറ്റവും കുഴപ്പം പിടിച്ച പണികളിൽ ഒന്ന് ചിത്രസംയോജനം അഥവാ എഡിറ്റിംഗ് ആണെന്ന് തന്നെ പറയാം. ഒരേസമയം സാങ്കേതികവും സർഗാത്മകവുമായിട്ടുള്ള ഒരു പ്രക്രിയ ആണിത്. ഡയറക്ടർ പ്രതീക്ഷയോടെ എടുത്തുവെച്ചതും ഒരുപക്ഷെ അഭിനേതാക്കൾക്ക് ഏറെ പ്രിയപ്പെട്ടതുമായ ചില സ്സീനുകൾ ഒരു എഡിറ്റർക്ക് നിർദയം എടുത്തുമാറ്റേണ്ടി വരും. മറ്റുചിലപ്പോഴാകട്ടെ പലതും നിർബന്ധപൂർവം കൂട്ടിച്ചേർക്കേണ്ടിയും വരും. സിനിമയുടെ ഒഴുക്കിനും ഇതിവൃത്തത്തോട് ചേർത്ത് നിർത്താനുമായി പല സാങ്കേതിക വിഷയങ്ങളിലും അഭിനേതാവുമായും ഡയറക്ടറുമായും നിർമാതാവു മുതൽ മറ്റു സാങ്കേതിക പ്രവർത്തരുമായി വരെ പല പല യുദ്ധം ചെയ്യേണ്ടിയും വരും.

ഇത്തരത്തിൽ എവർഗ്രീൻ കോമഡി ചിത്രം പറക്കും തളികയുടെ സമയത്ത് താനും നടൻ ദിലീപുമായുണ്ടായ മുട്ടൻ വഴക്കിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ എഡിറ്റിംഗ് നിർവ്വഹിച്ച രഞ്ജൻ എബ്രഹാം.

പറക്കും തളികയുടെ ഫസ്റ്റ് ഹാഫിൽ നിന്ന് പത്തിരുപത് മിനിട്ടോളം തനിക്ക് കുറയ്‌ക്കേണ്ടി വന്നെന്നും ഇതേതുടർന്ന് ദിലീപുമായും അന്ന് അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന ജോണി ആന്റണിയുമായും വലിയ വഴക്ക് ഉണ്ടായെന്നും അദ്ദേഹം പറയുന്നു. ദിലീപും താനും തമ്മിൽ ഒരു ദിവസം 9 മണി മുതൽ 12 വരെ ഗുസ്തിയായിരുന്നുവെന്നും മറ്റൊരു ഘട്ടത്തിൽ ക്ഷുഭിതനായ ജോണി ആന്റണി ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയ അവസ്ഥവരെ ഉണ്ടായിട്ടുണ്ടെന്നും രഞ്ജൻ എബ്രഹാം പറയുന്നു. എന്നാൽ ഡയറക്ടർ തനിക്ക് സപ്പോർട്ട് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും പടം 100 ദിവസം ഓടിയെന്നും ഇതിനു ശേഷവും മദ്രാസ്സിൽ വെച്ച് കണ്ടപ്പോൾ ദിലീപ് ഇതേക്കുറിച്ച് പറയുമായിരുന്നെന്നും രഞ്ജൻ പറയുന്നു.

പോലീസുകാർക്ക് ആഴ്ചയിലൊരു ദിവസം അവധി നൽകും; ജോലിസമയം പതിയെ 8 മണിക്കൂറാക്കും: മുഖ്യമന്ത്രി

0
Spread the love

തിരുവനന്തപുരം: പോലീസുകാർക്കിടയിൽ ആത്മഹത്യ പെരുകുന്നതിന് കാരണം കുടുംബപ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമാണെന്ന് മുഖ്യമന്ത്രി. പരശുവയ്ക്കല്‍ സ്വദേശിയും സിവില്‍ പോലീസ് ഓഫീസറുമായ മദനകുമാറിനെ ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന് കുടുംബ പ്രശ്‌നങ്ങളുളളതായും കുറച്ചു നാളുകളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്നുവെന്നും ഒപ്പം ജോലിയില്‍ നിന്നും വിട്ടുനിന്നിരുന്നതായും അറിവായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

“സേനാംഗങ്ങള്‍ക്കിടയിലെ ആത്മഹത്യക്കുള്ള കാരണങ്ങളില്‍ കൂടുതലും കുടുംബപ്രശ്‌നങ്ങളും സാമ്പത്തികപ്രശ്‌നങ്ങളും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും കൂടാതെ ഇതില്‍നിന്നും ഉരുത്തിരിയുന്ന മാനസിക സംഘര്‍ഷങ്ങളുമാണെന്നാണ് പൊതുവെ കണ്ടിട്ടുള്ളത്. എന്നാല്‍, ഔദ്യോഗിക ജീവിതത്തിലെ പ്രശ്‌നങ്ങളും ആത്മഹത്യകള്‍ക്ക് വഴിവെച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഇത്തരത്തില്‍ കാണുന്ന ആത്മഹത്യാപ്രവണതകള്‍ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്,” അദ്ദേഹം വിശദീകരിച്ചു.

