ജില്ലാ ജഡ്ജി ഇടപെട്ട് ഫ്ളാഷ്മോബിന്‍റെ ശബ്ദം കുറപ്പിച്ച സംഭവം വിവാദമായി. ക്യാപ്റ്റൻ ലക്ഷ്മി സൈഗാളിനെ ആദരിച്ച് കളക്ട്രേറ്റിൽ നടത്തിയ ഫ്ളാഷ് മോബിന്‍റെ ശബ്ദമാണ് ജില്ലാ ജഡ്ജി കലാം പാഷ ഇടപെട്ട് കുറപ്പിച്ചത്. ജില്ലാ കോടതിയിൽ നിന്നും ജീവനക്കാരെത്തി ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. പരിപാടിയുടെ ശബ്ദം സമീപത്തുള്ള കോടതിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന് കാണിച്ചായിരുന്നു നടപടി. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് ഫ്ലാഷ്മോബ് സംഘടിപ്പിച്ചത്. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ആയിരുന്നു പരിപാടി.