കല്ലടിക്കോട് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊന്നു. വിറക് കൊള്ളികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. കുടുംബ കലഹമാണ് കൊലപാതകത്തിൽ കലാശിച്ചത്.ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിറക് കൊള്ളികൊണ്ട് തലയ്ക്ക് അടിക്കുകയും പിന്നാലെ അയാൽവാസികളോട്, ചന്ദ്രൻ വീണ് കിടക്കുന്നു എന്ന് അറിയിക്കുകയും ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായിക്കണം എന്ന് ആവശ്യപ്പെട്ടുകയും ചെയ്തു. അയൽവാസികൾ എത്തിയപ്പോൾ ചന്ദ്രൻ മരിച്ചു കിടക്കുന്നതാണ് കണ്ടത്. അയൽവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്. ചന്ദ്രൻ വീട്ടിൽ മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്നും പതിവ് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്.