Spread the love

എടക്കര: ഒമിക്രോൺ വ്യാപനത്തെ തുടർന്ന് അതിർത്തികളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. തമിഴ്നാട് –കർണാടക അതിർത്തിയായ കക്കനഹള്ള ചെക്പോസ്റ്റിൽ സർട്ടിഫിക്കറ്റ് ഇല്ലാതെ എത്തിയ യാത്രക്കാരെ തിരിച്ചയച്ചു. ഇന്നു മുതൽ കോവിഡ് വാക്സീൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ ,സർട്ടിഫിക്കറ്റോ ഉണ്ടെങ്കിൽ മാത്രമേ യാത്രക്കാരെ കടത്തിവിടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

കർണാടകയിലേക്ക് പ്രവേശിക്കാൻ കോവിഡ് വാക്സീൻ 2 ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാണ്.

ഇവയില്ലെങ്കിലും കഴിഞ്ഞ ദിവസം വരെ താക്കീതു നൽകി വിട്ടയച്ചിരുന്നു. ഇന്നലെ തിരിച്ചയച്ചവരിൽ കേരളത്തിൽ നിന്നു നൂറും ഇരുനൂറും കിലോമീറ്ററുകൾ സഞ്ചരിച്ചെത്തിയ യാത്രക്കാർ വരെയുണ്ട്. പൊലീസിന് പുറമേ റവന്യു, ആരോഗ്യ വകുപ്പും ചേർന്നാണ് പരിശോധന നടത്തുന്നത്. നാടുകാണി ഉൾപ്പെടെ തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്ന വിവിധ അതിർത്തികളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.

Leave a Reply