Spread the love

പാറശാല പൊന്നമ്മാൾ അന്തരിച്ചു.

തിരുവനന്തപുരത്തുള്ള വലിയശാലയിലെ വസതിയിൽ വച്ചാണ് പൊന്നമ്മാൾ അന്തരിച്ചത്.വാർദ്ധക്യ സഹജമായ രോഗങ്ങൾ കാരണം കുറച്ചുകാലമായി വിശ്രമത്തിലായിരുന്നു.

തിരുവനന്തപുരത്തെ സ്വാതിതിരുനാൾ സംഗീത കോളേജിലെ ആദ്യ വിദ്യാർത്ഥിനിയും, അവിടത്തെ ആദ്യ വനിതാ പ്രിൻസിപ്പലും, വിഖ്യാതമായ തിരുവനന്തപുരം പദ്മനാഭസ്വാമിക്ഷേത്രത്തിലെ നവരാത്രിസംഗീതമേളയിൽ പാടാൻ കഴിഞ്ഞ ആദ്യ വനിതയുമാണ് പൊന്നമ്മാൾ.ഹരികേശനല്ലൂർ മുത്തയ്യ ഭാഗവതർ നിർബന്ധിച്ചാണ് സ്വാതി തിരുനാൾ മ്യൂസിക്ക് അക്കാദമിയിൽ ചേർന്നത്. 1942ൽ മൂന്നുകൊല്ലത്തെ ഗായിക കോഴ്സ് കഴിഞ്ഞ് ഇറങ്ങി. ആദ്യ ഗാനഭൂഷണം സ്ത്രീ. സംഗീതാഭ്യസനത്തിനിടയ്ക്ക് പതിനെട്ടാം വയസ്സിൽ കോട്ടൺ ഹിൽ സ്കൂളിൽ അദ്ധ്യാപികയായി ചേർന്നു. 1952ൽ സ്വാതി തിരുനാൾ മ്യൂസിക്ക് അക്കാദമയിൽ അദ്ധ്യാപികയായി ചേർന്നു. ആദ്യത്തെ സംഗീത അദ്ധ്യാപികയായിരുന്നു. 1970 തൃപ്പൂണിത്തറ ആർ.എൽ.വി മ്യൂസിക്ക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സിലെ പ്രിൻസിപ്പൾ ആയി. 1980ൽ അവിടെ നിന്നും ജോലിയിൽ നിന്നും വിരമിച്ചു.

1965ൽ ഗായകരത്നം അവാർഡ് തിരുവിതാംകൂർ കാർത്തിക തിരുനാളിൽ നിന്നും ലഭിച്ചു.2017 ൽ പത്മശ്രീയും
ഗായകരത്നം അവാർഡ് (1965)
കേരള സംഗീത അക്കാദമി അവാർഡ്,
കേന്ദ്ര സംഗീതനാടക ഫെല്ലോഷിപ്പ്,
കേരള സർക്കാരിന്റെ സ്വാതി പുരസ്‌കാരം (2009)
കേന്ദ സംഗീത നാടക അക്കാദമി അവാർഡ്,
ചെമ്പൈ ഗുരുവായൂരപ്പൻ പുരസ്‌കാരം,
മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്‌കാരം,
ചെന്നൈ ശ്രീകൃഷ്ണഗാനസഭയുടെ പുരസ്‌കാരം, എന്നിവ ലഭിച്ചിട്ടുണ്ട്.

Leave a Reply