Spread the love

ആലപ്പുഴ: തീരദേശ പാതയിൽ അമ്പലപ്പുഴ ഭാഗത്ത് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകൾക്ക് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. ഗുരുവായൂര്‍ – ചെന്നൈ എഗ്‌മോര്‍ എക്സ്പ്രസ്, കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ എക്‌സ്പ്രസ് എന്നിവയാണ് വഴിതിരിച്ചുവിടുന്നത്. മാവേലി എക്സ്പ്രസ് ചിലദിവസങ്ങളിൽ 20 മിനിറ്റ് വൈകിയോടുകയും ചെയ്യും.

ജൂൺ മൂന്ന് ബുധനാഴ്ച മുതൽ 15 തിങ്കളാഴ്ചവരെയാണ് വിവിധ ട്രെയിനുകൾ വഴിതിരിച്ചുവിടുന്നത്. ഗുരുവായൂരിൽ നിന്ന് രാത്രി 11:15ന് പുറപ്പെടുന്ന ഗുരുവായൂര്‍ – ചെന്നൈ എഗ്‌മോര്‍ (16128) എക്സ്പ്രസ് ജൂൺ 3, 4, 8, 10, 11, 15 തീയതികളിലാണ് കോട്ടയം വഴി തിരിച്ചുവിടുന്നത്. എറണാകുളം ജങ്ഷൻ, ചേർത്തല, ആലപ്പുഴ എന്നീ സ്റ്റോപ്പുകൾക്ക് പകരം കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ താൽക്കാലിക സ്റ്റോപ്പ് അനുവദിക്കും.

കൊച്ചുവേളിയിൽ നിന്ന് രാത്രി 9:25ന് പുറപ്പെടുന്ന കൊച്ചുവേളി – മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് (16355) ജൂൺ 4, 6, 11, 13 തീയതികളില്‍ കോട്ടയം വഴി തിരിച്ചുവിടും. ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾക്ക് പരകം കോട്ടയം, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ താൽക്കാലിക സ്റ്റോപ്പുണ്ടാകും.

മംഗളൂരു സെൻട്രലിൽ നിന്ന് വൈകീട്ട് 5:30ന് പുറപ്പെടുന്ന മംഗളൂരു സെന്‍ട്രല്‍ തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603) 3, 4, 8, 10, 11, 15 തീയതികളില്‍ 20 മിനിറ്റ് വൈകി ഓടും. ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ടാണ് ട്രെയിൻ വൈകുന്നത്.

കോഴിക്കോട് നിന്നും വടക്കോട്ട് വൈകുന്നേരം ആറിന് ശേഷം ട്രെയിനുകളില്ലാത്ത അവസ്ഥക്ക് ഇതോടെ പരിഹാരമാകും. പരശുറാമിന് പിന്നാലെയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. പരശുവിന് പിന്നാലെയെത്തുന്ന നേത്രാവതിയില്‍ ഉള്ളത് രണ്ട് ജനറല്‍ കോച്ച് മാത്രമാണുള്ളത്. 6:15 ന് കണ്ണൂര്‍ എക്‌സ്പ്രസ് പോയാല്‍ മൂന്ന് മണിക്കൂറിന് ശേഷം 9:30 ന് കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് എത്തേണ്ടതാണ്. എന്നാല്‍ വന്ദേഭാരതിനായി ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് വഴിയില്‍ ഒരു മണിക്കൂറോളം പിടിച്ചിടും. ഇതുമൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയ സാഹചര്യം നിലനില്‍ക്കുന്ന സമയത്താണ് പുതിയ പാസഞ്ചര്‍ ട്രെയിന്‍ അനുവദിച്ചത്. ഷൊര്‍ണൂരില്‍ നിന്ന് വൈകിട്ട് 3:40ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7:40നാണ് കണ്ണൂരിലെത്തുക.

Leave a Reply