പത്തനംതിട്ടയില്‍ മഴ ശക്തമായി തുടരുന്നു. ശബരിമലയിലേക്കുള്ള റോഡുകള്‍ മുങ്ങി. ത്രിവേണിയില്‍ പമ്പ കരകവിഞ്ഞൊഴുകുന്നു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയവും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയില്‍. പന്തളം പത്തനംതിട്ട റോഡില്‍ ഗതാഗത തടസ്സം. ശബരിമലയിലെത്താന്‍ ബദല്‍ റോഡുകളൊരുക്കി. ദിശാ സൂചിക ഒരുക്കിയിട്ടുണ്ടെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.