Spread the love
പാലക്കാട് പൊലീസുകാര്‍ മരിച്ചത് കാട്ടുപന്നി കെണിയില്‍ വീണെന്ന് മൊഴി; വൈദ്യുതി കെണിവെച്ച രണ്ട് പേര്‍ കസ്റ്റഡിയിൽ

പാലക്കാട്: പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. കാട്ടുപന്നിയെ പിടിക്കാന്‍ വൈദ്യുതി കെണിയൊരുക്കിയ രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പില്‍ നിന്നും കാണാതായ രണ്ട് പേരെ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹവില്‍ദാര്‍മാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരാണ് മരിച്ചത്. തെരച്ചിലിനിടെ പൊലീസ് ക്യാമ്പിനോട് ചേര്‍ന്നുള്ള പാടത്ത് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Leave a Reply