സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുക്കാന്‍ സാധിച്ച ചുരുക്കം ചില നടിമാരില്‍ ഒരാളാണ് പാര്‍വ്വതി. ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും അഭിനയം കൊണ്ട് എല്ലാവരുടെയും പ്രശംസ താരം പിടിച്ചുപറ്റിയിട്ടുണ്ട്. 2006-ല്‍ പുറത്തിറങ്ങിയ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാര്‍വ്വതി അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് കൈനിറയെ അവസരങ്ങളായിരുന്നു പാര്‍വതിയെ തേടി സിനിമ ലോകത്ത് നിന്നും എത്തിയത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഫില്‍ട്ടറും മേക്കപ്പും ഇല്ലാതെ തന്റെ യഥാര്‍ത്ഥ മുഖം ഉള്ള വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്.
പാര്‍വതി വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ഇതാണ് എന്റെ യഥാര്‍ത്ഥ സൗന്ദര്യം എന്ന് ക്യാപ്ഷ്യനോടെയാണ്. ഫില്‍റ്റര്‍ ഇട്ടുകൊണ്ടും തുടര്‍ന്ന് ഫില്‍റ്റെര്‍മാറ്റിയുള്ള ലുക്കും ആണ് വീഡിയോയിലൂടെ താരം പങ്കുവച്ചിരിക്കുന്നത്. മേക്കപ്പ് ഇല്ലാതെ സോഷ്യല്‍ മീഡിയയില്‍ എത്തുന്ന രീതി ആദ്യം തുടങ്ങിയത് സമീറ റെഡ്ഡി ആയിരുന്നു.സാധാരണ ഗതിയില്‍ മുഖത്ത് കാണാറുള്ള ആ വലിയ കണ്ണട പോലും ഇത്തവണ പാര്‍വതി ഉപയോഗിച്ചിട്ടില്ല. മുഖത്തെ പാടുകള്‍ ക്ലോസ്‌അപ്പില്‍ കാട്ടി, താന്‍ എങ്ങനെയാണോ അതുപോലെ തന്നെ ക്യാമറയുടെ മുന്നില്‍ നില്‍ക്കുകയാണ് പാര്‍വതി. ഇതാണ് എന്റെ യഥാര്‍ത്ഥ സൗന്ദര്യം എന്ന് പാര്‍വതി ക്യാപ്‌ഷനില്‍ പറയുന്നു.