അവധിപോലുമില്ലാതെയാണ് കീഴുദ്യോഗസ്ഥർ തൊഴിലെടുക്കേണ്ടി വരുന്നതെന്ന പ്രശ്നത്തെ സർക്കാർ അഭിസംബോധന ചെയ്തിട്ടുള്ളതായി മുഖ്യമന്ത്രി സൂചിപ്പിച്ചു. അര്‍ഹമായ ലീവുകള്‍ നല്‍കുന്നതിനും, ആഴ്ചയിൽ ഒരുദിവസം നിര്‍ബന്ധമായും അവധി നല്‍കുന്നതിനും സംസ്ഥാന പോലീസ് മേധാവി പ്രത്യേക സര്‍ക്കുലര്‍ മുഖാന്തിരം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സ്റ്റേഷനുകളില്‍ തുറന്ന ആശയവിനിമയത്തിനായും വിവിധ കാരണങ്ങളാലുളള മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും മുതിര്‍ന്ന പോലീസുദ്യോഗസ്ഥരെ ഉപയോഗിച്ച് മെന്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സേനാംഗങ്ങളുടെ പരിശീലന കാലയളവില്‍ തന്നെ സാമ്പത്തിക അച്ചടക്കം സംബന്ധിച്ചും, ആയോധന കലകളിലുളള പരിശീലനവും വഴി മനോബലം വര്‍ദ്ധിപ്പിക്കുന്ന നടപടികളും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് പ്രത്യേക പരിശീലന പരിപാടികള്‍ നടത്തുന്നുണ്ട്.

പോലീസ് സേനയില്‍ 8 മണിക്കൂര്‍ ജോലി എന്നത് അത്രവേഗത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന ഒന്നല്ലെങ്കിലും പതിയെ ഇത് നടപ്പാക്കിയെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരക്കേറിയ പ്രധാനപ്പെട്ട 52 സ്റ്റേഷനുകളില്‍ ഇതിനകം ഇത് നടപ്പിലാക്കിയിട്ടുണ്ട്. കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. മദ്യപാന ശീലമുളളവരെ ലഹരിമുക്തരാക്കുന്നതിന് പ്രത്യേകം കര്‍മ്മപദ്ധതികള്‍ ഡി-അഡിക്ഷന്‍ സെന്ററുകളെയും സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളെയും സഹകരിപ്പിച്ച് നടത്തിവരുന്നു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലം മുതല്‍ ഈ വര്‍ഷം (മാര്‍ച്ച് 31) വരെ പോലീസില്‍ 5,670 പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ജോലിഭാരം കുറച്ചിട്ടുണ്ട്.

ദൈനംദിന ആവശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ജീവിതാവശ്യങ്ങള്‍ക്ക് സമീപിക്കാവുന്ന സംവിധാനമാണ് പോലീസ് ക്യാന്റീന്‍ വഴി സേനാംഗങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത്. കമ്പോളവിലയില്‍ നിന്ന് 30 ശതമാനം വരെ വിലക്കുറവില്‍ പ്രവര്‍ത്തിച്ചിരുന്ന പോലീസ് ക്യാന്റീന്‍ പ്രവര്‍ത്തനം ജിഎസ്ടി നടപ്പാക്കിയതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നികുതി ഇളവ് ഒഴിവാക്കപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരുമായി ഫലപ്രദമായ ഇടപെടലുകള്‍ നടത്തിയതിന്റെ ഫലമായി നികുതി ഇളവ് പുനസ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭവനനിര്‍മ്മാണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും കുറഞ്ഞ പലിശനിരക്കില്‍ വായ്പകള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാരിന്റെ സഹായത്തോടെ കേരളാ പോലീസ് ഹൗസിംഗ് സൊസൈറ്റിയും, ജില്ലാടിസ്ഥാനത്തില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളും സജീവമായി പ്രവര്‍ത്തിച്ചു വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

എറണാകുളം – ബെംഗളൂരു സർവീസ് ഇനിയും നീളും; കേരളത്തിനെ നിരാശയിലാഴ്ത്തി കൊല്ലത്തെത്തിച്ച വന്ദേ ഭാരത് റേക്ക് മംഗളൂരുവിലേക്ക്

