തന്റെ അഭിനയ പ്രതിഭ കൊണ്ടും ഉരുക്കിനോളം ഉശിരുള്ള നിലപാടുകൾ കൊണ്ടും മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ താരമാണ് പാർവതി തിരുവോത്ത്. ഒന്നിനോടൊന്ന് വ്യത്യാസപ്പെട്ട മികച്ച നിലപാടുള്ള സിനിമകളും കഥാപാത്രത്തോട് അങ്ങേയറ്റം ആത്മസമർപ്പണം നടത്തുന്ന നടിയുടെ അഭിനയരീതിയും മലയാളി പലകുറി പ്രശംസിച്ചിട്ടുള്ളതാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിലും സിനിമാ രംഗത്തെ അനീതികളിലും ശക്തമായ നിലപടെടുക്കുന്ന നടി പക്ഷെ മീടു ആരോപണം നേരിട്ട നടന്‍ അലന്‍സിയറിനൊപ്പം എന്തിനു അഭിനയിച്ചു എന്ന് അടുത്തകാലത്ത് വലിയ ചർച്ചയായ കാര്യം ആയിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് താരം.
താന്‍ കലയെയും കലാകാരനെയും രണ്ടായി കാണുന്നുണ്ടെന്ന് പാര്‍വതി പറയുന്നു. നിര്‍മ്മാതാവ് ഞാന്‍ ആണെങ്കില്‍ ആരോപണ വിധേയരെ കാസ്റ്റ് ചെയ്യില്ല. എന്‍റെ എംപ്ലോയര്‍ ആരെ കാസ്റ്റ് ചെയ്യുന്നു എന്നതില്‍ ജോലി ചെയ്യുന്ന എനിക്ക് ഇടപെടാന്‍ സാധിക്കില്ല. ഈ ചോദ്യം പ്രൊഡ്യൂസറോടാണ് ചോദിക്കേണ്ടത് പ്രൊഡ്യൂസറാണെങ്കില്‍ ഞാന്‍ മറുപടി പറയും.
അപ്പോള്‍ ഉത്തരം നല്‍കേണ്ടത് എന്‍റെ ചുമതലയാണ്. പക്ഷെ നടിയെന്ന നിലയില്‍ എന്നോട് ചോദിക്കുന്നതില്‍ ന്യായമില്ല. അതില്‍ തീരുമാനം എടുക്കാനുള്ള പവര്‍ എനിക്കില്ല. എന്നാല്‍ നിര്‍മ്മാതാവുമായും സംവിധായകനുമായി ഒരു സംഭാഷണം നടക്കും. അയാളെ കാസ്റ്റ് ചെയ്യാതിരിക്കാന്‍ പറ്റുമോ എന്ന് ചോദിക്കും. അവര്‍ അതില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ ആ കുറ്റവാളി വരും പോലെ ഞാനും വരും ജോലി ചെയ്യും.
ഈ കാര്യത്തില്‍ നീതിക്ക് വേണ്ടി പ്രയാത്നിക്കുന്ന എനിക്കല്ല, കുറ്റം ചെയ്തയാള്‍ക്കാണ് കുറ്റബോധം വേണ്ടത്. കുറ്റവാളിക്ക് ജോലി ചെയ്യാന്‍ അവസരം ലഭിക്കുന്നു എന്നത് എനിക്ക് ജോലി ചെയ്യാന്‍ അവസരം നഷ്ടപ്പെടത്തുന്നു എന്നത് ശരിയല്ലെന്നും പാര്‍വതി പറഞ്ഞു.