Home Blog Page 8

എന്തൊക്കെ ആണെങ്കിലും എന്റെ കുഞ്ഞിന്റെ അച്ഛനല്ലേ? ആദ്യമായി വിവാഹമോചനത്തിൽ പ്രതികരിച്ച് മഞ്ജുപിള്ള

0
Spread the love

അടുത്തിടെ വേർപിരിഞ്ഞ താരദമ്പതികൾ ആണ് നടി മഞ്ജു പിള്ളയും സംവിധായകനും ക്യാമറാമാനുമായ സുജിത്ത് വാസുദേവും. മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സ്വീകാര്യമായതുകൊണ്ടുതന്നെ മഞ്ജു പിള്ളയുടെ വിവാഹമോചനം കാര്യമായി തന്നെ മലയാളികൾ ചർച്ചയ്ക്ക് എടുത്തിരുന്നു. വിഷയത്തിൽ സുജിത്ത് ഒരു അഭിമുഖത്തിനിടെ തന്റെ ഭാഗം വ്യക്തമാക്കി സംസാരിച്ചിരുന്നു. ഇതിനെ ആസ്പദമാക്കിയുള്ള പുതിയൊരു അഭിമുഖത്തിലെ ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു പിള്ളയിപ്പോൾ.

സുജിത്തിനോട് ഒരു അഭിമുഖത്തിൽ ചോദിച്ച ചില കാര്യങ്ങൾ വളരെ ബാലിശമായി തോന്നി. ഇത്തരം കാര്യങ്ങൾ ചോദിക്കുമ്പോൾ തങ്ങളും മനുഷ്യർ ആണെന്ന് ചോദിക്കുന്നവർ ഓർക്കണമെന്നും തങ്ങൾക്കും വേദനകളും പ്രയാസങ്ങളും ഉണ്ടെന്ന് മനസിലാക്കണമെന്നും മഞ്ജു പറഞ്ഞു. സത്യം പറയാൻ മടിയായത് കൊണ്ടല്ല വിവാദങ്ങൾ മാത്രമേ ചില ആളുകൾ ആഗ്രഹിക്കുന്നുള്ളൂ. പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കും എന്നതുകൊണ്ടാണ് വിവാഹമോചനത്തെക്കുറിച്ച് ഇതുവരെ പ്രതികരിക്കാത്തതെന്നും മഞ്ജു പിള്ള പറഞ്ഞു.

തങ്ങൾ തമ്മിൽ ഇപ്പോഴും വളരെ നല്ല ബന്ധമാണെന്ന് വ്യക്തമാക്കിയ മഞ്ജു എന്തൊക്കെയാണെങ്കിലും തന്റെ കുഞ്ഞിന്റെ അച്ഛൻ അല്ലേ എന്നും ചോദിക്കുന്നു. തങ്ങൾ മാത്രമല്ല വിവാഹമോചന ശേഷവും കുടുംബങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ആരോഗ്യകരമായി തുടരുന്നു എന്നും മഞ്ജു വ്യക്തമാക്കി. സുജിത്തിന്റെ പാരൻസിനെ കാണാൻ താൻ അവരുടെ ഫ്ലാറ്റിൽ പോകാറുണ്ടെന്നും തിരിച്ച് തന്റെ മാതാപിതാക്കൾക്ക് വയ്യാതായപ്പോൾ സുജിത്ത് വന്ന് കണ്ടിരുന്നു എന്നും മഞ്ജു പറയുന്നു.

തനിക്കും സുജിത്തിനും മനസമധാനം തരുന്ന തീരുമാനമായിരുന്നു വിവാഹമോചനം. നാളെ ഒരിടത്ത് വെച്ച് കാണുമ്പോള്‍ ചിരിച്ച് ഷേക്ക് ഹാന്‍ഡ് കൊടുത്തിട്ട് കെട്ടിപിടിക്കാന്‍ പറ്റണം എന്നതായിരുന്നു തന്റെ ആഗ്രഹമെന്നും അതിന് പറ്റുന്നുണ്ട് എന്നും മഞ്ജു പിള്ള കൂട്ടിച്ചേർത്തു.

