Home Blog Page 7

ആദ്യ ചിത്രത്തിന് പ്രതിഫലമായി കിട്ടിയ 2000 രൂപ മോഹൻലാൽ അനാഥാലയത്തിന് നൽകി, മലയാളതാരങ്ങളും അവരുടെ ഇന്നത്തെ പ്രതിഫല കണക്കും അറിയാം..

0
Spread the love

ഒരു ചടങ്ങിൽ എത്തിയപ്പോൾ മോഹൻലാൽ ധരിച്ച വാച്ചിന്റെ വില 9 കോടി, മമ്മൂക്ക ധരിച്ച ഷർട്ടിന്റെ വില അമ്പതിനായിരം, പൃഥ്വിരാജിന്റെ കാറിന്റെ വില ഏഴു കോടി, സൗബിന്റെ ഫ്ലാറ്റിന്റെ വില 4 കോടി. ഇങ്ങനെയുള്ള സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട വാർത്തകൾ കേൾക്കുമ്പോൾ നിങ്ങൾക്ക് തോന്നാറില്ലേ? ഇത്രയധികം രൂപ സാധനങ്ങൾക്കും ലൈഫ് സ്റ്റൈലിനുമായി ഇവർ ചിലവഴിക്കണമെങ്കിൽ ശരിക്കും ഇവരുടെ യഥാർത്ഥ പ്രതിഫലം എത്രയായിരിക്കും എന്ന്. എങ്കിൽ ഇതാ വായിച്ചോളൂ മലയാളത്തിലെ പ്രധാനപ്പെട്ട അഞ്ചു സിനിമ താരങ്ങളും അവരുടെ പ്രതിഫലം കണക്കും.

മലയാളികൾക്ക് എല്ലാം അറിയുന്നതുപോലെതന്നെ മോളിവുഡിൽ ഏറ്റവും അധികം ആരാധകരുള്ള സൂപ്പർസ്റ്റാർ മോഹൻലാൽ തന്നെയാണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം. ലാലേട്ടൻ തന്റെ സിനിമയാത്ര തുടങ്ങിയത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ ആയിരുന്നു. ചിത്രത്തിൽ വില്ലനായി എത്തിയ ലാലേട്ടന് ആദ്യ സിനിമ അഭിനയത്തിനുള്ള പ്രതിഫലമായി ലഭിച്ചത് 2000 രൂപയായിരുന്നു. ഈ 2000 താരം ഒരു അനാഥാലയത്തിനായി സംഭാവന ചെയ്യുകയും ചെയ്തു. വർഷങ്ങൾക്കിപ്പുറം മലയാളത്തിലെ ഏറ്റവും വലിയ നടനായി മാറിയ ലാലേട്ടന്റെ ഇന്നത്തെ ശമ്പളം ഏതാണ്ട് 10 മുതൽ 25 കോടി രൂപ വരെയാണ്.

മലയാള സിനിമയിൽ പ്രതിഫല കണക്കിൽ രണ്ടാം സ്ഥാനത്ത്ആര് എന്നതിൽ കൊച്ചു കുട്ടികൾക്ക് പോലും സംശയം ഉണ്ടാവില്ല. ലാലേട്ടനോളം തന്നെ മലയാളിക്ക് പ്രിയങ്കരനായ മെഗാസ്റ്റാർ മമ്മൂട്ടിയാണ് പ്രതിഫലത്തിൽ രണ്ടാം സ്ഥാനത്ത്. തന്റെ 72ആം വയസ്സിലും 400 അധികം സിനിമകളുമായി മുന്നേറുന്ന താരം ഒരു സിനിമയ്ക്ക് ചാർജ് ചെയ്യുന്നത് ആറു മുതൽ 20 കോടി രൂപ വരെയാണ്.
തന്റെ ഇരുപത്തിരണ്ടാമത്തെ വയസ്സിൽ മലയാള സിനിമയിലേക്ക് ഓടി കയറിയ താരത്തിന് മികച്ച സിനിമകൾ മാത്രം നിർമ്മിച്ച ചരിത്രമുള്ള പ്രൊഡക്ഷൻ ഹൗസും ഇന്ന് സ്വന്തമായുണ്ട്.

മലയാള സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത ഈ രണ്ടു താരങ്ങൾക്ക് ശേഷം പ്രതിഫല കണക്കിൽ അടുത്തത് നടൻ പൃഥ്വിരാജ് ആണ്. കരിയറിന്റെ തുടക്കത്തിൽ പലരും അഹങ്കാരി എന്ന് മുദ്രകുത്തി ഒതുക്കാൻ ശ്രമിച്ചു എങ്കിലും സ്വന്തപ്രയത്നത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും ഒരു നടനായും നിർമ്മാതാവായും സംവിധായകനായും പൃഥ്വിരാജ് പാനിന്ത്യൻ ലെവലിൽ തന്നെ പ്രശസ്തി നേടുകയായിരുന്നു. സിനിമ അഭിനയത്തിന് പുറമേ കല്യാൺ സിൽക്സ് പോലെയുള്ള വൻകിട കമ്പനികളുടെ ബ്രാൻഡ് അംബാസിഡർ കൂടിയായ പൃഥ്വിരാജ് എട്ടു മുതൽ 10 കോടി രൂപ വരെയാണ് ഓരോ ചിത്രങ്ങൾക്കും വാങ്ങിക്കുന്നത്.

മമ്മൂട്ടിക്കും മോഹൻലാലിനും പൃഥ്വിരാജിനും പിന്നാലെ പ്രതിഫല കണക്കിന് അടുത്തതായി വരുന്നത് ദുൽഖർ സൽമാൻ ആണ്. മമ്മൂട്ടിയുടെ മകൻ ആയാണ് സിനിമയിൽ കയറി വന്നതെങ്കിലും 2024ൽ എത്തിനിൽക്കുമ്പോൾ പാൻ ഇന്ത്യൻ ലെവലിൽ തന്നെ സ്വീകാര്യതയുള്ള ചുരുക്കം മലയാളം നടന്മാരിൽ ഒരാളായി ദുൽഖർ മാറിക്കഴിഞ്ഞു. മിക്ക സിനിമ ഇൻഡസ്ട്രികളിലെയും മുതിർന്ന നടന്മാർ പോലും പ്രശംസിക്കത്തക്ക വിധത്തിൽ ആയിരുന്നു ദുൽഖറിന്റെ വളർച്ച. ആറു മുതൽ 10 കോടി രൂപ വരെയാണ് ദുൽഖർ ഒരു സിനിമയ്ക്കായി വാങ്ങുന്നത്.

പ്രതിഫലത്തിന്റെ പട്ടികയിൽ 5ാം സ്ഥാനത്തുള്ളത് നടൻ ഫഹദ് ഫാസിലാണ്. സിനിമ അഭിനയം ആരംഭിച്ചത് തന്റെ പിതാവ് സംവിധാനം ചെയ്ത കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയാണെങ്കിലും നടനെ കാത്തിരുന്നത് വൻ പരാജയമായിരുന്നു. വർഷങ്ങൾ കഴിഞ്ഞ് സംഭവിച്ച ഫഹദിന്റെ രണ്ടാം വരവിൽ പക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞു. തുടർച്ചയായുള്ള നല്ല സിനിമകൾ, മലയാളത്തിന്റെ ഗതി തന്നെ മാറ്റിയ ചിത്രങ്ങൾ, കണ്ണുകൾ കൊണ്ട് അഭിനയിക്കുന്ന നടനെന്ന വിശേഷണം, മറ്റു ഭാഷകളിലെ നടന്മാരെ പോലും അസൂയപ്പെടുത്തിയ വേഷങ്ങൾ. ഇങ്ങനെ തുടങ്ങി പല വിശേഷങ്ങൾ ആയിരുന്നു പിന്നീടങ്ങോട്ട് നടനെ തേടി എത്തിയത്. സ്വന്തമായി പ്രൊഡക്ഷൻ ഹൗസും ഉള്ള ഹിറ്റ് സിനിമകൾ സമ്മാനിക്കുന്ന ഫഹദ് ഫാസിൽ എന്ന നടൻ ഇന്ന് ഓരോ സിനിമയ്ക്കും വാങ്ങുന്നത് 6 മുതൽ 10 കോടി രൂപ വരെയാണ്.

