Spread the love
പാലക്കാട് ഇരട്ട കൊലപാതകം : സാമുദായികമല്ല,സംഘടനാ തലത്തിലുള്ളതെന്ന് സർവ്വ കക്ഷിയോഗം

ജില്ലയിലുണ്ടായ സംഘർഷം സാമുദായികമല്ലെന്നും സംഘടനാ തലത്തിലുള്ളതാണെന്നും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന സർവകക്ഷി യോഗം വിലയിരുത്തി. ഇത്തരത്തിൽ അക്രമം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്താനും യോഗത്തിൽ കക്ഷി – രാഷ്ട്രീയ ഭേദമന്യേ തീരുമാനമായി. ജില്ലയിൽ നടന്ന രണ്ട് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം -പോലീസ് -വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ ക്രമസമാധാന ശ്രമം തുടരുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ജനപ്രതിനിധികൾ പ്രാദേശിക തലത്തിലുള്ള വിവരങ്ങൾ പോലീസിന് കൈമാറാൻ സന്നദ്ധരാവണം. പോലീസ് കൃത്യമായ ധാരണയോടെയാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

Leave a Reply