Spread the love
Transparent umbrella under heavy rain against water drops splash background. Rainy weather concept.

പറവൂർ : ഇന്നലെ ഉണ്ടായ മഴയിൽ പറവൂർ നഗരം വെള്ളക്കെട്ടിലായി. പള്ളിത്താഴം സി. മാധവൻ റോഡ്, ചേന്ദമംഗലം കവല, കച്ചേരി വളപ്പ്, സ്വകാര്യ ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി ബസ് സ്റ്റേഷൻ, പഴയ സ്റ്റാൻഡ് തുടങ്ങി നഗരത്തിലെ മിക്ക സ്ഥലങ്ങളും വെള്ളത്തിലായി. പള്ളിത്താഴം സി. മാധവൻ റോഡിൽ സ്ഥിതിചെയ്യുന്ന ആദിൽ സൈൻസ് ഫ്ലക്സ് പ്രിന്റിങ് സ്ഥാപനത്തിലേക്ക് വെള്ളം ഇരച്ചു കയറിയതിനാൽ ആധുനിക യന്ത്രങ്ങളെല്ലാം ഉയർത്തി വക്കേണ്ടി വന്നു. സിപിഐ മണ്ഡലം കമ്മിറ്റി ഓഫിസിലെ മുറ്റവും വരാന്തയും വെള്ളം കൊണ്ട് നിറഞ്ഞു. പ്രധാന റോഡ് വെള്ളക്കെട്ടിലായതോടെ വാഹനങ്ങൾ നിരങ്ങിയാണ് നീങ്ങിയത്.

തീരദേശ പഞ്ചായത്തുകളായ ചിറ്റാറ്റുകര,വടക്കേക്കര എന്നീ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളം നിറഞ്ഞു. ദേശിയപാത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന വരാപ്പുഴ മുതൽ മൂത്തകുന്നം വരെയുള്ള ഭാഗങ്ങൾ വെള്ളപ്പൊക്ക പ്രതീതിയായി. റോഡ് നിർമാണത്തിന്റെ ഭാഗമായി കാനകൾ ഉയർത്തി നിർമിച്ചതിനാൽ സമീപത്തെ വീടുകളിൽ കനത്ത വെള്ളക്കെട്ട് ഉണ്ടായി.മഴ തുടർന്നാൽ വെള്ളം വീടുകളിലേക്ക് കയറാനുള്ള സാധ്യത ഏറെയാണ്.

Leave a Reply