ശാസ്താംകോട്ട (കൊല്ലം) ∙ കിണറ്റിൽ വീണു മരിച്ച വീട്ടമ്മയുടെ മൃതദേഹവുമായി താലൂക്ക് ആശുപത്രിയിലെത്തിയ സംഘം അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ മർദ്ദിച്ച സംഭവത്തിൽ കൊല്ലം ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാറിനെ അറസ്റ്റ് ചെയ്യും വരെ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് സമരം തുടർന്ന്. കിണറ്റിൽ വീണ് മരിച്ച ശൂരനാട് വടക്ക് പാതിരിക്കൽ അരിവണ്ണൂർ കളീക്കൽ വീട്ടിൽ സരസമ്മയമ്മ(85)യുടെ മൃദദേഹവുമായി എത്തിയ എസ. ശ്രീകുമാറും ഡോക്ടർ ഗണേഷും തമ്മിലുണ്ടായ തർക്കം സംഘർഷത്തിലെത്തുകയായിരുന്നു.