ബാലചന്ദ്രമേനോനെതിരെ നടിയുടെ ആരോപണം: ലൈംഗിക ചുവയുള്ള ഉള്ളടക്കം പ്രചരിപ്പിച്ചതിന് യുട്യൂബ് ചാനലുകൾക്കെതിരെ കേസ്

0
Spread the love

നടിയുടെ ലൈംഗികാരോപണം സംപ്രേഷണം ചെയ്ത സംഭവത്തിൽ യുട്യൂബ് ചാനലുകൾക്കെതിരെ കേസെടുത്ത് കൊച്ചി സൈബർ സിറ്റി പൊലീസ്. നടൻ ബാലചന്ദ്രമേനോന്റെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തത്. ലൈംഗികത പ്രകടമാക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഐടി ആക്ടിലെ 67, 67എ വകുപ്പുകൾ പ്രകാരമാണ് കേസ്.

തനിക്കെതിരെ നടി ലൈംഗിക പീഡനാരോപണം ഉന്നയിച്ചതിന് പിന്നാലെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയത്. ലൈംഗിക ചുവയുള്ള ഉള്ളടക്കമാണ് വിഡിയോയിൽ ഉണ്ടായിരുന്നതെന്നും ഇതിനെതിരെ കേസെടുക്കണമെന്നുമാണ് പരാതിയിൽ ഉണ്ടായിരുന്നത്.

നടൻമാർ ഉൾപ്പെടെ 7 പേർക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ ഈ നടിയുടെ അഭിഭാഷകൻ തന്നെ ബ്ലാക്ക്‌മെയിൽ ചെയ്‌തെന്ന് ആരോപിച്ച് നടിക്കും അഭിഭാഷകനുമെതിരെ ബാലചന്ദ്രമോനോൻ മറ്റൊരു പരാതിയും നൽകിയിരുന്നു. ഫോൺകോൾ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ ഉന്നയിക്കും മുൻപു നടിയുടെ അഭിഭാഷകൻ സംഗീത് ലൂയീസ് ഫോണിൽ വിളിച്ചാണു ഭീഷണിപ്പെടുത്തിയതെന്ന് ബാലചന്ദ്ര മോനോൻ പരാതിയിൽ പറയുന്നു. മൂന്നു ലൈംഗിക ആരോപണങ്ങൾ ഉടൻ വരുമെന്നായിരുന്നു ഭീഷണി.

തന്റെ ഭാര്യയുടെ നമ്പറിലേക്കാണു വിളിച്ചത്. ഈ മാസം 13ന് ആയിരുന്നു ഇത്. തൊട്ടടുത്ത ദിവസം നടി തനിക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്‌റ്റിട്ടുവെന്നും ബാലചന്ദ്രമേനോൻ പറഞ്ഞു. വലിയൊരു സംഘം ഇതിനു പിന്നിൽ പ്രവർത്തിക്കുന്നെന്നും പരാതിയിൽ വിശദമായ അന്വേഷണം വേണമെന്നും ബാലചന്ദ്രമേനോൻ ആവശ്യപ്പെട്ടു.

സെപ്റ്റംബർ 14 നാണ് ബാലചന്ദ്രമേനോനെതിരെ പരാതി ഉടൻ പുറത്തുവിടുമെന്ന് നടി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. പിന്നാലെ യുട്യൂബ് ചാനലുകൾക്ക് നടി അഭിമുഖങ്ങൾ നൽകുകയായിരുന്നു.

അനിരുദ്ധ് രവിചന്ദറിന്റെ വാള്‍പേപ്പര്‍ ഇതോ?, സൂം ചെയ്ത് കണ്ടുപിടിച്ച് ആരാധകർ

0
Spread the love

അനിരുദ്ധ് രവിചന്ദര്‍ ഒരു പേരല്ല സിനിമാ ലോകത്ത് ഇന്ന്. ഒരു വിശ്വാസമാണ്. അനിരുദ്ധ് രവിചന്ദറാണ് ഒരു സിനിമയുടെ സംഗീതമെങ്കില്‍ അത് വൻ വിജയമാകുമെന്നാണ് വിശ്വാസം. അങ്ങനെ കാത്തിരിക്കുന്ന ഒരു രജനികാന്ത് ചിത്രമാണ് വേട്ടൈയൻ. രജനികാന്തിന്റ കടുത്ത ആരാധകനുമാണ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദര്‍. ഒടുവില്‍ രജനികാന്തിന്റേതായി എത്തിയ ജയിലറിന്റെയും സംഗീതം അനിരുദ്ധ് രവിചന്ദറായിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ജയിലറെ മികവുറ്റതാക്കിയതെന്ന് പറഞ്ഞിരുന്നു രജനികാന്തും.

