പാലക്കാട് വടക്കഞ്ചേരിയിൽ കോൺഗ്രസ് പ്രവർത്തകനെ വെട്ടിപ്പരിക്കേൽപ്പിച്ചു. വടക്കഞ്ചേരി പാളയം സ്വദേശി ശിവനാണ് വെട്ടേറ്റത്. ശിവന്‍റെ കഴുത്തിനും കാലിനും വെട്ടേറ്റിട്ടുണ്ട്. രക്തം വാര്‍ന്നുപോയെങ്കിലും പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ശിവനെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബി.ജെ.പി, ആര്‍.എസ്.എസ് പ്രവർത്തകരാണ് ശിവനെ അക്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. ബി.ജെ.പിക്കാര്‍ ഉള്‍പ്പെട്ട പല കേസുകളിലെയും പ്രധാന സാക്ഷിയാണ് വെട്ടേറ്റ ശിവനെന്നും അദ്ദേഹത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.