പാലക്കാട് ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന നടപടികളുടെ ഭാഗമായി അമ്പതോളം പേരെ കരുതല്‍ തടങ്കലിലാക്കി. എസ്ഡിപിഐ, ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നാണ് പുറത്തുവന്ന എഫ്‌ഐആറില്‍ പറയുന്നത്.