പാലക്കാട് പോക്സോ കേസിൽ വിചാരണ തുടങ്ങാനിരിക്കെ പ്രതികൾ തട്ടിക്കൊണ്ടുപോയ അതീജിവിതയെ ഗുരുവായൂരിൽ നിന്ന് മാതാപിതാക്കൾക്കൊപ്പം പൊലീസ് കണ്ടെത്തി. ഞായറാഴ്ച വൈകീട്ടാണ് 11കാരിയായ പെൺകുട്ടിയെ പ്രതിയായ ചെറിയച്ഛനും സംഘവും തട്ടിക്കൊണ്ടു പോയത്. കേസിനെ തുടർന്ന് അച്ഛനും അമ്മയ്ക്കും ഒപ്പം താമസിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞതിനാൽ, പെൺകുട്ടിയുടെ സംരക്ഷണം മുത്തശ്ശിയെയയാണ് കോടതി ഏൽപ്പിച്ചിരുന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് അമ്മയുടെ സാന്നിധ്യത്തിലാണെന്ന് മുത്തശ്ശി പറഞ്ഞിരുന്നു. അമ്മയേയും പ്രതിയേയും കണ്ടയുടനെ കുട്ടി ഓടി മുറിയിലൊളിച്ചിരുന്നു. അവരെ തടയാന്‍ശ്രമിച്ച തന്നെ കുട്ടിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നവരും മർദ്ദിച്ചു. 16ന് കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് അതീജിവിതയെ പ്രതിയായ ചെറിയച്ഛനും അടുത്ത ബന്ധുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയത്. ഇരുവരുടേയും ഫോൺ കുഞ്ഞിനെ കാണാതായത് മുതൽ സ്വിച്ച്ഡ് ഓഫ് ആയതാണ് പൊലീസിന്റെ സംശയം ബലപ്പെടുത്തിയത്.