തെരുവ് നായ ശല്യം നിയന്ത്രിക്കാനും വന്ധ്യംകരിച്ച തെരുവ് നായ്ക്കളെ പരിപാലിക്കാനുമായി പാലക്കാട് നഗരസഭയുടെ പുതിയ പദ്ധതി. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം കിട്ടിയ പ്രൈവറ്റ് കെന്നൽസ് പദ്ധതിക്കായി 10 ലക്ഷം രൂപ വകയിരുത്തി. തെരുവ് നായ്ക്കളെ വന്ധ്യംകരിച്ച ശേഷം പിടിച്ചിടുത്ത് തന്നെ കൊണ്ടു വിടുന്നതാണ് പതിവ് രീതി. പ്രജനനം ഇല്ലാതായി, ഘട്ടഘട്ടമായേ എണ്ണക്കുറവുണ്ടാകൂ. ഇതിനുള്ള പോംവഴിയാണ് പ്രൈവറ്റ് കെന്നൽസ്.വന്ധ്യംകരിച്ചാൽ നായ്ക്കളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും. നായകളുടെ പരിപാലം താത്പര്യമുള്ളവരെ ഏൽപ്പിക്കും. ഭക്ഷണം, ചികിത്സ എന്നിവയ്ക്ക് നഗരസഭ നിശ്ചിത തുക നൽകും.