3,500 അടി ഉയരത്തില്‍ പറക്കുന്നതിനിടെ മ്യാന്‍മര്‍ നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിന് നേരെ വെടിവെപ്പ്. ഒരു യാത്രക്കാരന് പരിക്കേറ്റു. തുടര്‍ന്ന് ലോയ്കാവില്‍ വിമാനം ഇറക്കിയ ശേഷം യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ കയായിലെ വിമത സേനയാണെന്നാണ് സൈനിക ഭരണകൂടത്തിന്റെ ആരോപണം. എന്നാലിത് വിമത സംഘടനകള്‍ നിഷേധിച്ചു.സംഭവത്തിന് പിന്നാലെ നഗരത്തിലേക്കുള്ള എല്ലാ വിമാനങ്ങളും അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയതായി ലോയ്കാവിലെ മ്യാന്‍മര്‍ നാഷണല്‍ എയര്‍ലൈന്‍സ് ഓഫീസ് അറിയിച്ചു.