Spread the love

പ്രായ പൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുകയോ, നിയമലംഘനം നടത്തുകയോ ചെയ്താല്‍ രക്ഷിതാക്കള്‍ക്ക് പിടിവീഴും. കുട്ടികള്‍ വാഹനമോടിച്ചാല്‍ വാഹന ഉടമയ്‌ക്കോ രക്ഷിതാവിനോ 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവും ലഭിച്ചേക്കും.കൂടാതെ വാഹനത്തിന്റെ റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കും.മോട്ടോര്‍ വാഹന വകുപ്പിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..

കുട്ടികളുടെ വാഹനമോടിക്കല്‍ ശിക്ഷാ നടപടികള്‍ അറിയാത്തവര്‍ക്കായി

1.മോട്ടോര്‍ വാഹന നിയമം വകുപ്പ് 180 & 181പ്രകാരം പിഴ

കൂടാതെ

2. വാഹന ഉടമ / രക്ഷിതാവ് ഇവരിലൊരാള്‍ക്ക് 25000 രൂപ പിഴ (MV Act 199 A(2)

3 . രക്ഷിതാവ് അല്ലെങ്കില്‍ ഉടമയ്ക്ക് 3 വര്‍ഷം വരെ തടവ് ശിക്ഷ.(MV Act 199 A(2)

4.വാഹനത്തിന്റെ റെജിസ്‌ടേഷന്‍ ഒരു വര്‍ഷം റദ്ദാക്കല്‍.Mv Act 199 A (4)

5. ഇരുപത്തിയഞ്ച് വയസു വരെ ഇന്ത്യയിലെവിടെ നിന്നും ലൈസന്‍സ്/ലേര്‍ണേര്‍സ് എടുക്കുന്നതിന് വിലക്ക്.MV Act 199 A(5)

6.ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് പ്രകാരമുള്ള മറ്റു നടപടികള്‍ MV Act 199 A(6)

Leave a Reply