0
Spread the love

കൊച്ചി: മൂന്നാം വന്ദേ ഭാരതെന്ന കേരളത്തിന്‍റെ സ്വപ്നങ്ങൾ അനിശ്ചിതത്വത്തിലാക്കി കൊല്ലത്തെത്തിച്ച വന്ദേ ഭാരത് റേക്ക് മംഗളൂരുവിലേക്ക്. രണ്ട് മാസത്തിലേറെയായി കൊല്ലത്ത് കിടന്നിരുന്ന റേക്ക് ഇന്ന് വൺവേ സ്പെഷ്യൽ സർവീസായി കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്ക് കൊണ്ടുപോവുകയാണ്. വേനൽക്കാല തിരക്കൊഴിവാക്കാനാണ് സർവീസെന്ന വിശദീകരണത്തോടെയാണ് സർവീസ് പ്രഖ്യാപിച്ചതെങ്കിലും മടക്കയാത്രയോ മറ്റുദിവസങ്ങളിലെ സർവീസോ പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ റേക്ക് മംഗളൂരുവിലാകും ഇനിയുണ്ടാവുക. ഇവിടെ നിന്ന് മറ്റു സർവീസുകൾക്കും സാധ്യതയുണ്ട്. ഇതോടെ എറണാകുളം – ബെംഗളൂരു സർവീസ് നീണ്ടുപോകാനാണ് സാധ്യത.

കൊല്ലത്ത് എത്തിച്ച വന്ദേ ഭാരത് റേക്ക് കേരളത്തിന്‍റെ മൂന്നാം സെമി ഹൈസ്പീഡ് ട്രെയിനിനുള്ളതാണെന്നും എറണാകുലം – ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് സർവീസ് ആരംഭിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുപുറമെ തിരുവനന്തപുരം – കോയമ്പത്തൂർ റൂട്ടും റെയിൽവേ പരിഗണിച്ചിരുന്നെന്നും ബെംഗളൂരു സർവീസ് വൈകാതെ ആരംഭിക്കുമെന്നുമായിരുന്നു ഈ റിപ്പോർട്ടുകൾ. എന്നാൽ ഓരോ സമയത്തും പലകാരണങ്ങളാൽ ഇത് നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

ഇത് രണ്ടാം തവണയാണ് കേരളത്തിലേക്കെത്തിക്കുന്ന വന്ദേ ഭാരത് റേക്ക് കർണാടകയിലേക്ക് കൊണ്ടുപോകുന്നത്. നേരത്തെ കൊച്ചുവേളിയിലെത്തിച്ച റേക്കാണ് ഇതുപോലെ കടത്തിയത്. ഇത് മൈസൂരു – ചെന്നൈ റൂട്ടിൽ സർവീസും ആരംഭിച്ചു. ഇതിന് പിന്നാലെ കൊല്ലത്തേക്ക് കൊണ്ടുവന്ന റേക്കാണ് ഇന്ന് മംഗളൂരുവിലേക്ക് സർവീസ് നടക്കുന്നത്.

എറണാകുളം – ബെംഗളൂരു സർവീസിന് ബെംഗളൂരുവിൽ പ്ലാറ്റ്ഫോം ലഭ്യതയായിരുന്നു പ്രശ്നമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ ഈ മാസം മധുര – ബെംഗളൂരു സർവീസ് ദക്ഷിണ റെയിൽവേ ആരംഭിക്കുകയാണ്. ഇതിന് ഇത്തരത്തിലുള്ള സാങ്കതിക തടസ്സങ്ങളൊന്നും ഉണ്ടായില്ല. വന്ദേ ഭാരത് ട്രെയിനുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം എറണാകുളം മാർഷലിങ് യാഡിൽ വന്നിട്ടും കാത്തിരിപ്പ് തുടരാനാണ് മലയാളികളുടെ വിധി.

സ്കൂൾ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയം നിരോധിക്കണോ? അധികൃതർക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി

0
Spread the love

കൊച്ചി: സ്കൂൾ തെരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയം വേണമോ എന്ന് സ്കൂൾ അധികൃതർക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി. തീരുമാനം നടപ്പാക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമെങ്കിൽ പൊലീസും വിദ്യാഭ്യാസ വകുപ്പും നൽകണമെന്നും ജസ്റ്റിസ് സിയാദ് റഹ്മാൻ ഇടക്കാല ഉത്തരവിട്ടു.

