പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിൽ മൂന്ന് പേർ പിടിയിൽ. രമേഷ്, ശരവണൻ, ആറുമുഖൻ എന്നിവരാണ് പിടിയിലായത്. സുബൈറിന്റെ ശരീരത്തിൽ 50 ൽ അധികം വെട്ടുകളുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. കഴുത്തിനും കൈക്കും കാലിനും ഏറ്റ ആഴത്തിലുള്ള മുറിവുകളില്‍ നിന്നും രക്തം വാര്‍ന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. സുബൈർ വധക്കേസിലെ പ്രതികളുടേതെന്ന് സംശയിക്കുന്ന കഞ്ചിക്കോട് ദേശീയ പാതയിലൂടെ മൂന്നു പേർ നടന്നു പോവുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. അക്രമികൾ സഞ്ചരിച്ച കാറുപേക്ഷിച്ച് നടന്നു പോവുന്ന ദൃശ്യങ്ങളാണിതെന്ന് സൂചനയുണ്ട്.