Spread the love
ഒറ്റപ്പാലം മനിശ്ശീരിയിൽ പാപ്പാനെ ആന അടിച്ചു കൊന്നു

ഒറ്റപ്പാലം: മനിശ്ശീരി വരിക്കാശ്ശേരി മനയിൽ വെച്ച് പാപ്പാനെ ആന അടിച്ചു കൊന്നു.
പുതിയതായി കൊണ്ടു വന്ന മുത്തകുന്നം പത്മനാഭൻ എന്ന ആനയാണ് പത്തിരിപ്പാല സ്വദേശി കോഴിശ്ശേരി കുളബടി വീട്ടിൽ വിനോദിനെ(30 വയസ്സ്) അടിച്ചു കൊന്നത്.

രാവിലെ ഏഴരയോടെയാണ് മനിശ്ശീരി വരിക്കാശ്ശേരി മനവളപ്പിൽ
ആനക്ക് മരുന്ന് കൊടുക്കുന്നതിനിടെയാണ് കൊമ്പുകൊണ്ട് അടിച്ചുതെറുപ്പിച്ചത്.
ആനയുടെ ഒന്നാം പാപ്പാനാണ് മരിച്ച വിനോദ്. മൃതദേഹം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply