പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ ലുലു മാളിന് കേരള മുന്‍സിപ്പാലിറ്റി ചട്ടത്തിലെ 447 വകുപ്പ് അനുസരിച്ച് പേ ആന്‍ഡ് പാര്‍ക്ക് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കാണ് അനുമതി നല്‍കിയതെന്ന് കളമശ്ശേരി നഗരസഭ ഹൈക്കോടതിയില്‍. ലൈസന്‍സ് ഹാജരാക്കണമെന്ന് കോടതി നഗരസഭയോട് ആവശ്യപ്പെട്ടു. മാളുകൾ എന്തടിസ്ഥാനത്തിലാണ് പാർക്കിംഗിനായി ഉപഭോക്താക്കളിൽ നിന്നും ഫീസ് ഈടാക്കുന്നതെന്നും ഈ നടപടിയെ അംഗീകരിച്ചാൽ ലിഫ്റ്റ് ഉപയോഗിക്കുന്നതിനും മാളുകള്‍ ജനങ്ങളില്‍നിന്നു പണം ഈടാക്കില്ലേ എന്നും ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ ചോദിച്ചിരുന്നു. എന്നാല്‍ ചട്ടം 475 അനുസരിച്ചു ലൈസന്‍സ് ഉണ്ടെങ്കില്‍ പാര്‍ക്കിങ് ഫീ പിരിക്കാമെന്ന ഹൈക്കോടതി മുന്‍ ഉത്തരവ് കൂടി ചൂണ്ടിക്കാട്ടിയാണ് നഗരസഭ കോടതിയില്‍ നിലപാടെടുത്തത്.