കേസിൽ സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ച കോടതി സർക്കാറിന്റെ തീരുമാനത്തിനു ശേഷം അന്തിമ വിധി പറയാമെന്നും വ്യക്താമാക്കി. സ്കൂൾ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം നിരോധിക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഉത്തരവ്

അഹങ്കാരം നിറഞ്ഞ പെരുമാറ്റം ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി; സി.പി.എം ജില്ലാ കമ്മിറ്റിയിൽ ആര്യാ രാജേന്ദ്രന് രൂക്ഷവിമർശനം

0
Spread the love

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ വിമർശനവുമായി സി.പി.എം ജില്ലാ കമ്മിറ്റി. മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതാണെന്നും അത് പൊതു ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നുമാണ് കമ്മിറ്റിയിൽ ഉയർന്ന പ്രധാന വിമർശനം.

കെ.എസ്ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിലും മേയർക്കെതിരെ വിമർശനമുയർന്നു. മേയറും കുടുംബവും നടുറോട്ടിൽ കാണിച്ചത് ഗുണ്ടായിസമാണെന്നും ബസ്സിലെ മെമ്മറി കാർഡ് കിട്ടാതിരുന്നത് ഭാഗ്യമെന്നും മെമ്മറി കാർഡ് കിട്ടിയിരുന്നുവെങ്കിൽ പാർട്ടി കുടുങ്ങുമായിരുന്നെന്നും അം​ഗങ്ങൾ വിമർശിച്ചു.

സ്പീക്കർ എ.എൻ ഷംസീറിനെതിരെയും രൂക്ഷവിമർശനം ഉയർന്നു.സ്പീക്കർക്ക് തലസ്ഥാനത്തെ ചില ബിസിനുകാരുമായുള്ള ബന്ധം കമ്മ്യൂണിസ്റ്റ് രീതിക്ക് ചേരാത്തതെന്നായിരുന്നു അംഗങ്ങളുയർത്തിയ വിമർശനം. അമിത് ഷായുടെ മകനെയും കാറിൽ കയറ്റി നടക്കുന്ന ആളുമായിട്ടാണ് ഷംസീറിന് ബന്ധമെന്നും വിമർശനം ഉയർന്നു.

പലതരം ഷാംപൂവും മാസ്‌ക്കുകളും ഉപയോഗിച്ച് മടുത്തോ? എങ്കിൽ താരൻ ഇങ്ങനെ മാറ്റാം..

0
Spread the love

സുന്ദരവും ആരോഗ്യകരവുമായ മുടി എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. ഇന്നത്തെ കാലത്ത് മുടിസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ സുലഭമാണെങ്കിലും വിലയും പാര്‍ശ്വഫലങ്ങളും കാരണം എല്ലാവരും ഇതിന് പിറകെ പോകാറില്ല. അത്തരം ആളുകള്‍ വേഗം അന്വേഷിക്കുന്നത് പ്രകൃതിദത്ത പരിഹാരങ്ങളായിരിക്കും. ഇത്തരത്തില്‍ മുടി സംരക്ഷണത്തില്‍ അപൂര്‍വമായി മാത്രം ഉപയോഗിക്കുന്ന ഒന്നാണ് പാല്‍.

അവശ്യ പോഷകങ്ങളുടെ സമ്പന്ന സ്രോതസായ പാല്‍ അതിന്റെ ബഹുമുഖ ഗുണങ്ങള്‍ കാരണം സൗന്ദര്യസംരക്ഷണത്തില്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്നു. പാല്‍ കൊണ്ട് മുടി കഴുകുന്നത് നല്ലതാണ് എന്നാണ് പറയപ്പെടുന്നത്. നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയില്‍ പാല്‍ ഉള്‍പ്പെടുത്തുന്നതിന്റെ വിവിധ ഗുണങ്ങള്‍ ആണ് ഇവിടെ പരിശോധിക്കാന്‍ പോകുന്നത്.

സ്വാഭാവിക കണ്ടീഷണര്‍

പാല്‍ ഒരു പ്രകൃതിദത്ത കണ്ടീഷണറായി പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ മുടി മൃദുവും സില്‍ക്കിയുമാക്കാന്‍ ഇത് സഹായിക്കുന്നു. പാലിലെ പ്രോട്ടീനുകളും കൊഴുപ്പുകളും മുടിയുടെ പുറംതൊലി മിനുസപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് കുരുക്കുകളും പൊട്ടലും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. പാല്‍ ഉപയോഗിച്ച് മുടി കഴുകിയ ശേഷം അത് കൈകാര്യം ചെയ്യാനും സ്‌റ്റൈല്‍ ചെയ്യാനും എളുപ്പമായിരിക്കും.

