ശബരിമലയിലെ പുതിയ മേല്‍ശാന്തിയെ മാവേലിക്കര തട്ടാരമ്പലം കളിയ്ക്കൽ മഠം എന്‍ പരമേശ്വരന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. നിലവിൽ ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. ഹരിപ്പാട് ചെട്ടികുളങ്ങര, പമ്പ മഹാഗണപതി ക്ഷേത്രങ്ങളിലെയും മേൽശാന്തിയായി ഇരുന്നിട്ടുണ്ട്. മാളികപ്പുറം മേൽശാന്തിയായി കോഴിക്കോട് കല്ലായി ഋഷി നിവാസിൽ കുറുവക്കാട്ട് ഇല്ലത്ത് ശംഭു നമ്പൂതിരിയേയും തിരഞ്ഞെടുത്തു. ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ എം മനോജ്, ഹൈക്കോടതി നിരീക്ഷകന്‍ എന്‍ ഭാസ്‌കരന്‍ എന്നിവരുടെ മേൽനോട്ടത്തിൽ ന്നിധാനത്ത് രാവിലെ ആണ് നറുക്കെടുപ്പ് നടന്നത്.
കനത്ത മഴയുടെപശ്ചാത്തലത്തില്‍ വനമേഖലകളില്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ഒക്ടോബര്‍ 17നും 18നും ശബരിമല തുലാ മാസ പൂജാ തീർത്ഥാടനത്തിന് അനുവാദമില്ലെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.