ആർഭാട ജീവിതം കൊണ്ടാണ് കടം കയറിയതെന്ന് കുറ്റപ്പെടുത്തി; ഇതിൽ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്ന് അഫാൻ

0
Spread the love

വെഞ്ഞാറമൂട് കൂട്ടക്കൊലകേസിലെ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്ന് നടക്കും. അഫാൻ കൊലപ്പെടുത്തിയ ലത്തീഫിന്‍റെ വീട്ടിലാണ് ഇന്ന് തെളിവെടുപ്പ് നടത്തുക. അഫാന്‍റെ അമ്മാവനായ ലത്തീഫിനെയും ഭാര്യ സാജിതയെയും ചുറ്റികകൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയത്. കുത്തുവാക്കുകളിൽ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി.

80000 രൂപ ലത്തീഫിന് നൽകാനുണ്ടായിരുന്നു. അഫാന്‍റെ ആര്‍ഭാട ജീവിതം കൊണ്ടാണ് ഇത്രയധികം സാമ്പത്തിക ബാധ്യത ഉണ്ടായതെന്ന് ലത്തീഫ് കുറ്റപ്പെടുത്തി. ഇതിൽ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയത്. സോഫയിലിരുന്ന ലത്തീഫിനെ ആക്രമിക്കുന്നതിനിടയിൽ ലത്തീഫിന്‍റെ മൊബൈലിലേക്ക് കോള്‍ വന്നു. ഇതോടെ തുടര്‍ച്ചയായി ചുറ്റികകൊണ്ട് തലയ്ക്കടിച്ചു.

ഇതുകണ്ട ലത്തീഫിന്‍റെ ഭാര്യ സാജിത അടുക്കളയിലേക്ക് ഓടിയെന്നും പിറകെ ഓടിച്ചെന്ന് അവരെയും അടിച്ചുവീഴ്ത്തി. ഇതിനുശേഷം പുറത്തേക്കിറങ്ങി ലത്തീഫിന്‍റെ ഫോണ്‍ എടുത്ത് വീടിന് സമീപത്തെ കുഴിയിലേക്ക് വലിച്ചെറിഞ്ഞെന്നും അഫാൻ മൊഴി നൽകി. ഇന്ന് നടക്കുന്ന തെളിവെടുപ്പിൽ ലത്തീഫിന്‍റെ ഫോണ്‍ ഉള്‍പ്പെടെ കണ്ടെടുക്കേണ്ടതുണ്ട്. ഇതിനായി ബോംബ് സ്ക്വാഡിനെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. അഫാനെ അൽപ്പസമയത്തിനകം തെളിവെടുപ്പിനായി എസ്എൻ പുരത്തെ ലത്തീഫിന്‍റെ വീട്ടിലേക്ക് കൊണ്ടുപോകും.

എനിക്ക് സംഭവിച്ചതിനെ കുറിച്ച് അവർക്കെങ്ങനെ അറിയാം; താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വാർത്തയിൽ രോഷാകുലയായി ഗായിക കൽപ്പന രാഘവേന്ദർ

0
Spread the love

മാര്‍ച്ച് 4നാണ് ഗായിക കൽപ്പന രാഘവേന്ദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൈദരാബാദിലെ നിസാംപേട്ടിലെ വസതിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്ത. എന്നാൽ ഇത് വാസ്തവിരുദ്ധമാണെന്ന് പറഞ്ഞ് പിന്നീട് കല്‍പ്പനയുടെ ബന്ധുക്കള്‍ തന്നെ രംഗത്ത് എത്തിയിരുന്നു. അമ്മ ഉറക്ക ​ഗുളിക കഴിച്ചതിന്റെ ഡോസ് കൂടിപ്പോയതാണെന്നും നിലവിലെ പ്രചാരണങ്ങൾ തെറ്റാണെന്നും ദയയുടെ മകള്‍ മാധ്യമങ്ങളോട് പറഞ്ഞു.ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ കല്‍പ്പന മാധ്യമങ്ങളെ കണ്ടിരിക്കുകയാണ്. രോഷാകുലയായണ് വാര്‍ത്ത സമ്മേളനത്തില്‍ കല്‍പ്പന പ്രതികരിച്ചത്. ചില മാധ്യമങ്ങള്‍ പ്രത്യേകിച്ച് യൂട്യൂബേര്‍സ് തന്‍റെ മോശം അവസ്ഥയില്‍ തീര്‍ത്തും സത്യത്തിന് നിരക്കാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് കല്‍പ്പന ആരോപിച്ചു. പലരും എനിക്ക് സംഭവിച്ചതിന്‍റെ സത്യം ഇതാണ് എന്ന് പറഞ്ഞ് വീഡിയോ ഇട്ടു. ശരിക്കും എനിക്ക് സംഭവിച്ചത് എന്താണ് എന്ന് അവര്‍ക്ക് എങ്ങനെ അറിയാം.