പോഷകങ്ങളാല്‍ സമ്പന്നം

മുടിയുടെ ആരോഗ്യത്തിന് നിര്‍ണായകമായ വിറ്റാമിന്‍ എ, ബി6, ബയോട്ടിന്‍, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങള്‍ പാലില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ ആരോഗ്യകരമായ സെബം ഉത്പാദനം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ തലയോട്ടിയില്‍ ഈര്‍പ്പമുള്ളതാക്കുന്നു. ബയോട്ടിനും മറ്റ് ബി വിറ്റാമിനുകളും മുടിയുടെ തണ്ടിനെ ശക്തിപ്പെടുത്തി മുടി പൊട്ടുന്നതും കൊഴിയുന്നതും തടയുന്നു. പൊട്ടാസ്യം മുടിയിലെ ഈര്‍പ്പം സന്തുലിതമാക്കാന്‍ സഹായിക്കുന്നു. മൊത്തത്തിലുള്ള ജലാംശവും ഇലാസ്തികതയും പ്രോത്സാഹിപ്പിക്കുന്നു.

മുടി വളര്‍ച്ച

പാലിലെ പ്രോട്ടീനുകള്‍ മുടി വളര്‍ച്ചയെ സഹായിക്കുന്നു. ഈ പ്രോട്ടീനുകള്‍ നിങ്ങളുടെ മുടിയുടെ കെരാറ്റിന്‍ ഘടനയ്ക്ക് ആവശ്യമായ ബില്‍ഡിംഗ് ബ്ലോക്കുകള്‍ നല്‍കുന്നു. ഇത് ശക്തവും ആരോഗ്യകരവുമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളുടെ മുടി സംരക്ഷണ ദിനചര്യയില്‍ പാല്‍ പതിവായി ഉപയോഗിക്കുന്നത് കാലക്രമേണ കട്ടിയുള്ളതും പൂര്‍ണ്ണവുമായ മുടിക്ക് കാരണമാകും.

ജലാംശം നല്‍കുന്നു

നല്ല ജലാംശമുള്ള തലയോട്ടി ആരോഗ്യമുള്ള മുടിക്ക് അത്യാവശ്യമാണ്. പാലിലെ ഉയര്‍ന്ന ജലാംശം വരള്‍ച്ചയെയും അടരുകളേയും ചെറുക്കാന്‍ സഹായിക്കുന്നു. താരന്‍, തലയോട്ടിയിലെ ചൊറിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ തടയാന്‍ ഈ ജലാംശം സഹായിക്കും. പാലിലെ ലാക്റ്റിക് ആസിഡ് മൃദുവായ എക്‌സ്‌ഫോളിയന്റായി പ്രവര്‍ത്തിക്കുകയും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുകയും തലയോട്ടിയിലെ ആരോഗ്യകരമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

തിളക്കം പുനഃസ്ഥാപിക്കുന്നു

പാരിസ്ഥിതിക മലിനീകരണം അല്ലെങ്കില്‍ അമിതമായ സ്‌റ്റൈലിംഗ് കാരണം നിങ്ങളുടെ മുടിക്ക് തിളക്കം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍, പാല്‍ അതിന്റെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാന്‍ സഹായിക്കും. പാലിലെ കൊഴുപ്പുകള്‍ മുടിയെ പൊതിഞ്ഞ് പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും സ്വാഭാവിക തിളക്കം നല്‍കുകയും ചെയ്യുന്നു. കൂടാതെ, പ്രോട്ടീനുകള്‍ കേടുപാടുകള്‍ പരിഹരിക്കാന്‍ പ്രവര്‍ത്തിക്കുന്നു, അതിന്റെ ഫലമായി മിനുസമാര്‍ന്നതും തിളക്കമുള്ളതുമായ മുടി ലഭിക്കും.

അറ്റം പിളരുന്നത് കുറയ്ക്കുന്നു

അറ്റം പിളരുന്നത് നിങ്ങളുടെ തലമുടി വൃത്തികെട്ടതാക്കും. പാലിലെ പ്രോട്ടീനുകളും അമിനോ ആസിഡുകളും മുടിയുടെ അറ്റം പിളരുന്നത് കുറയ്ക്കാനും ശക്തിപ്പെടുത്താനും നന്നാക്കാനും സഹായിക്കുന്നു. പുറംതൊലി മിനുസപ്പെടുത്തുകയും അവശ്യ പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ മുടിയുടെ അറ്റങ്ങളുടെ സമഗ്രത നിലനിര്‍ത്താന്‍ പാല്‍ സഹായിക്കുന്നു. ഇത് അവ പിളരാനും പൊട്ടാനുമുള്ള സാധ്യത കുറയ്ക്കുന്നു.

പ്രകോപനം ശമിപ്പിക്കുന്നു

ക്ഷോഭിച്ചതോ വീര്‍ത്തതോ ആയ തലയോട്ടിയിലെ അവസ്ഥയെ ശമിപ്പിക്കാന്‍ കഴിയുന്ന വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഗുണങ്ങള്‍ പാലില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് സെന്‍സിറ്റീവ് തലയോട്ടി ഉണ്ടെങ്കിലും അല്ലെങ്കില്‍ എക്സിമ അല്ലെങ്കില്‍ സോറിയാസിസ് പോലുള്ള തലയോട്ടി പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഇത് കൈകാര്യം ചെയ്യാന്‍ പാല്‍ ഉപയോഗിക്കാം. പാലിന് ആശ്വാസം നല്‍കാനും ചുവപ്പും പ്രകോപിപ്പിക്കലും കുറയ്ക്കാനും കഴിയും.

ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ? വേണമെങ്കിൽ എന്നെ കാസ്റ്റ് ചെയ്താൽ മതി: റോബിൻ രാധാകൃഷ്ണൻ

0
Spread the love

ബി​ഗ് ബോസ് മലയാളം സീസണുകൾ എന്നും വിവാദത്തിന്റെ പതിവ് വേദിയാണ്. ബി​ഗ് ബോസ് വീടിനുള്ളിലും പുറത്തും ഒരുപോലെ വാക്കുതർക്കങ്ങളും ആരോപണങ്ങളും നടത്തി സോഷ്യൽ മീഡിയകളിൽ ഇതുപോലെ ചർച്ചയാവുന്ന റിയാലിറ്റി ഷോ മത്സരാർത്ഥികൾ വേറെയില്ലെന്ന് തന്നെ പറയാം. ഏറ്റവുമൊടുവിൽ പൂർത്തിയായ സീസണെ ചുറ്റിപ്പറ്റിയും പലതരം വിവാദ കോലാഹലങ്ങൾ നമ്മൾ കണ്ടതുമാണ്. ജാസ്മിനും, ഗബ്രിയും, സിജോയും, റോക്കിയും, നോറയും, സായിയും ഒക്കെ ഇപ്പോഴും സോഷ്യൽ മീഡിയകളിൽ സജീവ ചർച്ചാ വിഷയമാണ്.

അതേസമയം മുൻ സീസണുകളിലുള്ള മത്സരാർത്ഥികളുമായി ബന്ധപ്പെട്ട വാർത്തകളും ഇപ്പോഴും പല ഓൺലൈൻ ചാലുകളും പ്രാധാന്യം നൽകി പോരുന്നുണ്ട്. ആ കൂട്ടത്തിലൊരാളാണ് റോബിൻ രാധാകൃഷ്ണൻ. ബി​ഗ് ബോസ് ഷോയ്ക്ക് ശേഷവും ജനങ്ങൾ ഒരുപോലെ വാഴ്ത്തുകയും താഴ്ത്തുകയും ചെയ്ത ആളാണ് റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയായിരുന്ന ദിൽഷയുമായുള്ള പ്രണയത്തെച്ചൊല്ലിയും ആരതിയുമായുള്ള വിവാഹത്തെ ചൊല്ലിയും, സിനിമാ-ബിസിനസ് സംബന്ധിച്ച പരാമർശങ്ങളെ ചൊല്ലിയും റോബിന്റെ തന്നെ ചില മുൻ സുഹൃത്തുക്കളുടെ വെളിപ്പെടുത്തലുകളെ തുടർന്നും റോബിൻ ഏറെ തിരിച്ചടികൾ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇതൊക്കെ ഒരു ഭാഗത്ത് നടക്കുമ്പോഴും ഒരു വലിയ കൂട്ടം ആരാധകർ റോബിനോടൊപ്പം ഇന്നും കട്ടയ്ക്കു നിൽക്കുന്നു എന്നത് നിഷേധിക്കാൻ പറ്റാത്ത യാഥാർഥ്യമാണ്.

ഇപ്പോഴിതാ താൻ ഹീറോയായി എത്തുമെന്ന് പ്രചരിച്ച സിനിമയെ കുറിച്ചും ജീവിതത്തിലുണ്ടായ വിവാ​ദങ്ങളെ കുറിച്ചും ആരതി പൊടിയുമായുള്ള വിവാഹത്തെ കുറിച്ചുമെല്ലാം ഒരു പ്രമുഖ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയാണ് റോബിൻ രാധാകൃഷ്ണൻ. സന്തോഷ് ടി കുരുവിള നിർമിക്കുന്ന ചിത്രത്തിൽ റോബിൻ നായകനായി എത്തുമെന്നായിരുന്നു പ്രചരിച്ച വാർത്ത. ഇത് ശെരിവയ്ക്കുന്ന രീതിയിൽ മോഹൻലാലിൻറെ ഓഫീഷ്യൽ പേജിൽ ഇതിന്റെ പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു.

സന്തോഷ് ടി കുരുവിള തന്നെ വന്ന് റോബിനെ വെച്ച് പടം ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ വീഡിയോ യുട്യൂബിൽ കിടപ്പുണ്ടെന്നും ലാലേട്ടന്റെ ഓഫീഷ്യൽ പേജിൽ താൻ എങ്ങനെയാണ് ഒരു പോസ്റ്ററുണ്ടാക്കി ഇടുന്നതെന്നും അവതാരകനോട് റോബിൻ ചോദിക്കുന്നുണ്ട്. ‘ഞാൻ ആരാണ് അതിന്? ലാലേട്ടൻ അത്ര മന്ദബുദ്ധിയാണോ? ഒരു സാധനം ലാലേട്ടന്റെ പേജിൽ വരും മുമ്പ് അവർ അത് ശ്രദ്ധിക്കില്ലേ?. എനിക്ക് എങ്ങനെ അത് പറ്റും?. ഞാൻ ഒരു സാധാരണക്കാരനല്ലേ!’ എന്നുമാണ് റോബിന്റെ വാക്കുകൾ.

എന്തായാലും പ്രസ്തുത സിനിമ അവർ വേണ്ടെന്ന് വെച്ചെന്നും സിനിമ എപ്പോഴും നിർമാതാക്കളുടെ ചോയ്സ് ആണെന്നും റോബിൻ പറയുന്നു. സിനിമകളിലേക്ക് വേണമെങ്കിൽ എന്നെ കാസ്റ്റ് ചെയ്താൽ മതി എന്നാണ് സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് റോബിൻ പറഞ്ഞത്.

അതേസമയം തന്റെ ഭാവി വധുവിനെ കുറിച്ചും തങ്ങളുടെ ബന്ധത്തിലെ ചില കയ്‌പ്പേറിയ കാര്യങ്ങളെ കുറിച്ചും റോബിൻ വ്യക്തമാക്കുന്നുണ്ട്. തന്റെ ഭാവി വധുവും നടിയും മോഡലും സംരംഭകയുമായ ആരതി പൊടിയെയും തന്നെയും തമ്മിൽ അകറ്റാൻ പലരും ശ്രമിച്ചിരുന്നെന്നും ഇപ്പോഴും ശ്രമിക്കുന്നുമുണ്ടെന്നും റോബിൻ പറയുന്നു. ഇതിന്റെ കാരണം എനിക്ക് അറിയില്ല. എന്നെ ഒഴിവാക്കി രക്ഷപ്പെട്ടോളൂവെന്ന് പറഞ്ഞ് സോഷ്യൽ മീഡിയകളിൽ ആരതിക്ക് ദിവസവും പത്ത് മെൻഷനോളം വരുമെന്നും പക്ഷെ ആരതിക്ക് തന്നെ ഭയങ്കര ഇഷ്ടമാണെന്നും റോബിൻ പറയുന്നു. തങ്ങൾക്കിടയിലുള്ളത് ജെനുവിനായുള്ള സ്നേഹമാണെന്നും കല്യാണം ഉടനെയുണ്ടാകുമെന്നും അഭിമുഖത്തിൽ റോബിൻ കൂട്ടിച്ചേർത്തു.

എന്റെ സമ്പാദ്യം എന്നെ ഇഷ്ടപ്പെടുന്നവരാണ്. രണ്ട് വർഷം കഴിഞ്ഞിട്ടും എനിക്ക് ആ സ്നേഹം കിട്ടുന്നുണ്ട്. ഒരുപാട് ആളുകൾ എന്നെ സ്നേഹിക്കുന്നു എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്നെ അനു​ഗ്രഹിക്കുന്നു.

ഇഎംഐ അടയ്ക്കാത്തതിന്റെ പേരിൽ ഷാരൂഖ് ഖാന്‍റെ ജിപ്സി എടുത്തുകൊണ്ടുപോയി? കേട്ടത് സത്യം തന്നെ!!

0
Spread the love

മുംബൈ: പ്രശസ്തിയുടെയും ആഡംബരത്തിന്‍റെയും നടുവില്‍ ജീവിക്കുന്ന ഇന്നത്തെ താരരാജാവില്‍ നിന്നും കഷ്ടപ്പാടുകളും ഇല്ലായ്മകളും നിറഞ്ഞ ഒരു ഭൂതകാലമുണ്ട് ബോളിവുഡിന്‍റെ സൂപ്പര്‍താരം ഷാരൂഖ് ഖാന്. സ്വന്തമായി വീടോ, കഴിക്കാന്‍ നല്ല ഭക്ഷണമോ ഇല്ലാതിരുന്ന കാലം. ആ പഴയ കാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ആരാധകരോട് പങ്കുവയ്ക്കുകയാണ് നടിയും സുഹൃത്തുമായ ജൂഹി ചാവ്ല. ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ഉടമകള്‍ കൂടിയാണ് ഇരുവരും.

ഗുജറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് ജൂഹി തന്‍റെ സുഹൃത്ത് കടന്നുവഴികളെക്കുറിച്ച് പറഞ്ഞത്.” അന്ന് ഷാരൂഖിന് മുംബൈയിൽ വീടുണ്ടായിരുന്നില്ലെന്ന് ഞാൻ ഓർക്കുന്നു.അതുകൊണ്ട് അദ്ദേഹം ഡല്‍ഹിയില്‍ നിന്നാണ് മുംബൈയിലെത്തിയിരുന്നത്. എവിടെയാണ് അദ്ദേഹം താമസിച്ചിരുന്നതെന്ന് എനിക്ക് അറിയില്ല. അദ്ദേഹം സിനിമാ യൂണിറ്റിനൊപ്പമാണ് ചായവും ഭക്ഷണവും കഴിച്ചിരുന്നത്. അന്ന് രണ്ടോ മൂന്നോ ഷിഫ്റ്റുകളിലാണ് ജോലി ചെയ്തിരുന്നത്. മുന്നേറണമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. ഷാരൂഖിന് ഒരു കറുത്ത ജിപ്സി ഉണ്ടായിരുന്നു. ഇഎംഐ അടയ്ക്കാത്തതിന്‍റെ പേരില്‍ ഒരു ദിവസം ആ ജിപ്സി എടുത്തുകൊണ്ടുപോയി. അതിനു ശേഷം വളരെ നിരാശയോടെയാണ് അദ്ദേഹം സെറ്റില്‍ വന്നത്. ‘വിഷമിക്കണ്ട, ഒരിക്കല്‍ നിങ്ങള്‍ ഇതുപോലെ ഒരുപാട് കാറുകളുടെ ഉടമയാകുമെന്ന് ഞാന്‍ പറഞ്ഞു. അതിപ്പോഴും ഓര്‍ക്കുന്നു. കാരണം അതിപ്പോള്‍ സത്യമായി” ജൂഹി കൂട്ടിച്ചേര്‍ത്തു.

ഇന്ന് നിരവധി ആഡംബര കാറുകളുടെ ഉടമയാണ് ഷാരൂഖ്. കൂടാതെ മുംബൈയിലെ ബാന്ദ്രയില്‍ കോടികള്‍ വിലമതിക്കുന്ന മന്നത്ത് എന്ന വീടുമുണ്ട്. ഷാരൂഖും ജൂഹിയും ഒരുമിച്ച അഭിനയിച്ച യെസ് ബോസ് എന്ന ചിത്രത്തിലെ ചാന്ദ് താരേ എന്ന ഗാനത്തിൽ ഈ വീടും പ്രത്യക്ഷപ്പെടുന്നുണ്ട്. യാഷ് ചോപ്രയുടെ ദർ (1993), മഹേഷ് ഭട്ടിൻ്റെ ഡ്യൂപ്ലിക്കേറ്റ് (1998), രാജീവ് മെഹ്‌റയുടെ റാം ജാനെ (1995), അസീസ് മിർസയുടെ ഫിർ ഭി ദിൽ ഹേ ഹിന്ദുസ്ഥാനി (2000), ശശിലാൽ കെ നായേഴ്സ് വൺ 2 കാ4(2001) തുടങ്ങിയ ചിത്രങ്ങളിലും ഷാരൂഖും ജൂഹിയും ഒരുമിച്ചിട്ടുണ്ട്. 2000-കളുടെ തുടക്കത്തിൽ അസീസ് മിർസയ്‌ക്കൊപ്പം ഡ്രീംസ് അൺലിമിറ്റഡ് എന്ന പ്രൊഡക്ഷൻ ഹൗസും ഇരുവരും ചേര്‍ന്ന് സ്ഥാപിച്ചു. പിന്നീടാണ് ഷാരൂഖ് റെഡ് ചില്ലീസ് എൻ്റർടെയ്ൻമെൻ്റ് എന്ന സ്വന്തം സ്റ്റുഡിയോ ആരംഭിച്ചത്.സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന കിംഗ് ആണ് ഷാരൂഖിന്‍റെ പുതിയ ചിത്രം. താരത്തിനൊപ്പം മകള്‍ സുഹാന ഖാനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts