പുതുശ്ശേരി : വേനോലിയിൽ വഴി യാത്രക്കാരെ തടഞ്ഞു നിർത്തി മർദിച്ച കേസിൽ 3 പേർ കൂടി അറസ്റ്റിൽ. കാളാണ്ടിത്തറ സ്വദേശികളായ സൂര്യപ്രകാശ് (24), ഗൗത് (22), അരുൺ (22) എന്നിവരെയാണു കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ 5 പേർ അറസ്റ്റിലായി. മാരകായുധങ്ങളുമായി ആക്രമണം, വഴി തടയൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു കേസെടുത്തത്. കസബ ഇൻസ്പെക്ടർ എൻ.എസ്.രാജീവിന്റെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി 3 പേരെയും റിമാൻഡ് ചെയ്തു.