അതേസമയം ഇപ്പോൾ അനിരുദ്ധ് രവിചന്ദറിന്റെ ഫോണിലെ വാള്‍പേപ്പര്‍ എന്തെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. ആരാധകര്‍ പ്രതീക്ഷിച്ചതാണ് ഫോണില്‍ ഉള്ളത്. തലൈവര്‍ രജനികാന്തിന്റേതായി എത്തിയ ജയിലറുടെ ഫോട്ടോയാണ് വാള്‍പേപ്പറിലുള്ളത്. മഞ്‍ജു വാര്യരും രജനികാന്തിന്റെ വേട്ടൈയനിലുണ്ടാകും.

പിവി അൻവറിനെതിരെ പൊലീസ് കേസ്; ‘ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളര്‍ത്തി’

0
Spread the love

പിവി അൻവര്‍ എംഎൽഎക്കെതിരെ പൊലീസ് കേസ്. ഉന്നത ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തി സമൂഹത്തിൽ സ്പർധ വളർത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം നെടുകുന്നം സ്വദേശിയുടെ പരാതിയിൽ കോട്ടയം കറുകച്ചാൽ പൊലീസാണ് പി വി അൻവറിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതത്.കോട്ടയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറും. അൻവറിന്‍റെ വെളുപ്പെടുത്തൽ മറ്റുള്ളവരുടെ സ്വകാര്യത ലംഘനമെന്നാണ് പരാതി. ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്

മതരാഷ്‌ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ: പി വി അൻവറിനെ നമ്പരുതെന്ന് വിനായകൻ

0
Spread the love

കൊച്ചി: പി.വി അന്‍വർ എം എൽ എയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ വിനായകന്‍. യുവതി യുവാക്കളെ, ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞാണ് വിനായകന്റെ ഫേസ്ബുക് പോസ്റ്റ് തുടങ്ങുന്നത്.

മതരാഷ്‌ട്രീയ ഉടായിപ്പ് വിപ്ലവം ആണ് അന്‍വറിന്റേത് എന്നാണ് വിനായകന്‍ വിമര്‍ശിക്കുന്നത്. ‘ പാവപെട്ട ജനസമൂഹത്തെ കൂട്ടിനിർത്തിക്കൊണ്ട് താങ്കളുടെ മതരാഷ്‌ട്രീയ ഉടായിപ്പ് വിപ്ലവം വിജയിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്. പൊതുജനം അത്രയ്‌ക്ക് ബോധമില്ലാത്തവരല്ല.

കുയിലിയെയും കര്‍താര്‍ സിംഗ് സാരഭയെയും മാതംഗിനി ഹാജ്‌റായേയും ഖുദിറാം ബോസിനെയും അബുബക്കറേയും മഠത്തില്‍ അപ്പുവിനെയും കുഞ്ഞമ്പു നായരേയും ചിരുകണ്ടനെയും നിങ്ങളുടെ അനുയായികള്‍ മറന്നുകഴിഞ്ഞു.പിന്നെയല്ലേ പുത്തന്‍വീട്

പി വി അന്‍വര്‍.താങ്കളുടെ മതരാഷ്‌ട്രീയ ഉടായിപ്പ് വിപ്ലവം
നിർത്തി പോകൂ യുവതി യുവാക്കളെ, ഇദ്ദേഹത്തെ നമ്പരുത്”
നിങ്ങൾ നിങ്ങളുടെ സ്വന്തം രാഷ്‌ട്രീയത്തിലേക്ക് പറന്നു പോകൂ‘ എന്നാണ് വിനായകന്റെ കുറിപ്പ്

ധൂം 4 ൽ ലീഡ് റോളിൽ രൺബീർ കപൂർ?

