ന്യൂഡൽഹി: 20 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിനും പിൻവലിക്കലിനും പാൻ, ആധാർ നമ്പർ നിർബന്ധമാക്കി കേന്ദ്രം. ഇതുസംബന്ധിച്ച വിജ്ഞാപനം ബുധനാഴ്ച കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) പുറത്തിറക്കി.
വാണിജ്യ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിൽ ഒരു സാമ്പത്തിക വർഷത്തിൽ ഒന്നോ അതിലധികമോ അക്കൗണ്ടുകളിൽനിന്ന് 20 ലക്ഷത്തിൽ കൂടുതൽ തുക പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും പാൻ, ആധാർ വിവരങ്ങൾ സമർപ്പിക്കണം. കറന്റ്, ക്രെഡിറ്റ് അക്കൗണ്ട് എന്നിവ തുറക്കുന്നതിനും ഇതേ നിബന്ധന ബാധകം.
20 ലക്ഷത്തിന് മുകളിലെ ഇടപാടുകൾ ധനകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തോടൊപ്പം ആദായ നികുതി പ്രിൻസിപ്പൽ ഡയറക്ടർ ജനറലിനോ ഡയറക്ടർ ജനറലിനോ സമർപ്പിക്കണം. ഇവർ ഇത് പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം.