മിക്കവരുടെയും ബാഗിൽ പാരസെറ്റമോൾ ഗുളികകൾ കാണും. ചെറിയോരു തലവേദനയോ, പനിയോ വന്നാൽ ഉടൻ പാരസെറ്റമോൾ വിഴുങ്ങത് കഴിഞ്ഞ കുറച്ച് വർഷമായി നമ്മുടെ ശീലമാണ്. പാരസെറ്റമോൾ വിവിധ ബ്രാൻഡുകളിൽ വിവിധ ഡോസുകളിൽ ലഭ്യമാണ്. നിലവിൽ ഡോളോ 650 ക്കാണ് ആവശ്യക്കാർ കൂടുതൽ. ഇന്ത്യക്കാരുടെ ഡോളോ ഉപയോഗത്തെ കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പാണ് അതിനിടെ ചർച്ചയാകുന്നത്.
ഇന്ത്യക്കാർ ഡോളോ 650 കാഡ്ബറി ജെംസ് പോലെയാണ് കഴിക്കുന്നത്” എന്നാണ് ഡോക്ടറുടെ നിരീക്ഷണം. ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. പളനിയപ്പൻ മാണിക്കമാണ് അതീവ പ്രധാന്യമുള്ള വിഷയം കുറഞ്ഞ വാക്കുകളിലൂടെ അവതരിപ്പിച്ചത്.
ഡോളോപാർ ഗുളികയുടെ പിൻഗാമിയായ ഡോളോ-650 യിൽ പാരസെറ്റമോൾ അടങ്ങിയിട്ടുണ്ട്, ഇത് വേദന, വീക്കം, പനി എന്നിവയുടെ സംവേദനങ്ങൾക്ക് കാരണമാകുന്ന പ്രോസ്റ്റാഗ്ലാൻഡിൻ പുറത്തുവിടുന്നത് തടയുന്നു. കൂടാതെ പനി വരുമ്പോൾ ശരീര താപനില കുറയ്‌ക്കുകയും ചെയ്യുന്നു.മൈക്രോ ലാബ്‌സാണ് ഡോളോയുടെ ഉൽപ്പാദകർ. കോവിഡിന് മുമ്പ് പ്രതിവർഷം ഏകദേശം 7.5 കോടി സ്ട്രിപ്പുകളാണ് ഏകദേശം വിറ്റഴിച്ചത്. 2021 ൽ ഇത് 14.5 കോടിയായി. 2019 ന്റെ ഇരട്ടിയാണിത് ഇത്. ഓരോ വർഷവും ഡോളോയുടെ വിൽപ്പന കുത്തനെ വർദ്ധിക്കുന്നുവെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നുവെന്നാണ് അദ്ദേഹം ചൂണ്ടികാട്ടിയത്.