0
Spread the love

ഇന്ത്യൻ സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ആക്ഷൻ എന്റർടൈനർ ചിത്രമായിരുന്നു ധൂം. കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ത്രില്ലും കൂടിക്കലർന്ന് നിർമിച്ച ബിഗ് ബജറ്റ് ചിത്രം വലിയ വിജയമായതോടെ സിനിമക്ക് രണ്ടും മൂന്നും ഭാഗങ്ങളുണ്ടായി. അഭിഷേക് ബച്ചൻ, ഉദയ് ചോപ്ര, ജോൺ എബ്രഹാം, ഹൃത്വിക് റോഷൻ, ആമിർ ഖാൻ എന്നിവരായിരുന്നു ധൂം ഫ്രാഞ്ചൈസിയിലെ പ്രധാന അഭിനേതാക്കൾ. ഇപ്പോഴിതാ ആരാധകർ ഏറെ നാളായി കാത്തിരുന്ന ധൂം നാലാം ഭാഗത്തിന്റെ അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

രൺബീർ കപൂർ ആണ് ധൂമിന്റെ നാലാം ഭാഗത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ആദ്യ മൂന്ന് ഭാഗങ്ങളുടെ തുടർച്ചായായി അല്ലാതെ ഒരു റീബൂട്ട് എന്ന നിലയിലാണ് ഈ ചിത്രമൊരുങ്ങുക. ആദ്യ മൂന്ന് ഭാഗങ്ങളിലും പ്രധാന വേഷത്തിലെത്തിയ അഭിഷേക് ബച്ചനും ഉദയ് ചോപ്രയും നാലാം ഭാഗത്തിൽ ഉണ്ടായിരിക്കില്ല. പകരം ബോളിവുഡിൽ നിന്നുള്ള രണ്ടു പുതിയ താരങ്ങളാകും ആ വേഷം കൈകാര്യം ചെയ്യുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രൺബീർ കപൂറിന്റെ ഇരുപത്തിയഞ്ചാമത് ചിത്രമായി ഒരുങ്ങുന്ന ധൂം നാലാം ഭാഗത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ആരാണെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

2025 അവസാനമോ 2026 തുടക്കത്തിലോ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്. രാമായണം ഒന്നും രണ്ടും ഭാഗങ്ങളും, സഞ്ജയ് ലീല ബൻസാലി ചിത്രം ലവ് ആൻഡ് വാർ എന്നീ സിനിമകൾ പൂർത്തിയാക്കിയിട്ടാകും രൺബീർ ധൂം 4 ൽ ജോയിൻ ചെയ്യുക.

‘ക്യാമറ ഓണാക്കി കുഞ്ഞിനെ കൊണ്ട് പലതും പറയിപ്പിച്ചിട്ട് ഓസ്കാർ അഭിനയമോ?’; ചുട്ട മറുപടി നൽകി അഭിരാമി

0
Spread the love

നടൻ ബാലയ്ക്കെതിരായ മകൾ അവന്തികയുടെ ഗുരുതര ആരോപണങ്ങളും പിന്നാലെ വന്ന ബാലയുടെ പ്രതികരണത്തെ തുടർന്ന് മകൾ നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. മകളുടെ വീഡിയോയ്ക്കുള്ള പ്രതികരണമായി വൈകാരികമായി ചെയ്ത ബാലയുടെ വീഡിയോ വലിയൊരു വിഭാഗം ഏറ്റെടുക്കുകയും വൈകാതെ മുൻ ഭാര്യ അമൃതയ്ക്കും ബാലയുടെ മകൾ അവന്തികയ്ക്കും കുടുംബത്തിനുമെതിരെ വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഇപ്പോളിതാ ആളുകൾ പലരും കാര്യങ്ങൾ അറിയാതെയാണ് സംസാരിക്കുകന്നതെന്നും ചേച്ചിക്കും തന്റെ കുടുംബത്തിനും എതിരായ ഈ സാമൂഹ്യ മാധ്യമ അക്രമണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി സുരേഷ്.

‘ഒരു പെണ്ണിനേയും കുടുംബത്തേയും വേട്ടയാടുന്നവനെയൊക്കെ വലിയ നന്മ പറഞ്ഞ് നിങ്ങള്‍ക്ക് സെലിബ്രേറ്റ് ചെയ്യാന്‍ പറ്റും. അഭിനയിക്കാന്‍ അറിയുന്നവര്‍ക്കൊക്കെ കണ്ണീരൊഴുക്കാനും ആള്‍ക്കാരെ മാനുപ്പുലേറ്റ് ചെയ്യാനും പറ്റും. അതും ഇത്രയും പാട്രിയാര്‍ക്കല്‍ ആയ ഒരു നാട്ടില്‍. പക്ഷേ മനഃസാക്ഷിയെ തൊട്ട് പറയെടോ’, അഭിരാമി കുറിച്ചു.

18 വയസ്സുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് കൊണ്ടുപോയിട്ട് മൃഗീയമായി ഉപദ്രവിച്ചതിനെക്കുറിച്ച് മിണ്ടാതിരിക്കണോ?, സ്വന്തം അമ്മയെ തല്ലുന്ന അച്ഛനെ നിങ്ങൾ ബഹുമാനിക്കുമോ? എന്ന് അഭിരാമി ചോദിക്കുന്നു. ഓണ്‍ലൈന്‍ ആങ്ങളെ കളിക്കേണ്ടത് നാട്ടിലെ ഒരു പെണ്‍കൊച്ചിനേയും കുടുംബത്തേയും വലിച്ച് കീറുമ്പോള്‍ അവരെ പ്രൊട്ടക്ട് ചെയ്തുകൊണ്ടാണ്. അല്ലാതെ കള്ളക്കണ്ണീര്‍ കാണിക്കുന്ന, പ്രഫഷന്‍ തന്നെ അഭിനയം ആയവരെ അല്ല എന്നും അഭിരാമി പറഞ്ഞു.

അതേ സമയം മകളുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമങ്ങൾക്കാണ് അമൃത കുടുംബവും സാക്ഷ്യം വഹിക്കുന്നത്. ‘കണ്ടാലറിയില്ലേ അമ്മയും അനിയത്തിയും കൂടി കുട്ടിയെ കൊണ്ട് പറയിപ്പിക്കുന്നതാണെന്ന്’, ‘ക്യാമറ ഓണാക്കി കുഞ്ഞിനെ കൊണ്ട് പലതും പറയിപ്പിച്ചിട്ട് ഓസ്കാർ അഭിനയമോ?’ തുടങ്ങി നിരവധി നെഗറ്റീവ് ആണ് കുടുംബത്തെ തേടിയെത്തിയിരിക്കുന്നത്.

കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി; പുഷ്പന്‍ അന്തരിച്ചു

0
Spread the love

കോഴിക്കോട്: കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് പുഷ്പനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. കഴിഞ്ഞ മാസം കോഴിക്കോടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പുഷ്പന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് വിലയിരുത്തിരുന്നു.

1994 നവംബര്‍ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേല്‍ക്കുന്നത്. ഇതോടെ ശരീരം തളര്‍ന്ന് പുഷ്പന്‍ കിടപ്പിലായി. അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം വി രാഘവന് നേരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തിലേക്ക് പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. കെ കെ രാജീവന്‍, കെ വി റോഷന്‍, വി മധു, സി ബാബു, ഷിബുലാല്‍ തുടങ്ങിയ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഈ വെടിവെയ്പില്‍ കൊല്ലപ്പെട്ടിരുന്നു.

ആ സമയം കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് പോലെ തോന്നും, ഇതുമറി കടക്കാൻ ഞാൻ പഠിച്ചു വച്ച ഒരു ട്രിക്കുണ്ട്: ടൊവിനോ

0
Spread the love

മലയാള സിനിമയിൽ കരിയർ പടുത്തുയർത്താൻ പറയത്തക്ക തലതൊട്ടപ്പന്മാർ ഇല്ലാതിരുന്നിട്ടും സ്വന്തം പ്രയത്നത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും തന്റേതായ ഇടം നേടിയെടുത്ത നടനാണ് ടോവിനോ തോമസ്. ആദ്യചിത്രമായ പ്രഭുവിന്റെ മക്കൾ എന്ന സിനിമയിൽ നിന്നും ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ബിഗ് ബഡ്ജറ്റ് ചിത്രം എആർഎമ്മിലേക്ക് എത്തി നിൽക്കുമ്പോൾ മലയാളികൾക്ക് തന്നെ അഭിമാനിക്കാവുന്ന നിലയിൽ വലിയ ഒരു നടനായി ടോവിനോ മാറിക്കഴിഞ്ഞു.

