Home Blog Page 6

വിവാദ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് വിഗ്നേഷിന്റെ മുഴുവൻ ശ്രദ്ധയും നയൻതാരയിൽ മാത്രം! ഇത് ചിലവുയർത്തി; ധനുഷ് കോടതിയിൽ

0
Spread the love

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ജീവിതവും പ്രണയവും വിവാഹവും എല്ലാം പരാമർശിക്കുന്ന തരത്തിലുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ പുറത്തിറങ്ങിയതോടെ അക്ഷരാർത്ഥത്തിൽ ധനുഷും നയൻതാരയും തമ്മിൽ കുറച്ചുകാലങ്ങളായി ആരും അറിയാതെ നിലനിന്നിരുന്ന ശീതയുദ്ധം പൊതുസമൂഹവും ചർച്ച ചെയ്യുന്ന രീതിയിലേക്ക് വളരുകയായിരുന്നു. ധനുഷ് 11 വർഷത്തിലധികമായി തന്നോട് പ്രതികാര ഭാവത്തോടെ പെരുമാറുകയാണെന്നും മറ്റും ചൂണ്ടിക്കാട്ടി നയൻതാര വാർത്താക്കുറിപ്പും ഇറക്കിയിരുന്നു. എന്നാൽ നയൻതാരയുടെ ആരോപണങ്ങളോട് പ്രതികരിക്കാതിരുന്ന ധനുഷ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ താൻ നിർമ്മിച്ച ചിത്രമായ നാനും റൗഡി താനിലേ രംഗങ്ങൾ ഉപയോഗിച്ചു എന്ന് കാട്ടി പകർപ്പവകാശ നിയമപ്രകാരം കേസ് ഫയൽ ചെയ്യുകയായിരുന്നു.

നയൻതാരയേയും ഭർത്താവും പ്രസ്തുത ചിത്രത്തിന്റെ സംവിധായകനുമായ വിഗ്നേഷ് ശിവനെയും പ്രതികളാക്കി ധനുഷ് ഫയൽ ചെയ്ത കേസിൽ ഒരു കോടി രൂപയാണ് നഷ്ടപരിഹരമായി ധനുഷ് ചോദിച്ചിരിക്കുന്നത്. പ്രശ്നത്തിനാധാരമായ ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് വിഗ്നേഷ് ശിവന്റെ ഭാഗത്തുനിന്നും പ്രൊഫഷണലിസം ഇല്ലായ്മയും ചിത്രത്തിന്റെ പ്രൊഡക്ഷൻ കോസ്റ്റ് കൂട്ടുന്ന രീതിയിലുള്ള സമീപനവും ഉണ്ടായെന്ന് സത്യവാങ്മൂലത്തിൽ ധനുഷ് വ്യക്തമാക്കുന്നു.

“ ചിത്രീകരണ സമയത്ത് വിഘ്നേശ് ശിവൻ അനാവശ്യമായി നായികയായ നയൻതാരയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി, മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അവഗണിച്ചുകൊണ്ട്, നയൻതാര ഉൾപ്പെട്ട രംഗങ്ങളുടെ ഒന്നിലധികം റീടേക്കുകൾ എടുത്തു, അവർ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്ന് ഉറപ്പുവരുത്താനും മറ്റ് അഭിനേതാക്കളെ മുൻഗണന നൽകാതിരിക്കാനും സംവിധായകന്‍ പ്രത്യേകം ശ്രദ്ധിച്ചു”വെന്നും സത്യവാങ്മൂലത്തിൽ ധനുഷ് ആരോപിക്കുന്നു.