ഞാന്‍ നേരിട്ട് പറയാതെ എനിക്ക് സംഭവിച്ചതിനെക്കുറിച്ച് കള്ളങ്ങള്‍ പറയുന്നത് എന്തിനാണ്. ഞാനും മാധ്യമങ്ങളെ എന്നും ബഹുമാനിക്കുന്ന വ്യക്തിയാണ് അവരാണ് എന്‍റെ ശബ്ദത്തെ ജനത്തില്‍ എത്തിക്കുന്നത്. എന്നാല്‍ അവരില്‍ ചിലര്‍ എന്നെ ചെളിവാരി എറിയുകയാണ്. അത് ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍‌ എടുക്കുന്ന സമയം വളരെക്കൂടുതലാണ്. അത് നിങ്ങള്‍ സ്വയം ചിന്തിക്കണം കൽപ്പന രാഘവേന്ദര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ 5ലെ വിജയിയായ കല്പന പ്രശസ്ത പിന്നണി ഗായകൻ ടി എസ് രാഘവേന്ദ്രയുടെ മകളാണ്. അഞ്ച് വയസു മുതല്‍ സംഗീത രംഗത്ത് സജീവമായ കല്പന ഇളയരാജ, എആർ റഹ്മാൻ തുടങ്ങി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ റിയാലിറ്റി ഷോകളില്‍ ജഡ്ജസ് ആയി കല്‍പ്പന സജീവമാണ്.

ശരിക്കും സമ്മർ ഇൻ ബ​ത്ലഹേമിൽ ജയറാമിന് പൂച്ചയെ അയച്ച ആൾ ആര്? പ്രേക്ഷകർക്ക് വിട്ട ആ ചോദ്യത്തിന് ഉത്തരം പറഞ്ഞ് മഞ്ജു വാര്യർ

0
Spread the love

മലയാളികളുടെ എവർഗ്രീൻ ഫേവറൈറ്റ് മൂവികളിൽ ഒന്നാണ് ജയറാം, മഞ്ജു വാര്യർ, സുരേഷ് ​ഗോപി, മോഹൻലാൽ, കലാഭവൻ മണി എന്നിവരുടെ കൂട്ടുകെട്ടിൽ പിറന്ന സിബി മലയിൽ ചിത്രം സമ്മർ ഇൻ ബ​ത്ലഹേം. ഊട്ടിയുടെ ദൃശ്യ ഭംഗിയും ഹിറ്റ് ഗാനങ്ങളും ചിരിപ്പിച്ചു ചിരിപ്പിച്ചു ഒടുവിൽ സീരിയസ് മോഡ് ആകുന്ന തിരക്കഥയും കൂടിയായപ്പോൾ സിനിമ വർഷങ്ങൾക്കിപ്പുറവും തലമുറ ഭേദമില്ലാതെ മലയാളികളുടെ ഇഷ്ടസിനിമ ആവുകയായിരുന്നു.

ആരെന്ന് വെളിപ്പെടുത്താതെ 5 മുറപ്പെണ്ണിൽ ഒരാൾ നായകന്മാരിൽ ഒരാളായ ജയറാമിന് പൂച്ചയെ അയക്കുന്ന ഒരു സീൻ ഉണ്ട്. പൂച്ചയെ അയച്ചത് ഇവരാകാമെന്ന് ചെറിയ സൂചനയൊക്കെ തരുന്നുണ്ടെങ്കിലും പൂച്ച കൊറിയറിനു പിന്നിലെ അജ്‌ഞാത കാമുകി ആരെന്ന് ഒരു പിടിയും തരാതെയാണ് പടം അവസാനിക്കുന്നത്.
ഇപ്പോഴിതാ ഈ രഹസ്യത്തെ കുറിച്ച് വർഷങ്ങൾക്കിപ്പുറം സംസാരിക്കുകയാണ് മഞ്ജു വാര്യർ.
യഥാർത്ഥത്തിൽ ഈ കാമുകി ആരെന്ന് അതിൽ അഭിനയിച്ച താരങ്ങൾക്ക് പോലും അറിയില്ലെന്നാണ് മഞ്ജു വാര്യർ പറഞ്ഞത്..

“പണ്ട് സ്ഥിരം ഈ ചോദ്യം കേൾക്കാറുണ്ടായിരുന്നു. പലരും അത് എന്നോട് ചോദിച്ചിട്ടിട്ടുണ്ട്. പൂച്ചയെ ആരാണ് അയച്ചതെന്ന് അന്നും അറിയില്ല, ഇന്നും അറിയില്ല. ഇപ്പോഴും അത് എഴുതിയ രഞ്ജിത്ത് ചേട്ടനും സംവിധാനം ചെയ്ത സിബി സാറിനും മാത്രമേ അറിയൂ. ആരെയെങ്കിലും അവർ ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുമോ എന്ന ചോദ്യത്തിന് അതിനെ കുറിച്ച് ചർച്ചകളൊന്നും നടക്കുന്നില്ലെന്നും എന്റെ അറിവിൽ അതിനെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം.

വേനലിന് ബെസ്റ്റ് തണ്ണിമത്തൻ തന്നെ പക്ഷേ വ്യാജൻ വിപണിയിൽ സുലഭം; നല്ലത് വാങ്ങാൻ ഇവ അറിഞ്ഞിരിക്കാം…

0
Spread the love

വേനൽക്കാലമായതോടെ ചൂടിൽ രക്ഷയില്ലാതെ വലഞ്ഞിരിക്കുകയാണ് സംസ്ഥാനത്തെ ജനങ്ങൾ. ശരീരത്തിലെ ഈർപ്പം നിലനിർത്താനും ഒന്ന് ഉള്ളം കുളിർപ്പിക്കാനും പലരും പലതും കഴിക്കാനും തുടങ്ങിയിട്ടുണ്ട്. അത്തരത്തിൽ ആരോഗ്യ വിദഗ്ദ്ധരടക്കം വേനൽക്കാലത്ത് കഴിക്കാൻ വ്യാപകമായി നിർദ്ദേശിക്കുന്ന പഴവർഗ്ഗമാണ് തണ്ണിമത്തൻ. വേനലും നോമ്പ് കാലവും കൂടിയായപ്പോൾ വിപണിയിൽ ഏറ്റവുംകൂടുതൽ ചിലവഴിഞ്ഞ് പോകുന്ന ഒരു ഐറ്റവും ഇതായിട്ടുണ്ട്.

വൈറ്റമിന്‍, പൊട്ടാസ്യം, ധാതുക്കള്‍ എന്നിവയുടെ കലവറ കൂടിയായ സുലഭമായി കിട്ടുന്ന തണ്ണിമത്തന്‍. ആവശ്യക്കാർ പതിവിലും ഏറിയതോടെ ആവശ്യക്കാരേറിയതോടെ മായം ചേര്‍ത്ത തണ്ണിമത്തനും വ്യാപകമായി കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തുന്നുണ്ട്. ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

മായം കലര്‍ന്ന തണ്ണിമത്തന്‍ തിരിച്ചറിയാൻ ചില മാര്‍ഗങ്ങളുണ്ട്. ഒരു ചെറിയ കഷ്ണം വില്‍പ്പനക്കാരനോട് മുറിച്ച് നല്‍കാന്‍ ആവശ്യപ്പെടണം. ശേഷം ഒരു ടിഷ്യൂ പേപ്പറോ പഞ്ഞിയോ കൊണ്ട് മുറിച്ച തണ്ണിമത്തന്‍ കഷ്ണത്തിന്റെ ഉള്‍ഭാഗത്ത് ഉരച്ച് നോക്കുക. പഞ്ഞിയിലോ ടിഷ്യൂ പേപ്പറിലോ നിറം പറ്റിയിട്ടുണ്ടെങ്കില്‍ അത് മായം കലര്‍ന്നതാണെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നു.അതുപോലെ തന്നെ ഗുണമേന്മയുള്ള തണ്ണിമത്തനാണെങ്കില്‍ അത് നിറം മാറില്ല. അല്‍പ്പം വെളുത്ത നിറമോ അവിടങ്ങളിലായി മഞ്ഞ നിറമോ കാണുന്നുവെങ്കിലും അതില്‍ മായം കലര്‍ന്നിട്ടുണ്ടാകാം. എളുപ്പത്തില്‍ പഴുപ്പിക്കാനായി കാര്‍ബൈഡ് ഉപയോഗിക്കുന്നുണ്ട്. മുകളിലായി മഞ്ഞ നിറം കാണുകയാണെങ്കില്‍ ഉപ്പുവെള്ളത്തില്‍ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. മായം ചേര്‍ത്ത പഴമാണെങ്കില്‍ അതില്‍ കൂടുതല്‍ വിള്ളലുകളുണ്ടാകുന്നതായും കാണാം.

ആദ്യം കേട്ടപ്പോൾ അതിശയിച്ചു പോയി! പിന്നീട് പൃഥ്വിരാജ് കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയായിരുന്നു: മീന

0
Spread the love

മമ്മൂട്ടിയുടെ മകളായും കാമുകിയായും അമ്മയായും അഭിനയിച്ച ഒരു നടിയുണ്ട്. വളരെ അപൂർവ്വമായി മാത്രം ലഭിക്കുന്ന ഒരു അവസരമാണ് അതെന്നു തന്നെ പറയാം.ആരാണ് ആ നടിയെന്നല്ലേ? മമ്മൂട്ടിയുടെ നായികമാരുടെ കൂട്ടത്തില്‍ ആ സവിശേഷത സ്വന്തമാക്കുന്ന നടി മീനയാണ്. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മീന ഇക്കാര്യങ്ങൾ തുറന്നപറഞ്ഞത്.

ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയ ആളാണ് മീന. 13-ാം വയസിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. താരത്തിന്റെ മാതാപിതാക്കൾക്ക് സിനിമാ ലോകത്തെ കുറിച്ച് വലിയ പേടി തുടക്കകാലത്ത് ഉണ്ടായിരുന്നുവെങ്കിലും പിന്നീടിങ്ങോട്ട് 41 വർഷങ്ങൾ പിന്നിടുമ്പോഴും സുപ്പർസ്റ്റാറുകളുടെയടക്കം നായികയായി അരങ്ങു വാഴുകയാണ് താരം.

ഒരു കൊച്ചു കഥ എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായും പിന്നീട് കാമുകിയായും ഒടുവിൽ അമ്മയായും അഭിനയിച്ചിട്ടുണ്ട്. അതൊക്കെ നല്ല ഓർമകളാണ്. തമിഴിലും രജനികാന്തിന്റെ മകളായും ഭാര്യയായും അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലും അങ്ങനെ ചെയ്തിട്ടുണ്ട്. ആർക്കും ലഭിക്കാത്ത ഭാഗ്യമായിരുന്നു അതെല്ലാം താരം പറയുന്നു.

അതേസമയം വിവാഹശേഷം ഇനി അഭിനയിക്കണ്ട എന്നും കുടുംബമായി ജീവിക്കാമെന്നും താൻ തീരുമാനിച്ചുവെങ്കിലും അത് നടന്നില്ലെന്ന് മീന പറയുന്നു . കൂടുതൽ അവസരങ്ങൾ വരുമെന്ന് പ്രതീക്ഷിച്ചില്ല. തിരക്ക് കാരണം പല സൂപ്പർഹിറ്റ് ചിത്രങ്ങളും നഷ്ടപ്പെട്ടിരുന്നു എന്ന് പറഞ്ഞ താരം ഹരികൃഷ്ണൻസ് എന്ന ചിത്രത്തിൽ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിക്കാനുളള അവസരം ഇത്തരത്തിൽ നഷ്ടപ്പെട്ടതാണെന്നും പറഞ്ഞു. ബ്രോ ഡാഡി എന്ന സിനിമയിൽ പൃഥ്വിരാജാണ് എന്റെ മകൻ എന്ന് കേട്ടപ്പോൾ ഞാൻ അതിശയിച്ചു പോയെന്നും എന്നാൽ പൃഥ്വി പറഞ്ഞു മനസിലാക്കിയെന്നും താരം പറയുന്നു.

ചുട്ടുപൊള്ളി കേരളം! ചൂട് കനക്കുമെന്ന് മുന്നറിയിപ്പ്; നിർദേശങ്ങൾ ശ്രദ്ധിക്കാം..

0
Spread the love

സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം. പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.

മലമ്പ്രദേശങ്ങൾ (High altitudes), ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന അൾട്രാവയലറ്റ് സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും.

ആശുപത്രിയിൽ പല വിഐപികൾക്കും അവരെ തൊടാനുള്ള അവസരം; സിൽക്ക് സ്‌‌മിത മരണശേഷവും അപമാനിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തൽ

0
Spread the love

കുടുംബം കുടുംബം ദാരിദ്ര്യത്തില്‍ മുങ്ങിയതോടെ ഗദ്യന്തരമില്ലാതെ സിനിമയിലേക്ക് എത്തിപ്പെട്ട് പിന്നീട് തെന്നിന്ത്യ ആരാധിച്ച മാദക സൗന്ദര്യമാവുകയായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സജീവമായി അഭിനയിച്ചിരുന്ന സില്‍ക്ക് 35-ാമത്തെ വയസില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്നും ആരാധകർക്ക് പഞ്ഞമില്ലാത്ത നടിയെ കുറിച്ച് തമിഴ് മാദ്ധ്യമപ്രവർത്തകൻ സബിത ജോസഫ് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്.

‘സിൽക്ക് സ്‌മിത ആത്മഹത്യ ചെയ്തുവെന്നറിഞ്ഞ് ഞാൻ അവരുടെ വീട്ടിൽ പോയിരുന്നു. സാരിയിലാണ് തൂങ്ങിമരിച്ചതെന്നാണ് അറിഞ്ഞത്. മരിച്ചതിനുശേഷവും അവരുടെ മുഖം അത്രയും സുന്ദരമായിരുന്നു. തൂങ്ങിമരിക്കുന്നവരുടെ നാക്ക് പുറത്ത് വരും. എന്നാൽ സ്‌മിതയുടെ മരണം അങ്ങനെയായിരുന്നില്ല. പിന്നെ പണം ഉണ്ടെങ്കിൽ മരണം ആത്മഹത്യയാക്കാൻ സാധിക്കും.

മൃതദേഹം രാജീവ് ഗാന്ധി ആശുപത്രിയിൽ കിടത്തിയപ്പോൾ ശരീരത്തിൽ ഒരു വസ്ത്രം പോലുമില്ലായിരുന്നു. ഇത്രയും വലിയ നടിയല്ലേ, ഇങ്ങനെ അപമാനിക്കല്ലേ, അവരുടെ ദേഹത്ത് ഒരു തുണിയെങ്കിലും എടുത്തിടൂവെന്ന് ഞാൻ പറഞ്ഞു. അവിടെയുണ്ടായിരുന്ന വിഐപികളിൽ ചിലർക്ക് അവരെ തൊടണം എന്ന ആഗ്രഹമുണ്ടായിരുന്നു. ബ്ളാക്ക് ടിക്കറ്റ് എടുത്ത് സിനിമ കാണുന്നത് പോലെ അവരെ തൊടാനുള്ള അവസരവും അവിടെ ഉണ്ടായി’- എന്നാണ് മാദ്ധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ.ദാരിദ്ര്യത്തില്‍ മുങ്ങിയതോടെ ഗദ്യന്തരമില്ലാതെ സിനിമയിലേക്ക് എത്തിപ്പെട്ട് പിന്നീട് തെന്നിന്ത്യ ആരാധിച്ച മാദക സൗന്ദര്യമാവുകയായിരുന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സജീവമായി അഭിനയിച്ചിരുന്ന സില്‍ക്ക് 35-ാമത്തെ വയസില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്നും ആരാധകർക്ക് പഞ്ഞമില്ലാത്ത നടിയെ കുറിച്ച് തമിഴ് മാദ്ധ്യമപ്രവർത്തകൻ സബിത ജോസഫ് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്.

‘സിൽക്ക് സ്‌മിത ആത്മഹത്യ ചെയ്തുവെന്നറിഞ്ഞ് ഞാൻ അവരുടെ വീട്ടിൽ പോയിരുന്നു. സാരിയിലാണ് തൂങ്ങിമരിച്ചതെന്നാണ് അറിഞ്ഞത്. മരിച്ചതിനുശേഷവും അവരുടെ മുഖം അത്രയും സുന്ദരമായിരുന്നു. തൂങ്ങിമരിക്കുന്നവരുടെ നാക്ക് പുറത്ത് വരും. എന്നാൽ സ്‌മിതയുടെ മരണം അങ്ങനെയായിരുന്നില്ല. പിന്നെ പണം ഉണ്ടെങ്കിൽ മരണം ആത്മഹത്യയാക്കാൻ സാധിക്കും.

മൃതദേഹം രാജീവ് ഗാന്ധി ആശുപത്രിയിൽ കിടത്തിയപ്പോൾ ശരീരത്തിൽ ഒരു വസ്ത്രം പോലുമില്ലായിരുന്നു. ഇത്രയും വലിയ നടിയല്ലേ, ഇങ്ങനെ അപമാനിക്കല്ലേ, അവരുടെ ദേഹത്ത് ഒരു തുണിയെങ്കിലും എടുത്തിടൂവെന്ന് ഞാൻ പറഞ്ഞു. അവിടെയുണ്ടായിരുന്ന വിഐപികളിൽ ചിലർക്ക് അവരെ തൊടണം എന്ന ആഗ്രഹമുണ്ടായിരുന്നു. ബ്ളാക്ക് ടിക്കറ്റ് എടുത്ത് സിനിമ കാണുന്നത് പോലെ അവരെ തൊടാനുള്ള അവസരവും അവിടെ ഉണ്ടായി’- എന്നാണ് മാദ്ധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ.

ആ കെട്ടിടത്തിൽ മോഹൻലാലിൻറെ മകളെ കാണാതായി; ഏത് നിമിഷവും പൊട്ടിക്കരയുമെന്ന നിലയിലായിരുന്നു അദ്ദേഹം; ശ്വാസം നിലച്ചുപോയ നിമിഷങ്ങൾ

0
Spread the love

സിനിമയ്ക്ക് മുന്നിലും പിന്നാമ്പുറങ്ങളിലുമുള്ള സ്നേഹവും സൗഹൃദവും കലഹവും സന്തോഷവും നേട്ടങ്ങളും അടങ്ങിയ പല സിനിമ കഥകളും തന്റെ അനുഭവങ്ങളിൽ നിന്നും എടുത്ത് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരോട് പങ്കുവെക്കുന്ന ആളാണ് പഴയകാല സംവിധായകൻ ആലപ്പി അഷ്റഫ്. ഇപ്പോഴിതാ വർഷങ്ങൾക്കു മുൻപ് നടൻ മോഹൻലാലും സംവിധായകൻ പ്രിയദർശനും കുടുംബസമേതം ഓസ്ട്രേലിയയിലേക്ക് ഒരു യാത്ര നടത്തവേ ഉണ്ടായ ഒരിക്കലും മറക്കാത്ത ഒരു അനുഭവമാണ് സംവിധായകൻ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ട സംഘം താമസിച്ചിരുന്നത് ഹോട്ടലിലെ മുപ്പത്തിനാലാമത്തെ നിലയിലായിരുന്നു. ലിഫ്റ്റിൽ താഴേക്ക് വരികയാണ് പന്ത്രണ്ടാമത്തെ നിലയിലെത്തിയപ്പോൾ അവിടെയിറങ്ങിയവരുടെ കൂട്ടത്തിൽ മോഹൻലാലിന്റെ മകളും ഇറങ്ങി. കുട്ടി ഇറങ്ങുന്നത് കാണുമ്പോഴേക്ക് ഡോർ അടഞ്ഞ് താഴേക്ക് പോയി. എതിർവശമുണ്ടായിരുന്ന മറ്റൊരു ലിഫ്റ്റ് തുറന്നിരിക്കുന്നത് കണ്ട് കുട്ടി അതിലേക്ക് കയറി. പിന്നീട് കടന്നുപോയ ഓരോ നിമിഷവും ലാൽ അഭിനയിച്ച ക്ലൈമാക്സുകളെ കടത്തിവെട്ടുന്നതായിരുന്നു.ലാൽ വെപ്രാളപ്പെട്ട് ആകെ പാനിക്കായി. എന്ത് ചെയ്യണമെന്നറിയാതെ, ഓരോരോ ഫ്‌ളോറിലുമിറങ്ങി കുട്ടിയെ തെരഞ്ഞു. ജീവിതത്തിലൊരിക്കൽ പോലും ഇതുപോലൊരു ലാലേട്ടനെ കണ്ടിട്ടില്ലെന്ന് ലിസി സാക്ഷ്യപ്പെടുത്തുന്നു. ഏത് നിമിഷവും നിയന്ത്രണംവിട്ട് പൊട്ടിക്കരയുന്ന രീതിയിലായിരുന്നു ലാൽ. അവസാനം മുപ്പതാമത്തെ നിലയിൽ നിന്ന് തന്റെ മകളെ കണ്ടെത്തിയപ്പോഴാണ് ലാലിന് ജീവൻ വീണത്. എല്ലാവരുടെയും ശ്വാസം നേരെ വീണതും അപ്പോഴായിരുന്നു.’- ആലപ്പി അഷ്റഫ് പറഞ്ഞു.

മാളികപ്പുറത്തിന് 100 കോടിയില്ല പക്ഷേ 2018ന്റെ 200 കോടി പോസ്റ്റര്‍ സത്യമാണ്! ആ മമ്മൂട്ടി പടത്തിന് 135 കോടി കുട്ടിയെന്ന പരസ്യം നിവർത്തിയില്ലാതെ ചെയ്തതെന്നും നിർമാതാവ്

0
Spread the love

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മിച്ചത്. 2022 ൽ പുറത്തിറങ്ങിയ ചിത്രം 100 കോടിയിലധികം രൂപ നേടിയതായി പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ സിനിമ അത്രത്തോളം കളക്ഷൻ നേടിയിട്ടില്ല എന്ന് പറയുകയാണ് വേണു കുന്നപ്പിള്ളി.

‘മാളികപ്പുറം 100 കോടി കളക്ട് ചെയ്തിട്ടില്ല. ആ പടം ആകെ 75 കോടി മാത്രമേ നേടിയുള്ളൂ. സാറ്റ്‌ലൈറ്റ്, ഒ.ടി.ടി റൈറ്റ്‌സ്, ബാക്കി ബിസിനസ് ഒക്കെ ചേര്‍ത്താണ് 75 കോടി. പക്ഷേ 2018ന്റെ 200 കോടി പോസ്റ്റര്‍ സത്യമാണ്. തിയേറ്ററില്‍ നിന്ന് 170 കോടിയോളം ആ പടം കളക്ട് ചെയ്തു. ബാക്കി ഒടിടി, സാറ്റ്‌ലൈറ്റ് എല്ലാം ചേര്‍ത്ത് 200 കോടിയുടെ ബിസിനസ് നേടി,’ എന്ന് വേണു വേണു കുന്നപ്പള്ളി പറഞ്ഞു.

മാമാങ്കം എന്ന തന്റെ ആദ്യ സിനിമയും 100 കോടി ക്ലബിൽ ഇടം നേടിയിരുന്നില്ല എന്നും സിനിമയുടെ കളക്ഷൻ താഴോട്ട് പോകുന്നത് കണ്ടപ്പോൾ അന്ന് പറ്റിയ അബദ്ധമായിരുന്നു സിനിമ 135 കോടി കളക്ട് ചെയ്തുവെന്നുള്ള പോസ്റ്റർ എന്നും അദ്ദേഹം വ്യക്തമാക്കി. ‘ജീവിതത്തിൽ പല കാലഘട്ടങ്ങളിലും പല മണ്ടത്തരങ്ങളും പറ്റും എന്ന് പറയില്ലേ. എന്റെയടുത്ത് പല ആളുകളും അന്ന് പറഞ്ഞിരുന്നത് ഇങ്ങനെ ഇട്ട് കഴിഞ്ഞാലേ ജനങ്ങൾ കയറുകയുള്ളൂ എന്നാണ്. നമ്മൾ വെള്ളത്തിൽ നീന്താൻ അറിയാതെ ചാടി മുങ്ങി പോകുന്ന സമയത്ത് ആരെങ്കിലും ഒരു സാധനം ഇട്ട് കഴിയുമ്പോൾ കയറി പിടിക്കില്ലേ. സിനിമ തിയേറ്ററിൽ വന്ന് ആദ്യത്തെ രണ്ട് മൂന്ന് ദിവസം ഭയങ്കര കളക്ഷൻ ആയിരുന്നു. പിന്നെ നേരെ താഴോട്ട് പോയിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഇങ്ങനെ പറയുന്നത് നമുക്ക് അവിടെ ഒരു കേക്ക് കട്ട് ചെയ്‌താൽ എന്താണ് ഈ പറയുന്ന 135 കോടിയുടെ പോസ്റ്റർ എഴുതിക്കാം എന്നൊക്കെ,’

‘ആ സമയത്ത് പരിചയം ഇല്ലാത്തതുകൊണ്ട് എന്തും ചെയ്തു പോകുന്ന അവസ്ഥയിലായിരുന്നു. നമ്മുടെ ആൾക്കാർ തന്നെ എന്റെ അടുത്ത് പറഞ്ഞു ടി ഡി എം ഹാൾ ഗ്രൗണ്ടിൽ ഒരു പരിപാടി സംഘടിപ്പിച്ച് കേക്ക് മുറിക്കാം എന്ന്. പക്ഷെ അത് അന്നാണ്, ഇന്ന് സിനിമ എന്താണ് പഠിച്ചു, പണികൾ പഠിച്ചു ഡയറക്ടർ എന്തെന്ന് മനസിലാക്കി അയാളുടെ സ്വഭാവം മനസിലാക്കി സിനിമ ചെയ്യാൻ പഠിച്ചു. അതിന് ശേഷം എന്റെ ഒരു സിനിമയെക്കുറിച്ചും ഒരു വിവാദവും ഉണ്ടായിട്ടില്ല,’ വേണു കുന്നപ്പള്ളി പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts