Spread the love

പാലക്കാട്: ഒലവക്കോടിന് സമീപം യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ബൈക്ക് മോഷണം ആരോപിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ് (27) ആണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സംഭവത്തില്‍ ആലത്തൂര്‍ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പന്‍, പല്ലശന സ്വദേശി സൂര്യ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുണ്ടൂര് കുമ്മാട്ടി കണ്ട് മടങ്ങിയ ഒരു സംഘം ബാറില്‍ മദ്യപിക്കാന്‍ കയറിയിരുന്നു. ഇവിടെ പാര്‍ക്ക് ചെയ്ത ബൈക്ക് കാണാതായതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള് പരിശോധിക്കുകയും ഒരു യുവാവിനെ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യംചെയ്യലിലും വാക്കേറ്റത്തിനുമൊടുവിലാണ്‌ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണ് നോര്‍ത്ത് പോലീസ് പറയുന്നത്.

Leave a Reply