സെലിബ്രിറ്റികൾ കൂടുന്നിടത്തെല്ലാം ആളുകൾ കൂടും. പ്രത്യേകിച്ച് മലയാളികൾക്ക് അതിലൊരു പ്രത്യേക ഹരം ഉണ്ട്. ഇത്തരത്തിൽ ചിലപ്പോൾ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പറ്റാതെ വരുമ്പോൾ തനിക്ക് കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുന്നത് പോലെ തോന്നുമെന്നും ഇത്തരം അവസരങ്ങളിൽ താനൊരു ട്രിക്ക് ഉപയോഗിക്കാറുണ്ടെന്നും പറയുകയാണ് ടോവിനോ.

ഇത്തരത്തിൽ ചില സമയത്ത് ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പറ്റാതെ ആകും. ഇത്തരം അവസരങ്ങളിൽ ചെയ്യണമെന്ന് അറിയാതെ താൻ നിൽക്കാറുണ്ടെന്നും ഇതിനെ മറികടക്കാൻ പഠിച്ചു വച്ചിരിക്കുന്ന ട്രിക്ക് എന്താണെന്ന് വെച്ചാൽ ചുമ്മാ ഇങ്ങനെ ചിരിച്ചുകൊണ്ട് നിൽക്കുക എന്നുമാണ് രസകരമായി നടൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.

‘മഞ്ഞുമ്മൽ ബോയ്‌സ്’ റഷ്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്; മേളയിൽ എത്തുന്ന ആദ്യ മലയാള ചിത്രം

0
Spread the love

മലയാള സിനിമയിൽ 2024 ലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ മഞ്ഞുമ്മൽ ബോയ്‌സ് റഷ്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്. റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം മത്സരിക്കുന്നത്. മേളയിൽ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വർഷം മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രവുമാണ് ഇത്.

സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന മത്സരത്തിൽ പായൽ കപാഡിയയുടെ കാൻ ഗ്രാൻഡ് പ്രിക്‌സ് ജേതാവായ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് , എസ്എസ് രാജമൗലിയുടെ ആർആർആർ എന്നിവയും പ്രദർശിപ്പിക്കുന്നുണ്ട്.

ഔട്ട് ഓഫ് കോംപറ്റീഷൻ: ഫെസ്റ്റിവൽ ഹിറ്റ്‌സ്, ഔട്ട് ഓഫ് കോംപറ്റീഷൻ: ബ്ലോക്ക്ബസ്റ്റർ ഹിറ്റ്‌സ് എന്നീ വിഭാഗങ്ങളിലായിട്ടാണ് ഇരുചിത്രങ്ങളും പ്രദർശിപ്പിക്കുന്നത്.

2024 ഫെബ്രുവരിയിൽ റിലീസ് ചെയ്ത മഞ്ഞുമ്മൽ ബോയ്‌സ് മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായി മാറിയിരുന്നു. ഇരുന്നൂറ് കോടിയലധികമാണ് ചിത്രം ബോക്‌സോഫീസിൽ നിന്ന് സ്വന്തമാക്കിയത്. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമിച്ച ചിത്രം സംവിധാനം ചെയ്തത് ചിദംബരമാണ്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോൾ, ജീൻ പോൾ ലാൽ, ഗണപതി, ബാലു വർഗീസ്, ജോർജ്ജ് മരിയൻ, അഭിരാം രാധാകൃഷ്ണൻ, ഖാലിദ് റഹ്‌മാൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷൈജു ഖാലിദ് ആയിരുന്നു ചിത്രത്തിന്റെ ക്യാമറ. അജയൻ ചാലിശ്ശേരി ഒരുക്കിയ ഗുണ കേവിന്റെ സെറ്റ് ഏറെ പ്രശംസ നേടിയിരുന്നു. സുഷിൻ ശ്യാം ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts