Spread the love
പാകിസ്ഥാൻ സർക്കാരിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കി

പാകിസ്ഥാൻ സർക്കാരിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കി. നിയമപരമായ ആവശ്യത്തെ തുടർന്നാണ് നീക്കമെന്നാണ് ഔദ്യോഗിക ഹാൻഡിൽ ട്വിറ്റർ പേജിൽ എഴുതിയിരിക്കുന്നത്. എഎൻഐയുടെ റിപ്പോർട്ട് അനുസരിച്ച്, ജൂലൈയിൽ ഇന്ത്യ നിരവധി പാകിസ്ഥാൻ ഹാൻഡിലുകൾ നിരോധിച്ച സമയ്ത്ത് ഇതിന് സമാനമായി അക്കൗണ്ട് തടഞ്ഞുവച്ചിരുന്നുവെങ്കിലും പിന്നീട് അത് സജീവമാക്കി. ഈ വർഷം ഓഗസ്റ്റിൽ “വ്യാജവും ഇന്ത്യാ വിരുദ്ധവുമായ ഉള്ളടക്കം” ഓൺലൈനിൽ പോസ്റ്റ് ചെയ്തെന്ന പേരിൽ വാർത്ത ചാനലുകൾ ബ്ലോക്ക് ചെയ്തിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള എട്ട് യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും ഉൾപ്പെടെയാണ് ഇന്ത്യ ഓഗസ്റ്റിൽ ബ്ലോക്ക് ചെയ്തത്.ബ്ലോക്ക് ചെയ്യപ്പെട്ട ഇന്ത്യൻ യൂട്യൂബ് ചാനലുകൾ വ്യാജവും സെൻസേഷണൽ ചിത്രങ്ങൾ ഉപയോഗിക്കുന്നതാണെന്നും ആണ് റിപ്പോർട്ട്. ഇന്ത്യയ്‌ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചതിന് 100-ലധികം യൂട്യൂബ് ചാനലുകൾ, നാല് ഫേസ്ബുക്ക് പേജുകൾ, അഞ്ച് ട്വിറ്റർ അക്കൗണ്ടുകൾ, മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ എന്നിവയും കേന്ദ്ര സർക്കാർ ഇതുവരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

Leave a Reply