ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണം, റെയിൽവേയ്ക്ക് സുപ്രീംകോടതിയുടെ നിർദ്ദേശം.
ന്യൂഡൽഹി :മതിയായ കാരണമില്ലാതെ ട്രെയിൻ വൈകിയാല്‍ യാത്രക്കാര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. എല്ലാ യാത്രക്കാരുടെയും സമയം വിലപ്പെട്ടതാണ്. ആരെങ്കിലും ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാകൂവെന്നും സുപ്രീംകോടതി പറഞ്ഞു.യാത്രച്ചെലവും പരാതിക്കാർക്കുണ്ടായ മനോവിഷമവും കണക്കിലെടുത്തു മൊത്തം 30,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്ന ഉത്തരവ് കോടതി ശരിവച്ചു.
ട്രെയിൻ വൈകിയതിന് യാത്രക്കാരന് നഷ്ടപരിഹാരം നല്‍കിയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍ നടപടി ശരിവെച്ച ഉത്തരവിലാണ് സുപ്രീംകോടതിയുടെ പരാമർശം.
ട്രെയിൻ വൈകിയതിനെ തുടർന്ന് വിമാനയാത്ര മുടങ്ങിയെന്ന് കാണിച്ച് യാത്രക്കാരനായ സഞ്ജയ് ശുക്ലയും മൂന്ന് പേരും 2016 ല്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു. നഷ്ടപരിഹാരം അനുവദിച്ചതിനെ തുടർന്ന് നോര്‍ത്തേണ്‍ റെയില്‍വേ അപ്പീലുമായി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ട്രെയിൻ വൈകിയതിനു കാരണം വ്യക്തമാക്കാൻ സാധിക്കാത്തപ്പോൾ യാത്രക്കാർക്കു നഷ്ടപരിഹാരം നൽകാൻ റെയിൽവേക്കു ബാധ്യതയുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കി.നഷ്ടപരിഹാരം ആവശ്യപ്പെട്ട യാത്രക്കാർക്ക് അനുകൂലമായി ഉപഭോക്തൃ തർക്ക പരിഹാര ഫോറം നൽകിയ ഉത്തരവ് ചോദ്യം ചെയ്ത് ഉത്തര റെയിൽവേ നൽകിയ അപ്പീൽ തള്ളിയാണു ജസ്റ്റിസ് എം.ആർ.ഷാ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.