സംവിധായകന് ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ‘പാപ്പന്’ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു. പാലാ, ഈരാറ്റുപേട്ട, തൊടുപുഴ എന്നിവിടങ്ങളിലായാണ് പാപ്പന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. സുരേഷ് ഗോപിയുടെ 252-ാമത് ചിത്രമാണ് പാപ്പന്.
സംവിധായകന് ജോഷി സര് ഷൂട്ടിംഗിന്റെ കാര്യങ്ങള്‍ക്കായി വിളിച്ച് തുടങ്ങിയെന്നും മാര്‍ച്ച് അഞ്ചിന് തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമെന്നും സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. സണ്ണി വെയിന്‍, നൈല ഉഷ, നീത പിള്ള, ഗോകുല്‍ സുരേഷ് ഗോപി, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്, ടിനി ടോം, ഷമ്മി തിലകന് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
ഡേവിഡ് കാച്ചപ്പിള്ളി നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ആര്‍ജെ ഷാനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും ശ്യാം ശശിധരന് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ജേക്സ് ബിജോയ് ആണ് സംഗീതം.