ഞാൻ ഇതുവരെ ഒരു സിനിമ കണ്ടിട്ട് നന്നാകുകയോ, മോശമാകുകയോ ചെയ്തിട്ടില്ല; സിനിമകളിലെ വയലൻസിനെ കുറിച്ച് ദിലീഷ് പോത്തന്‍

0
Spread the love

മറ്റൊരു കാലഘട്ടത്തോടും ഉപമിക്കാൻ കഴിയാത്ത തരത്തിൽ സമകാലീന സമൂഹത്തിൽ പൈശാചികമായ കുറ്റകൃത്യങ്ങളും ആക്രമണങ്ങളും യുവതലമുറയുടെ മോശം സ്വഭാവരീതികളും കൂടി വരുന്ന സാഹചര്യത്തിൽ സിനിമകൾക്കും സോഷ്യൽ മീഡിയയ്ക്കും ഇക്കാര്യത്തിൽ പങ്കുണ്ടോ എന്നത് സമൂഹം ഗൗരവകരമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. മുതിർന്ന സംവിധായകരടക്കമുള്ള പല കലാകാരന്മാരും വിഷയത്തിൽ സ്വയം വിമർശനവുമായി രംഗത്തെത്തിയിരുന്നു.

സിനിമ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും സ്വാധീനവും സമൂഹത്തിൽ പ്രത്യേകിച്ച് പുതുതലമുറയിൽ ഉണ്ടാക്കാൻ കഴിയുന്ന ഒരു ബൃഹത് മാധ്യമം ആണെന്നും അതുകൊണ്ടുതന്നെ സിനിമ എന്ന മാധ്യമത്തിലൂടെ പുറത്തുവിടുന്ന സന്ദേശങ്ങളിൽ ചലച്ചിത്ര പ്രവർത്തകർ കൂടുതൽ കരുതൽ വയ്ക്കണം എന്നുമായിരുന്നു പലരുടെയും അഭിപ്രായം. ഇപ്പോഴിതാ ഇത്തരം ചർച്ചകളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുഖ്യധാര സംവിധായകനായ ദിലീഷ് പോത്തനും.

താന്‍ ഇതുവരെ ഒരു സിനിമ കണ്ടിട്ട്നന്നാകുകയോ, മോശമാകുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ തന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഒരു സിനിമയും സിനിമ എന്നതിനപ്പുറം ജീവിതത്തെ സ്വദീനിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താൻ ജീവിക്കുന്ന സമൂഹത്തോടും അതിലെ ആളുകളോടും ഫിലിംമേക്കര്‍ക്ക് ഒരു ഉത്തരവാദിത്വവും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടയിലൂടെ ബാലന്‍സ് ചെയ്ത് പോകുന്നതാണ് സിനിമ എന്നും ദിലീഷ് പോത്തൻ വ്യക്തമാക്കി.

അതേസമയം സെന്‍സര്‍ നിയമങ്ങളില്‍ കൃത്യത വേണമെന്നും കുട്ടികളെ കാണക്കേണ്ട സിനിമകള്‍ കുട്ടികളെ കാണിക്കുക. അവരെ കാണിക്കരുതെന്ന് പറയുന്ന സിനിമ കാണിക്കാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരോ രക്ഷിതാക്കളുടെയും ഉത്തരവാദിത്വമാണ്. മുതിർന്നവർ കാണേണ്ട സിനിമയെന്ന് പരസ്യം ചെയ്യുകയും മാതാപിതാക്കൾ തന്നെ കുട്ടികളെകൂട്ടി എത്തുകയും ചെയ്യുന്നത് ശരിയല്ല ദിലീഷ് പോത്തൻ പറയുന്നു.

ഹണി റോസിന്റെ ബോഡി ഓവര്‍ സെക്സി തന്നെയാണ്; അത് കണ്ട് ആളുകള്‍ക്ക് പലതും തോന്നുന്നതിൽ അവർ എങ്ങനെ തെറ്റുകാരിയാകും? നടി ജീജ

0
Spread the love

കുറച്ചു നാളുകൾക്കു മുൻപ് വലിയ വിവാദമായ വിഷയമായിരുന്നു ഹണി റോസിന്റെ നിയമ യുദ്ധം. സോഷ്യൽ മീഡിയയിലും അല്ലാതെയുമായി തനിക്കെതിരെ അതിരുകടന്ന അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നവരെയും അപമാനിക്കുന്നവരെയും നിയമപരമായി നേരിടാൻ പോകുന്നുവെന്ന തുറന്ന യുദ്ധപ്രഖ്യാപനം ആയിരുന്നു അവർ നടത്തിയത്. പിന്നാലെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപ പരാമർശം നടത്തിയ നിരവധിപേരും പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരും നടിയുടെ പരാതിയിലെടുത്ത കേസിൽ അകപ്പെട്ടിരുന്നു.

വിഷയം വലിയ ചർച്ചയായതോടെ നടിയുടെ പരാതിക്ക് പിന്നിലെ ഉദ്ദേശശുദ്ധിയെ കുറിച്ചും ചർച്ചകൾ വളർന്നിരുന്നു. പിന്നാലെ നടിയുടെ വേഷങ്ങളും സ്ഥിരമായി ഉദ്ഘാടനത്തിന് പോകുന്ന രീതിയും എല്ലാം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ നടി ജീജ സുരേന്ദ്രന്‍ പ്രതികരിച്ചതാണ് ശ്രദ്ധേയമാകുന്നത്. ഹണി റോസ് ധരിക്കുന്ന വേഷത്തില്‍ നടിക്കോ കുടുംബത്തിനോ പ്രശ്‌നമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് പ്രശ്‌നമെന്നാണ് ജീജ സുരേന്ദ്രന്‍ ചോദിക്കുന്നത്. ഹണി റോസിന്റെ ശരീരം ഓവർ സെക്സി തന്നെയാണെന്നും എന്നാൽ സെലിബ്രിറ്റി എന്ന നിലയില്‍ പരിപാടികൾക്കായി അവര്‍ ലക്ഷങ്ങള്‍ വാങ്ങുമ്പോള്‍ അവരോട് ഇന്ന നിലയ്ക്ക് വരണം എന്ന് പറഞ്ഞാല്‍ അതില്‍ നമുക്ക് ഒന്നും പറയാനാകില്ല എന്നും നടി വ്യക്തമാക്കുന്നു.

”അവര്‍ ധരിക്കുന്ന വേഷത്തില്‍ ഹണിക്കോ അവരുടെ കുടുംബത്തിനോ പ്രശ്‌നമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് പ്രശ്‌നം. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി പരിപാടികള്‍ക്ക് പോകുമ്പോള്‍ അവര്‍ പറയുന്ന വേഷത്തില്‍ പോകേണ്ടി വരും. സെലിബ്രിറ്റി എന്ന നിലയില്‍ അവര്‍ ലക്ഷങ്ങള്‍ വാങ്ങുമ്പോള്‍ അവരോട് ഇന്ന നിലയ്ക്ക് വരണം എന്ന് പറഞ്ഞാല്‍ അതില്‍ നമുക്ക് ഒന്നും പറയാനാകില്ല.നമ്മള്‍ പുറത്ത് നില്‍ക്കുന്നവരാണ്. എന്റെ മകള്‍ ആണെങ്കില്‍ ഞാന്‍ പറയും, മോളേ ഈ വേഷത്തില്‍ പോകണ്ട, ഈ കാശ് വേണ്ട എന്ന്. വേഷം ആണുങ്ങളെ വഴി തെറ്റിക്കുമെന്നത് രാഹുല്‍ ഈശ്വറിന്റെ ചിന്തയായിരിക്കാം. അദ്ദേഹം ബ്രാഹ്‌മണന്‍ ആണല്ലോ, വെജിറ്റേറിയന്‍ കഴിക്കുന്ന ആളല്ലേ. അദ്ദേഹത്തിന്റെ മനസില്‍ അതേ വരുന്നുണ്ടാകുളളൂ.”

”നോണ്‍ വെജ് കഴിക്കുന്ന ആളുകള്‍ക്ക് വേറെ സന്തോഷമായിരിക്കാം. നമ്മള്‍ എന്തിനാണ് അതിനൊക്കെ പോകുന്നത്. അത് കണ്ട് ആസ്വദിക്കുന്നവര്‍ ലോകത്തുണ്ട്. നാട്ടിലുളള എല്ലാ അമ്മമാരും തന്നെപ്പോലെ ചിന്തിക്കണം എന്ന് കരുതാനാകില്ല. എനിക്ക് എന്റെ മക്കളുടെ കാര്യമേ പറയാന്‍ പറ്റൂ. അവര്‍ക്ക് താല്‍പര്യമുളളത് അവര്‍ ചെയ്തോട്ടെ.അയ്യേ എന്നൊരു ചിന്ത എനിക്ക് ഇതുവരെയും മനസില്‍ വന്നിട്ടില്ല. സിനിമയില്‍ ഡാന്‍സ് റോളുകളിലെല്ലാം ആളുകള്‍ എന്തെല്ലാം ചെയ്യുന്നുണ്ട്. അത് ടിവിയിലും തിയറ്ററിലും കണ്ട് ആസ്വദിക്കുന്നില്ലേ. ഹണി റോസിന്റെ ബോഡി ഓവര്‍ സെക്സി തന്നെയാണ്. അത് കണ്ട് ആളുകള്‍ക്ക് ഓവര്‍ ടെംപ്റ്റേഷന്‍ വരുന്നതില്‍ ആ കുട്ടി തെറ്റുകാരിയൊന്നും അല്ല. കണ്ട് ആസ്വദിക്കുക പോവുക” എന്നാണ് ജീജ സുരേന്ദ്രന്‍ പറഞ്ഞത്.

എമ്പുരാന്റെ ഫാൻസ് ഷോ ടിക്കറ്റുകള്‍ വിറ്റുതീരുന്നു; കാത്തിരുന്ന ചിത്രം തിയേറ്ററുകളിൽ എത്തുന്ന ആവേശത്തിൽ ആരാധകർ

0
Spread the love

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. വൻ ഹൈപ്പാണ് ചിത്രത്തിന് ഉള്ളത്. നിരവധി ഫാൻസ് ഷോകളാണ് വിവിധയിടങ്ങളില്‍ ചിത്രത്തിന് സംഘടിപ്പിക്കുന്നത്. തൊടുപുഴ ആശിര്‍വാദ് സിനിപ്ലക്സ് തിയറ്ററുകളില്‍ ഫാൻസ് ഷോ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്

അതേസമയം എമ്പുരാനെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ”എമ്പുരാനില്‍ ഞാൻ മുഖ്യമന്ത്രി ആണല്ലോ. റഷ്യയിലാണല്ലോ ലൂസിഫര്‍ കൊണ്ട് അവസാനിപ്പിച്ചിരിക്കുന്നത്. എത്ര രാജ്യങ്ങളിലാണ് പിന്നെ ചിത്രീകരിച്ചതെന്ന് തനിക്ക് അറിയാം. ഞാൻ കുറെ സ്വീക്വൻസുകള്‍ കണ്ടു. ഭയങ്കര അടിപൊളിയാണ്. ഞാൻ എക്സൈറ്റഡാണ്. അത് മൊത്തം സിനിമയായി കാണണം. പറ്റിയാല്‍ അന്നത്തെ പോലെ തന്നെ തനിക്ക് രാജുവേട്ടനും ലാലേട്ടനും ഒക്കെയുള്ള ഒരു തിയറ്ററില്‍ കാണാനായാല്‍ ഗംഭീരമാകു”മെന്നുമായിരുന്നു നടൻ പറഞ്ഞത്.

ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ സിനിമ മാര്‍ച്ച് 27ന് റിലീസാകുമ്പോള്‍ പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്.

മയക്കുമരുന്ന് കേസിലും മറ്റും പുറത്താക്കപ്പെട്ടവർ; ലിസ്റ്റ് പുറത്തുവിട്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ, സഹകരിക്കരുതെന്നും നിർദ്ദേശം

0
Spread the love

മയക്കുമരുന്ന് കേസിലും, ഹേമ കമ്മിറ്റി നിലവിൽ വന്നതിന് ശേഷവും കേസ് സംബന്ധമായി ഓൾ കേരള സിനി മേക്കപ്പ് ആർട്ടിസ്റ്റ് ആൻഡ് ഹെയർസ്റ്റൈലിസ്റ്റ് യൂണിയനിൽ നിന്ന് സസ്‌പെൻഡ് ചെയ്തവരുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ. ലിസ്റ്റിൽ ഉള്ളവരുമായി സഹകരിച്ച് അംഗങ്ങൾ പ്രവർത്തിക്കരുതെന്നും കത്തിലുണ്ട്.

5 പേരുടെ പേരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ പുറത്തുവിട്ട ലിസ്റ്റിൽ ഉള്ളത്. മേക്കപ്പ് ആർട്ടിസ്റ്റുകൾ ആയ അഞ്ചുപേരാണ് ലിസ്റ്റിൽ ഉള്ളത്. രതീഷ് അമ്പാടി, ചാരുതാചന്ദ്രൻ, രുജിത്ത് ( ജിത്തു പയ്യന്നൂർ), സുബ്രഹ്മണ്യൻ മാഞ്ഞാലി, രഞ്ജിത്ത് ഗോപിനാഥ് ( ആർ ജി വയനാടൻ) എന്നിവരാണ് ലിസ്റ്റിൽ അടങ്ങിയിട്ടുള്ളത്.

ഇനി ഇത് സംഭവിക്കാതിരിക്കാൻ വിജയ്‌ക്കെതിരെ നടപടി വേണം; നടൻ സംഘടിപ്പിച്ച ഇഫ്താർ ചടങ്ങിനെതിരെ സുന്നത്ത് ജമാഅത്ത്

0
Spread the love

കഴിഞ്ഞ ദിവസം ചെന്നൈയിൽ ഇഫ്താർ ചടങ്ങ് സംഘടിപ്പിച്ച നടൻ വിജയ്‌ക്കെതിരെ പരാതി. തമിഴ്‌നാട് സുന്നത്ത് ജമാഅത്താണ് മുസ്‌ലിം മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. വിജയ് സംഘടിപ്പിച്ച ഇഫ്താർ പരിപാടിയിൽ മുസ്ലീങ്ങളെ അപമാനിച്ചുവെന്നാണ് ആരോപണം. നോമ്പുതുറയുമായോ ഇഫ്താറുമായോ യാതൊരു ബന്ധവുമില്ലാത്ത മദ്യപാനികളും റൗഡികളും പങ്കെടുത്തത് മുസ്ലീങ്ങളുടെ മതവികാരം വൃണപ്പെടുത്തിയെന്ന് തമിഴ്നാട് സുന്നത്ത് ജമാഅത്ത് ട്രഷറർ സയ്യിദ് കൗസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

വിശ്വാസികളെ വേദനിപ്പിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ആരോപിച്ച സയ്യിദ് ഇഫ്താർ എങ്ങനെ ഒത്തുചേർന്നു എന്നതിൽ വിജയ് ഖേദം പ്രകടിപ്പിക്കാത്തതിൽ രോഷം പ്രകടിപ്പിച്ചു. ക്രമീകരണങ്ങൾ ശരിയായ രീതിയിലല്ല നടത്തിയതെന്നും വിജയ്‌യുടെ ‘വിദേശ ഗാർഡുകൾ’ ജനങ്ങളോട് അനാദരവ് കാണിക്കുകയും അവരെ ‘പശുക്കളെപ്പോലെ’ പരിഗണിക്കുകയും ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. “ഇനി ഇത് സംഭവിക്കാതിരിക്കാൻ വിജയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണം. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഞങ്ങൾ പരാതി നൽകിയത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച റോയപ്പേട്ട വൈ.എം.സി.എ ഗ്രൗണ്ടിൽ നടന്ന ഇഫ്താർ വിരുന്നിൽ നോമ്പ് തുറക്കുന്നതിനു മുമ്പ് വിജയ് വിശ്വാസികൾക്കൊപ്പം പ്രാർത്ഥനകളിൽ പങ്കെടുത്തു. തുടർന്ന് അവരോടൊപ്പം ഇഫ്താർ വിരുന്ന് കഴിച്ചു. പരിപാടിയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയ പെൺകുട്ടി മരിച്ച സംഭവം; ദാരുണാന്ത്യത്തിനു പിന്നിൽ ഗുരുതരമായ മാനസികാവസ്ഥയെന്ന് വിദഗ്‌ധർ

0
Spread the love

യൂട്യൂബ് നോക്കി ഭക്ഷണക്രമീകരണം നടത്തിയതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിനു പിന്നിൽ “അനോറെക്സിയ നെർവോസ” എന്ന ​ഗുരുതരമായ മാനസികാവസ്ഥ. തടി കൂടുമോയെന്ന ഭയത്താൽ ഭക്ഷണം കഴിക്കാതിരിക്കുകയും ഒടുവിൽ ദോഷകരമായ രീതിയിൽ ശരീരഭാരം കുറയുകയും ചെയ്യുന്ന അവസ്ഥയാണിതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരികണ്ടി വീട്ടില്‍എം ശ്രീനന്ദ (18) ആയിരുന്നു മരിച്ചത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയിരുന്നു. വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്റെ അളവ് കുറച്ചതാണ് പ്രശ്‌നമായത്.

തടി കൂടുമോയെന്ന ആശങ്ക പലരിലുമുണ്ട്. എന്നാൽ ഈ ആശങ്ക പരിധിയിൽ കൂടുതലാകുമ്പോഴാണ് അനോറെക്സിയ നെർവോസ എന്ന അവസ്ഥയാകുന്നത്. ഇത് ഭീതിതമായ അളവിൽ ശരീരഭാരം കുറയുന്നതിലേക്ക് നയിച്ചേക്കാം.

ഈ രോ​ഗം ബാധിച്ചവർ, ശരീരഭാരം കുറയാൻ വേണ്ടി എന്തും ചെയ്യും. ഭാരം കുറയുന്നുവെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ സ്വയം മെച്ചപ്പെട്ടതായി അവർക്ക് അനുഭവപ്പെടൂ. അതിനാൽ തൂക്കം കുറയ്‌ക്കാൻ ഇവർ പലവിധ മാർ​ഗങ്ങൾ തേടും. അതികഠിനമായ വ്യായാമമുറകൾ ചെയ്യും, ഭക്ഷണം പൂർണമായും ഉപേക്ഷിക്കും.

ഇത്തരക്കാരുടെ ഭാരം നന്നേ കുറവായിരിക്കും. എപ്പോഴും ക്ഷീണം അനുഭവപ്പെടും. ഉറക്കമില്ലായ്മ, മലബന്ധം, മുടിക്കൊഴിച്ചിൽ, ചർമ്മത്തിന് മഞ്ഞനിറം, മൂന്ന് മാസത്തിലേറെ ആർത്തവം ഇല്ലാതിരിക്കുക, വരണ്ട ചർമ്മം, ബിപി കുറവ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

10നും 20നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളിലാണ് ഈ രോ​ഗം കൂടുതലായും കണ്ടുവരുന്നതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. രോ​ഗലക്ഷണം കണ്ടാൽ എത്രയും വേ​ഗം വൈദ്യസഹായം തേടുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ​ഗുരുതരമായ മാനസികരോ​ഗമായതിനാൽ ഇതിന് ചികിത്സ അത്യന്താപേക്ഷിതമാണ്. തെറാപ്പിയിലൂടെയും മെഡിക്കേഷനിലൂടെയും ഈ അവസ്ഥ പതിയെ മാറ്റിയെടുക്കാൻ സാധിക്കും.

ഭക്ഷണം കഴിക്കാതെ ദീർഘനാൾ ഇരുന്നതിനാൽ വീണ്ടും ഭക്ഷണം കഴിച്ചുതുടങ്ങുന്ന ഘട്ടം വളരെ പ്രയാസകരമായിരിക്കും. അതിനാൽ ഡോക്ടർമാരുടെ നിർദേശവും നിരീക്ഷണവും രോ​ഗബാധിതർക്ക് ലഭ്യമാക്കേണ്ടതാണ്.

