Spread the love
ഞാനൊരു സിപിഎം പ്രവർത്തകൻ’ നേതാക്കൾ ദ്രോഹിക്കുന്നു;പത്തനംതിട്ടയിൽ ഗൃഹനാഥന്റെ മരണം

പത്തനംതിട്ടയിൽ ഗൃഹനാഥന്റെ ആത്മഹത്യയിൽ സിപിഎം നേതാക്കൾക്കെതിരെ ആരോപണം.ബസ് കാത്തിരിപ്പ് കേന്ദ്രത്തെ ചൊല്ലിയുള്ള തർക്കത്തിന്റെ പേരിൽ സിപിഎം നേതാക്കൾ ദ്രോഹിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തെന്ന് പാർട്ടി പ്രവർത്തകന്റെ ആത്മഹത്യാക്കുറിപ്പ്. പത്തനംതിട്ട പെരുനാട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ബാബു മേലെത്തിന്റെ ആത്മഹത്യാ കുറിപ്പിലാണ് ആരോപണങ്ങളുള്ളത്. പഞ്ചായത്ത് പ്രസിഡന്റിനെതിരയും ലോക്കൽ സെക്രട്ടറിക്കെതിരയുമാണ് പരാമർശം.വീടിനോട് ചേർന്നുള്ള പറമ്പിലെ റബ്ബർ മരത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് മുറിയിലെ ഡയറിയിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.സിപിഎം നേതാവും പെരുനാട് പഞ്ചായത്ത്‌ പ്രസിഡന്റുമായ പി എസ് മോഹനൻ, സിപിഎം ലോക്കൽ സെക്രട്ടറി റോബിൻ എന്നിവർ മാനസികമായി പീഡിപ്പിച്ചെന്ന് ബാബുവിന്റെ ഡയറിക്കുറിപ്പിൽ പറയുന്നു.

ബാബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം പഞ്ചായത്തിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് വിട്ടുകൊടുക്കാത്തതാണ് തർക്കങ്ങളുടെ തുടക്കം. വർഷങ്ങൾക്കു മുമ്പ് ബാബുവിന്റെ അച്ഛൻ നൽകിയ സ്ഥലത്താണ് നിലവിൽ കാത്തിരിപ്പ് കേന്ദ്രം ഉള്ളത്. എന്നാൽ ശൗചാലയവും വായനശാലയയും അടക്കമുള്ള പുതിയ കത്തിരിപ്പ് കേന്ദ്രത്തിന് കൂടുതൽ സ്ഥലം വിട്ടു നൽകണമെന്ന് സിപിഎം നേതാക്കൾ ആവശ്യപ്പെട്ടു. ബാബു ഇതിന് തയ്യാറായില്ല.ബാബുവിന്റെ അനുവാദം പോലും ഇല്ലാതെ പഞ്ചായത്തിൽ നിന്ന് സ്ഥലം അളക്കാനെത്തി. നിർമ്മാണത്തിനുള്ള സാമഗ്രികളും ഇറക്കി. ഇത് എതിർത്തതോടെ പലവിധത്തിൽ ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് ആത്മഹത്യാക്കുറിപ്പിൽ ആരോപണങ്ങൾ. നേതാക്കളെ ഭയന്ന് പരാതി കൊടുക്കാൻ പോലും മടിച്ചെന്നും കുറുപ്പിലുണ്ട്.ആരോപണ വിധേയരായ പി എസ് മോഹനൻ മൂന്നുലക്ഷം രൂപയും റോബിനും ശ്യാമും ഓരോ ലക്ഷം രൂപ വീതവും ആവശ്യപ്പെട്ടെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.

Leave a Reply