മലയാളികൾ വലിയ പ്രശ്നമാക്കിയ തങ്ങളുടെ റീൽ കണ്ട് പ്രമുഖ സംവിധായകൻ സിനിമയിലേക്ക് വിളിച്ചെന്ന് ദാസേട്ടനും രേണുവും

0
Spread the love

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഷെയർ ചെയ്തും മോശം കമന്റുകൾ രേഖപ്പെടുത്തിയും വിമർശനം ഉന്നയിച്ചും മലയാളികൾ ഏറെ ആഘോഷിച്ച ഒരു വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയ താരമായ കോഴിക്കോട് ദാസേട്ടനും അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണുവും ചേർന്ന് അഭിനയിച്ച റീൽ വീഡിയോ. ചാന്തുപൊട്ട് സിനിമയിലെ ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന്റെ റിക്രിയേഷൻ വീഡിയോ ആയിരുന്നു ഇരുവരും ചേർന്ന് അഭിനയിച്ചത്.

റൊമാന്റിക് മൂഡിൽ എടുത്ത റീൽ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഇരുവരും വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾക്ക് ഇരയായിരുന്നു. സുധി ചേട്ടൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇത്തരം വൃത്തികേടുകൾ നിങ്ങൾ ചെയ്തു കൂട്ടുമായിരുന്നോയെന്ന് രേണുവിനോടും നിങ്ങൾക്ക് ഭാര്യയും മക്കളും ഇല്ലേ ഇത്തരം വീഡിയോകൾ എന്തിന് ചെയ്യണമെന്ന് ദാസേട്ടനോടും സോഷ്യൽ മീഡിയ നിവാസികൾ വളരെ മോശം കമന്റുകളിലൂടെ നിരന്തരം ചോദിച്ചിരുന്നു. ഇത്തരം കമന്റുകൾക്ക് ശക്തമായ മറുപടിയുമായി ഇരുവരും നേരത്തെ രംഗത്തും എത്തിയിരുന്നു.

ഇത്തരം കമന്റുകൾ രേഖപ്പെടുത്തുന്നവരാരും തന്റെ വീട്ടിലെ അവസ്ഥകളും ചിലവുകളും അന്വേഷിക്കാറില്ലെന്നും അഭിനയം തന്നെ സംബന്ധിച്ചിടത്തോളം തൊഴിൽ മാത്രമാണെന്നുമായിരുന്നു രേണുവിന്റെ വിമർശനങ്ങളോടുള്ള മറുപടി. സുധി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇത്തരം വീഡിയോകളിൽ അഭിനയിക്കാൻ സമ്മതിക്കില്ലെന്ന കമന്റുകൾക്കും രേണു മറുപടി നൽകിയിട്ടുണ്ട്. തന്റെ ഭർത്താവിനെ തന്നെക്കാൾ കൂടുതൽ നിങ്ങൾക്കാണോ പരിചയം എന്നായിരുന്നു രേണുവിന്റെ മറു ചോദ്യം. അതേസമയം താനും ഭാര്യയും മക്കളുമായി ജീവിക്കുന്ന ആളാണെന്നും ഇത്തരം വീഡിയോകളും മറ്റും ചെയ്യുമ്പോൾ തന്റെ കുടുംബത്തിന്റെ പിന്തുണയും തനിക്ക് ലഭിക്കാറുണ്ടെന്നും ദാസേട്ടനും വ്യക്തമാക്കിയിരുന്നു. ഭർത്താവ് മരിച്ചാൽ അതേ ചിതയിൽ ചാടി ചാവാൻ ഇത് പഴയ സതിയുടെ കാലമല്ലല്ലോ എന്നും ദാസേട്ടൻ രേണുവിനെ വിമർശിക്കുന്നവരോടായി ചോദിച്ചിരുന്നു. ഇപ്പോഴിതാ തങ്ങളെ വിമർശിച്ചവർക്കുള്ള മുഖമടച്ച അടിയുമായി വന്നിരിക്കുകയാണ് രേണുവും ദാസേട്ടനും.”റീൽ കണ്ട് തമിഴ് സിനിമയിലേക്കു വരെ ഞങ്ങളെ വിളിച്ചിട്ടുണ്ട്. സംവിധായകൻ മലയാളിയാണ്, കോഴിക്കോടുകാരനാണ്. അദ്ദേഹത്തിന്റെ അടുത്ത തമിഴ് സിനിമയിൽ പ്രധാനപ്പെട്ട റോളുകൾ ചെയ്യാനാണ് ഞങ്ങളെ വിളിച്ചിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതേ ഉള്ളൂ. ‍കഥ ഞങ്ങൾ കേട്ടു. അടുത്തയാഴ്ച അദ്ദേഹത്തെ നേരിട്ട് കണ്ട് മറ്റു കാര്യങ്ങൾ തീരുമാനിക്കും”, ദാസേട്ടൻ കോഴിക്കോട് പറഞ്ഞു.

ഈ മമ്മൂട്ടി ഇതെന്തു ഭാവിച്ചാ? പോണി ടെയിൽ ലുക്കിലുള്ള ബസൂക്കയുടെ പുതിയ പോസ്റ്ററും വൈറൽ, റിലീസിന് ഇനി 30 ദിവസം

0
Spread the love

മോഹൻലാലിന്റെ എംമ്പുരാൻ പോലെ തന്നെ മെഗാസ്റ്റാർ മമ്മൂക്കയുടേതായ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. ചിത്രത്തിന്റെ റിലീസ് എന്തുകൊണ്ട് വൈകുന്നു എന്നത് താരത്തിന്റെ ആരാധകർ നിരന്തരം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലും മറ്റും എത്തി ഉന്നയിക്കുന്ന ചോദ്യമാണ്. അതുകൊണ്ടുതന്നെ ബസൂക്കയുടതായി എത്തുന്ന മിക്ക അപ്ഡേറ്റുകളും നിമിഷനേരം കൊണ്ടാണ് ആരാധകർക്കിടയിൽ വൈറലാകാറുള്ളത്. ഇത്തരത്തിൽ ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടതാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

പോണി ടെയിൽ ലുക്കിൽ സ്റ്റൈലിഷായുള്ള മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് 30 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് എന്നതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. കൊച്ചിയില്‍ വമ്പന്‍ കുറ്റകൃത്യങ്ങള്‍ നടത്തി ഭീതിപടര്‍ത്തുന്ന ഒരു സൈക്കോപാത്തിനെ പിടികൂടാനുള്ള ശ്രമങ്ങളാണ് ബസൂക്കയുടെ കഥ എന്നാണ് റിപ്പോർട്ട്. വോക്‌സ് സിനിമാസിന്റെ വെബ്‌സൈറ്റിലാണ് സിനിമയുടെ പ്ലോട്ട് നൽകിയിരിക്കുന്നത്. വീഡിയോ ഗെയിമിങ്ങിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ യഥാര്‍ത്ഥ ലോകവും അവിടുത്തെ സംഭവങ്ങളും ഗെയിംസുമായി കണക്ടാവുന്ന ചില സന്ദര്‍ഭങ്ങളുണ്ട്. ഗെയിമിങ്ങായാലും യഥാര്‍ത്ഥ ലോകത്തായാലും ആരാണ് ശരിക്കും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് കൂടി ചിത്രം അന്വേഷിക്കുന്നുണ്ട് എന്നും വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന പ്ലോട്ടിൽ പറയുന്നു

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ‘തൃക്കണ്ണൻ’ കസ്റ്റഡിയിൽ

0
Spread the love

വിവാഹ വാ​ഗാ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തൃക്കണ്ണൻ എന്നറിയപ്പെടുന്ന ഇരവുകാട് സ്വദേശി ഹാഫിസിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. വിവാഹ വാഗ്ദാനം നൽകി റീൽസ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്‌സ് ഉള്ള ആളാണ് തൃക്കണ്ണൻ എന്ന പേരിൽ ഉള്ള ഹാഫിസ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts